ഇട്ടിമാളു വന്നൂട്ടൊ....
ഇന്നലെ ആകെ അങ്കലാപ്പായിരുന്നു.... ആദ്യായിട്ടു പൊട്ടിക്കുമ്പോള്‍ ഏതു പടക്കം പൊട്ടിക്കണമെന്നു... രാത്രി മുഴുവന്‍ ആലോചിച്ച് ആലോചിച്ച് കണ്ടു പിടിച്ചു...എന്താന്നോ? ഇട്ടിമാളൂനെ കുറിച്ച് എഴുതാം എന്നു...
ഇട്ടിമാളുനെ ഇട്ടിമാളൂന്നു വിളിച്ചതു ഇട്ടിമാളുന്റെ അമ്മ കുട്ടിമാളു അല്ലാട്ടൊ....അതു ഇട്ടിമാളുന്റെ അനിയന്‍ കുട്ടനാ... അനിയന്‍ കുട്ടനോട് ഒത്തിരി ചോദിച്ചു...അനിയന്‍ കുട്ടാ അനിയന്‍ കുട്ടാ എവിടെന്നാ ഇട്ടിമാളുനെ കിട്ടിയതെന്നു.... ഉത്തരം അനിയന്‍ കുട്ടനും അറിയില്ലാന്നു.... എന്തായാലും ഇട്ടിമാളുനു ആ വിളി ഇഷ്ടായി... അതോണ്ടാ ഇട്ടിമാളു ഇപ്പൊ ഇട്ടിമാളു ആയി വന്നെ...
ഇതു ഞാനാ... ഇട്ടിമാളു ....
ആരാ ഈ ഇട്ടിമാളു എന്നല്ലെ.....കുട്ടിമാളുവിന്റെ മകളാ....കുട്ടിമാളു ഇട്ടിമാളുവിന്റെ അമ്മയും....എന്താ ആലോചിക്കുന്നെ?... ഇതിപ്പൊ മാവും മാങ്ങയും കഥ പോലെ ആയല്ലെ... എന്താ ചെയ്യാ....ഒരാളെ കുറിച്ച് കൂടി പറയാനുണ്ട് ..... ഇട്ടിമാളുവിന്റെ അച്ഛന്‍... കുട്ടിമാളു ഇട്ടിമാളുവിനെ അച്ഛാ ന്നു വിളിക്കാന്‍ പഠിപ്പിച്ച് പഠിപ്പിച്ച് കുട്ടിമാളുവും അച്ഛനെ അച്ഛാ ന്നു വിളിക്കാന്‍ തുടങ്ങി...
ഇതൊന്നും പറയാനല്ല ഇട്ടിമാളു ഇവിടെ വന്നെ...
ഇട്ടിമാളൂ കുറെ കാലായി ഈ ബൂലോഗത്തില്‍ അങ്ങനെ കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട്...
സകലമാന ബ്ലോഗന്‍മാരും ബ്ലോഗിനികളും എഴുതുന്നതൊക്കെ വായിച്ചു വായിച്ച് ഇപ്പൊ ഇട്ടിമാളുവിനൊരു മോഹം .....
ഒന്നു ചോദിച്ചോട്ടെ... ഈ പാവം ഇട്ടിമാളൂനെ നിങ്ങടെ കൂട്ടത്തില്‍ കൂട്ടാമോ...
സുസ്വാഗതമില്ലെങ്കിലും ഒരു വെറും സ്വാഗതം ...
അതു കേട്ടാല്‍ ഇട്ടിമാളു വീണ്ടും വരാം ........