ഒരേ വെളിച്ചമായിരുന്നു
രാവും പകലും
കത്തിച്ചും കെടുത്തിയും
ഒരേ തീയാണെരിച്ചിരുന്നത്
പുറത്തെപ്പൊഴൊ സൂര്യനുദിച്ചിരുന്നു
ചന്ദ്രനും താരകളും വന്നു പോയിരുന്നു
സത്യം, ആരോ പറഞ്ഞതല്ല
ഞാനും അറിയാതെ കണ്ടു പോയിരുന്നു
ഉടലുലഞ്ഞിരുന്നു, ഉറവയറ്റിരുന്നു
ഉയിരിനിയുമുണരുമെന്ന്
ഉടയോന്‍ പോലും ഉരിയാടിയില്ല
ചിന്തകൾക്ക് ചിതലരിക്കണമെന്ന്
ഓർമ്മകൾക്ക് ഓളം നിലക്കണമെന്ന്
പ്രാർത്ഥനയാണ്, നിശബ്ദമായ്
Tuesday, December 7, 2010
Tuesday, November 9, 2010
അങ്ങിനെ ഒരു ദിനം.. വായനാദിനം
രാവിലെ എഴുന്നേറ്റാൽ കിടക്ക മടക്കി വെക്കണമെന്നായിരുന്നു അമ്മയുടെ ചട്ടം.. അല്ലെങ്കിൽ പകുതി ജീവൻ കിടക്കയിൽ ആയിരിക്കുമെന്നും ദിവസം മുഴുവൻ ഉണർവ്വും ഉത്സാഹവുമില്ലാതെ നടക്കുമെന്നുമായിരുന്നു വിശദീകരണം.. കിടക്ക മടക്കിവെപ്പിക്കാൻ അമ്മകണ്ടെത്തിയ വഴിയായിരുന്നിരിക്കാം അത്.. അല്ലെങ്കിൽ അമ്മയോട് അമ്മയുടെ അമ്മ പറഞ്ഞിരുന്നത് അങ്ങിനെയായിരുന്നിരിക്കാം... അതെന്തൊ ആവട്ടെ, വാടകമുറിയിലും അതൊരു ചിട്ടയായി ഞാൻ പിന്തുടരുന്നു.. എങ്കിലും യാത്രകൾ ഒഴിവായ അവധി ദിനങ്ങളിൽ സിനിമയും കറക്കവും ഒന്നും അപഹരിക്കാതെ മുറിക്കുള്ളിൽ ചടഞ്ഞു കൂടാൻ തോന്നുമ്പോൾ ഞാൻ ആ കീഴ്വഴക്കം തെറ്റിക്കുന്നു..
രാവിലെ ഒരു കട്ടനടിച്ച് പത്രപാരായണം നടത്തി ഫാൻ ഫുൾസ്പീഡിലാക്കി ഒരു കിടത്തം.. പുറത്ത് അലച്ചു പെയ്യാൻ മഴകൂടി കൂട്ടിനുണ്ടെങ്കിൽ ബാക്ഗ്രൌണ്ട് മ്യൂസിക് വേറെ വേണ്ട.. അഹങ്കാരം അല്ലാതെന്താ..
അങ്ങിനെ ഒരു ദിനം..
തുടക്കം തലേന്നാൾ വായിച്ചു നിർത്തിയ എംപി കുമാരന്റെ “ദീപ്തിമയി“യിയുടേ രണ്ടാം വായനയിൽ നിന്നായിരുന്നു.. ലൈബ്രറിയിൽ നിന്നും തിരിക്കിനിടയിൽ അധികം തിരയാതെ എടുത്തുകൊണ്ടുപോന്നതായിരുന്നു ദീപ്തിമയിയെ. എന്നാൽ വായന തുടങ്ങിയപ്പോഴാണ് കഥയും കഥാപാത്രങ്ങളും എവിടെയൊ കണ്ടു മറന്നപോലെ. തുടരുംതോറും കൂടുതൽ വ്യക്തമാവാൻ തുടങ്ങി..ഏകദേശം മൂന്നുവർഷങ്ങൾക്ക് മുമ്പ് ഒരേകടൽ എന്ന സിനിമ ഇറങ്ങിയ കാലം.. വാദങ്ങളും വിവാദങ്ങളും മറുവാദങ്ങളുമായി മുന്നേറുന്നതിനിടയിൽ സിനിമക്ക് ആധാരമായ നോവൽ ഒന്നു കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു.. പക്ഷെ അന്ന് കിട്ടാവുന്ന വഴികളികളെല്ലാം നടന്നിട്ടും കയ്യിൽ തടഞ്ഞില്ല. കിട്ടാത്ത മുന്തിരിപോലെ പുളിച്ചു പോയില്ലെങ്കിലും ആ കാര്യം ഞാൻ മറന്നു പോയിരുന്നു.. അപ്രതീക്ഷിതമായി കയ്യിൽ വന്നത് സുനിൽ ഗംഗോപാദ്ധ്യായ എഴുതിയ ഹീരക്ദീപ്തിയുടെ മലയാളം പരിഭാഷയായിരുന്നു..
സിനിമയും നോവലും തമ്മിൽ താരതമ്യപ്പെടുത്തി അന്ന് ഒരുപാട് വായിച്ചിരുന്നു.. പക്ഷെ അതെല്ലാം ഓർമ്മയിൽ നിന്ന് നഷ്ടമായി.. എങ്കിലും സിനിമയേക്കാൾ എനിക്ക് ഇഷ്ടമായത് നോവൽ തന്നെ.. പ്രത്യേകിച്ചും കഥാന്ത്യം.. മക്കളേയും കൂട്ടി തന്റെ പ്രണയനായകനെ കാണാൻ പോവുന്നത് (സിനിമയിൽ) അല്പം കടന്നകയ്യാണെന്ന് തോന്നിയിരുന്നു :).. എന്തായാലും നോവലിൽ അങ്ങിനെയല്ല.. പിന്നെ എന്തായിരിക്കാം സിനിമയിൽ അങ്ങിനെ ഒരു മാറ്റം വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായതുമില്ല.. നോവലിലെ പല സംഭാഷണങ്ങളും അതുപോലെ തന്നെയായിരുന്നു സിനിമയിലും കടന്നു വന്നത്..
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ “നാരീമികച്ചിടം“ ആയിരുന്നു ദീപ്തിമയിയെ പിന്തുടർന്നത്..
“നാരി മികച്ചിടം
നാഥനില്ലാത്തിടം
നാരങ്ങ പൂത്തിടം
കൂവളം നട്ടിടം”
നശിക്കാനുള്ള ഇടങ്ങളെല്ലാം എണ്ണമിട്ട് പാടുന്നത് അറവുകാരൻ ഉമ്മറാണ്.. സ്വന്തം നിലനിൽപ്പിനായി മകനെ പോലും കുരുതികൊടുക്കുന്ന തമ്പുരാട്ടിയുടെ അറയിൽ ഇത്തവണ സേലത്തുനിന്നുള്ള തോട്ടമുടമയായ ചെട്ടിയാരാണ്.. മുമ്പൊരിക്കൽ അതിഥിയായെത്തിയ ഹനീഫ വന്നത് ഉമ്മറിനോടൊപ്പമായിരുന്നു.. തമ്പുരാട്ടിയുടെ ഭർത്താവ് ചാത്തുക്കുട്ടി നമ്പ്യാരുടെ പുലകുളുയടിയന്തിരത്തിന്റെ വാർഷികാഘോഷങ്ങളുടെ അവസാനത്തെ ചടങ്ങാണത്.. ഒരു രാത്രി മാത്രം നീണ്ടു നിന്ന ദാമ്പത്യത്തിന്റെ ഓർമ്മപുതുക്കാൻ ഓരോ വർഷവും ഓരോരുത്തർ തമ്പുരാട്ടിയുടെ അതിഥിയായെത്തുന്നു.. വരുന്നവരോട് പറയാൻ അവർക്ക് ഒരു ആവശ്യമെ ഉള്ളു
“എന്നെ സന്തോഷിപ്പിക്കണം. നേരം പുലരുന്നതുവരെ നമ്മൾ ഭാര്യാഭർത്താക്കന്മാരാണ്. നേരം പുലരുന്നതുവരെ മാത്രം”
ഇറങ്ങിപോവുന്നവന്റെ അവസാനത്തെ ചോദ്യം ഇങ്ങനെയും
“അടുത്തവർഷം ആരായിരിക്കും അതിഥി”
“ആർക്കറിയാം”. “പക്ഷെ അവൻ അവിവാഹിതനായിരിക്കും. തിരക്കുപിടിക്കാത്തവനായിരിക്കും. ഒന്നും നഷ്ടപ്പെടാത്തവനായിരിക്കും”
“കാവേരിയുടെ പുരുഷൻ” പി സുരേന്ദ്രന്റെ രചനയാണ്.. അയൽനാട്ടുകാരനായതോണ്ടാണൊ എന്നറിയില്ല, അദ്ദേഹത്തിന്റെ കൃതികൾ എനിക്ക് ഇഷ്ടമാണ്.. നദീതടത്തിൽ നിന്നും നദീതടത്തിലേക്കുള്ള യാത്രയാണിതിൽ.. ഒളിച്ചോട്ടത്തിനൊടുവിൽ തിരിച്ചോടുവാൻ പൊറുതി കിട്ടാതെ വിങ്ങുന്ന ആത്മാവിന്റെ രോദനം വേരറ്റു പായുന്ന ഓരോരുത്തരിലും ബാക്കിയാവും.. ആലമ്പാടികളുടെ വഴികളും വൈദ്യവും, നദീതടങ്ങളിലെ ജീവിതവും, പിന്നെ മുറിച്ചിട്ടും മുറിയാതെ നിൽക്കുന്ന പഴങ്കഥകളുടെ ആരവവും ഒരു ശ്വാസം മുട്ടൽ പോലെ ബാക്കി നിൽക്കുന്നു ..

Sunday, August 1, 2010
(എട്ടാമത്തെ മോതിരം)
ഞാന്‍ വായിച്ചു വളര്‍ന്നത് മാതൃഭൂമിയുടെ തലക്കെട്ടുകളാണ്.. അതുകൊണ്ട് തന്നെ മാതൃഭൂമിയും മനോരമയും ഒരുമിച്ച് കയ്യില്‍ കിട്ടിയാല്‍ പിടിമുറുകുന്നത് മാതൃഭൂമിയില്‍ ആയിരീക്കും.. പക്ഷെ പലതരത്തിലും ഞാന്‍ അടുത്തറിഞ്ഞ പത്രം മനോരമയാണ്.. എന്റെ ജീവിതത്തില്‍ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ചില ചലനങ്ങള്‍ സൃഷ്ടിച്ചതൂം..
മനോരമ കുടുംബത്തിലെ കാരണവരായ ശ്രീ കെ എം മാത്യുവിന്റെ ആത്മകഥയാണ് “എട്ടാമത്തെ മോതിരം”.. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആത്മകഥ എന്നു പറയുന്നതിനേക്കാള്‍ മനോരമകുടുംബത്തിന്റെ കഥ എന്ന് പറയുന്നതാവും നല്ലത്.. ഓര്‍മ്മകളില്‍ നിന്ന് ഓര്‍മ്മകളിലേക്ക് ഒരു മരത്തിന്റെ ഓരോ കൊമ്പും ഇലയും തൊട്ടുകൊണ്ടുള്ള യാത്രയാണിത്.. തിരിച്ച് വീണ്ടും തായ്യ്തടിയിലെത്തി മറ്റൊരു കൊമ്പിലേക്കെന്ന പോലെ.. ഓര്‍മ്മകള്‍ക്ക് നിയതവും നിശ്ചിതവുമായ പാതയില്ലെന്ന് പറയുന്നുവെങ്കിലും വായനയുടെ ഒഴുക്ക് ഒരിക്കലും മുറിയുന്നില്ല.. തലമുറകളില്‍ ആവര്‍ത്തിക്കപ്പെടുന്ന പേരുകള്‍ ചിലപ്പൊഴൊക്കെ “ഇതാരപ്പാ” എന്നൊരു ചോദ്യം മനസ്സിലേക്ക് കൊണ്ടുവന്നുവെന്നത് വേറൊരു കാര്യം.. ശ്രീ കെ എം മാത്യുവിന്റെ പിതാവ് സ്വന്തം പത്നിയുടെ മരണശേഷം, ആ ഓര്‍മ്മക്കായ് മക്കള്‍ക്ക് നല്‍കിയ സ്വത്തായിരുന്നു ഓരോ സ്വര്‍ണ്ണമോതിരങ്ങള്‍.. കെ സി മാമ്മന്‍ മാപ്പിള പത്നിയുടെ ആഭരണങ്ങള്‍ ഉരുക്കിയാണ് ഒമ്പതുപേര്‍ക്കും സ്വര്‍ണ്ണമോതിരങ്ങള്‍ തീര്‍ത്ത് നല്‍കിയത്.. എട്ടാമനായ ശ്രീ കെ എം മാത്യുവിന് കിട്ടിയതാണ് “എട്ടാമത്തെ മോതിരം”.. ആദ്യ അദ്ധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ പത്നി ശ്രീമതി അന്നമ്മയൂടെ ഓര്‍മ്മക്കായ് അദ്ദേഹം അവരുടെ സ്വര്‍ണ്ണവളകള്‍ ഉരുക്കി നാലുകുരിശുമാലകള്‍ ഉണ്ടാക്കി മക്കള്‍ക്ക് കൊടുത്തത് പുസ്തകത്തിന്റെ അവസാനഭാഗത്തില്‍ പറയൂന്നുണ്ട്.. അമ്മയുടെ ഓര്‍മ്മകളും പ്രാര്‍ത്ഥനയും എന്നു മക്കള്‍ നെഞ്ഞോട് ചേര്‍ത്തു വെക്കാന്‍..
കൃത്യമായി രേഖപ്പെടുത്താത്ത ജനനസമയമുള്ള നഷ്ടജാതകമാണ് ശ്രീ കെ എം മാത്യുവിന്റേതെങ്കില്‍ ജീവിച്ചത് ഒരു വിജയജാതകം തന്നെയായിരുന്നെന്ന് ജീവിതത്തിന്റെ സന്ധ്യാവേളയില്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു.. തമ്മിലടിച്ചും കേസുനടത്തിയും നശിച്ചു നാറാണകല്ലായ നായര്‍ത്തറവാടുകളാണ് എനിക്ക് പരിചിതം.. അദ്ധ്വാനിക്കാനും വെട്ടിപ്പിടിക്കാനും തയ്യാറല്ലാത്തെ ഒരു ജനത.. പക്ഷെ എല്ലാം നഷ്ടപ്പെടുമ്പൊഴും വീണ്ടും ഫിനിക്സിനെപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള മനോവീര്യം നിറഞ്ഞ ഒരു കുടുംബത്തിന്റെ കൂടെ കഥയാണിത്.. നാടോടുമ്പോള്‍ നടുവെ ഓടാന്‍ മനോരമയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ഇന്നവരുട്ടെ നേട്ടങ്ങള്‍ തുറന്നുകാട്ടുന്നു.. പക്ഷെ ഇവിടെ എത്തും മുമ്പെ പിന്നിട്ട് കറുത്തനാളുകളും സര്‍ സി പി യുടെ ക്രൂരതകളുമാണ് പുസ്തകത്തിന്റെ ഏറിയ പങ്കും കീഴടക്കുന്നത്.. ഒപ്പം കുടുംബമെന്നാല്‍ ഓരോരുത്തരുടേയും വളര്‍ച്ചയല്ലെന്നും ഒന്നിച്ചുള്ള മുന്നേറ്റമാണെന്നും ഈ പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.. ബിസ്സിനസ്സുകള്‍ തകരുകയും പത്രം പൂട്ടുകയും ജീവിതം പോലും വഴിമുട്ടുകയും ചെയ്ത സാഹചര്യത്തില്‍ നന്നായി നടന്നിരുന്ന ഒരാളുടെ ബിസിനസ്സില്‍ നിന്നുള്ള സമ്പാദ്യമാണ് രക്ഷയായത്.. അന്നും എന്നും എല്ലവരെയും ഒരുമിച്ച് നിര്‍ത്തുകയും ഉള്ള മുതലില്‍ നിന്നും ഓരോരുത്തര്‍ക്കും ഓരോ സമ്പാദ്യമാര്‍ഗ്ഗം തുറന്നു കൊടുക്കുകയും ചെയ്ത ശ്രീ കെ സി മാമ്മന്‍ മാപ്പിള ആഖ്യാനത്തിലുടനീളം വാഴ്ത്തപ്പെടുന്നുണ്ട്.. സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കാനുള്ള പെണ്ണിന്റെ കഴിവിനെ സ്വന്തം അമ്മയുടെയും പത്നിയുടെയും ജീവിതകഥയിലൂടെയാണ് അദ്ദേഹം വരച്ചുകാണിക്കുന്നത്.. “മഞ്ചലേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുമെന്ന്” പൂന്താനം പാടിയത് അക്ഷരം പ്രതി ശരിവെക്കുന്ന ഒരു കാലം മനോരമക്കും ഉണ്ടായിരുന്നെന്ന് ഇതില്‍ നിന്നും വായിച്ചെടുക്കാം.. ഒരോ സ്ഥാപനത്തിന്റെയും ജീവശ്വാസം അതിലെ ജീവനക്കാരാണെന്നും അവരെ സ്നേഹത്തിലൂടെ എങ്ങിനെ കൂടെ നിര്‍ത്തണമെന്നും അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ പകുവെക്കുന്നു.. ഏറ്റവും താഴെക്കിടയിലെ ജീവനക്കാര്‍ പോലും തങ്ങളുടെ വിജയത്തിന്റെ ഭാഗമായതെങ്ങിനെയെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്..
കഥയേറെ പറഞ്ഞു നിര്‍ത്തുമ്പൊഴും അവനവനുമാത്രമായി ഓര്‍ക്കാന്‍ കുറെ ഓര്‍മ്മകള് പങ്കുവെക്കാതെ ബാക്കിവെച്ചിട്ടുണ്ട്.. സായംസന്ധ്യയില്‍ ചേക്കേറുന്ന പക്ഷികളുടെ ചിറകടിയൊച്ച കേള്‍ക്കുമ്പൊഴും ഇരുളാന്‍ സമയമായില്ലെന്ന ആത്മവിശ്വാസത്തിലാണ് ഓര്‍മ്മകള്‍ക്ക് വിരാമമിടുന്നത്..
വെറുതെ...
മനോരമയില്‍ അഭിമുഖത്തിനു പോയി വന്ന കൂട്ടുകാരിയോട് ചോദിച്ചു - “എന്താണ് എം ആര്‍ എഫ്?”
മനോരമ റിലേറ്റീവ്സ് ആന്റ് ഫ്രന്റ്സ്

