Tuesday, August 4, 2009

മിനിമം ചാര്‍ജ്ജ് മൂന്നു രൂപ

സത്യം.. മിനിമം ചാര്‍ജ്ജ് മൂന്നു രൂപക്ക് കേരളത്തിലെ സ്വകാര്യ ബസ്സില്‍ ഞാന്‍ യാത്ര ചെയ്തെന്നെ... അഞ്ച് രൂപ കൊടുത്ത് രണ്ട് രൂപ തിരിച്ച് തന്നപ്പോ അമ്പത് പൈസ തപ്പി എടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നത് കണ്ട്, കണ്ടക്റ്റര്‍ പറയാ സാരമില്ലെന്ന്.. എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.. അല്ലെങ്കില്‍ കൊടുത്തേനെ.. എന്തിനാ ഒരു കടം ബാക്കി വെക്കുന്നെ...അതും ഒരു തവണയല്ല രണ്ടു തവണ.. ഒന്നു ത്രിശ്ശുര്‍ കലക്റ്ററേറ്റില്‍ നിന്ന് റൌണ്ടിലേക്ക്.. പിന്നൊന്ന് അവിടെന്ന് ശക്തന്‍ സ്റ്റാന്റിലേക്ക്..രണ്ടാമത്തെ ബസ്സില്‍ ഇറങ്ങാന്‍ നേരത്ത് കിളിയുടെ കയ്യിലാ നാലു രൂപകൊടുത്തെ.. ഒരു രൂപ തിരിച്ച് തന്ന് മണിയടിച്ച് അയാള്‍ വണ്ടി വിട്ടു.. ഇതൊക്കെ സംഭവിച്ചതെ ഈയിടക്കാ..

വിശ്വസിക്കണൊ എന്നാണൊ.. വിശ്വസിച്ചെ തീരൂ..

ഞാന്‍ അമ്പത് പൈസയുടെ കളക്ഷന്‍ തുടങ്ങിയത് മിനിമം ചാര്‍ജ്ജ് വീണ്ടും 3.50 ആക്കിയപ്പൊഴാ.. പഴയ നാലു രൂപയില്‍ നിന്ന് താഴെ ഇറങ്ങാന്‍ ബസ്സ്കാര്‍ക്കൊരു വിഷമം.. നാലു രൂപ എടുത്ത് അമ്പത് പൈസ തിരിച്ച് തരാതെയും ഇല്ലെന്നും ഒക്കെ പറഞ്ഞ് അവരങ്ങനെ പോവുന്നത് അത്ര സഹിക്കാതായത് മറ്റൊന്നും കൊണ്ടല്ല.. ഞാനെന്തൊ പാതകം ചെയ്ത പോലെയാ അന്നേരത്തെ അവരുടെ നോട്ടം.. എന്നാ നിനക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട് എന്ന മട്ടില്‍ അങ്ങേരെ തിരിച്ച് വിളിച്ച് അമ്പത് പൈസ നീട്ടുമ്പോള്‍ അയാള്‍ക്ക് ഒരു രൂപ തിരിച്ച് തരാതിരിക്കാനാവില്ലല്ലൊ.. അയാള്‍ പല്ലിറുമ്മുന്നതും മനസ്സില്‍ എനിക്കിട്ട് തെറിവിളിക്കുന്നതും ഓര്‍ക്കുമ്പോഴും ഒരു സന്തോഷം.. എന്തിനാന്ന് ചോദിച്ചാല്‍, വെറുതെ ഒരു തമാശ.. ആര്‍ക്കും ചേതമില്ലല്ലൊ..

