Monday, July 19, 2010

എന്റെ ലോകം നിശബ്ദമാവുകയാണ്

കളഞ്ഞു പോവുന്ന പലതിനോടും തോന്നുന്ന ഒരു വികാരമില്ലെ? ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന തിരിച്ചറിവിൽ പ്രത്യേകിച്ചും തോന്നുന്ന ഒരു നഷ്ടബോധം. അതെന്റേതായിരുന്നെന്ന് നെഞ്ഞോടടക്കുന്ന ഒരു വേദന. ഇനി അത് എന്റേതാവില്ലെന്ന് അംഗീകരിക്കേണ്ടി വരുന്ന അവസ്ഥ.

ഞാൻ ഓരോ ശബ്ദത്തേയും നല്ലതോ-ചീത്തയൊ, കൂടിയതോ-കുറഞ്ഞതോ എന്നിലേക്ക് വലിച്ചെടുക്കുകയാണ്. അറിയാം, അതിന്റെ കമ്പനങ്ങൾ വളരെ നേർത്തതാണെന്ന്. എങ്കിലും, ഇന്ന്, ഇന്നുകളിൽ അവ എന്നിലെത്തുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.. നാളെ എന്നിലെത്തുമ്പോഴും ഞാൻ തിരിച്ചറിയില്ലെന്നും

നിന്റെ ചെവി ഞാൻ അടിച്ചു പൊട്ടിക്കുമെന്ന് ആരെങ്കിലും പറയുമ്പോൾ, നമ്മൾ വിചാരിക്കാറുണ്ടോ അങ്ങിനെ സംഭവിച്ചാലോ എന്ന്? ദേഷ്യം തീർക്കാൻ ആഞ്ഞ് വീശുന്ന കൈപ്പത്തി അടച്ചു തീർക്കുന്നത്, എന്നേക്കുമുള്ള ശബ്ദവീചികളുടെ പ്രവേശനത്തെയാണെന്ന്.

കടന്നു വരുന്ന ശബ്ദങ്ങളേ പ്രതിരോധിച്ച് സംസാരിക്കുന്നവരുടെ ചുണ്ടിന്റെ ചലനത്തിൽ നിന്ന് അവർ പറയുന്നത് പിടിച്ചെടുക്കാൻ ഞാൻ ആരുമറിയാതെ ചില ശ്രമങ്ങൾ നടത്തി.. പരാജയപ്പെടുവാൻ മാത്രമായിരിരുന്നു ആ പരിശ്രമങ്ങൾ..

പാവം എന്റെ ഞരമ്പുകൾ.. ആവശ്യത്തിലേറെ ശബ്ദം വഹിച്ച് അവ തളർന്നു പോയിരീക്കുന്നു.. പലരും മരണപ്പെട്ടിരിക്കുന്നു.. ചിലരുടെ സാന്നിധ്യം കൊണ്ട് ഞാൻ അറിയാതെ പോയ ചരമങ്ങൾ.. മറ്റുള്ളവർ മരണം കാത്തിരിക്കുന്നു.. ആളൊഴിഞ്ഞു പോയ പൂരപ്പറമ്പിൽ ആരവമൊഴിഞ്ഞിരിക്കുന്നു.. ഇനി ഒരിക്കലും ശബ്ദകോലാഹലങ്ങളുമായി ആരും ഈ വഴി വരില്ല..