Sunday, July 25, 2010
ഒറ്റക്ക് സിനിമക്കു പോവാറുണ്ടോ..?
ചോദ്യം ആണുങ്ങളോടല്ല; പെണ്ണുങ്ങളോടാണ്..
സിനിമ ആസ്വദിക്കാൻ കൂട്ടുവേണമോ എന്ന ചോദ്യത്തിന് എനിക്ക് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ല. ഉണ്ടെങ്കിലും നല്ലത് ഇല്ലെങ്കിലും നല്ലത്. കൂട്ടില്ലാത്തതുകൊണ്ട് ആസ്വാദനത്തിന്റെ നിലവാരം കുറയുകയോ കൂട്ടായ്മകൊണ്ട് കൂടുകയോ ചെയ്യുമെന്ന് വിശ്വാസവുമില്ല.
അവധി ദിനങ്ങളിൽ വെറുതെ ഇരുന്ന് ബോറടിച്ച് എന്നാൽ ഒരു സിനിമ കാണാം ന്ന് വിചാരിച്ച് ഇറങ്ങിതിരിക്കുന്ന പതിവിലല്ല എന്റെ സിനിമ കാണലുകൾ. പടത്തെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുന്നതിന് മുമ്പെ കാണുന്നതല്ലെ സുഖം. അതുകൊണ്ട് പോവുകയാണെങ്കിൽ റിലീസ് ആയി ആദ്യത്തെ വാരാന്ത്യം, അതിൽ ഞാൻ തിയ്യേറ്ററിൽ ഹാജരായിരിക്കും. അതിലും വൈകിപോയാൽ അത് കണ്ടേ തീരു എന്ന ഗണത്തിൽ പെട്ടതാവും. ഈ ഗണത്തിൽ അധികമൊന്നും വന്നുപെടാറില്ല.
ഇതെ ഭ്രാന്തുകാർ കുറെ കൂട്ടത്തിൽ ഉള്ളതിനാൽ “ആരെങ്കിലും സിനിമക്ക് കൂട്ടുവരുമൊ” എന്ന് ചോദിച്ച് അലയേണ്ട. ഒഴിവുദിനങ്ങളിൽ നാളെ ഏത് ഫിലിം എന്ന കാര്യത്തിലേ സംശയം വരാറുള്ളു. എന്നിട്ടും ഒറ്റക്ക് പോവുകയോ എന്ന് ചോദിച്ചാൽ, എനിക്ക് കാണണം എന്ന് തോന്നുന്ന ചിലത് "കൊന്നാലും കാണില്ല" എന്ന് മറ്റുള്ളവർ വാശിപിടിച്ചാൽ എന്തുചെയ്യും. ഇനി വരാൻ തയ്യാറുള്ളവരുടെ സൌകര്യത്തിനു കാത്തിരുന്നാൽ സിനിമ അതിന്റെ വഴിക്ക് പോവും. പിന്നെ വഴി ഒന്നേ ഉള്ളു, കാണണമെങ്കിൽ തനിയെ പോവണം. അങ്ങിനെ അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഞാൻ ഒറ്റക്ക് തന്നെ പോവും. പശു ചത്ത് മോരിലെ പുളിയും പോയിട്ട്, പരസ്യത്തിനിടയിലെ സിനിമയായി ടിവിയിൽ വരുമ്പോൾ കാണാൻ താത്പര്യമില്ലാത്തതുകൊണ്ടും അതൊന്നും “ബ്ലൊക്ക്ബസ്റ്റർ” ആയി എത്തില്ല എന്നുറപ്പുള്ളത് കൊണ്ടും. എന്നാൽ ഒറ്റക്ക് പോവാൻ മടിയുള്ളവർക്ക് കൂട്ടായി ഒരിക്കൽ കണ്ട കത്തിപ്പടത്തിന് വീണ്ടും തലവെച്ചിട്ടുണ്ട്. അത് വേറെ കാര്യം
ഇതിനിടയിൽ ചോദ്യം മറന്നുപോയില്ലല്ല്ലൊ അല്ലെ? തനിച്ച് സിനിമക്ക് പോവാറുണ്ടോ.?
ഞാൻ ആദ്യമായി കൂട്ടില്ലാതെ സിനിമ കാണാൻ പോവാൻ തുടങ്ങിയത് പത്തിലെ പരീക്ഷ കഴിഞ്ഞ് പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലാതിരിക്കുന്ന കാലത്താ. അതിനു മുമ്പൊക്കെ കൂട്ടുകാർ പോവുമ്പോൾ ഞാനും പോവും. അല്ലെങ്കിൽ വീട്ടിൽ ഓപ്പോൾ ചേട്ടൻ എന്നിവരുടെ കൂടെ. പക്ഷെ പത്തിലെത്തിയപ്പോൾ എവിടെ നിന്നില്ലാതെ നിരോധനം പൊട്ടിവീണത് അമ്മയിൽ നിന്നായിരുന്നു. പരീക്ഷ കഴിയും വരെ ഇനി സിനിമ കാണൽ ഇല്ല. ഏറ്റുപിടിക്കാൻ ഓപ്പോൾ പിന്താങ്ങാൻ അച്ഛൻ. ഞാൻ ഏതു ക്ലാസ്സിൽ പഠിക്കുന്നെന്ന് പോലും നല്ല തീർച്ചയില്ലാത്തയാളാ എന്റെ പുന്നാര അച്ഛൻ. എന്നിട്ടും ഈ കൊലച്ചതി എന്നോട് ചെയ്തു. അമ്മയെ മുഷിപ്പിക്കേണ്ടെന്ന് കരുതിയാവും. എന്റെ അച്ഛനല്ലെ, സംഗതി ഇത്തിരി കടുത്തു പോയില്ലെ ന്ന് തോന്നിയതോണ്ടാവാം ശാപമോക്ഷവും ഉടനെ വിധിച്ചു. പരീക്ഷ കഴിഞ്ഞാൽ കോളേജിൽ പോവും വരെ “സംഗീത” യിൽ വരുന്ന എല്ലാ സിനിമയും കാണാം. ഹോ എന്തൊരു ആശ്വാസം. അന്നു നല്ലകുട്ടിയായി നടക്കണ കാലായിരുന്നതോണ്ട് ഞാനും അംഗീകരിച്ചു. ഒന്നുമില്ലെങ്കിലും പത്താം ക്ലാസ്സല്ലെ.
അങ്ങിനെ സിനിമയില്ലാത്ത പത്താംക്ലാസ്സ് കാലം. ഏപ്രിൽ ഒന്നിനായിരുന്നു ഏപ്രിൽ ഫൂൾ ആക്കി അവസാനത്തെ പരീക്ഷ. അന്നു രാത്രി തന്നെ ഓപ്പോൾ എന്നെ സിനിമക്ക് കൊണ്ടോയി. പാവം കുട്ടി, ഒരുകൊല്ലായി സിനിമകാണാതെ പട്ടിണി കടക്കല്ലെ ന്ന് വിചാരിച്ചാവും. പിന്നെ വരുന്ന വരുന്ന സിനിമകളെല്ലാം ഞാൻ തനിച്ച് കാണേണ്ടി വന്നു. പക്ഷെ അതൊരു രസമായിരുന്നു. അയൽപ്പക്കത്തെ കൂട്ടുകാരില്ലെങ്കിലും നാട്ടിൻ പുറത്തെ സിനിമാകൊട്ടകയിൽ എത്തുന്നവരൊക്കെ എനിക്കറിയാവുന്നവർ. സ്കൂൾ അടച്ച കാലമല്ലെ, കുട്ടികൾ മുഴുവൻ അവിടെ തന്നെ. അന്നൊന്നും ഞാൻ ചെയ്യുന്ന അത്ര വലിയ പാതകമാണെന്ന് ഏറ്റവും ഓർത്തഡോക്സ് ആയ എന്റെ അമ്മക്കൊ നാടുകാരെ പേടിച്ച് ശ്വാസം വിടാൻ സംശയിക്കുന്ന എന്റെ ഓപ്പോൾക്കൊ തോന്നിയില്ല. ചെയ്തു പോയത് വലിയ സംഭവമായിരുന്നെന്ന് കണ്ണുരുട്ടികാട്ടിയത് കാലം കുറെ കഴിഞ്ഞാ. നഗരസന്തതികളും പട്ടണവാസികളുമായിരുന്നു കണ്ണുരുട്ടാൻ വന്നവർ.
ഇതിപ്പൊ പറയാൻ എന്തെ എന്നല്ലെ. കാലം കുറെ കൂടി ഞാൻ തനിച്ചൊരു സിനിമക്ക് പോയി.
ടിക്കറ്റെടുക്കാൻ ക്യൂവിൽ ആരുവില്ല. ഒരു ടിക്കറ്റ് എന്നു പറഞ്ഞപ്പോൾ മറുപുറത്തൊരു സംശയം. ആ ചെറിയ തുളയിലൂടെ ഒന്നു കുനിഞ്ഞു നോക്കുന്നു. കേൾക്കാത്തതാണൊന്ന് സംശയിച്ച് ഞാൻ ഒന്നൂടെ പറഞ്ഞു. ഒരു ടിക്കറ്റ്. അറിയാതെയാണെങ്കിലും ഒരു ചൂണ്ടുവിരൽ ആംഗ്യം
ഏഴു സീറ്റിൽ നടുവിലെയാണ് എന്റേത്. അതിത്തിരി കഷ്ടം തന്നെ എന്നു തോന്നിയതിനാൽ ഞാൻ ആദ്യത്തെ സീറ്റിൽ ഇരുന്നു. അത് എനിക്ക് അനുവദിച്ചതല്ല എന്ന അറിവിൽ തന്നെ. അടുത്തതായി വന്ന നാലുപേരിൽ ഒരാളുടേതായിരുന്നു അത്. അവർക്ക് ആ സീറ്റ് തന്നെ വേണം - നാലു പേർ എന്നാൽ ഒരാണ്, മൂന്നു പെണ്ണ്. എന്താണ് പ്രശ്നം എന്നു ചോദിച്ചു വന്ന തിയ്യേറ്റർ കാരൻ എന്റെ ടിക്കറ്റ് ചോദിച്ചു. ഇതല്ലല്ലൊ സീറ്റ് എന്ന് പറഞ്ഞ് നോക്കിയതും “അവരൊന്നും ഇല്ലെ” എന്നൊരു ചോദ്യം. “ഇല്ല” എന്നതിൽ ഉത്തരം ഒതുക്കി ഞാൻ സീറ്റ് മാറിയിരുന്നു. കാരണം എന്റെ കൂട്ടുകാരി റിലീസിങ് ഷോ കാണാൻ ഇടികൂടാതെ ടിക്കറ്റ് സംഘടിപ്പിക്കുന്നത് ഇയാൾ വഴിയാണെ. അവരുടെ ബാങ്കിലാണ് ഇവരുടെ അക്കൌണ്ട് എന്നതൊരു പിടിവള്ളി. വെറുതെ ആ വഴിയടക്കണ്ടല്ലൊ.
വന്നിരുന്നവരിൽ ഒരാളെ എനിക്കറിയാം.. ആ വഴി മറ്റുള്ളവരേയും പരിചയപ്പെട്ടു.. കൂട്ടത്തിൽ ഒരു പത്രക്കാരി..
“ഞാൻ കണ്ടിട്ടുണ്ട് തിയേറ്ററിൽ വച്ച് തന്നെ.. തനിച്ച് വരാറുണ്ടല്ലെ”
ആ കഥ അവിടെ തീർന്നു..
ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോൾ “വേറെയാരുമില്ലെ“ എന്ന് ചോദിച്ചവരോടൊക്കെ “ഇല്ല“ എന്നു പറയാൻ വലിയ ബുദ്ധിമുട്ടില്ലായിരുന്നു.. തിരിച്ചു വന്നപ്പോൾ ഇതേ ചോദ്യത്തിന് ഇതേ ഉത്തരം പറയാൻ ഒരു ചെറിയ ഭയം.. മറ്റൊന്നുമല്ല ഇത് ഇത്ര വലിയ പാതകമാണൊ എന്ന് എനിക്കും സംശയം തോന്നാൻ തുടങ്ങിയതോണ്ട് തന്നെ..
ഇന്നലെ പഴയ കൂട്ടുകാരിൽ ഒരാളുടെ ഫോൺ.. നേരമില്ലാത്ത നേരത്തായതിനാൽ “എന്തുപറ്റി“ എന്നതായിരുന്നു “ഹലോ“ക്ക് പകരം പുറത്തു വന്നത്..
“നീ അവിടെയും തനിച്ച് സിനിമക്ക് പോവാൻ തുടങ്ങി അല്ലെ?”
എതു വഴിയാണ് അവിടെയെത്തിയതെന്നൊന്നും ചോദിച്ച് സമയം കളഞ്ഞില്ല.. എന്തിനാ വെറുതെ..