ഇപ്പൊ മിനിമം ഓട്ടൊ കൂലി പത്ത്.. പക്ഷെ പതിനഞ്ച് കട്ടായം കൊടുക്കാതെ പോവണമെങ്കില്‍ ഒന്നുകില്‍ തേച്ചാലും കുളിച്ചാലും പോവാത്ത നല്ല വര്‍ത്തമാനം കേള്‍ക്കാന്‍ തയ്യാറാവണം... അല്ലെങ്കില്‍ അതു പോലെ നാലു തിരിച്ച് പറയാനുള്ള തൊലിക്കട്ടി വേണം.. പക്ഷെ സര്‍ക്കാര്‍ കാര്യം തന്നെ അങ്ങിനെ ആയാലൊ? ചാര്‍ജ്ജ് കുറക്കും മുമ്പ്, തിരുവനന്തപുരം റെയില്‌വെ സ്റ്റേഷനിലെ പ്രിപെയ്ഡ് ഓട്ടോയില്‍ 33 രൂപയായിരുന്നു പട്ടം വരെ.. പക്ഷെ ഓട്ടോ കൂലി കുറച്ച് നാളു കുറെ കഴിഞ്ഞിട്ടും അതന്നെ നമുക്ക് കിട്ടുന്ന ചാര്‍ജ്ജ്.. ഒരു ദിവസം അവിടെ എഴുതി തരുന്ന പോലീസ് കാരനോട് ചോദിച്ച് ഇതെന്താ സാറെ ഇവിടെ മാത്രം ഓട്ടോ കൂലി കുറക്കാത്തെ ന്ന്.. അന്ന് അവിടെ നിന്ന ഓട്ടോ കാരെല്ലാം കൂടി എന്നെ തല്ലി കൊല്ലുമൊ ന്ന് തോന്നി അവരുടെ നോട്ടം കണ്ടപ്പൊ.. കമ്പ്യൂട്ടര്‍ പ്രോഗ്രാം മാറ്റിയെഴുതണം, അതിനൊത്തിരി സമയം വേണം ന്നൊക്കെ പോലീസ് കാരന്‍ വിസ്തരിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ ജീവനും കൊണ്ട് ഓടി.. എന്തായാലും പിന്നെ ആ വഴി പോയത് കാലം കുറെ കഴിഞ്ഞാ.. അപ്പോഴേക്കും അവര്‍ ഒരു പാട് കഷ്ടപ്പെട്ട് പ്രോഗ്രാം ശരിയാക്കിയിരുന്നു..


ഞാന്‍ എന്നെ തന്നെ നല്ല നടപ്പിനു ശിക്ഷിച്ചത് ഓട്ടോക്കാരോട് അടിയിടാന്‍ വയ്യാത്തോണ്ടാ.. ഈ സ്റ്റാന്റിലെല്ലാവരും പതിനഞ്ച് രൂപയാ മിനിമം വാങ്ങുന്നെ എന്ന്‍ അവര്‍ പറഞ്ഞാല്‍ മതിയൊ.. ഈ പറയുന്നവര്‍ ആരേലും ബസ്സില്‍ കേറി അവര്‍ ചോദിക്കുന്ന ചാര്‍ജ്ജ് കൊടുക്കുമൊ.. അപ്പൊ എന്നെ പോലെ അമ്പത് പൈസക്കും അടിയിട്ടെന്നിരിക്കില്ലെ.. ഇവരോട് ചോദിച്ച് ചോദിച്ച് എനിക്ക് തന്നെ മടുത്ത് ഒരു ചോദ്യം ണ്ട്..

"ഒരു കിലോ അരി വാങ്ങിയാല്‍ അഞ്ച് രൂപ കൂടുതല്‍ കൊടുക്കാറുണ്ടോ?

ഇതു വരെ ഒരാളും ഉത്തരം പറയാത്തതിനാല്‍ ഞാന്‍ ചോദ്യം തുടര്‍ന്നു കൊണ്ടെയിരിക്കുന്നു..