ഇരു ചെവിയെങ്കിലും ഞങ്ങൾ ഒന്നെന്ന പ്രതിജ്ഞ അവർ തെറ്റിച്ചത് വർഷങ്ങൾക്ക് മുമ്പായിരുന്നു.. നിനക്ക് കേൾക്കാൻ കാതുകൂർപ്പിച്ച് ഞങ്ങൾ ഉണർന്നിരിക്കാമെന്ന വാഗ്ദാനം ആരാണ് ആദ്യം മറന്നത്.. ചലനം നഷ്ടപ്പെട്ട എല്ലിനിടയിൽ നിന്നും ഞരമ്പുകളെ വലിച്ചെടുത്ത് തുലനം നഷ്ടമായിടത്ത് ഊന്നുവടി പോലെ ഒരു പ്ലാസ്റ്റിക്ക് കഷണത്തെ തിരുകിവെച്ചു... വർഷങ്ങൾക്കപ്പുറത്ത് നിലനിൽക്കാമെന്ന വാഗ്ദാനമൊന്നും ഒരു ഊന്നുവടിക്ക് നൽകാനാവില്ലല്ലൊ.. അതിന്റെ ചലനവും നിലച്ചിരിക്കുന്നു.. ഒരു ഊന്നുവടി പോലും എനിക്ക് തന്നില്ലല്ലൊ എന്ന് പരിഭവിച്ച് മറ്റേയാൾ നേരത്തെ ആത്മഹത്യചെയ്തു.. സത്യം, അവസാന ശ്വസം വലിക്കുമ്പൊഴും എന്നെ രക്ഷിക്കുമൊ എന്ന് നിലവിളിച്ചിരിക്കാം.. കേട്ടില്ല, കാരണം ശേഷികുറഞ്ഞവനെ ഞാൻ ഏറെ അവഗണിച്ചിരുന്നു.. ഒരു ഫോൺ കോൾ പോലും നൽകിയിരുന്നില്ല.. ചിതറിത്തെറിച്ച് ഇരുവർക്കും ലഭ്യമായിരുന്നതിൽ പോലും, ഞാൻ ചെവികൂർപ്പിച്ചത് ഒരാൾക്ക് വേണ്ടി മാത്രമായിരുന്നു.. പിന്നെ എങ്ങിനെ ഞാനറിയും ആ പ്രാണന്റെ ഞരക്കങ്ങൾ..

മുഖത്ത് നോക്കി ചീത്ത വിളിക്കുമ്പൊഴും ഞാനിനി ചിരിച്ചു നിന്നു കേൾക്കും..

എനിക്കരികിൽ എന്നെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ പോലും ഒന്നു നോക്കുക പോലുമില്ലാതെ ഞാൻ ഇരിക്കും

വലിയ ശബ്ദങ്ങൾ എന്റെ കർണ്ണപുടങ്ങളിൽ ആഞ്ഞടിച്ച് കടന്നു പോയിട്ടും അതിന്റെ ഒരു നേരിയ അലപോലും എന്നിൽ രേഖപ്പെടുത്താതെ പോവുമ്പോൾ, പ്രതികരണങ്ങളില്ലാതെ ഞാൻ നിൽക്കേണ്ടി വരില്ലെ?

പക്ഷെ ഒരു മരണനിലവിളി, എനിക്കരിൽ ഉയരുമ്പൊഴും ഞാൻ ഒന്നുമറിയാതെ നടന്നു പോവേണ്ടി വരുമൊ.. ഒരു കൈ സഹായം എന്നിൽ നിന്നും നീളാതെ, ഒരു ഒച്ച പോലും എന്നിൽ നിന്ന് ഉയരാതെ..

ആലോചിക്കാൻ പോലുമാവുന്നില്ല, ഞാൻ പറയുന്നത് പോലും എനിക്ക് കേൾക്കാൻ ആവാത്ത അവസ്ഥ.

എന്റെ ലോകം നിശബ്ദമാവുകയാണ്... പതിയെ പതിയെ..

20 comments:

ഇട്ടിമാളു അഗ്നിമിത്ര said...

എന്റെ ലോകം നിശബ്ദമാവുകയാണ്... പതിയെ പതിയെ..

Unknown said...

അനുഭവം? :(

മുകിൽ said...

Anubhavam? Njaan moththam oru pryatanam nadaththi. Valare nannaayi ezhuthunnu Ittimalu. Congrats. avasaanaththEthu, thetti anubhavam ennitathaavatte ennu prarthikkunnu.

salil | drishyan said...

ഉള്ളിലെ ശബ്ദം നല്ലവണ്ണം ശ്രവിക്കാനായാല്‍ പുറം‌ലോകം നിശബ്ദമാകുന്നതില്‍ നഷ്ടബോധം തോന്നേണ്ട ആവശ്യമില്ല. ഉള്ളിലെ ശബ്ദം കേള്‍ക്കാനൊരു ലോകമുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മതി!