Monday, July 19, 2010
എന്റെ ലോകം നിശബ്ദമാവുകയാണ്
കളഞ്ഞു പോവുന്ന പലതിനോടും തോന്നുന്ന ഒരു വികാരമില്ലെ? ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവിൽ പ്രത്യേകിച്ചും തോന്നുന്ന ഒരു നഷ്ടബോധം. അതെന്റേതായിരുന്നെന്ന് നെഞ്ഞോടടക്കുന്ന ഒരു വേദന. ഇനി അത് എന്റേതാവില്ലെന്ന് അംഗീകരിക്കേണ്ടി വരുന്ന അവസ്ഥ.
ഞാൻ ഓരോ ശബ്ദത്തേയും നല്ലതോ-ചീത്തയൊ, കൂടിയതോ-കുറഞ്ഞതോ എന്നിലേക്ക് വലിച്ചെടുക്കുകയാണ്. അറിയാം, അതിന്റെ കമ്പനങ്ങൾ വളരെ നേർത്തതാണെന്ന്. എങ്കിലും, ഇന്ന്, ഇന്നുകളിൽ അവ എന്നിലെത്തുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.. നാളെ എന്നിലെത്തുമ്പോഴും ഞാൻ തിരിച്ചറിയില്ലെന്നും
നിന്റെ ചെവി ഞാൻ അടിച്ചു പൊട്ടിക്കുമെന്ന് ആരെങ്കിലും പറയുമ്പോൾ, നമ്മൾ വിചാരിക്കാറുണ്ടോ അങ്ങിനെ സംഭവിച്ചാലോ എന്ന്? ദേഷ്യം തീർക്കാൻ ആഞ്ഞ് വീശുന്ന കൈപ്പത്തി അടച്ചു തീർക്കുന്നത്, എന്നേക്കുമുള്ള ശബ്ദവീചികളുടെ പ്രവേശനത്തെയാണെന്ന്.
കടന്നു വരുന്ന ശബ്ദങ്ങളേ പ്രതിരോധിച്ച് സംസാരിക്കുന്നവരുടെ ചുണ്ടിന്റെ ചലനത്തിൽ നിന്ന് അവർ പറയുന്നത് പിടിച്ചെടുക്കാൻ ഞാൻ ആരുമറിയാതെ ചില ശ്രമങ്ങൾ നടത്തി.. പരാജയപ്പെടുവാൻ മാത്രമായിരിരുന്നു ആ പരിശ്രമങ്ങൾ..
പാവം എന്റെ ഞരമ്പുകൾ.. ആവശ്യത്തിലേറെ ശബ്ദം വഹിച്ച് അവ തളർന്നു പോയിരീക്കുന്നു.. പലരും മരണപ്പെട്ടിരിക്കുന്നു.. ചിലരുടെ സാന്നിധ്യം കൊണ്ട് ഞാൻ അറിയാതെ പോയ ചരമങ്ങൾ.. മറ്റുള്ളവർ മരണം കാത്തിരിക്കുന്നു.. ആളൊഴിഞ്ഞു പോയ പൂരപ്പറമ്പിൽ ആരവമൊഴിഞ്ഞിരിക്കുന്നു.. ഇനി ഒരിക്കലും ശബ്ദകോലാഹലങ്ങളുമായി ആരും ഈ വഴി വരില്ല..
ഇരു ചെവിയെങ്കിലും ഞങ്ങൾ ഒന്നെന്ന പ്രതിജ്ഞ അവർ തെറ്റിച്ചത് വർഷങ്ങൾക്ക് മുമ്പായിരുന്നു.. നിനക്ക് കേൾക്കാൻ കാതുകൂർപ്പിച്ച് ഞങ്ങൾ ഉണർന്നിരിക്കാമെന്ന വാഗ്ദാനം ആരാണ് ആദ്യം മറന്നത്.. ചലനം നഷ്ടപ്പെട്ട എല്ലിനിടയിൽ നിന്നും ഞരമ്പുകളെ വലിച്ചെടുത്ത് തുലനം നഷ്ടമായിടത്ത് ഊന്നുവടി പോലെ ഒരു പ്ലാസ്റ്റിക്ക് കഷണത്തെ തിരുകിവെച്ചു... വർഷങ്ങൾക്കപ്പുറത്ത് നിലനിൽക്കാമെന്ന വാഗ്ദാനമൊന്നും ഒരു ഊന്നുവടിക്ക് നൽകാനാവില്ലല്ലൊ.. അതിന്റെ ചലനവും നിലച്ചിരിക്കുന്നു.. ഒരു ഊന്നുവടി പോലും എനിക്ക് തന്നില്ലല്ലൊ എന്ന് പരിഭവിച്ച് മറ്റേയാൾ നേരത്തെ ആത്മഹത്യചെയ്തു.. സത്യം, അവസാന ശ്വസം വലിക്കുമ്പൊഴും എന്നെ രക്ഷിക്കുമൊ എന്ന് നിലവിളിച്ചിരിക്കാം.. കേട്ടില്ല, കാരണം ശേഷികുറഞ്ഞവനെ ഞാൻ ഏറെ അവഗണിച്ചിരുന്നു.. ഒരു ഫോൺ കോൾ പോലും നൽകിയിരുന്നില്ല.. ചിതറിത്തെറിച്ച് ഇരുവർക്കും ലഭ്യമായിരുന്നതിൽ പോലും, ഞാൻ ചെവികൂർപ്പിച്ചത് ഒരാൾക്ക് വേണ്ടി മാത്രമായിരുന്നു.. പിന്നെ എങ്ങിനെ ഞാനറിയും ആ പ്രാണന്റെ ഞരക്കങ്ങൾ..
മുഖത്ത് നോക്കി ചീത്ത വിളിക്കുമ്പൊഴും ഞാനിനി ചിരിച്ചു നിന്നു കേൾക്കും..
എനിക്കരികിൽ എന്നെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ പോലും ഒന്നു നോക്കുക പോലുമില്ലാതെ ഞാൻ ഇരിക്കും
വലിയ ശബ്ദങ്ങൾ എന്റെ കർണ്ണപുടങ്ങളിൽ ആഞ്ഞടിച്ച് കടന്നു പോയിട്ടും അതിന്റെ ഒരു നേരിയ അലപോലും എന്നിൽ രേഖപ്പെടുത്താതെ പോവുമ്പോൾ, പ്രതികരണങ്ങളില്ലാതെ ഞാൻ നിൽക്കേണ്ടി വരില്ലെ?
പക്ഷെ ഒരു മരണനിലവിളി, എനിക്കരിൽ ഉയരുമ്പൊഴും ഞാൻ ഒന്നുമറിയാതെ നടന്നു പോവേണ്ടി വരുമൊ.. ഒരു കൈ സഹായം എന്നിൽ നിന്നും നീളാതെ, ഒരു ഒച്ച പോലും എന്നിൽ നിന്ന് ഉയരാതെ..
ആലോചിക്കാൻ പോലുമാവുന്നില്ല, ഞാൻ പറയുന്നത് പോലും എനിക്ക് കേൾക്കാൻ ആവാത്ത അവസ്ഥ.
എന്റെ ലോകം നിശബ്ദമാവുകയാണ്... പതിയെ പതിയെ..

Monday, February 15, 2010
ആരാണ് ആദ്യം പിറന്നത്?
അവന്റെ കവിതകളിൽ നിറയെ
അരക്കെട്ടുകളായിരുന്നു
അരക്കെട്ട് പപ്പടം എന്നത്
പണ്ട് പാതിരാ ചന്തയിൽ
പറഞ്ഞു കേട്ടതാണ്
അരക്കെട്ട് പുകയില കുറഞ്ഞതിനാണ്
സ്ത്രീധനക്കമ്മിയിൽ അമ്മൂമ്മ
പണ്ട് പീഡിപ്പിക്കപ്പെട്ടത്
അമ്മയുടെ അരക്കെട്ടിൽ
തലേക്കെട്ടിന്റെ ബലത്തിൽ
ആരോ കൈവെച്ചതാണ്
അവനായി പരിണമിച്ചത്
അരക്കെട്ട് കവിയുന്ന മുടിയിലായിരുന്നു
അവന്റെ കണ്ണെങ്കിൽ
അതിനുമപ്പുറത്തേക്ക് ആഴ്ന്നിറങ്ങുന്നത്?
അരക്കെട്ട് ബുദ്ധിപോലുമില്ലാത്ത
അരണ പെണ്ണിലായിരുന്നു
ആദ്യത്തെ പരീക്ഷണം
അറിയില്ല,
ഇനിയുമെവിടെയൊക്കെ
അരക്കെട്ടുകൾ
ചിതറികിടക്കുന്നുവെന്ന്
ഒന്നുകിൽ അരക്കെട്ടഴിയും വരെ
അല്ലെങ്കിൽ...
Monday, January 11, 2010
ഇത് എന്റെ സ്കൂൾ

"ഇത് എന്റെ സ്കൂൾ..”
നേരം വെളുക്കും മുമ്പെ ഞാൻ ഇന്ന് പത്രം തേടിയത് ഈ ഒരു വാർത്തക്കു വേണ്ടിയായിരുന്നു
ഇന്നലെ മുതിർന്നവർക്കിടയിൽ കോട്ടയം ഗിരിദീപം സ്കൂളിലെ സുന്ദരക്കുട്ടൻമാരുടെ പടം കണ്ടപ്പോൾ ചെറിയൊരു ഭയം ഉണ്ടായിരുന്നു.. കയ്യിൽ നിന്നു പോവുമോ ന്ന്.... ആരൊക്കെയൊ കാത്തു.. അല്ലെങ്കിൽ എന്റെ ചേട്ടന്റെ ഭാഷയിൽ കാണാൻ നല്ല ചേലുള്ള അവർക്കിടയിൽ ഞങ്ങളുടെ കറുമ്പൻമാർ ജയിക്കില്ലല്ലൊ..

ഇത് എന്റെ സ്കൂൾ.. പെരിങ്ങോട് ഹൈസ്കൂൾ.. കാലങ്ങളായി യുവജനോത്സവവേദിയിൽ പഞ്ചവാദ്യം കൊട്ടി ഒന്നാം സമ്മാനം വാരിയെടുക്കുന്നവർ.. പണക്കൊഴുപ്പിന്റെ മേളയിൽ മറ്റൊന്നും സ്വന്തമാക്കാനുള്ള ആവതില്ലാത്തവർ.. അവർക്കിത് മത്സരമല്ല.. മറ്റൊരു അരങ്ങുമാത്രം.. പലരും അന്തികഞ്ഞിക്ക് അരിവാങ്ങാൻ അച്ഛനമ്മമാരുടെ കൂലിയിൽ ഒരുപങ്കുനൽകാൻ ഉത്സവപറമ്പുകളിൽ കൊട്ടിത്തകർക്കുന്നവർ.. നൃത്തനൃത്യങ്ങളുടെ ലോകം അന്യമായതുകൊണ്ടല്ല.. അവിടെ കഴിവിനേക്കാൾ മാറ്റുരക്കുരക്കുന്ന മറ്റു പലതുമുണ്ടല്ലോ..
രാവിലെ ഉണരുമ്പോൾ പലപ്പോഴും ആദ്യം കേൾക്കുന്നത് പഞ്ചവാദ്യം തന്നെ.. വീടിനും സ്കൂളിനും ഇടയിൽ ഒരു വിളിപ്പാട് ദൂരം മാത്രം.. എനിക്ക് വളരെ പരിചിതമായ തുകിലുണർത്ത്... സന്ധ്യചായുന്നതും ഇതേ മേളത്തിന്റെ അകമ്പടിയോടെ.. സ്കൂൾ സമയത്തിനു ശേഷം ആളും ആരവവും നിലക്കുമ്പോൾ അവർ വാദ്യങ്ങൾ കയ്യിലേന്തുന്നു..
അടുത്ത ഗ്രാമങ്ങളിലെ കാവിലും അമ്പലത്തിലും ഉത്സവങ്ങൾക്ക് കൊട്ടിക്കയറി കീർത്തികേട്ടറിഞ്ഞ നാടുകളിൽ നിന്നെല്ലാം ഇവരെ അന്വേഷിച്ചെത്താൻ തുടങ്ങിയ കാലമുണ്ടായിരുന്നു.. അന്നത്തെ കുട്ടികൾ ഇന്ന് ആശാൻ മാരായി പുതിയ ശിഷ്യരെ തേടുന്നു.. നാട്ടിലും മറുനാട്ടിലും പെരിങ്ങോടിന്റെ പേരുയർത്തുന്നു.. പടർന്നു പന്തലിച്ച് നിറഞ്ഞു നിൽക്കുമ്പോഴും ഈ വൻവൃക്ഷത്തിന്റെ വേരുകൾ പെരിങ്ങോട് സ്കൂളിന്റെ മതിൽകെട്ടിൽ തന്നെ..
അതെ.. ഇതെന്റെ സ്കൂൾ...
Monday, December 21, 2009
കാൽനോക്കികൾ
അരുത് അങ്ങിനെ പറയരുത്
അവർ വായ്നോക്കികളല്ല
കണ്ണിൽ പോലും നോക്കാറില്ല
മുഖം അവർ ശ്രദ്ധിക്കാറേയില്ല
ഊർന്നു വീഴുന്ന ഉടയാടകൾ
അവർ കണ്ടില്ലെന്നിരിക്കാം
പക്ഷെ, ഇളകിമാറാവുന്ന ഒരു തുന്നൽ
അതവർ നിങ്ങളേ വിളിച്ചറിയിക്കും
പാദങ്ങളേ കുറിച്ച് അവരോട് ചോദിക്കു
ചുരുങ്ങിയ പക്ഷം പാദരക്ഷകളേ കുറിച്ച്
അതിന്റെ അഴകളവുകൾ അവർ പറയും
വിരലുകളുടെ നീളം, കുറഞ്ഞു കൂടിയും
വണ്ണത്തിൽ വളവിൽ വിരിവിൽ
പരസ്പരം പണിതൊരുക്കുന്നതിൽ
പരന്ന പാദങ്ങൾ പറയാതെ പറയുന്നത്
തള്ളയേക്കാൾ വളർന്ന ചൂണ്ടാണികൾ
ഒരു പുള്ളിക്കുത്തിൽ വിധി എഴുതുന്നത്
മറഞ്ഞിരിക്കുന്ന മറുകിന് മറയ്ക്കാനാവാത്തത്
അവരുടെ കണ്ണിൽ, അതും ശാസ്ത്രമാണ്
അരുത് അങ്ങിനെ പറയരുത്
വെറും ചെരുപ്പുകുത്തികളെന്ന്
അവരെ അപമാനിക്കരുത്