ഇത്രയൊക്കെ പറയാന്‍ എന്തുണ്ടായി എന്നാണെങ്കില്‍ .. ഇന്നലെ വൈകിയ നേരത്ത് ഞാനൊരു ഓട്ടോ വിളിച്ചു.. കൂടണയണ്ട സമയം കഴിഞ്ഞതിനാല്‍ വാര്‍ഡന്റെ വായിലിരിക്കണത് മുഴുവന്‍ കേള്‍ക്കാന്‍ തയ്യാറായാണ്‌ ഓഫീസില്‍ നിന്ന് ഇറങ്ങിയത്.. ഒരു കിലോമീറ്റര്‍ തികച്ച് ഇല്ലാത്ത ദൂരത്ത് ഇറങ്ങിയപ്പോള്‍ അയാള്‍ ചോദിച്ചത് ഇരുപത് രൂപ.. തര്‍ക്കിക്കാന്‍ നിന്നപ്പൊ അയാള്‍ എന്നോട് ചോദിച്ച ചോദ്യം കേട്ട് എന്റെ ദേഷ്യം പമ്പ കടന്നു.. വേറൊന്നുമല്ല

"ഇത്രയും വലിയ കെട്ടിടത്തില്‍ ജോലി ചെയ്തിട്ട് 20 രൂപ തരാന്‍ വയ്യല്ലെ"

ഇത് വായിച്ച് പാവപ്പെട്ട അദ്ധ്വാനിക്കുന്ന ജനവര്‍ഗ്ഗത്തിനെതിരാണെന്നൊന്നും കരുതല്ലെ.. ഒരു പാവം സര്‍ക്കാര്‍ ജീവനക്കാരിയുടെ പരിദേവനം മാത്രം ..

21 comments:

ഇട്ടിമാളു അഗ്നിമിത്ര said...

"ഇത്രയും വലിയ കെട്ടിടത്തില്‍ ജോലി ചെയ്തിട്ട് 20 രൂപ തരാന്‍ വയ്യല്ലെ"

Unknown said...

ഇതൊന്നും ഒന്നുമല്ല.
ഇങ്ങു ബാംഗ്ലൂര്‍ രിലേക്ക് വരൂ.
ഇവിടുത്തെ ഓട്ടോ കാരെ വെച്ച് നോക്കുമ്പോള്‍ നാട്ടിലെ ഓട്ടോകാര്‍ ഒക്കെ വളരെ നല്ലവരാണ്.

ചാര്‍ളി (ഓ..ചുമ്മാ ) said...

ബാഗ്ലൂര്‍ എത്രയോ ഭേദം..!!
ചെന്നൈയ്ക്കു വരൂ...അപ്പോ കാണാം യെവന്മാരുടെ തനികൊണം.
40-ല്‍ കുറഞ്ഞ രൂപയ്ക്ക് ഓട്ടൊയില്‍ കയറിയ കാലം മറന്നു.

ശ്രീ said...

ശങ്കര്‍ പറഞ്ഞതിനോട് അനുകൂലിയ്ക്കുന്നു. ബാംഗ്ലൂരില്‍ ഓട്ടോക്കാര്‍ കയറാന്‍ നേരം പറഞ്ഞതല്ല കാശു വാങ്ങാന്‍ നേരം പറയുക.

ചെന്നൈയിലെ കാര്യമറിയില്ല

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അപ്പോള്‍ പിച്ചക്കാര്‍ക്കൊക്കെ തന്റെ വണ്ടിയില്‍ ഫ്രീ‍ ആയി സവാരി കൊടുക്കുമോ എന്ന് തിരിച്ച് ചോദിക്കായിരുന്നില്ലേ.

ഒരു നിവൃത്തിയുണ്ടേല്‍ ചാത്തന്‍ ബാംഗ്ലൂരില്‍ ഓട്ടോയില്‍ കയറൂല.

ഗുരുജി said...

എന്നാത്തിനാ
ചെന്നൈ,ബാംഗ്ലൂർ
നിങ്ങളാരും എറണാകുളത്ത്‌ ഓട്ടോയിലൊന്നും
കയറിയിട്ടില്ലേ

Jayasree Lakshmy Kumar said...

