Monday, January 11, 2010

ഇത് എന്റെ സ്കൂൾ


"ഇത് എന്റെ സ്കൂൾ..”

നേരം വെളുക്കും മുമ്പെ ഞാൻ ഇന്ന് പത്രം തേടിയത് ഈ ഒരു വാർത്തക്കു വേണ്ടിയായിരുന്നു

ഇന്നലെ മുതിർന്നവർക്കിടയിൽ കോട്ടയം ഗിരിദീപം സ്കൂളിലെ സുന്ദരക്കുട്ടൻ‌മാരുടെ പടം കണ്ടപ്പോൾ ചെറിയൊരു ഭയം ഉണ്ടായിരുന്നു.. കയ്യിൽ നിന്നു പോവുമോ ന്ന്.... ആരൊക്കെയൊ കാത്തു.. അല്ലെങ്കിൽ എന്റെ ചേട്ടന്റെ ഭാഷയിൽ കാണാൻ നല്ല ചേലുള്ള അവർക്കിടയിൽ ഞങ്ങളുടെ കറുമ്പൻ‌മാർ ജയിക്കില്ലല്ലൊ..ഇത് എന്റെ സ്കൂൾ.. പെരിങ്ങോട് ഹൈസ്കൂൾ.. കാലങ്ങളായി യുവജനോത്സവവേദിയിൽ പഞ്ചവാദ്യം കൊട്ടി ഒന്നാം സമ്മാനം വാരിയെടുക്കുന്നവർ.. പണക്കൊഴുപ്പിന്റെ മേളയിൽ മറ്റൊന്നും സ്വന്തമാക്കാനുള്ള ആവതില്ലാത്തവർ.. അവർക്കിത് മത്സരമല്ല.. മറ്റൊരു അരങ്ങുമാത്രം.. പലരും അന്തികഞ്ഞിക്ക് അരിവാങ്ങാൻ അച്ഛനമ്മമാരുടെ കൂലിയിൽ ഒരുപങ്കുനൽകാൻ ഉത്സവപറമ്പുകളിൽ കൊട്ടിത്തകർക്കുന്നവർ.. നൃത്തനൃത്യങ്ങളുടെ ലോകം അന്യമായതുകൊണ്ടല്ല.. അവിടെ കഴിവിനേക്കാൾ മാറ്റുരക്കുരക്കുന്ന മറ്റു പലതുമുണ്ടല്ലോ..

രാവിലെ ഉണരുമ്പോൾ പലപ്പോഴും ആദ്യം കേൾക്കുന്നത് പഞ്ചവാദ്യം തന്നെ.. വീടിനും സ്കൂളിനും ഇടയിൽ ഒരു വിളിപ്പാട് ദൂരം മാത്രം.. എനിക്ക് വളരെ പരിചിതമായ തുകിലുണർത്ത്... സന്ധ്യചായുന്നതും ഇതേ മേളത്തിന്റെ അകമ്പടിയോടെ.. സ്കൂൾ സമയത്തിനു ശേഷം ആളും ആരവവും നിലക്കുമ്പോൾ അവർ വാദ്യങ്ങൾ കയ്യിലേന്തുന്നു..

അടുത്ത ഗ്രാമങ്ങളിലെ കാവിലും അമ്പലത്തിലും ഉത്സവങ്ങൾക്ക് കൊട്ടിക്കയറി കീർത്തികേട്ടറിഞ്ഞ നാടുകളിൽ നിന്നെല്ലാം ഇവരെ അന്വേഷിച്ചെത്താൻ തുടങ്ങിയ കാലമുണ്ടായിരുന്നു.. അന്നത്തെ കുട്ടികൾ ഇന്ന് ആശാൻ മാരായി പുതിയ ശിഷ്യരെ തേടുന്നു.. നാട്ടിലും മറുനാട്ടിലും പെരിങ്ങോടിന്റെ പേരുയർത്തുന്നു.. പടർന്നു പന്തലിച്ച് നിറഞ്ഞു നിൽക്കുമ്പോഴും ഈ വൻ‌വൃക്ഷത്തിന്റെ വേരുകൾ പെരിങ്ങോട് സ്കൂളിന്റെ മതിൽകെട്ടിൽ തന്നെ..

