Thursday, December 28, 2006

പുതുവത്സരാശംസകള്‍

മൃതവത്സരം ചിതാണുക്കളായ് ചിതറിതെറിക്കുന്നു
പുതുവത്സരം ഏതോ കിഴക്കന്‍ തെച്ചിക്കാട്ടില്‍
കരഞ്ഞുപിറക്കുന്നു
ശാന്തി തന്‍ സൌഗന്ധികം തേടി പോക-
നാമീ അശാന്തിതീരങ്ങളില്‍


...സ്നേഹത്തോടെ എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍

11 comments:

ഇട്ടിമാളു അഗ്നിമിത്ര said...

...സ്നേഹത്തോടെ എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍

കണ്ണൂരാന്‍ - KANNURAN said...

ഇട്ടിമാളുവിനും കുടുംബത്തിനും സുഹൃത്തുകള്‍ക്കും പുതുവര്‍ഷം ശാന്തിയും സമാധാനവും നിറഞ്ഞതാവട്ടെ..

റീനി said...

ഇട്ടിമാളുവിനും കുടുംബത്തിനും നവവത്സരാശംസകള്‍!

sandoz said...

പുതുവര്‍ഷാശംസകള്‍

Anonymous said...

എഴുതാന്‍ അറിയുമല്ലോ ഇട്ടിമാളൂ..പിന്നെന്താണ്‌ ഇങ്ങനത്തെ വരികള്‍?
"മൃതവത്സരം ചിതാണുക്കളായ് ചിതറിതെറിക്കുന്നു
പുതുവത്സരം ഏതോ കിഴക്കന്‍ തെച്ചിക്കാട്ടില്‍ ശാന്തി തന്‍ സൌഗന്ധികം തേടി പോക-
നാമീ അശാന്തിതീരങ്ങളില്‍"(?)
(ഈ വാക്കുകള്‍ക്കെന്തോ പ്രശ്നമുണ്ട്.)
എത്ര എഴുതുന്നു എന്നല്ല എന്ത് എഴുതുന്നു എന്നുള്ളതാണ്‌ പ്രധാനമെന്നു തോന്നുന്നു.
ഇനിയും എഴുതുക ...
(ഞാനൊരു അഭിപ്രായം ചുമ്മാ പറഞ്ഞൂന്ന് മാത്രം ..)

Anonymous said...

'നല്ല' ലളിതമായ വാക്കുകള്‍ തന്നെ എഴുതാന്‍ അറിയുമല്ലോ ഇട്ടിമാളൂ..പിന്നെന്താണ്‌ ഇങ്ങനത്തെ വരികള്‍?
"മൃതവത്സരം ചിതാണുക്കളായ് ചിതറിതെറിക്കുന്നു
പുതുവത്സരം ഏതോ കിഴക്കന്‍ തെച്ചിക്കാട്ടില്‍ ശാന്തി തന്‍ സൌഗന്ധികം തേടി പോക-
നാമീ അശാന്തിതീരങ്ങളില്‍"(?)
(ഈ വാക്കുകള്‍ക്കെന്തോ പ്രശ്നമുണ്ട്.)
എത്ര എഴുതുന്നു എന്നല്ല എന്ത് എഴുതുന്നു എന്നുള്ളതാണ്‌ പ്രധാനമെന്നു തോന്നുന്നു.
ഇനിയും എഴുതുക ...
(ഞാനൊരു അഭിപ്രായം ചുമ്മാ പറഞ്ഞൂന്ന് മാത്രം ..)
പുതുവത്സരാശംസകള്‍

Anonymous said...

പുതുവത്സരാശംസകള്‍ !
കരഞ്ഞുപിറക്കുന്നതും കുറച്ചുകഴിയുമ്പൊല്‍ ചിരിച്ചു തുട്ങും എന്നു സമാശ്വസിക്കാം
qw_er_ty

Anonymous said...

നവവത്സരാശംസകള്‍!

ഇട്ടിമാളു അഗ്നിമിത്ര said...

കണ്ണൂരാന്‍, റീനി,സാന്‍ഡോസ്,നവന്‍ ... ആശംസകള്‍ക്ക് നന്ദിയുണ്ട്...

മംസി.... ചുമ്മാ പറഞ്ഞ അഭിപ്രായം സ്വീകരിച്ചിരിക്കുന്നു.. ആശംസകളും .. ആശയം പൂര്‍ണ്ണമായും എന്റെയല്ലല്ലോ...;)

പ്രിയംവദെ... എന്റെയും പ്രതീക്ഷ അതു തന്നെയാ..

മനോജ് കുറൂര്‍ said...

മംസീ, സാരമില്ല. ഓര്‍മയില്‍നിന്നെഴുതിയതുകൊണ്ടല്ലേ? വരികള്‍ ഇങ്ങനെ:
‘മൃതവത്സരം ചിതാണുക്കളായ് ചിതറുന്നൂ!
പുതുവത്സരമേതോ കിഴക്കന്‍ തെച്ചിക്കാട്ടില്‍
കരഞ്ഞു പിറക്കുന്നൂ! ശാന്തിതന്‍ സൌഗന്ധികം
തിരഞ്ഞുപോക നാമീയശാന്തിപര്‍വങ്ങളില്‍’-
ഓ. എന്‍. വി.-അശാന്തിപര്‍വം.
എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്ന് ഇട്ടിമാളൂ പറഞ്ഞിട്ടുമുണ്ടല്ലൊ. അടുത്ത പുതുവര്‍ഷത്തിലും ഓ. എന്‍. വി യെ വേണമെങ്കില്‍ ഓര്‍മകളുണ്ടായിരിക്കണമല്ലൊ. അതുകൊണ്ടെഴുതിയെന്നു മാത്രം. ഇത്തിരി താമസിച്ച് ഒരു പുതുവത്സരാശംസ!

ഇട്ടിമാളു അഗ്നിമിത്ര said...

മനോജ്.. നന്ദിയുണ്ട്.. ഞാന്‍ ആ പോസ്റ്റ് ഇടും മുമ്പ് ചിലരോടൊക്കെ ചോദിച്ചു.. ആ വരികള്‍ അങ്ങിനെ തന്നെയാണോ എന്ന്.. ആര്‍ക്കും അറിയില്ലാന്ന് പറഞ്ഞു... അന്ന് അതിലും നല്ല വരികള്‍ എനിക്കും അറിയില്ലാരുന്നു.. വൈകിയാണെങ്കിലും തെറ്റ് തിരുത്തിതന്നതിന്‌ ഒത്തിരി നന്ദിയുണ്ട്.. വൈകി എത്തിയ ആശംസകള്ക്കും