അപ്പൊ കെട്ടിടത്തിന്റെ വലിപ്പം നോക്കിയാണല്ലേ ചാർജ്!!

Anuroop Sunny said...

"ആള്‍ കേരളാ ഓട്ടോ പസഞ്ചേഴ്സ്‌ " എന്ന സംഘടന ഇല്ലാതെ പോയി. അതുകൊണ്ടാ ചോദിക്കാനും പറയാനും ആരുമില്ലാത്തെ, പിന്നെ പത്തു രൂപാ കിട്ടിയാല്‍ ഒരാള്‍ക്കു സന്തോഷം കിട്ടുംമെങ്കില്‍ അതു കൊടുക്കുന്നതല്ലേ നല്ലത്...
ആശംസകള്‍

കുഞ്ചുമ്മാന്‍ said...
This comment has been removed by the author.
കണ്ണനുണ്ണി said...

ബസ്‌ കാരെ കുറ്റം പറയാന്‍ തോന്നുന്നില്ല.... അമ്പതു പൈസ അല്ലെ വെട്ടിക്കൂ
ബന്ഗ്ലോരെ മടിവാള സ്റ്റോപ്പില്‍ നാട്ടില്‍ നിന്ന് രാവിലെ ഉള്ള ബസ്സിനു വന്ന്നു ഇറങ്ങി നോക്കേണം...
ഓട്ടോ കാറ് 100 പേര് ചുറ്റും കൂടും... മീറ്റര്‍ ചാര്‍ജില്‍ എത്ര കൂടുതല്‍ തരും എന്ന് ചോദിച്ച തുടക്കം തന്നെ...
നടന്നു പോവാന്‍ തോന്നി പോവും... പിടിച്ചു പറി കാണുമ്പോള്‍...

Typist | എഴുത്തുകാരി said...

എനിക്കു തോന്നുന്നു, കുറച്ചുപേരൊക്കെ പറ്റിക്കല്‍സ് ഉണ്ടെങ്കിലും, അധികവും ഓട്ടോറിക്ഷക്കാര്‍ മര്യാദക്കാരാണെന്നാണു്.

|santhosh|സന്തോഷ്| said...

ചെന്നൈ, ബാംഗ്ലൂര്‍ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ഓട്ടോക്കാര്‍ ഭേദപ്പെട്ടതു തന്നെ.
എന്നാലും ബസ്സുകാര്‍ക്ക് ഇപ്പോഴും 50 പൈസ തിരിച്ചു കൊടുക്കാന്‍ ഒരു വിഷമമാണ്. എന്തോ വലിയ സൌമനസ്യം ചെയ്യുന്ന പോലെയാണ് 50 പൈസ തിരികെ തരുന്നത്

hi said...

കര്‍ണാടകയില്‍ വല്ല നിവൃത്തിയും ഉണ്ടെങ്കില്‍ ഓട്ടോയില്‍ കേറരുത്. ഒരിക്കല്‍ ഒരുത്തനുമായി അടിയുണ്ടാക്കി അവന്‍ സീറ്റിന്റെ അടിയില്‍ നിന്ന് അവന്മാരുടെ മാസ്ടര്‍പീസ് സാധനമായ വാള്‍ പുറത്തെടുക്കും എന്ന അവസ്ഥ വന്നപ്പോള്‍ കാശ് കൊടുത്തു രക്ഷപ്പെടെണ്ടി വന്നു. :(
നാട്ടില്‍ ആണെങ്കില്‍ ഓട്ടോക്കാരോട് അടിവെച്ചു മടുത്തു. എന്റെ കുടുംബത്തിലും ഇത് കൊണ്ട് ജീവിക്കുന്നവര്‍ ഉണ്ട്. പക്ഷെ എന്ത് ചെയ്യാം.. ഓട്ടോക്കാരെ സിനിമയില്‍ കാണാന്‍ മാത്രേ കൊള്ളൂ..:(

സബിതാബാല said...