Monday, December 14, 2009
ചേരുംപടി ചേർക്കവെ..
കത്തിക്കയറുമ്പൊഴും ഒരു കമ്പു തീയിനു
അയാൾ ദരിദ്രനായിരുന്നു
ഇരന്നുകിട്ടിയ സ്വപ്നങ്ങളിൽ
അവളുടെ തീപ്പൊരികൾ ...
വൈകിപ്പോയ്
അയാൾ അവരോഹണത്തിലാണ്
ദീർഘനിശ്വാസം
തിരിഞ്ഞു കിടക്കൽ
കൂർക്കം വലി
അവൾ ആരോഹണത്തിൽ
ഒരു ഒച്ചിനെ കളയും പോലെ
അടർത്തിമാറ്റപ്പെടുന്നു
എന്തൊരു വിയർപ്പുനാറ്റം
(കസേരകയ്യിലെ കുമ്പസാരക്കൂട്ടിൽ നിന്നും കട്ടെടുത്തത്)
മീനില്ലാതെ എങ്ങിനെ ഉണ്ണാൻ
എരിവിട്ട് പുളിയിട്ട് മസാലയിട്ട്
ഊണു കഴിഞ്ഞ് കൈകഴുകി
ഒരു നിമിഷം കഴിയുംമ്പോൾ
എന്തൊരു ഉളുമ്പുമണം
(വിശപ്പടങ്ങിയപ്പോൾ വരാന്തയിൽ വഴുതി വീണത്)
സംശയിക്കേണ്ട,
ഇരു ചെവികളിലൂടെ കടന്നുവന്നത്
അറിയാതെ സന്ധിച്ചതാണ്

Sunday, December 6, 2009
പഴങ്കഥ അറിയുമൊ?
കാണാതെയായവരെയും തേടിയാണ്
ഉറുമ്പുകൾ മലകയറിയത്
അവസാനപാദത്തിൽ
അഞ്ചാം തലമുറ പിച്ചവെക്കുമ്പോഴാണ്
അവരിലൊരാൾ അടിതെറ്റി ആഴത്തിലേക്ക് വീണത്
ബാക്കിയെ പാതിയിൽ പകുത്താണ്
മുകളിലേക്കും താഴേക്കും വഴി പിരിഞ്ഞത്
മുകളിലെത്തിയവർ പകച്ചു നിന്നത്
അന്വേഷിച്ചു നടന്നവന്റെ
മുഖച്ഛായ അറിയാതെയാണ്
ഉത്തരമില്ലാതെ കരഞ്ഞിറങ്ങുമ്പോഴാണ്
വിതുമ്പലോടെ മറ്റൊരു കൂട്ടർ കയറിയെത്തിയത്
ഇരുവർക്കും പരസ്പരമറിയില്ലല്ല്ലൊ
പൂർവ്വികർ പറഞ്ഞ കഥയല്ലെ ഉള്ളു
അതുകൊണ്ടാവാം,
കണ്ടു കണ്ടു കടന്നുപോവുമ്പോൾ
അവരിൽ ചിലർ വെറുതെ ഓർത്തത്
ചോദിക്കാമായിരുന്നു,
ഒരു പഴങ്കഥ അറിയുമോ?

Thursday, December 3, 2009
ദ്വീപിലെ ചോരത്തുള്ളികൾ
വായിച്ചേ തീരൂ എന്ന് വിചാരിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹിക്കുമ്പോൾ കിട്ടില്ല.. പിന്നെ കാലങ്ങൾക്ക് ശേഷം കയ്യിൽ തടയുമ്പോൾ അതിനോടുള്ള ആവേശവും കെട്ടടങ്ങിയിരിക്കും... ഈ അടുത്ത് എനിക്ക് വായിക്കാൻ കിട്ടിയ ഒരു പുസ്തകത്തിന്റെ കഥയും ഇങ്ങനെ തന്നെ..
2001 ഇൽ ഇറങ്ങിയ അനിതാ പ്രതാപിന്റെ ചോര ചിന്തിയ ദ്വീപിനെ (ഐലന്റ് ഓഫ് ബ്ലഡ്) കുറിച്ച് പത്രങ്ങളിലും മാസികകളിലും ഒരുപാട് വന്നതാണ്.. അതെല്ലാം വായിച്ച് വായിച്ച് ഇനി പുസ്തകം എന്തിനു വായിക്കണം എന്ന അവസ്ഥയിലായി.. വർഷങ്ങൾക്ക് ശേഷം അതിൽ പലതും മറവിമൂടിയ ശേഷം പുസ്തകം കയ്യിൽ കിട്ടിയപ്പോൾ വായിക്കാതിരിക്കുന്നതെങ്ങിനെ.. ചില പുസ്തകങ്ങൾ വേണ്ട എന്ന് വിചാരിച്ചാലും മുഴുവൻ വായിക്കും.. കുത്തിയിരുന്നു വായിക്കും.. അവസാനത്തെ പേജിലെ അവസാനത്തെ വരിയിലെ അവസാനത്തെ വാക്കും അതിനു ശേഷമുള്ള കുത്തും കഴിഞ്ഞ് അടച്ചു വെച്ച് കണ്ണടക്കും.. പുറകിലെ കവറിൽ എഴുതിയത് വായിച്ചാണല്ലൊ തുടക്കം.. അതുകൊണ്ട് അതിനെ ഒഴിവാക്കാം.. അല്ലെങ്കിൽ ഈ പറഞ്ഞതൊക്കെ തന്നെയാണൊ വായിച്ചത് എന്നൊരു സംശയമുണ്ടെങ്കിൽ തീർക്കാനായി വായിക്കാം..
എനിക്ക് ശേഷം ദ്വീപിലെ ചോരത്തുള്ളികൾ എണ്ണിത്തിട്ടപ്പെടുത്താനെത്തിയവൾ ചോദിച്ചു..
“എന്തുണ്ടിതിൽ .. ചുരുക്കിപ്പറ..”
“തമിഴനായ ഒരു തയ്യൽക്കാരനും ഒരു സിംഹളവനിതയും തമ്മിലുണ്ടായ നിസ്സാരമായൊരു വഴക്കിനെയാണ് ഗവണ്മെന്റിനെതിരായ കലാപമാക്കിത്തീർത്തതെത്രെ“
അവസാനം ഒന്നു കൂടി കൂട്ടി ചേർത്തു..
“ബാൽ താക്കറെയുടെ ബാർബർ ഒരു മുസ്ലിം ആണെന്ന്”..
അവൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.. “ഭാഗ്യം ഒരു മുസ്ലിം രക്ഷപ്പെട്ടു.. “
ഒന്നു നിർത്തി വീണ്ടും “അയാൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടൊ ആവോ”

Monday, November 23, 2009
മുഖത്തെഴുത്ത്
ചിന്തകൾക്ക് തീ പിടിക്കുമ്പോൾ
ചിരികൾ മാഞ്ഞു പോവുമെന്ന്
ചിലർ പറഞ്ഞതാണ്
മുഖം എപ്പൊഴും
മനസ്സിന്റെ കണ്ണാടിയാണെന്ന്
മറന്നിട്ടും കാര്യമില്ലല്ലൊ
ഇടക്കൊക്കെ എന്നെ തോല്പിച്ച്
ഇടതടവില്ലാത്ത ചിന്തകളിലൊന്ന്
ഇത്തിരി നേരം മുഖത്ത് എത്തിനോക്കിയേക്കാം
തൂവിതുളുമ്പാതെ, തെറിക്കാതെ
തവിയിൽ ഒരു തേങ്ങൽ പോലും തടയാതെ
തിളച്ചു തിളച്ച്..
ചിരികൾ മാഞ്ഞു പോവുമെന്ന്
ചിലർ പറഞ്ഞതാണ്
മുഖം എപ്പൊഴും
മനസ്സിന്റെ കണ്ണാടിയാണെന്ന്
മറന്നിട്ടും കാര്യമില്ലല്ലൊ
ഇടക്കൊക്കെ എന്നെ തോല്പിച്ച്
ഇടതടവില്ലാത്ത ചിന്തകളിലൊന്ന്
ഇത്തിരി നേരം മുഖത്ത് എത്തിനോക്കിയേക്കാം
തൂവിതുളുമ്പാതെ, തെറിക്കാതെ
തവിയിൽ ഒരു തേങ്ങൽ പോലും തടയാതെ
തിളച്ചു തിളച്ച്..
Thursday, November 19, 2009
ദ്രോഹിക്കുന്നതിനുള്ള ദിവസം
ഇന്നെങ്കിലും ഇങ്ങനെ ഒരു വാർത്ത ഇല്ലാതിരിക്കട്ടെ എന്ന് വിചാരിച്ചു...
കല്ലെറിഞ്ഞ് ഓടിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നല്ലൊ എന്ന് ആശ്വസിക്കാമല്ലെ...:(
ഇന്നലെ World Child Sexual Abuse Day
(ദ്രോഹിക്കുന്നതിനുള്ള ദിവസമോ.. ദ്രോഹിക്കുന്നതിന് എതിരെയുള്ളതോ)
Sunday, November 8, 2009
പത്രക്കാരെ....
രാവിലെ ഒരു കട്ടന്‍. ആ ചൂടില്‍ പത്രപാരായണം. അതിന്റെ സുഖമൊന്ന് വേറെ. ഞാൻ ഉറങ്ങുമ്പോള്‍ ലോകത്തിന് എന്തു സംഭവിച്ചുവെന്ന് അറിയാനുള്ള അമിതമായ ആകാംക്ഷകൊണ്ടൊന്നുമല്ല. എങ്ങിനെയോ വന്നുപോയൊരു ശീലം. അതങ്ങിനെ തുടരുന്നു. ഞാൻ എവിടെയായാലും അതിനു വലിയ വ്യത്യാസമൊന്നും വരാറില്ല.. എന്നു വെച്ച് ഇന്നലെത്തെ പ്രധാനവാർത്തയെന്തെന്ന് പോയിട്ട് ഇന്നത്തെ എന്തായിരുന്നെന്ന് ചോദിച്ചാൽ പോലും എന്നിൽ നിന്ന് ഉത്തരം കിട്ടണമെന്നില്ല.. അതൊക്കെ പഴയകാലം, സ്കൂളിൽ ഷൈൻ ചെയ്യാൻ ക്വിസ്സ് മത്സരങ്ങൾക്കായി വലിയത്-ചെറിയത്, പഴയത്-പുതിയത് ആദ്യത്തെ-അവസാനത്തെ കൂട്ടത്തിൽ ഇന്നലെ-ഇന്നും എഴുതി ചേർത്ത് നടന്നിരുന്ന കാലം..
പറഞ്ഞ് വന്നത്,
ഞാൻ പത്രക്കാരിയല്ലെങ്കിലും കാക്കത്തൊള്ളായിരം പരിചയങ്ങളിൽ അങ്ങിനെയും ചിലർ.. പണ്ട് എന്താവണം എന്ന് സ്വപ്നം കാണേണ്ട കാലത്ത് എന്താവരുതെന്നെ ഞാൻ ആഗ്രഹിച്ചിട്ടുള്ളു.. അതുകൊണ്ട് തന്നെയാവാം എത്തിപ്പെട്ടത് അതേ താവഴിയിൽ.. ഇതല്ലാതെ എന്തൊക്കെ ആയിത്തീരണമായിരുന്നെന്ന് ചോദിച്ചാൽ, വേഷങ്ങൾ ഒരുപാടുണ്ടെന്നെ.. അതിൽ ഒന്നായിരുന്നു ഈ പത്രക്കാരിയുടെയും.. ഇതു പറഞ്ഞപ്പോൾ കൂട്ടുകാരെന്നെ കളിയാക്കിയിട്ടുണ്ട്, രാവിലെ മുറ്റത്ത് സൈക്കിൾ വട്ടം കറക്കി ഉമ്മറത്തേക്ക് പത്രം വീശിയെറിയൽ അല്ല പത്രക്കാരിയുടെ ജോലിയെന്ന്.. പിന്നെ എന്താണെന്ന് പറഞ്ഞു തരാൻ അവർക്കും വലിയ പിടിയില്ലായിരുന്നു.. ഇന്നത്തെ പോലെ ചാനലുകൾ ഇല്ലാത്തതിനാൽ ഇതും അതിന്റെ ഭാഗമെന്ന് അറിയാനും വഴിയില്ലായിരുന്നു..
ഇപ്പോൾ ഒഴിഞ്ഞ സദസ്സിൽ ഓടികൊണ്ടിരിക്കുന്ന സ്വ ലേ എന്ന സ്വന്തം ലേഖകൻനാണ് ഇത്രയും ചിന്തകൾക്കുള്ള സ്കൂപ്പ് തന്നത്.. പത്രക്കാരൻ കൂട്ടുകാരന്റെ ഫോൺ വിളിയിൽ സംസാരമെങ്ങിനെയോ സിനിമയിലെത്തി..
“കണ്ടോ“ “എങ്ങിനെയുണ്ട്“ എന്നത് എന്റെ ചോദ്യം
“അതിലെ പലതും മനസ്സിലാക്കാൻ പത്രക്കാരനാവണം” എന്നായിരുന്നു മറുപടി..
കൂടെ ഇത്രയും കൂടി കൂട്ടി ചേർത്തു;
“അതൊക്കെ പറയാൻ ഒരു സിനിമ പോരാ.. “
ഇതിൽ പത്രക്കാർക്കിടയിലെ പിടിവലികൾ... പക്ഷേ ഒരേ പത്രത്തിലെ പാരവെപ്പുകളും പടലപിണക്കങ്ങളും അതൊന്നും പറഞ്ഞില്ലല്ലൊ.. പിന്നെ ആരുടെയെങ്കിലും പേരൽപ്പം ഉയർന്നു പോവുന്നെന്ന് തോന്നിയാൽ മുങ്ങി പോവുന്ന റിപ്പോർട്ടുകൾ.. അതേ വിഷയം ചിലപ്പോൾ മറ്റൊരു പത്രത്തിൽ നേരത്തെ പുറം ലോകം കണ്ടെന്നുമിരിക്കാം..
സിനിമകണ്ടതിനു വൈകുന്നേരത്തെ ചർച്ചയിൽ പത്രത്തിന്റെ ഓൺലൈൻകാരിയായിരുന്നു “ചീഫ് ഗസ്റ്റ്“... അവിടെ വേരുറച്ചു പോയ പത്രങ്ങളുടെ കഥകൾ.. ചില ഓൺലൈൻ വിശേഷങ്ങൾ.. പത്രങ്ങളുടെ മോർച്ചറികളിൽ മരണവും കാത്തുകിടക്കുന്ന റിപ്പോർട്ടുകൾ.. അവക്കു ജീവൻ വെക്കാൻ ആരുടെയൊക്കെയൊ ശ്വാസം നിലക്കണം.. ഒരു പ്രസിദ്ധന്റെ ബി പി ഒന്നു മാറിമറിഞ്ഞപ്പോൾ റിപ്പോർട്ട് തയ്യാറാക്കി കാത്തിരുന്ന ആൾ മരിച്ചിട്ട് ഒരു വർഷം.. പ്രസിദ്ധൻ ഇന്നും ഭൂമിക്ക് ഭാരമായി ജീവനോടെ.. ഒരു മൌസ് കിക്കിന്റെ അബദ്ധത്തിലാണ് നടൻ മുരളി ഒരു പത്രത്തിൽ കുറച്ചു നേരത്തെ മരിച്ചുപോയത്.. അടുത്ത റിഫ്രെഷിൽ വാർത്തകാണാനില്ല.. സിനിമയിൽ ഉണ്ണി മാധവന്റെ ഒരു മണിക്കൂർ അലാറം വെച്ചുള്ള ഫോൺ വിളികൾ ഓർമ്മപ്പെടുത്തുന്നത് മൌസ് ക്ലിക്കിനുള്ള താമസം മാത്രം..
പത്രങ്ങളുടെ കാലംകഴിഞ്ഞില്ലെ.. ഇത് ചാനലുകൾ വാഴും കാലം.. കൊടിനാട്ടിയ ചാനലിൽ ഒരു ജേണലിസം കാരിക്ക് ജോലികിട്ടുക എന്നത് സ്വപ്നതുല്യമായി കാണുന്ന ഒരുവൾ.. അക്കാഡമിക് ബാക്ക്ഗ്രൌണ്ടിനൊപ്പം എഴുത്ത് പരീക്ഷയിലെ നിലവാരം കൂടി നോക്കിയാവാം, അവളുടെ നിവേദനം അവർ കൈക്കൊണ്ടത്.. മറ്റൊന്നുമല്ല, കൂടിക്കാഴ്ചക്ക് പറഞ്ഞ ദിവസം ഒരേ ഒരു ചേട്ടന്റെ കല്ല്യാണം.. അവൾക്ക് വേണ്ടി മാത്രം ഇന്റർവ്യു ബോർഡ് മറ്റൊരു ദിവസം വീണ്ടും കൂടിയപ്പോൾ, അവൾക്ക് പറയാൻ നൂറുവിശേഷങ്ങൾ ആയിരുന്നു.. അധികം താമസിയാതെ ജോലിക്കാരിയായി അകത്തു കയറിയപ്പോൾ, തകർന്നു വീണത് സ്വപ്നഗോപുരങ്ങളും.. വന്‌വീഴ്ചകളുടെ ചരിത്രമെഴുതി എഴുതി ലൈറ്റ് ബോയുടെ പേരിനൊപ്പം പോലും സ്ഥാനം കാണാതെ വരുന്ന വേദന.. ജോലി ചെയ്യുന്നതിനേക്കാളേറെ ചെയ്യുന്നുവെന്ന മറ്റുള്ളവരെ കാണിക്കേണ്ടി വരുന്നതിന്റെ കഷ്ടത.. ഒപ്പം താൻ ചെയ്യുന്നത് മറ്റൊരാളുടെ ക്രെഡിറ്റിൽ വരുന്നതിന്റെ സങ്കടം.. അവസാനം ഇട്ടെറിഞ്ഞ് പോരുമ്പോൾ പുറകെയെത്തുന്ന “നോട്ടീസ്“.. ക്രിയേറ്റിവിറ്റിയുടെ അവസാനപച്ചപ്പിൽ പോലും ആണിയടിക്കാൻ തുടങ്ങിയപ്പോൾ വേറേ വഴിയില്ലായിരുന്നു.. ഇപ്പോൾ പിങ്കി പൂച്ചയുടെയും കുങ്കി കോഴിയുടെയും കഥയെഴുതാൻ അവസരം കാത്തിരിക്കുന്നു.. പക്ഷെ ഏറ്റവും രസകരമായത് ഈ കഥയിലെ വില്ലത്തികളിൽ ഒരാൾ ഹോസ്റ്റലിൽ എന്റെ തൊട്ടുമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആയിരുന്നു.. അവൾ ചാനൽ വിട്ടു പോരാനുള്ള കാരണം “പ്രെഷർ.. ഭയങ്കര പ്രെഷർ”.. അവൾ മറ്റുള്ളവർക്ക് പാരവെച്ചപോലെ അവൾക്കും ആരോ ഇട്ടു വെച്ചു കാണും അല്ലെ..
ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലെ.. എല്ലായിടത്തും ഇല്ലെ ഈ പ്രെഷറും പാരവെപ്പും ഒക്കെ എന്ന് ചോദിച്ചാൽ.. ഉണ്ട്, ഇല്ലാതെവിടെ പോവാൻ.. സിനിമ കണ്ടതിന് ഇങ്ങനെയും ഒരു ആഫ്റ്റർ ഇഫക്റ്റ് അത്രയെ ഉള്ളു.. എന്നാലും വാർത്തകളുടെ ലോകത്തെ എനിക്കെന്നും ഇഷ്ടമാണ്, നഷ്ടമാവുമ്പോൾ; അതപ്പൊഴല്ലെ ;)