സസ്നേഹം
ദൃശ്യന്‍

ഒരു യാത്രികന്‍ said...

അനുഭവം???!!!..ശബ്ദത്തെ തിരിയെ കൊണ്ടുവരാന്‍ മാര്‍ഗമോന്നുമില്ലേ??...സസ്നേഹം

yousufpa said...

നമ്മുടെ കേൾവിയും കാഴ്ചയും എല്ലാം നാം ആർക്കോ തീറെഴുതിയിരിക്കുന്നു .ഇന്ന് നാമൊരു ജഡം മാത്രം.നാളെ..?,എന്നൊന്നുണ്ടെങ്കിൽ പുതിയതേതെങ്കിലും പ്രതീക്ഷിക്കാം.
ഇട്ടിമാളൂ തികച്ചും ചിന്തക്ക് വകയുണ്ട് താങ്കളുടെ സൃഷ്ടി.

ശ്രീ said...

അനുഭവം തന്നെ ആണോ? ആകാതിരിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു...

jayanEvoor said...

വിഷമിക്കാതിരിക്കൂ; അസാധ്യമായി ഒന്നുമില്ല.

Anil cheleri kumaran said...

എന്താ ഇത്ര ആത്മവ്യഥകള്‍.

idlethoughts said...

adhyathe varikal vallare nannaayi...

മുല്ലപ്പൂ said...

enthadu ?
അനുഭവം?

Fayas said...

നന്നായിട്ടുണ്ട്... ആശംസകള്‍....

ഇന്ദു said...
This comment has been removed by the author.
സ്വപ്നാടകന്‍ said...

ഉള്‍ലിലെ ശബ്ദം നന്നായി ശ്രവിച്ചാല്‍ മതി..അതു ശീലിക്കൂ..പുറത്തെ ബഹളങ്ങളില്ലെങ്കിലും കുഴപ്പമില്ല..

കണ്‍ഫ്യൂഷന്‍ കണ്‍ഫ്യൂഷന്‍ ..

ഇന്ദു said...

സ്വപ്നാടകന്‍ said...

ഉള്‍ലിലെ ശബ്ദം നന്നായി ശ്രവിച്ചാല്‍ മതി..അതു ശീലിക്കൂ..പുറത്തെ ബഹളങ്ങളില്ലെങ്കിലും കുഴപ്പമില്ല..
----------------------------
fode fode...
2 shabdom venam...

സ്വപ്നാടകന്‍ said...

ഇന്ദു
:):)

പക്ഷേ പുറത്തെ ബഹളങ്ങളില്‍ അകത്തേത് മുങ്ങാണ്ടിരുന്നാ മതി :)

ചേച്ചിപ്പെണ്ണ്‍ said...

please don't write like this ..

ചേച്ചിപ്പെണ്ണ്‍ said...

please don't write like this ..

ഭാനു കളരിക്കല്‍ said...

സ്വയം സംവിധാനം ചെയ്ത സിംഫണി ആസ്വദിക്കാന്‍ കേള്‍വിയില്ലാതെ ഇരുന്നു കണ്ണീര്‍ വാര്‍ത്ത ബിധോവനെ ഓര്‍മവന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

ശിവ.. ശ്രീ.. മുല്ലപ്പൂ..അനുഭവം തന്നെ..

മുകിൽ .. അനുഭവിച്ചോണ്ടിരിക്കുന്നു.. നല്ലവാക്കുകൾക്ക് നന്ദി..

ദൃശ്യൻ . യൂസഫ്പ.. ജയൻ.. idlethoughts.. ഫിലിംപൂക്കള്‍

യാത്രികൻ.. വഴിയില്ല

കുമാരൻ.. അധികം ഒന്നുമില്ല..:)

ഇന്ദു.. ittimalu@gmail.com ഒരു മെയിൽ അയക്കാമൊ?

ചേച്ചിപ്പെണ്ണേ.. ഇനി വേറെ എഴുതാം ട്ടൊ :)

ഭാനു.. ആ ചിന്തപോലും അസഹ്യമാണ്...