എന്തിലാ പറ്റിക്കല്‍ ഇല്ലാത്തത്?ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍..ഇവിടെ ആട്ടോറിക്ഷയില്ല,പകരം ടാക്സിയാണ്.കള്ളതരത്തില്‍ ഓടുന്നവയും ലൈസന്‍സോട് കൂടി ഓടുന്നവയും....പലര്‍ക്കും പല ചാര്‍ജ്ജ് ആണ്.അതൊന്നും അത്രവ്വലിയ കാര്യമാക്കീയാല്‍ ആവശ്യം നടക്കില്ല....

smitha adharsh said...

എഴുത്തുകാരി ചേച്ചി പറഞ്ഞപോലെ എല്ലാ ഓട്ടോക്കാരും പിടിച്ചു പറിക്കാരല്ല എന്നാ അഭിപ്രായമാ എനിക്കുള്ളത് ട്ടോ..
പിന്നെ,ഇട്ടിമാളൂ..എന്താന്‍ എന്‍റെ ബ്ലോഗില് ഇയാള്‍ടെ ഐഡി യില്‍ നിന്ന് കമന്റാന്‍ പറ്റാതിരുന്നെ? ശ്ശൊ! കണ്‍ഫ്യൂഷന്‍ ആക്കിയല്ലോ..

ദൈവം said...

തൃശ്ശൂക്കാരു പൊതുവേ സൌന്ദര്യാരാധകരാ :)

ഇട്ടിമാളു അഗ്നിമിത്ര said...

ശങ്കര്‍.. ശ്രീ.. കണ്ണനുണ്ണി...ബാംഗ്ലൂര്‍ കാരുടെ സംസ്ഥാനസമ്മേളനം

ചാര്‍ളി.. അപ്പൊ അവിടെയും രക്ഷയില്ലല്ലെ..

കുട്ടിച്ചാത്തൊ.. പുതിയ ഡയലോഗ് തന്നതിന് ഒരു സ്പെഷന്‍ നന്ദി.. ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ തട്ടിക്കോളാം...

ഗുരുജി.. കേറീട്ടുണ്ട്.. പത്തു രൂപ ദൂരത്തിന് നാടുമുഴുവന്‍ കറക്കി മുപ്പത് രൂപയും വാങ്ങി

ലക്ഷ്മി.. ഞാനും ഇപ്പൊഴാ അറിഞ്ഞെ

അനുരൂപ്.. ഒരാളെ പോരല്ലൊ.. എത്ര പേരെ സന്തോഷിപ്പിക്കണം..

കുമാരന്‍ ..:)

kunjumman.. എന്തിനാ ആ കമന്റ് കളഞ്ഞെ.. അതും പറയേണ്ടതല്ലെ.. എനിക്കും ഈ അനുഭവം ഉണ്ട്.. പക്ഷെ ത്രിശ്ശുരിനു വടക്കോട്ടാണെന്നു മാത്രം..

എഴുത്തുകാരി.. ആവാം..

സന്തോഷ്.. അതാണ് പ്രശ്നം..

അബ്കാരി.. ഈ വാളിന്റെ കാര്യം ആദ്യായാ കേള്‍ക്കണെ..

സബിതാ.. ജീവിക്കാനുള്ള നാടകങ്ങള്‍

സ്മിതാ.. അറിയില്ല, എന്താ പറ്റിയെ ന്ന്..

ദൈവമെ.. അതൊരു കൊട്ടാണല്ലൊ... :)

കുഞ്ചുമ്മാന്‍ said...

ഉം..ആദ്യത്തെ ഒരു തോന്നലില്‍ ഇട്ടതാണ് ആ കമന്റ്‌...പിന്നെ അതൊരുമാതിരി ഓട്ടോകാരെപ്പറ്റിയുള്ള ഒരു ഫോറം പോലെ ആയാലോ എന്ന്..അതാ ഞാന്‍...
പിന്നെ....പറഞ്ഞപ്പോഴാ ഓര്‍ത്തത്..കോഴിക്കോട് മലപ്പുറം എന്നിവിടങ്ങളിലെ ഓടോക്കാര്‍ നല്ലവരാണ് എന്നാണ് പൊതുവേ അഭിപ്രായം...അനുഭവവും...