Thursday, October 29, 2009
അടിയില്‍ കുത്തില്ലാത്ത ചോദ്യചിഹ്നങ്ങള്‍
"നിനക്ക് ഇങ്ങനെ ഒന്നും തോന്നാറില്ലെ.. "
അടുത്ത ക്യുബിക്കിളില്‍ ഇരുന്ന്‍ അവന്‍ അയച്ച മെസേജ് എന്റെ ചാറ്റ് ബോക്സില്‍ എത്തി.. വേണമെങ്കില്‍ മറുപടി നല്‍കാതെ വിടാം.. പക്ഷെ അവന്റെ നോട്ടം പരുക്കന്‍ ഗ്ലാസിന്റെ പാതി ചുവരിലൂടെ എന്നെ തേടിയെത്തുന്നുണ്ട്.. വ്യക്തമായി തെളിയാത്ത മുഖഭാവമെങ്കിലും എനിക്കത് കൃത്യമായി വായിച്ചെടുക്കാം...
"ഇല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ പെണ്ണുതന്നെയൊ എന്ന് നീ സംശയിക്കില്ലെ.."
അവന്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് അറിയാം ... പക്ഷെ ഇത് നീട്ടികൊണ്ട് പോവാന്‍ എനിക്കൊട്ടും താത്പര്യം തോന്നിയില്ല.. ഞാന്‍ പിറന്നു വീണ വേനല്‍ക്കാലം സൂര്യരാശിയില്‍ എതിര്‍ദിശയില്‍ നീന്തുന്ന മീനുകള്‍ ആയതോണ്ടാവാം ചോദ്യങ്ങളില്‍ നിന്നും എളുപ്പത്തില്‍ വഴുതിമാറാനാവുന്നത്..
"എനിക്കറിയാം നീ ഇങ്ങനെ എവിടെയും തൊടാതെ ഉത്തരം തരുമെന്ന്.. ചിലപ്പൊഴൊക്കെ സംശയം തോന്നാറുണ്ട് നീ പെണ്ണാണൊ എന്ന്.. എന്തു പറഞ്ഞാലും ..."
അപ്പുറത്ത് കേട്ട നേര്ത്ത മണികിലുക്കം അവനൊരു കോള്‍ വന്നെന്ന് അറിയിച്ചു.. അതുകൊണ്ടാവാം സന്ദേശം പാതിയില്‍ നിര്ത്തി അയച്ചത്..
തുടരുന്ന സംസാരം അവ്യക്തമായി എനിക്ക് കേള്ക്കാം ... അത് അവന്റെ നല്ലപാതിയാണ്.. ഇത്ര നാളായിട്ടും ഞാൻ അവളുടെ പേരു പോലും ചോദിച്ചിട്ടില്ലല്ലൊ എന്ന് അപ്പൊഴെ ഓർത്തുള്ളു.. ചോദ്യങ്ങൾ തിരിച്ചു വരുമ്പോൾ ഉത്തരങ്ങൾ നൽകാനില്ലാത്തതിനാൽ എപ്പൊഴും എന്റെ ചോദ്യങ്ങൾ എന്നിൽ തന്നെ അവശേഷിക്കുന്നു..
ഒന്നു വീതം മൂന്നു നേരം എന്ന വൈദ്യന്റെ മരുന്നു കുറിപ്പടി പോലെ കൃത്യമായ ഇടവേളകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്ന അന്വേഷണങ്ങള്‍ ... അതിനു ശേഷം അവന്‍ എനിക്ക് നേരെ മറ്റൊരു മുഖം തിരിക്കുന്നു...
"അപ്പൊ ഞാന്‍ ചോദിച്ചതിന് നീ ഉത്തരം തന്നില്ല"
"അത് ഉത്തരമര്‍ഹിക്കുന്നില്ലല്ലൊ..."
പിടി തരാതെ എന്നെ കുഴക്കുന്ന ഒരു പിഴവിനെ തപ്പി ഞാന്‍ വീണ്ടും പ്രോഗ്രാം കോഡുകള്‍ക്കിടയില്‍ അലയാന്‍ തുടങ്ങി... കൃത്യമായി വഴി പറഞ്ഞിട്ടും ഒരേയിടത്തു തന്നെ കറങ്ങുകയാണ്.. ഇതിലെ പോയാല്‍ മറ്റൊരു വഴിയുണ്ടെന്ന് പറഞ്ഞിട്ടും, അതിലെയാണ് പോവേണ്ടതെന്ന് അറിഞ്ഞിട്ടും എന്തെ ഇങ്ങനെ.. പക്ഷെ രണ്ട് മൂന്നടി ദൂരെ അവന്‍ എന്നെ കുറിച്ചാണ് ചിന്തിക്കുന്നതെന്നത് എന്റെ ശ്രദ്ധയെ വഴിതെറ്റിക്കാന്‍ പോന്നതായിരുന്നു..
പതിയെ പാന്ട്രിയിലേക്ക് നടക്കുമ്പോള്‍ ചിന്തകളുടെ ഭാരങ്ങളെ ആവിയാക്കാന്‍ എന്താണ് വഴിയെന്ന്‍ മനസ്സില്‍ കടന്നു വന്നു. ഒരു ചൂട് കാപ്പിയില്‍ അതങ്ങിനെ അലിഞ്ഞ് ഇല്ലാതായിരുന്നെങ്കില്‍.. ജനലിനു പുറത്ത് വെയില്‍ മൂക്കുന്നു.. അകത്തെ തണുപ്പില്‍ നിന്ന് പുറത്തെ ചൂടിലേക്ക് നോക്കുമ്പോള്‍ പുറത്തും തണുപ്പും അകത്തു ചൂടുമായി നടക്കുന്ന സ്വന്തം വൈരുദ്ധ്യത്തിനൊരു ചിരി സമ്മാനിക്കാന്‍ തോന്നി...
"ആര്‍ക്കാണാവൊ ജനലിലൂടെ പുഞ്ചിരി"
കുറെ നേരമായി എന്നെ കാണാത്തോണ്ടാവാം അവന്‍ തേടി വന്നത്..
"വല്ലപ്പോഴും ഒക്കെ ഞാന്‍ എന്നോടും ചിരിക്കണ്ടെ"
"ചിരിക്കാന്‍ ആരും ഇല്ലാത്തോണ്ടല്ലല്ലോ, അത് കൈക്കൊള്ളില്ലെന്ന വാശിയല്ലെ"
അവന്റെ മുഖത്ത് ഒരു വഷളന്‍ ചിരി പരക്കുന്നത് അസ്വസ്ഥതയോടെ ഞാനറിഞ്ഞു..
"ശരിയാ.. വിലയില്ലാത്ത ചിലചിരികള്‍ എനിക്ക് സ്വീകരിക്കാന്‍ മടിയാ.."
ഗ്ലാസ്സ് വേസ്റ്റ്ബിന്നില്‍ ഇട്ട് നടക്കുമ്പോള്‍ തിരിഞ്ഞു നിന്ന് ഇത്ര കൂടി കൂട്ടി ചേര്‍ത്തു..
"മറ്റന്നാള്‍ ഡെഡ്ലൈന്‍ ...മറക്കണ്ട.. ചിലപ്പോള്‍ കരയേണ്ടി വരും"
അവനെന്റെ ടീം ലീഡര്‍ ആണെന്ന് ഞാന്‍ ചിലപ്പൊഴൊക്കെ മറന്നുപോവുന്നു.. ആദ്യം ഈ ടീമില്‍ വന്നുപെട്ടപ്പൊഴത്തെ മസില്‍ പിടുത്തത്തില്‍ തന്നെ നിന്നാല്‍ മതിയായിരുന്നെന്ന് തോന്നാറുണ്ട്.. ഭ്രാന്ത് പിടിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു രാപകല്‍ മറന്ന് ജോലിയില്‍ മുഴുകിയത്.. അല്ലാതെ അവന്‍ കരുതിയത് പോലെ ജോലിയോടുള്ള ആത്മാര്‍ത്ഥതയൊന്നുമല്ലായിരുന്നെന്ന് എനിക്കല്ലെ അറിയൂ.. വൈകിയ വേളകളില്‍ നിശബ്ദമായ ക്യുബിക്കിളുകളില്‍ തപസ്സിരിക്കുന്ന ആരെങ്കിലും ചിലരുടെ കീബോര്‍ഡിന്റെ ശബ്ദം മാത്രം ബാക്കിയാവും.. അതില്‍ ഞാനുമുണ്ടായിരുന്നു.. ഉത്തരം കിട്ടാത്ത എന്റെ പ്രശ്നങ്ങള്‍ ഓരോ ഫോണ്‍ കോളിലും എന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ രാവുകളെ ഞാന്‍ വിട്ടുപോയ കുത്തും കോമയും അന്വേഷിക്കാന്‍ ഏല്പ്പിച്ചു ..
"പോവുന്നില്ലെ.. ഇനി നാളെയാവാം.. "
ക്യുബിക്കിളിന്റെ പാതിവാതിൽ തുറന്ന് അവൻ അരികിലെത്തി..
തുറന്നിട്ട് അടക്കാതെ പോയ ഒരു വാതിലാണ് എന്നെ കുഴക്കുന്നതെന്ന്‍ അപ്പോഴാണ് ഞാന്‍ കണ്ടെത്തിയത്.. അതുകൊണ്ട് തന്നെ സന്തോഷത്തോടെ ഞാന്‍ അവനു നേരെ തിരിഞ്ഞു..
"പോവാം"
പിന്നെ ഷിഫ്റ്റു കീയില്‍ വിരലമര്‍ത്തി അടക്കാനുള്ള വാതിലിന്റെ മറുപാളി തേടി.. എപ്പോഴും ഇങ്ങനെയാണ്, ലോജിക്കുകള്‍ ശരിയാവുമ്പോഴും മറ്റാരൊ എഴുതിവെച്ചിരിക്കുന്ന നിയമങ്ങള്‍ എന്റെ വഴിമുടക്കുന്നു...
സ്വൈപ്പ് ചെയ്തു പുറത്തുകടക്കുമ്പോള്‍ അവന്‍ എന്നെയും കാത്തെന്നവണ്ണം നില്‍ക്കുന്നുന്നുണ്ടായിരുന്നു.. രാവിലത്തെ നീരസം അവന്റെ മുഖത്ത് ബാക്കി നില്‍ക്കുന്നു..
"ഒരു ലിഫ്റ്റ് തരാമോ"
ഉത്തരം പറയാതെ അവന്‍ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നു.. പിന്നെ എനിക്കായ് മറുവശത്തെ ഡോര്‍ തുറന്നു..
"മറ്റന്നാള്‍ പ്രെസന്റേഷന്‍ കഴിഞ്ഞാല്‍ ഒരു ദിവസം എനിക്ക് അവധി വേണം.. "
ഫ്ലാറ്റിലേക്കുള്ള വളവില്‍ വണ്ടി തിരിച്ചൊതുക്കുമ്പോള്‍ അവന്റെ നോട്ടം എന്റെ മുഖത്ത് പാറി വീണു.. അപ്പോള്‍ മാത്രമെ അതു പറയാന്‍ ഞാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞിരുന്നുള്ളു..
എന്തിനെന്നു ചോദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.. ഉപചാരം ചൊല്ലി പിന്‍വാങ്ങും മുമ്പ് തന്നെ അവന്‍ വണ്ടിയെടുത്തു..
പ്രെസന്റേഷന്‍ ഹാളില്‍ നിന്ന്‍ പുറത്തിറങ്ങിയതിനു ശേഷം എല്ലാവരും ആഘോഷത്തില്‍ ആയിരുന്നു.. അവന്റെ മുഖത്ത് ആദ്യമായി ഏറ്റെടുത്തത് ഭംഗിയായി നിര്‍വഹിച്ച ചാരിതാര്‍ത്ഥ്യം.... മറ്റുള്ളവരും അതില്‍ ഭാഗമായതിന്റെ സന്തോഷം.. ഞാനും അതിന്റെ ഭാഗമാണല്ലൊ എന്ന് ഓര്‍ത്ത് സന്തോഷിക്കുന്നതിനേക്കാള്‍ നിശബ്ദമാക്കിയിരുന്ന മൊബൈലില്‍ എന്നെയും കാത്തു കിടക്കുന്ന വിളികളെ കുറിച്ചുള്ള ആകാംക്ഷയായിരുന്നു.. ഒരേ ഒരു വിളിമാത്രം, അതില്‍ നിന്നു തന്നെ ഒരു സന്ദേശവും..
"നാളെയാണ് ... മറന്നിട്ടില്ലല്ലൊ...ദിവ്യ റാം"
ഹൈ ടീയുടെ ബഹളത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്നുണ്ടായിരുന്നെങ്കിലും അവന്റെ ക്ഷണം നിരസിക്കാന്‍ തോന്നിയില്ല.. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അവന്‍ തന്റെ സന്തോഷം പങ്കുവെച്ചു.. ഒരുവേള ഞങ്ങളുടെ പിണക്കം അവന്‍ മറന്നുപോയോ എന്ന് എനിക്ക് സംശയം തോന്നി.. എപ്പൊഴോ എന്റെ മൌനം അവന്റെ ശ്രദ്ധയില്‍ പെട്ടു..
"നീയെന്താ ഇങ്ങനെ മൂഡിയായിരിക്കണെ.. ഇത്ര നല്ല അഭിപ്രായം കിട്ടിയിട്ടും.."
"ഇല്ല.. ഞാന്‍ മൂഡിയല്ല.. നിന്റെ സന്തോഷം കണ്ട് അങ്ങിനെ ഇരിക്കാരുന്നു.. "
അരികില്‍ വെച്ച മൊബൈല്‍ പതിയെ വിറക്കാന്‍ തുടങ്ങി .. വീട്ടില്‍ നിന്നു ഏട്ടന്‍..
"അവരു വിളിച്ചിരുന്നു.. ...നിന്നെ വിളിച്ച് കിട്ടുന്നില്ലെന്ന് പറഞ്ഞു"
"ഉം "
"നാളെ നീ ചെല്ലോന്നു ചോദിച്ചു"
"ഞാന്‍ പോവുന്നുണ്ട്.. "
ഏട്ടന്റെ നിശബ്ദത അസഹ്യമായപ്പോള്‍ ചുവന്ന കട്ടയില്‍ വിരലമര്‍ന്നു.. പിന്നെ ഒന്നും സംഭവിച്ചില്ലെന്ന് അവനെ ബോധിപ്പിക്കാന്‍ ഒരു ചിരി വരുത്തി..
"പറയ് .."
പക്ഷെ അവനൊന്നും പറഞ്ഞില്ല.. മറ്റാരുടെയൊക്കെയോ അഭിനന്ദനങ്ങള്‍ തേടി അവന്‍ എന്നെ വിട്ടു പോയി..
നഷ്ടമായ ഉറക്കമെല്ലാം ആ രാത്രിയില്‍ തിരിച്ചു പിടിക്കണമെന്നുണ്ടായിരുന്നു.. മറ്റൊന്നും ഓര്‍ക്കാതെ കിടക്കയിലേക്ക് ചായുമ്പോഴാണ് അവന്‍ വിളിച്ചത്..
“നാളേ ലീവ് അല്ലെ ?“
“അതെ“
"ഞാനും കൂടെ വന്നാല്‍ അസൌകര്യമാവുമോ..?"
"ഞാന്‍ എങ്ങോട്ടെങ്കിലും പോവുന്നെന്ന് പറഞ്ഞൊ.. പോവുന്നെങ്കില്‍ തന്നെ എങ്ങോട്ടാണെന്നു വെച്ചാ..?
"എങ്ങോട്ടോ ആവട്ടെ.. വരുന്നത്കൊണ്ട് വിഷമമുണ്ടോ എന്നെ ചോദിച്ചുള്ളു.. ഉണ്ടെങ്കില്‍ പറയാം "
പറയാൻ എന്റെ കയ്യിൽ ഉത്തരമൊന്നും ഇല്ലായിരുന്നു
"തിരിച്ച് വീട്ടിലേക്കാണൊ"
"അല്ല .. ഇങ്ങോട്ട് തന്നെ"
"രാവിലെ ഞാന്‍ എത്താം .. ഇതിനിടയില്‍ മനം മാറ്റം വല്ലതും വന്നാല്‍ വിളിക്കുമല്ലൊ അല്ലെ?. "

