ഓര്മ്മകള്, നെഞ്ചിലെ കൂട്ടില്‍ കുരുങ്ങി
ചിറകടിച്ചമരുന്നൊരമ്പലപ്രാവുകള്‍
ഓര്‍മ്മകള്‍, ചുണ്ടിലറിയാതെ
വിടരുന്ന പുഞ്ചിരി പൂവുകള്‍
ഓര്‍മ്മകള്‍, കണ്ണീരിനുറവയില്‍
ഉപ്പായ് എത്തുന്ന ചുടുനെടുവീര്പ്പുകള്‍
ഓര്‍മ്മകള്‍, കൈകൊട്ടി വിളിക്കാതെ
വിരല്‍ തൊട്ടുണര്ത്താതെ
പറയാതെ, അറിയാതെ എത്തുവോര്‍ ..
9 comments:
ഇതെന്റെ ഓര്‍മ്മകള്‍ ...
ക്രിസ്ത്മസ് ആശംസകള്‍
ഇട്ടിമാളൂ ഞാന്‍ ഞെട്ടിമാളൂ:
കഴിഞ്ഞപോസ്റ്റിനു ഒരു കമന്റിട്ടായിരുന്നു. അതിനു വല്ല മറുപടിയും വന്നോന്ന് നോക്കാന്‍ വന്നപ്പോള്‍ ദേ തേങ്ങയടിക്കാന്‍ ഒരു ചാന്‍സ്!!!
ആദ്യമായിട്ടാ...
ഓര്‍മ്മ എന്നു ടൈപ്പുചെയ്യാന്‍ പറ്റുന്നില്ലേ?
കമന്റിലെ അതു കണ്ടല്ലോ!!!!
പ്രാസം കൊള്ളാം..പ്രാവുകള്‍ .പൂവുകള്‍..ചുടുനെടുവീര്പ്പുകള്‍
ആശംസകള്‍... ഠേ... തേങ്ങ ഉടച്ചതാ...
അയ്യൊ .. കുട്ടിച്ചാത്താ.. ഞാന്‍ അതിനു മറുകുറി ഇട്ടിരുന്നു.. കുട്ടിച്ചാത്തന്‍ കൊണ്ടോയോ...
വന്നതില്‍ സന്തോഷം .. തേങ്ങ അടിച്ചതിലും ... :)
ഇട്ടിമാളൂ, ഫോണ്ടിന്റെ വലുപ്പം കുറഞ്ഞോന്നൊരു സംശയം. എനിക്ക് കാണുന്നില്ല. ഇവിടെ വായിച്ചു.
ഓര്‍മ്മകള്‍, ജീവിതം കയ്ക്കുമ്പോള്‍ മധുരമായ് വരുന്നവര്‍.
:)
ഇതു ഓര്‍മ്മകളാണോ? മറവിയല്ലേ? :)
ഓര്മ്മകള് ഇഷ്ടായി!
-സുല്‍
നല്ല വരികള്‍
സൂ.. ഫോണ്ട് ശരിയാക്കി.. ഓര്‍മ്മകള്‍ ജീവിതം മധുരിക്കുമ്പോള്‍ കയ്പായും വരില്ലെ..
നവന്‍ ..ഇതു ഓര്‍മ്മകള്‍ തന്നെ.. ഓര്‍മ്മകളുടെ ശവങ്ങള്‍ അല്ലെ മറവികള്‍ ..
സുല്ലെ.. വീണ്ടും വന്നതില്‍ സന്തോഷം ..
വല്ല്യമ്മായി.. :)
Post a Comment