"ഒരു കിലോ അരി വാങ്ങിയാല്‍ അഞ്ച് രൂപ കൂടുതല്‍ കൊടുക്കാറുണ്ടോ?"...അത് കലക്കി...
പിന്നെ നോക്കുകൂലി,അട്ടിമറികൂലി മുതലായവയെ തൊഴിലാളിവര്‍ഗപാര്‍ട്ടികള്‍ തന്നെ ശബ്ദം ഉയര്‍ത്തുന്ന കാലത്ത്..ഇതെന്തോന്ന് പരിവേദനം മാഷേ...!!!

jayanEvoor said...

കേരളത്തില്‍ ഇന്നും 50 പൈസ ബാക്കി തരുന്ന കണ്‍റ്റക്ടര്‍മാരും 10 രൂപയ്ക്ക് ഓട്ടം ഓടുന്ന ഓട്ടോക്കാരും ഉണ്ട്.

തിരുവനന്തപുരത്ത് ഇത് സംഭവിക്കില്ല എന്നായിരുന്നു എന്റെ തെറ്റിദ്ധാരണ. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അതു മാറി.

ആയുര്‍വേദ കോളേജില്‍ നിന്ന്‍ തമ്പാനൂര്‍ വരെ പത്തുരൂപയ്ക്ക് ഇന്നലെയും യാത്ര ചെയ്തു ഞാന്‍.

എന്നാലും എല്ലാ ഓട്ടോക്കാരും മാന്യന്മാരല്ല ; എല്ലാ മനുഷ്യരും എന്ന പോലെ...!

കുട്ടിച്ചാത്തന്‍ said...

"ആയുര്‍വേദ കോളേജില്‍ നിന്ന്‍ തമ്പാനൂര്‍ വരെ " കൈയ്ക്കും കാലിനും ഒരു മിനിമം ഗ്യാരണ്ടി ഉള്ളവര്‍ ആ പറഞ്ഞ ദൂരം നടക്കും. അപ്പോള്‍ പിന്നെ ഓട്ടോക്കാരന്‍ ദയ തോന്നി 10 രൂപ വാങ്ങിയതാവും അല്ലേല്‍ അതയാളുടെ റിട്ടേണ്‍ ഓട്ടമാവും. (ചേട്ടന്റെ പ്രായം 39എന്നു പ്രൊഫൈലില്‍ അതോ തിരക്കുപിടിച്ച് വല്ലിടത്തേക്കും പോവുകയായിരുന്നോ?)

ഇട്ടിമാളു അഗ്നിമിത്ര said...

kunjumman... വീണ്ടും വന്നതില്‍ സന്തോഷം.. നല്ലതിനെ നല്ലതെന്നു തന്നെ നമുക്ക് പറയാമെന്നെ.. എന്തിനു മടിക്കണം :)

ജയന്‍.. കുട്ടിച്ചാത്തന്റെ സംശയം എനിക്കും തോന്നി.. പിന്നെ ഞാനൊരു വര്‍ഗ്ഗീകരണത്തിനൊന്നും വന്നതല്ലെന്നെ.. ഞാന്‍ ഓട്ടോയെ ഏറെ ആശ്രയിക്കുന്ന കൂട്ടത്തിലും അല്ല.. എന്നാലും മുഴുവനായി നമുക്ക് ഒഴിവാക്കാനാവില്ലല്ലൊ.. അത്തരം ചില സന്ദര്‍ഭങ്ങളിലെ അനുഭവങ്ങള്‍ അത്രയെ ഉള്ളു...:)

കുട്ടിച്ചാത്താ.. :)