ഉറങ്ങാനുള്ള ആഗ്രഹം അതൊടെ നഷ്ടമായി.. അവിടെ ചെല്ലുമ്പോൾ എന്തുപറഞ്ഞ് ഒഴിവാക്കും എന്നതായിരുന്നു എറ്റവും വലിയ പ്രശ്നം .. വരുന്നിടത്തു വെച്ച് കാണാം എന്നൊരു ധൈര്യം വന്നപ്പോള്‍ ഉറക്കവും എന്നെ തേടി എത്തി...
ടൌണിന്റെ തിരക്കില്‍ പെടാതെ ഗ്രൌണ്ടിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴാണ് ഈ ഊടുവഴികള്‍ എങ്ങിനെ അറിയാമെന്ന സംശയം വന്നത്..
"തെക്കും കൂറുകാരനു ഇവിടമൊക്കെ എങ്ങിനാ ഇത്ര പരിചയം ..."
ഉത്തരമില്ലാതെ ഒരു ചിരി മാത്രം ബാക്കിയായി..
"എവിടെയാ ഇറക്കണ്ടെ.. ഇവിടെ മതിയോ"
കൃത്യം അരികിലായി വണ്ടിയൊതുക്കിയപ്പോള്‍ കൂടുതല്‍ ഒന്നും ചോദിക്കാനില്ലായിരുന്നു.. എന്റെ മുഖം വിളറിയിരുന്നെന്ന് ഉറപ്പാണ്, എന്നിട്ടും അതു കണാത്ത ഭാവത്തിലായിരുന്നു..
"ആവശ്യമെന്നു തോന്നുമ്പോള്‍ വിളിച്ചാല്‍ മതി.. ഞാന്‍ ഇവിടെ എവിടെയെങ്കിലും ഒക്കെ തന്നെ കാണും "
തിങ്ങി നിറഞ്ഞ മുറിക്കുള്ളില്‍ കനത്ത നിശബ്ദത .. ചുമരിൽ നേരെ നോക്കാതെ ചെരിഞ്ഞിരിക്കുന്ന ഗാന്ധിയും ഇരുവശത്തും പരസ്പരം പഴിചാരുന്ന സാക്ഷിക്കൂടുകളും.. വാതിൽ കടന്നെത്തുന്ന ഓരോരുത്തർക്കു നേരെയും അകത്തിരിക്കുന്നവരുടെ കണ്ണുകൾ ഉയരുന്നു.. "ഇവർ പിരിയാൻ എന്തെ കാരണം" എന്ന് ആ നോട്ടങ്ങൾ നിശബ്ദമായി ചോദിക്കുന്നു.. സ്ത്രീകള്‍ നിറഞ്ഞ ആ മുറിയില്‍ എങ്ങിനെയാ ഇത്രയും നിശബ്ദതയെന്നു ആദ്യം ഇവിടെ വന്ന ദിവസം തന്നെ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.. എല്ലാവരുടെയും മുഖത്തെ നിരാശയാണ് എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത്.. അതില്‍ ആണും പെണ്ണും വലിയ വ്യത്യാസമൊന്നുമില്ല.. (ഞാനും വ്യത്യസ്തമാവുന്നില്ല.. )പക്ഷെ ആണുങ്ങള്‍ നിറയുന്ന വരാന്ത എപ്പൊഴും ശബ്ദമുഖരിതമായിരുന്നു.. സ്വന്തം തോൽവികളെ അവർ ശബ്ദം കൊണ്ട് മറച്ചുപിടിക്കുന്നു.. പെണ്ണുങ്ങൾ മൌനം കൊണ്ടും. ചിന്തകൾ കാടുകേറും മുമ്പെ ദിവ്യയെ ഞാന്‍ കണ്ടു പിടിച്ചു..
"ഞാന്‍ വാങ്ങി വെച്ചിട്ടുണ്ട്.. "
തവിട്ടു നിറത്തിലെ കവറിൽ നിന്നും തൊട്ടാൽ പൊടിയുന്ന തരത്തിലുള്ള ഒരു കടലാസെടുത്തു നീട്ടി.. ടൈപ്പ് ചെയ്ത അക്ഷരങ്ങൾ നീ സ്വതന്ത്രയായെന്ന് എന്നോട് വിളിച്ചു പറഞ്ഞു.. പല അക്ഷരങ്ങളും ആവശ്യത്തിലേറെ തുളഞ്ഞു കയറി ചെറിയ ദ്വാരങ്ങൾ വീഴ്ത്തിയിരുന്നു...
“വരൂ ..”
ദിവ്യയൊടൊപ്പം പുറത്തു കടന്നപ്പോള്‍ വലിയ ആശ്വസം
“എന്താ ഇനി പരിപാടി.. അഞ്ജലി ഒന്നു കാണണമെന്നു പറഞ്ഞിരുന്നു.. “
“എന്തെ.. എനിക്ക് അവരോട് ദേഷ്യം ഒന്നും ഇല്ല... “
“എന്നാലും ഇനി ഈ വഴി ഇല്ലല്ലൊ.. പറ്റുമെങ്കിൽ ഒന്നു കണ്ടു പോവൂ”
ദിവ്യയുടെ കാറിൽ തന്നെയായിരുന്നു ഹോസ്പിറ്റിലിലേക്ക് പോയത്.. പരസ്പരം ഒന്നും ചോദിക്കാനും പറയാനുമില്ലാതെ..
ഞങ്ങൾ ചെല്ലുമെന്ന് അറിയാവുന്നത് കൊണ്ടാവാം മുറിയിൽ അഞ്ജലി തനിച്ചായിരുന്നു..
ചിലച്ചുണർന്ന ഫോണുമായി ക്ഷമാപണത്തോടെ ദിവ്യ പുറത്തേക്കിറങ്ങിയപ്പോൾ ഞങ്ങളിരുവരുടെയും നോട്ടം അറിയാതെ കൂട്ടിമുട്ടിപ്പോയി..
“എന്നോട് ദേഷ്യമുണ്ടോ?”
“എന്തിനാ..? അഞ്ജലി ചെയ്തത് സ്വന്തം ജോലിയല്ലെ.. തന്റെ കക്ഷിയെ രക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയും.. അതിൽ വക്കീലിനു മാത്രമല്ല വൈദ്യനും വ്യത്യസ്തമാവുന്നില്ലല്ലൊ.. മറ്റുള്ളവരുടെ വികാരങ്ങൾക്ക് അവിടെ എന്തുപ്രസക്തി.. “
ചുണ്ടിൽ വിരിഞ്ഞു പോയ പുച്ഛം വാക്കുകളിലും കടന്നു കൂടി.. എത്ര ശ്രമിച്ചാലും ചിലപ്പൊഴൊക്കെ പിടിവിട്ടുപോവുന്നു..
“ഇപ്പോൾ ഇവിടെയുണ്ട്.. അല്പം വയലന്റാണ്.. “
ഒന്നു നിർത്തി കൂട്ടിചേർത്തു..
“കാണണമെന്നുണ്ടോ?”
നിഷേധത്തിന്റെ തലയാട്ടലിനൊപ്പം മേശപ്പുറത്തെ പേപ്പർ വെയ്റ്റ് വെറുതെയിട്ടു കറക്കി.. നിലയില്ലാതെ കറങ്ങിത്തിരിഞ്ഞൊടുവിൽ എനിക്ക് നേരെ തിരിഞ്ഞു നിന്നു.. അതിന്റെ ചില്ലുകുമിളയിൽ ഞങ്ങളുടെ കമ്പനിയുടെ ലോഗോയുണ്ടായിരുന്നു..
മടക്കയാത്രയിൽ ഒന്നും മിണ്ടാതെയുള്ള ഇരിപ്പിന്റെ കനം കുറയ്ക്കാൻ പുറകിലെ സീറ്റിൽ ഇരുന്ന ഗിഫ്റ്റ് പായ്കറ്റ് എന്താണെന്ന് ചോദിക്കുകയെ രക്ഷയുണ്ടായിരിന്നുള്ളു..
“അത്.. എന്റെ പെണ്ണെനിക്ക് തന്നതാ.. "
“എപ്പോൾ കണ്ടു”
“അതിനല്ലെ ഞാൻ വന്നത്.. “
“എന്നിട്ടെന്തെ എന്നെ പരിചയപ്പെടുത്താഞ്ഞെ... ?”
“ഇനിയൊരിക്കലാവാം.. “
സംശയം നിറഞ്ഞ എന്റെ മുഖത്ത് നോക്കാതെ ബാക്കി കൂടി പൂരിപ്പിച്ചു..
“അപ്പൊഴേക്കും മറക്കാനും പൊറുക്കാനുമൊക്കെ കഴിയുമായിരിക്കും.. അല്ലെ“
ഇന്നലെകളിൽ നിന്നും ഇരച്ചെത്തിയ തുണ്ടുകൾ തലക്കുള്ളിൽ കോലാഹലമായി.. എങ്കിലും ക്ഷമയോടെ ഗിയറിൽ അമരുന്ന വിരലുകൾക്കിടയിൽ മോതിരവിരലിൽ മാത്രം നോട്ടമിട്ട് കാത്തിരുന്നു..

