ഒരേ വെളിച്ചമായിരുന്നു
രാവും പകലും
കത്തിച്ചും കെടുത്തിയും
ഒരേ തീയാണെരിച്ചിരുന്നത്
പുറത്തെപ്പൊഴൊ സൂര്യനുദിച്ചിരുന്നു
ചന്ദ്രനും താരകളും വന്നു പോയിരുന്നു
സത്യം, ആരോ പറഞ്ഞതല്ല
ഞാനും അറിയാതെ കണ്ടു പോയിരുന്നു
ഉടലുലഞ്ഞിരുന്നു, ഉറവയറ്റിരുന്നു
ഉയിരിനിയുമുണരുമെന്ന്
ഉടയോന്‍ പോലും ഉരിയാടിയില്ല
ചിന്തകൾക്ക് ചിതലരിക്കണമെന്ന്
ഓർമ്മകൾക്ക് ഓളം നിലക്കണമെന്ന്
പ്രാർത്ഥനയാണ്, നിശബ്ദമായ്
16 comments:
പ്രാർത്ഥനയാണ്, നിശബ്ദമായ്
ഒറ്റപ്പെടുന്നവരുടെയെല്ലാം പ്രാര്‍ത്ഥന ഇങ്ങിനെയൊക്കെയായിരിക്കും..നല്ല കവിത
ഒറ്റപ്പെടലിന്റെ തീവ്രത..ഇരവും പകലും വന്നു പോകുന്നതറിയാതെ..ചിന്തകള്‍ക്ക് ചിതല്‍ അരിക്കണം എന്നും ഓര്‍മ്മകള്‍ മായണമെന്നും ഞാനും പ്രാര്തിച്ചിട്ടുണ്ട്. ഒന്നിനും നോവിക്കാന്‍ ആവാത്തത്ര ശാന്തമായി സ്വച്ഛമായി ഒന്നുറങ്ങണം എന്നും ..
ചിതലുകള്‍ മാറി ചൈതന്യം നിറയട്ടെ എന്നുമാത്രം ആശംസിക്കുന്നു.
ദുഃഖം പകരുന്ന കവിത. മനോഹരമായി എഴുതി.
പ്രജ്ഞയറ്റിട്ടില്ല,,അറ്റു എന്ന തോന്നല്‍ മാത്രമാണ് ..രാവും പകലും അറിയുന്നുണ്ട് ...ചിന്തകള്‍ക്ക് ചിതല്‍ ബാധ യുണ്ടാകാതിരിക്കട്ടെ ....വെളിച്ചം വരുമെന്നേ...:)
കാർമേഘക്കോട്ട പിളർന്നൊരു വെള്ളിവര തെളിയും...
തീർച്ച!
ഇങ്ങനൊക്കെയെഴുതിയാല്‍ ഇനി മിണ്ടില്ല
ഒട്ടും ശുഭപ്തി വിശ്വാസമില്ലാതെ..
ചിതലരിയ്ക്കാതിരിയ്ക്കട്ടെ...
പുതിയ ലക്കം ദേശാഭിമാനി ആഴ്ചപ്പതിപ്പ് നോക്കുക. ബ്ളോഗ് കവിതകളെക്കുറിച്ചുള്ള ലേഖനം.
nannaayittund.........
ചിതലരിച്ച ചിന്തകള്‍ക്ക് എന്ത് ഭാരമാണ്... വേണ്ട....ഈ പ്രാര്‍ത്ഥന ഫലിക്കണ്ട...
കൊള്ളാം നല്ല കവിത.
ചിന്തകൾക്ക് ചിതലരിക്കണമെന്ന്
ഓർമ്മകൾക്ക് ഓളം നിലക്കണമെന്ന്
പ്രാർത്ഥനയാണ്, നിശബ്ദമായ്.....
മുഹമ്മദ്.. അറിയില്ല, ആയിരിക്കുമല്ലെ
ശ്രീദേവി..നീ ഉറങ്ങിയാൽ ആരു പാടും പ്രണയ്ത്തെ കുറിച്ച് ;)
ഭാനു.. ജയൻ..ശ്രീ.. നന്ദി
രമേശ്... വരട്ടെ അല്ലെ..
ലേഖാ.. മിണ്ടില്ലെ.. ;(
Vinodkumar .. വായിച്ചിരുന്നു ട്ടൊ.. മറുപടി വൈകിയതിൽ ക്ഷമിക്കുക
ജംഷി.. ജൂൺ.. മനോരാജ്.. ചേച്ചിപ്പെണ്ണെ..നന്ദി.
ചിന്തകള്‍ ചിതലരിക്കാതിരിക്കട്ടെ.. ഓര്‍മകള്‍ക്ക് ഓളം മങ്ങാതിരിക്കട്ടെ. പിന്നീടൊരിക്കല്‍ ഓര്‍ക്കണമെന്ന് തോന്നിയാലോ, ഇട്ടിമാളൂ ?
Post a Comment