അതെ.. ഇതെന്റെ സ്കൂൾ...

14 comments:

ഇട്ടിമാളു അഗ്നിമിത്ര said...

നേരം വെളുക്കും മുമ്പെ ഞാൻ ഇന്ന് പത്രം തേടിയത് ഈ ഒരു വാർത്തക്കു വേണ്ടിയായിരുന്നു

ഞാന്‍ ഇരിങ്ങല്‍ said...

യുവജനോത്സവത്തി റെ നിറവില്‍ സ്വന്തം സ്കൂളിനെ ഒന്നൂടെ ഓര്‍ത്തു അല്ലേ..

:)

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ശ്രീ said...

സ്കൂള്‍ ടീമിന് അഭിനന്ദനങ്ങള്‍...

പള്ളിക്കുളം.. said...

keep this post for the next year too..

സ്വപ്നാടകന്‍ said...

പഞ്ചവാദ്യം കണ്ടിരുന്നു..പക്ഷേ പെരിങ്ങോടന്മാരെ കണ്ടില്ല...സ്കൂള്‍ ടീമിന് അഭിനന്ദനങ്ങള്‍...

Anil cheleri kumaran said...

കൊട്ടാന്‍ പോയിട്ടുണ്ടോ?

jyo.mds said...

കുട്ടിമാള്ളൂന്റെ സ്കൂള്‍ ഒരു സംഭവം തന്നെ.
ആശംസകള്‍

ചേച്ചിപ്പെണ്ണ്‍ said...

അഭിനന്ദനങ്ങള്‍ ...
എന്റെ സ്കൂള്‍ എന്ന് വായിച്ചപ്പഴേ മനസ്സിലായി ...
നീ ഇപ്പഴും അവടത്തെ കുട്ടി തന്നെ ...
പിന്നെ അഭിനന്ടിക്കതിരിക്കുന്നതെങ്ങിനെ ...?

ഇട്ടിമാളു അഗ്നിമിത്ര said...

ഇരിങ്ങലെ.. അതങ്ങിനെ പ്രത്യേകായി ഓർക്കേണ്ട കാര്യം ഒന്നും ഇല്ല.. എപ്പൊഴും ഓർമ്മയിൽ ഉണ്ട്

ശ്രീ...നന്ദി

പള്ളിക്കുളം.. ഈ കമന്റ് എനിക്കങ്ങ് പെരുത്തിഷ്ടായി ട്ടാ..

സ്വപ്നാടകാ.. അത് കഷ്ടായി പോയി.. :(

കുമാരാ.. ഇതൊരു കൊട്ടാണല്ലൊ.. :)

jyo.. പിന്നല്ലാതെ... :)

ചേച്ചിപ്പെണ്ണെ.. ശരിയാ... അവിടെ ചെല്ലുമ്പൊഴാ കുട്ടിക്കാലം തിരിച്ച് കിട്ടണത്..

പ്രദീപ്‌ said...

ബഹുമാനിക്കുന്നു

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അത്ര വല്യ കര്യോന്നുമല്ല..

ഇട്ടിമാളു അഗ്നിമിത്ര said...

പ്രദീപ്.. നന്ദി..

വഴിപോക്കാ..എനിക്ക് വലിയ കാര്യമാണെന്നെ.. :)

idlethoughts said...

hi itti....
ur post made me rememeber abt MY School--PKMMshss Edarikode- which has won first prize many times at state youth festivel in KOLKKALLI.....

ഇട്ടിമാളു അഗ്നിമിത്ര said...

idlethoughts..:)

ഞാൻ ഈ കമന്റ് വായിച്ചു വരുമ്പോൾ എടരിക്കോട് എന്നെത്തിയപ്പോൽ തന്നെൻ കോൽക്കളിയിലെ നിങ്ങളുടെ ആധിപത്യം ഓർത്തു.. ബാക്കിയിൽ അതുതന്നെ വായിച്ചപ്പോൽ ഒരു പ്രത്യേക സന്തോഷം