Thursday, September 10, 2009
ഓണം കഴിഞ്ഞു പോയെന്ന്...
ആണ്ടു പിറപ്പിനെ നോക്കിവെച്ചതായിരുന്നു
നാള്‍വഴിയുടെ ചതുരക്കള്ളികള്‍
ചതിയില്ലാത്ത കാലത്തെ ചതിച്ചതുകൊണ്ടാവാം
ചാര്‍ത്തിയിരുന്നത് ചുവപ്പായിരുന്നു, കരിംചുവപ്പ്
അതിനുമേല്‍ നീല വട്ടം വരച്ചു
വട്ടത്തിലാക്കല്ലെ എന്ന് മനസ്സില്‍ കുറിച്ചിരിക്കണം
എപ്പൊഴൊക്കെയൊ കണക്കുക്കൂട്ടലുകളില്‍
ക്ഷണിക്കാതെ കടന്നു വന്നിരുന്നു
ഓണത്തിനല്ലെ, ഓണത്തിനാവാം, ഓണം വരട്ടെ
അടുക്കും തോറൂം പിടപ്പായിരുന്നു
എന്തൊക്കെ ഒരുക്കണം, ഏതൊക്കെ ഓര്‍ക്കണം
ഇന്നനാള്‍ ഇന്നവണ്ടിയില്‍ ഇവിടം വിടണം
ഓരോ നാളും എണ്ണി വെച്ചിട്ടുണ്ട്
ആഘോഷങ്ങളുടെ നീണ്ട അജണ്ടകള്‍
ഇന്നലെ പാളങ്ങളിലൂടെ അരിച്ചുനീങ്ങുന്ന തേരട്ട
എപ്പൊഴൊക്കെയൊ ഉലഞ്ഞിരുന്നു
നാളുകള്‍ മുമ്പെ എന്റേതെന്ന് എഴുതിവാങ്ങിയിടം
മറ്റാരോ സ്വന്തമാക്കിയിരുന്നു
പുറത്തേക്കുള്ള പടിയില്‍
സമാന്തരങ്ങളില്‍ കണ്ണും നട്ട്
ഇടക്കെപ്പൊഴൊ മിന്നിമറയുന്ന കാട്ടുപൂക്കള്
എന്തോ പറയുന്നുണ്ടായിരുന്നു
കടമെടുത്ത കട്ടിലിന്റെ ഞെരക്കത്തില്‍
കറുപ്പിനിടയിലെ ചുവപ്പന്‍മാര്
അവരും പറയുന്നുണ്ട്

Thursday, August 27, 2009
എഴുതാതിരിക്കുന്നതിന്റെ കാരണങ്ങള്‍...
എഴുതുന്ന ഒരാളോട് എന്തുകൊണ്ട് എഴുതുന്നു എന്നു ചോദിക്കുന്നതിന് വലിയ അര്‍ത്ഥമുണ്ടോ എന്ന് അറിയില്ല.. എങ്കിലും പലപ്പൊഴും പലരോടും പലരും ചോദിച്ച് കേട്ടിട്ടുള്ളതാണിത്..
എഴുതാനുള്ള കാരണങ്ങള്‍ പലര്‍ക്കും പലതാണ്.. ചിലര്‍ക്ക് വിശപ്പിന്റെ വിളിയാണെങ്കില്‍ മറ്റുചിലര്‍ക്ക് ആത്മസംതൃപ്തിയാണ്.. വേറെയും ചിലര്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ്.. എഴുതാതെ ജീവിക്കാന്‍ എനിക്കാവില്ല എന്നൊക്കെ പറയുന്നവരുമില്ലെ..! ഇരുകൈകള്‍കൊണ്ടും വാരികകളില്‍ തുടരന്‍ നോവലുകള്‍ എഴുതുന്നവര്‍ ഒരു കാലത്ത് തമാശയായിരുന്നു.. ഇന്നത് സീരിയലുകള്‍ക്ക് തിരക്കഥയെഴുതുന്നവര്‍ ഏറ്റെടുത്തിരിക്കുന്നു..
ഒരു പത്ത് വര്‍ഷം മുമ്പ് എനിക്കറിയാവുന്ന ഒരാള്‍, അന്ന് ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങള്‍ ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. സേവനരംഗം ഒരു ബാലപ്രസിദ്ധീകരണമായതിനാല്‍ വരകളും വരികളുമായി അവള്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിക്കും.. ഞങ്ങള്‍ എങ്ങാനും ആ വഴി ചെന്നാല്‍ ഉടന്‍ അത് മറച്ചുവെക്കും.. ആശയം ചോര്‍ന്നാലൊ എന്നൊരു ഭയം.. ഇങ്ങിനെ ഒക്കെ ആണെങ്കിലും ചില പ്രഭാതങ്ങളില്‍ അവള്‍ പറയും
"ഞാന്‍ ഒരൂട്ടം വായിച്ചു കേള്‍പ്പിക്കാം"
അങ്ങിനെയാണ് അവളുടെ ജോലിയുമായി ബന്ധപ്പെട്ടതല്ലാത്ത ഭാവനകള്‍ എനിക്ക് മുന്നില്‍ അവതരിക്കപ്പെട്ടിരുന്നത്.. ഒരു സര്‍പ്പദംശനത്തില്‍ മരണം കാത്തിരിക്കുന്നവളായി അവളെന്റെ കഥയില്‍ കടന്നു വന്നതും അങ്ങിനെയാണ്...
എഴുതാനാവില്ല എന്നു തോന്നിയപ്പോള്‍ എഴുതിയിരുന്നതാരുന്നു അതെല്ലാം... മറ്റാരും കേള്‍ക്കുന്നില്ലെന്ന ഉറപ്പില്‍ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നത്.. നരേന്ദ്രപ്രസാദിന്റെയും വിനയചന്ദ്രന്റെയുമൊക്കെ ക്ലാസ്സുകളുടെ മഹത്വം പറയുന്നതിനൊപ്പം അവരൊക്കെ അവള്‍ എഴുതിയിരുന്നതിനെ പറ്റി പറഞ്ഞിരുന്നതും ഇടയില്‍ കടന്നുവരുമായിരുന്നു.. എങ്കിലും എപ്പൊഴെങ്കിലും എവിടെയെങ്കിലും അവളുടെ പേരില്‍ ഒന്നും അച്ചടിച്ചു വന്നില്ല.. അവള്‍ അത് ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും ... കല്ല്യാണം കഴിഞ്ഞ് ജോലി രാജിവെച്ച് മറുനാട്ടില്‍ കുടിയേറിയപ്പോള്‍, ഒരുതരത്തില്‍ അതിനു മുമ്പ് തന്നെ ഞങ്ങള്‍ക്കിടയില്‍ അകലം വീണുകഴിഞ്ഞിരുന്നു.. ആറ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും എവിടെന്നൊ തപ്പിയെടുത്ത നമ്പരുമായി - അന്നും ഇന്നും എന്റെ നമ്പര്‍ ഒന്നു തന്നെ - അവളെന്നെ തേടിയെത്തുമ്പോള്‍ "നീയിപ്പോള്‍ എഴുതാറുണ്ടോ?" എന്ന് എങ്ങിനെ ചോദിക്കാതിരിക്കും... ഒരു പക്ഷെ ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് അവളുടെ ഉത്തരമാണ്..
"ഇന്നെനിക്ക് പ്രശ്നങ്ങള്‍ ഇല്ലെന്നു പറയാം.. ശാന്തമായ ജീവിതം.. ഭര്‍ത്താവും കുട്ടികളുമായി ഒരു വീട്ടമ്മയുടെ റോള്‍.. ഒരു പക്ഷെ അതാവാം ഞാനൊന്നും എഴുതാറില്ല"
മുമ്പ് എഴുതിയിരുന്നവര്‍, ഇപ്പോള്‍ എഴുതാതായവര്‍ അവര്‍ക്ക് പറയാന്‍ ഒരു പാട് കാരണങ്ങള്‍ ഉണ്ടാവാം.. സമയം സന്ദര്‍ഭം സാഹചര്യം അങ്ങിനെ കെട്ടുപാടുകളില്‍ പെട്ടുപോവുന്ന സര്‍ഗ്ഗസൃഷ്ടികള്‍.. എന്കിലും പ്രശ്നങ്ങള്‍ ഇല്ലാതായതു കൊണ്ട് ഞാനിപ്പോള്‍ എഴുതുന്നില്ല എന്നു പറയുന്നവര്‍ ആരെങ്കിലും ഉണ്ടാവുമൊ.. ?
അപ്പോള്‍ ഞാന്‍ എഴുതികൊണ്ടിരിക്കുന്നതിന്റെ കാരണമെന്ത്.. ? പ്രശ്നങ്ങള്‍ കൂടൊഴിയാത്തതോ? ആണെങ്കിലും അല്ലെങ്കിലും എഴുത്തും ബ്ലോഗുമെല്ലാം കഴിഞ്ഞവര്‍ഷം എനിക്ക് സംഭവബഹുലമായിരുന്നു.. ജീവിതവും അങ്ങിനെ തന്നെ...കഴിഞ്ഞ വര്‍ഷത്തെ എന്റെ ഒരു പോസ്റ്റ് മാതൃഭുമി ആഴ്ചപതിപ്പില്‍ വന്നതും എനിക്ക് ഏറെ സന്തോഷിക്കാനുള്ള വകയായിരുന്നു.. ഒപ്പം ഒരല്പ്പം വേദനയും.
പറഞ്ഞു വന്നത്.. തട്ടിയും മുട്ടിയും എന്റെ ബ്ലൊഗ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.. അതിലും കൂടുതല്‍ കാലമായി ഞാനിവിടെ ഉണ്ടെന്നൊരു തോന്നലാണെനിക്ക്.. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ അറിയില്ല.. ബ്ലോഗില്‍ ആരെയും അറിയാതിരുന്ന, പേരുകള്‍ വെറും വാക്കുകള്‍ മാത്രമായിരുന്നതില്‍ നിന്നും ആരെയൊക്കെയൊ കുറച്ചെങ്കിലും അറിയാവുന്ന ഒരു മാറ്റം, അതും അത്ര ചെറുതല്ലെന്നു കരുതുന്നു....
പലരും പറയാറുണ്ട്.. ബ്ലോഗ് മടുത്തിരിക്കുന്നു.. ഒന്നും വായിക്കാറില്ല എന്നൊക്കെ.. പക്ഷെ എനിക്കിന്നും പഴയ അതേ ആവേശം തന്നെയാണ് ബ്ലോഗിനോട്.... സാഹചര്യങ്ങള്‍ വഴിമുടക്കുമ്പൊഴും അകന്നുമാറി ഒരു കാഴ്ചക്കാരിയായെങ്കിലും ഞാന്‍ എന്നുമുണ്ടായിരുന്നു..ഇനിയും ഉണ്ടാവണം എന്നു തന്നെ എന്റെ ആഗ്രഹവും..
എല്ലാവര്‍ക്കും ഓണാശംസകളോടെ..

Tuesday, August 4, 2009
മിനിമം ചാര്‍ജ്ജ് മൂന്നു രൂപ
സത്യം.. മിനിമം ചാര്‍ജ്ജ് മൂന്നു രൂപക്ക് കേരളത്തിലെ സ്വകാര്യ ബസ്സില്‍ ഞാന്‍ യാത്ര ചെയ്തെന്നെ... അഞ്ച് രൂപ കൊടുത്ത് രണ്ട് രൂപ തിരിച്ച് തന്നപ്പോ അമ്പത് പൈസ തപ്പി എടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നത് കണ്ട്, കണ്ടക്റ്റര്‍ പറയാ സാരമില്ലെന്ന്.. എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.. അല്ലെങ്കില്‍ കൊടുത്തേനെ.. എന്തിനാ ഒരു കടം ബാക്കി വെക്കുന്നെ...അതും ഒരു തവണയല്ല രണ്ടു തവണ.. ഒന്നു ത്രിശ്ശുര്‍ കലക്റ്ററേറ്റില്‍ നിന്ന് റൌണ്ടിലേക്ക്.. പിന്നൊന്ന് അവിടെന്ന് ശക്തന്‍ സ്റ്റാന്റിലേക്ക്..രണ്ടാമത്തെ ബസ്സില്‍ ഇറങ്ങാന്‍ നേരത്ത് കിളിയുടെ കയ്യിലാ നാലു രൂപകൊടുത്തെ.. ഒരു രൂപ തിരിച്ച് തന്ന് മണിയടിച്ച് അയാള്‍ വണ്ടി വിട്ടു.. ഇതൊക്കെ സംഭവിച്ചതെ ഈയിടക്കാ..
വിശ്വസിക്കണൊ എന്നാണൊ.. വിശ്വസിച്ചെ തീരൂ..
ഞാന്‍ അമ്പത് പൈസയുടെ കളക്ഷന്‍ തുടങ്ങിയത് മിനിമം ചാര്‍ജ്ജ് വീണ്ടും 3.50 ആക്കിയപ്പൊഴാ.. പഴയ നാലു രൂപയില്‍ നിന്ന് താഴെ ഇറങ്ങാന്‍ ബസ്സ്കാര്‍ക്കൊരു വിഷമം.. നാലു രൂപ എടുത്ത് അമ്പത് പൈസ തിരിച്ച് തരാതെയും ഇല്ലെന്നും ഒക്കെ പറഞ്ഞ് അവരങ്ങനെ പോവുന്നത് അത്ര സഹിക്കാതായത് മറ്റൊന്നും കൊണ്ടല്ല.. ഞാനെന്തൊ പാതകം ചെയ്ത പോലെയാ അന്നേരത്തെ അവരുടെ നോട്ടം.. എന്നാ നിനക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട് എന്ന മട്ടില്‍ അങ്ങേരെ തിരിച്ച് വിളിച്ച് അമ്പത് പൈസ നീട്ടുമ്പോള്‍ അയാള്‍ക്ക് ഒരു രൂപ തിരിച്ച് തരാതിരിക്കാനാവില്ലല്ലൊ.. അയാള്‍ പല്ലിറുമ്മുന്നതും മനസ്സില്‍ എനിക്കിട്ട് തെറിവിളിക്കുന്നതും ഓര്‍ക്കുമ്പോഴും ഒരു സന്തോഷം.. എന്തിനാന്ന് ചോദിച്ചാല്‍, വെറുതെ ഒരു തമാശ.. ആര്‍ക്കും ചേതമില്ലല്ലൊ..
ഇപ്പൊ മിനിമം ഓട്ടൊ കൂലി പത്ത്.. പക്ഷെ പതിനഞ്ച് കട്ടായം കൊടുക്കാതെ പോവണമെങ്കില്‍ ഒന്നുകില്‍ തേച്ചാലും കുളിച്ചാലും പോവാത്ത നല്ല വര്‍ത്തമാനം കേള്‍ക്കാന്‍ തയ്യാറാവണം... അല്ലെങ്കില്‍ അതു പോലെ നാലു തിരിച്ച് പറയാനുള്ള തൊലിക്കട്ടി വേണം.. പക്ഷെ സര്‍ക്കാര്‍ കാര്യം തന്നെ അങ്ങിനെ ആയാലൊ? ചാര്‍ജ്ജ് കുറക്കും മുമ്പ്, തിരുവനന്തപുരം റെയില്‌വെ സ്റ്റേഷനിലെ പ്രിപെയ്ഡ് ഓട്ടോയില്‍ 33 രൂപയായിരുന്നു പട്ടം വരെ.. പക്ഷെ ഓട്ടോ കൂലി കുറച്ച് നാളു കുറെ കഴിഞ്ഞിട്ടും അതന്നെ നമുക്ക് കിട്ടുന്ന ചാര്‍ജ്ജ്.. ഒരു ദിവസം അവിടെ എഴുതി തരുന്ന പോലീസ് കാരനോട് ചോദിച്ച് ഇതെന്താ സാറെ ഇവിടെ മാത്രം ഓട്ടോ കൂലി കുറക്കാത്തെ ന്ന്.. അന്ന് അവിടെ നിന്ന ഓട്ടോ കാരെല്ലാം കൂടി എന്നെ തല്ലി കൊല്ലുമൊ ന്ന് തോന്നി അവരുടെ നോട്ടം കണ്ടപ്പൊ.. കമ്പ്യൂട്ടര്‍ പ്രോഗ്രാം മാറ്റിയെഴുതണം, അതിനൊത്തിരി സമയം വേണം ന്നൊക്കെ പോലീസ് കാരന്‍ വിസ്തരിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ ജീവനും കൊണ്ട് ഓടി.. എന്തായാലും പിന്നെ ആ വഴി പോയത് കാലം കുറെ കഴിഞ്ഞാ.. അപ്പോഴേക്കും അവര്‍ ഒരു പാട് കഷ്ടപ്പെട്ട് പ്രോഗ്രാം ശരിയാക്കിയിരുന്നു..
ഞാന്‍ എന്നെ തന്നെ നല്ല നടപ്പിനു ശിക്ഷിച്ചത് ഓട്ടോക്കാരോട് അടിയിടാന്‍ വയ്യാത്തോണ്ടാ.. ഈ സ്റ്റാന്റിലെല്ലാവരും പതിനഞ്ച് രൂപയാ മിനിമം വാങ്ങുന്നെ എന്ന്‍ അവര്‍ പറഞ്ഞാല്‍ മതിയൊ.. ഈ പറയുന്നവര്‍ ആരേലും ബസ്സില്‍ കേറി അവര്‍ ചോദിക്കുന്ന ചാര്‍ജ്ജ് കൊടുക്കുമൊ.. അപ്പൊ എന്നെ പോലെ അമ്പത് പൈസക്കും അടിയിട്ടെന്നിരിക്കില്ലെ.. ഇവരോട് ചോദിച്ച് ചോദിച്ച് എനിക്ക് തന്നെ മടുത്ത് ഒരു ചോദ്യം ണ്ട്..
"ഒരു കിലോ അരി വാങ്ങിയാല്‍ അഞ്ച് രൂപ കൂടുതല്‍ കൊടുക്കാറുണ്ടോ?
ഇതു വരെ ഒരാളും ഉത്തരം പറയാത്തതിനാല്‍ ഞാന്‍ ചോദ്യം തുടര്‍ന്നു കൊണ്ടെയിരിക്കുന്നു..
ഇത്രയൊക്കെ പറയാന്‍ എന്തുണ്ടായി എന്നാണെങ്കില്‍ .. ഇന്നലെ വൈകിയ നേരത്ത് ഞാനൊരു ഓട്ടോ വിളിച്ചു.. കൂടണയണ്ട സമയം കഴിഞ്ഞതിനാല്‍ വാര്‍ഡന്റെ വായിലിരിക്കണത് മുഴുവന്‍ കേള്‍ക്കാന്‍ തയ്യാറായാണ് ഓഫീസില്‍ നിന്ന് ഇറങ്ങിയത്.. ഒരു കിലോമീറ്റര്‍ തികച്ച് ഇല്ലാത്ത ദൂരത്ത് ഇറങ്ങിയപ്പോള്‍ അയാള്‍ ചോദിച്ചത് ഇരുപത് രൂപ.. തര്‍ക്കിക്കാന്‍ നിന്നപ്പൊ അയാള്‍ എന്നോട് ചോദിച്ച ചോദ്യം കേട്ട് എന്റെ ദേഷ്യം പമ്പ കടന്നു.. വേറൊന്നുമല്ല
"ഇത്രയും വലിയ കെട്ടിടത്തില്‍ ജോലി ചെയ്തിട്ട് 20 രൂപ തരാന്‍ വയ്യല്ലെ"
ഇത് വായിച്ച് പാവപ്പെട്ട അദ്ധ്വാനിക്കുന്ന ജനവര്‍ഗ്ഗത്തിനെതിരാണെന്നൊന്നും കരുതല്ലെ.. ഒരു പാവം സര്‍ക്കാര്‍ ജീവനക്കാരിയുടെ പരിദേവനം മാത്രം ..

Thursday, July 23, 2009
പെണ്ണായതില്‍ ഞാന്‍ ലജ്ജിക്കട്ടെ...
രാവിലെ മുഖം പോലും കഴുകും മുമ്പെ കമ്പ്യൂട്ടര്‍ തുറന്ന് നെറ്റ് നോക്കുന്ന കൂട്ടുകാരിയാണ് ഇന്നലെ ആ വാര്‍ത്ത പൊട്ടിച്ചത്.. "കാവ്യ വിവാഹമോചനം തേടുന്നു".. പത്രക്കാരിയായ അവള്‍ നേരത്തെ പറഞ്ഞിരുന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങിനെ അടിവരയിട്ടു.. പക്ഷെ പിന്നെ നോക്കുമ്പോള്‍ ആ വാര്‍ത്ത അപ്രത്യക്ഷമായിരിക്കുന്നു... ആരുടെ അഭ്യര്‍ത്ഥനയാണ് അതിനു പുറകിലെങ്കിലും അത്രയെങ്കിലും മാന്യത അവര്‍ കാണിച്ചല്ലൊ.. മറ്റു ചില പത്രത്താളുകളില്‍ കുഞ്ഞുകോളം നിരത്തിയിരിക്കുന്നു.. ഒരു പക്ഷെ അച്ചുനിരത്തുന്നതിനു മുമ്പെ കൂടുതല്‍ കിട്ടാത്തതുകൊണ്ടാവാം എരിവും പുളിയും വളരെ കുറവ്...
പകല്‍ പലപ്പോഴായി പലരും അയച്ച മെയിലുകള്‍.. വാര്‍ത്ത മറ്റൊന്നുമല്ല... പക്ഷെ ഉള്ളടക്കത്തില്‍ കാരണങ്ങള്‍ പലതാവുന്നു..
വൈകുന്നേരം മാനസപുത്രിക്ക് കാവലിരിക്കുന്ന ദു:ഖപുത്രിമാര്‍ വാര്‍ത്താചാനലുകളില്‍ തെന്നി നടക്കുന്നു.. എവിടെയാണ് കൂടുതല്‍ വിവരം കിട്ടുക എന്ന അടക്കാനാവാത്ത ആവേശത്തില്‍ അത് വെക്ക് ഇത് വെക്ക് എന്ന് ആരൊക്കെയോ ആക്രോശിക്കുന്നു.. ബഹളം കേട്ട് വഴിമാറി അങ്ങോട്ട് ചെന്ന ഞാന്‍ കാര്യമറിഞ്ഞപ്പോള്‍ തിരിച്ചിറങ്ങി.. സിനിമയും പാട്ടും സീരിയലും അല്ലാതെ മറ്റൊന്നും കാണാത്തവര്‍ ആദ്യമായി വാര്‍ത്ത കാണുന്നു.. ഇത്രയും പേര്‍ കാത്തിരിക്കുന്നതും ഒരേ കാര്യം സ്ഥിരീകരിക്കാനാണ്, "കാവ്യയുടെ വിവാഹമോചനം" .. ആ പെണ്‍കൂട്ടത്തെ ഓര്‍ത്ത് എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നി.. ഞാനും ഒരു പെണ്ണാണല്ലൊ..
ഒരു കാത്തിരിപ്പില്‍ ഒറ്റക്കായിരുന്ന എന്നോട് വാര്‍ത്തകണ്ട് ഓടിയിറങ്ങി വന്നിരുന്ന ഒരാള്‍ ചോദിക്കുന്നു
"അറിഞ്ഞൊ... കാവ്യ വിവാഹമോചനം നേടുന്നു"
"അതിന്..?"
"നന്നായെ ഉള്ളു... "
"എന്തു നന്നായി.. കാവ്യ വിവാഹമോചനം നേടുന്നതില്‍ ഇയാള്‍ക്കെന്താ ഇത്ര സന്തോഷിക്കാന്‍.."
പതിനൊന്നാം ക്ലാസ്സുകാരിയായ അവള്‍ സംശയത്തോടെ എന്നെ നോക്കുന്നു..
പിന്നെ ഏതൊക്കെയൊ അഭിമുഖങ്ങളില്‍ കാവ്യയും ഭര്‍ത്താവും പറഞ്ഞത്, മറ്റാരൊക്കെയൊ പറഞ്ഞു കേട്ടത്... സിനിമാവാരികകളിലെ ഗോസിപ്പുകള്‍...അങ്ങിനെ കുറെ കഥകള്‍ നിരത്തുന്നു.. അവസാനം പറഞ്ഞു നിര്‍ത്തുന്നത്;
"അവള്‍ ഒരു സിനിമാക്കാരിയല്ലെ"
ആരാണെങ്കിലും അവള്‍ ഒരു പെണ്ണല്ലെ, ഒരു മനുഷ്യജീവിയല്ലെ.. എന്നൊന്നും ഞാന്‍ തിരിച്ചു ചോദിച്ചില്ല.. അവരെല്ലാം ഈ വാര്‍ത്തയില്‍ ശരിക്കും സന്തോഷിക്കുന്നൊ എന്നറിയില്ലെങ്കിലും ചികഞ്ഞു ചികഞ്ഞു കൊത്തിപ്പറിക്കാന്‍ നില്‍ക്കുന്ന മനോഭാവത്തെ എനിക്ക് സഹിക്കാനാവുന്നതില്‍ അപ്പുറമായിരുന്നു..
ഒരു വിവാഹമോചനത്തിന്റെ സകലദുരിതങ്ങളും അനുഭവിച്ച ആള്‍ പോലും അതിന് അരുനില്‍ക്കുന്നത് കണ്ടപ്പോള്‍... എന്തു പറയാന്‍ "പെണ്ണായതില്‍ ഞാന്‍ ലജ്ജിക്കട്ടെ..."

Tuesday, July 21, 2009
ഞാനൊരു മരണം കാത്തിരിക്കുന്നു
ഞാനൊരു മരണം കാത്തിരിക്കുകയാണ്.. ഒന്നുകില്‍ അവള്‍ മരിക്കും; ഇല്ലെങ്കില്‍ അയാള്‍ അവളെ കൊല്ലും.. രണ്ടും സംഭവിക്കരുതെന്ന് അങ്ങേയറ്റം ആഗ്രഹിക്കുമ്പൊഴും അപ്രതീക്ഷിതമായത്തുന്ന ഓരോ ഫോണ്‍ കോളിലും ഞാനൊരു മരണത്തിന്റെ ചിറകടി കേള്‍ക്കുന്നു..എനിക്കൊപ്പം മനമുരുകി മറ്റു ചിലരും...
ഈ നാളില്‍ ഈ മുഹൂര്‍ത്തത്തില്‍ നീ ഇവനെ സ്നേഹിച്ചു തുടങ്ങണം ... വീട്ടുകാര്‍ കണ്ടെത്തുന്ന വരനു മുന്നില്‍ താലിചാര്‍ത്താന്‍ തലകുനിക്കും മുമ്പ് ഓരോ പെണ്ണിനു മുന്നിലും മറുവാക്കുകളില്ലാതെ വെക്കപ്പെടുന്ന അജണ്ടയാണിത്.. തിരിച്ച് ആണിനു മുന്നിലും ഇത് അവതരിപ്പിക്കപ്പെടുന്നുവൊ എന്ന് എനിക്കത്ര തീര്‍ച്ചയില്ല... ഒത്തു തീര്‍പ്പുകള്‍ പെണ്ണിനു പറഞ്ഞിട്ടുള്ളതാണല്ലൊ.. അതു സ്നേഹത്തിന്റെ കാര്യത്തിലായാലും..
ഞാന്‍ പെണ്‍വാദിയല്ല.. ഇത് വെറും മനുഷ്യത്വത്തിന്റെ പേരിലെ ജല്പനങ്ങള്‍ മാത്രം..
അവളും അവനും ആരെന്നതല്ല പ്രശ്നം.. ഒരു പെണ്ണിന് എത്രത്തോളം ഒരു ആണിനു മുന്നില്‍ താഴാനൊക്കും.. തല്ലിചതച്ച് ശരീരം മുഴുവന്‍ മുറിവും ചതവുമാകുമ്പൊഴും വീണ്ടുമൊരു തല്ലിനും തള്ളിനും കാത്തുനില്‍ക്കുമൊ, അത് ഭാര്യയായാലും..
വെള്ളം കൊടുത്ത ഗ്ലാസില്‍ കണ്ട ഒരു കൈപ്പാടിന്, വാതിലടക്കുമ്പോള്‍ സംഭവിക്കുന്ന ഒരു കുഞ്ഞു ശബ്ദത്തിന്.. ഉറക്കത്തില്‍ മേലൊന്നു തൊട്ടു പോയതിന്.. എന്തിന് അനവസരത്തില്‍ അറിയാതൊന്നു തുമ്മിപോയതിന് ഇതൊക്കെയാണ് ശിക്ഷാവിധിക്ക് കാരണങ്ങള്‍ എങ്കിലൊ.. എന്നിട്ടും നാളെ നാളെ നീളേ നീളേ കാത്തിരിക്കാന്‍ കഴിയുന്ന പെണ്ണുങ്ങള്‍ ഈ കാലത്തമുണ്ടാകുമൊ..?
"അടയ്ക്കയാവും കാലം മടിയില്‍ വെക്കാം കവുങ്ങാവും കാലം".. അച്ഛനെയും അമ്മയെയും പോലും വകവെക്കാത്ത, അവരെ പോലും തല്ലിചതക്കുന്ന ഒരാളില്‍ നിന്ന് ഭാര്യയെങ്ങിനെ സ്നേഹം പ്രതീക്ഷിക്കും അല്ലെ.. മകനെ നന്നാക്കാന്‍ അവര്‍ തന്നെയാണല്ലൊ അവളെ കണ്ടുപിടിച്ചതും.. കണ്ടകശനിയുടെയും കഷ്ടകാലത്തിന്റെയും പേരില്‍ കാത്തിരിക്കാന്‍ അവളെ ഉപദേശിക്കുന്നതും കാലുപിടിക്കുന്നതും..
കല്ല്യാണം കഴിയുന്നതോടെ സ്വന്തം വീട്ടില്‍ പോലും പലരും ഒരു ഭാരമാവുന്നു.. അതിനു മുമ്പും ഭാരമായതോണ്ടാണല്ലൊ കെട്ടിച്ചു വിട്ട് കടമ തീര്‍ക്കുന്നത്.. അവളുടെ വീട്ടില്‍ പോലും ഒരു താങ്ങുനല്‍കാന്‍ ആരുമില്ലാതെ.. ക്ഷമിക്കാനും സഹിക്കാനും മാത്രം പറയുമ്പോള്‍ എത്ര നാള്‍.. ഈ കഥയിലെ കഥാപാത്രങ്ങള്‍ സംസ്കാരമില്ലാത്തവര്‍ എന്ന് സമൂഹം എഴുതിതള്ളിയവരല്ല.. വിദ്യാസമ്പന്നരും ജോലിക്കാരുമായവര്‍..
ഇതെല്ലാം എത്രയൊ തവണ കേട്ട കഥകള്‍.. പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് ഇതൊന്നുമല്ല.. ഇത്രയൊക്കെയായിട്ടും അവള്‍ അവനെ സ്നേഹിക്കുന്നെന്നതാണ്.. ഒരു പിരിച്ചെഴുത്തിനെ കുറിച്ച് അവള്‍ക്ക് ആലോചിക്കാനാവുന്നില്ല.. എത്രമാത്രം അയാള്‍ അവളെ ദ്രോഹിക്കുന്നൊ അതിനുമിരട്ടിയായി സ്നേഹിക്കാനാണ് അവളുടെ ശ്രമങ്ങള്‍ .. ഇറങ്ങിപോവാനുള്ള അവന്റെ നിര്‍ബന്ധങ്ങള്‍ പേടിച്ച് സ്വന്തം വീട്ടില്‍ പോലും പോവാതെ.. അത്രമേല്‍ ഒരാള്‍ക്ക് മറ്റൊരാളെ സ്നേഹിക്കാനാവുമൊ.. തല്ലിയാലും കൊന്നാലും നാളെയൊരു നാള്‍ അവനവളെ സ്നേഹിക്കാന്‍ തുടങ്ങുമെന്ന വിശ്വാസത്തില്‍..
അറിയില്ല, ആര്‍ക്കാണ് പിഴക്കുന്നത് എനിക്കൊ അതൊ അവള്‍ക്കൊ..

Subscribe to:
Posts (Atom)