Tuesday, December 5, 2006

ആമുഖം

പ്രണയം സുന്ദരമാണ്‌
പ്രണയിക്കുന്നവര്ക്ക്
പ്രണയത്തെ കുറിച്ച്
സ്വപ്നം കാണുന്നവര്ക്കും
പ്രണയിച്ചവര്ക്കൊ…..
മധുരമൊ ചവര്പ്പൊ ആകാം
ഇതെ മൂന്നക്ഷരങ്ങള്‍
വേദനായാവുന്നവര്‍
ഇരുവഴിയെ യാത്രയായവര്‍
നമുക്കെന്നു കാത്തു വെച്ചത്
എനിക്കും നിനക്കുമായി
പകുത്തെടുക്കേണ്ടിവരുമ്പോള്‍
നിന്റെ കയ്യില്‍
എന്റെ കുപ്പിവള പൊട്ടുകള്‍
എന്റെ കൈത്തണ്ടയില്‍
നിന്റെ നഖക്ഷതങ്ങള്‍
അവളെന്നെ കളിയാക്കി ചിരിക്കുന്നു
കാതില്‍ വന്നു കിന്നാരം ചൊല്ലുന്നു
നീ നഷ്ട പ്രണയത്തിലെ നായികയോ…?
ഇത് വെറും ആമുഖം മാത്രം
കണ്ണടച്ചു കാതോര്ക്കുക
ഞാന്‍ പ്രണയത്തിന്റെ കഥ പറയാം
ചിലപ്പോള്‍ ഇതു നിങ്ങളുടേതുമായിരിക്കാം

6 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഭൂലോകം മുഴുവന്‍ പ്രണയത്തിലാണല്ലോ? പ്രണയകവിതകള്‍ നിറഞ്ഞൊഴുകുന്നു.. അപ്പോള്‍ ഞാന്‍ മാത്രം എങ്ങിനെ മിണ്ടാതിരിക്കും ...ഇതു വെറും ആമുഖം മാത്രം ..

Anonymous said...

പരിഭവിക്കരുത്: ഇഷടമായില്ല.
ഇത് ആമുഖമായതിനാല്‍ കവിതയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.

Anonymous said...

ഇട്ടിക്കുട്ട്യേ, ശങ്കര്‍ മഹാദേവന്‍ പണ്ട് ‘breathless’ പാടിയപോലെ തോന്നി വായിച്ചപ്പോള്‍.. :-)

എന്തായാലും ബാക്കി കൂടി അങ്ങട്ട് പറയ്കാ... കേള്ക്കട്ടേ :-)

സു | Su said...

ഇട്ടിമാളൂ. ഇനിയും പറയൂ. :)

സുല്‍ |Sul said...

ആമുഖം ഇങ്ങനെ.
അപ്പോള്‍ ഇനി വരാനിരിക്കുന്നതോ.

എന്താ കവിത മെഗാ സീരിയല്‍ ആക്കാനുള്ള പുറപ്പാടാണൊ?

-സുല്‍

ഇട്ടിമാളു അഗ്നിമിത്ര said...

ഇരിങ്ങലെ...ഒരു പരിഭവവുമില്ല..

അച്ചായോ..സൂ..:)

സുല്ലെ.. നേരത്തെ പരസ്യം കൊടുത്തതാ..

അപ്പൊ..ബാക്കി കൂടി വായിക്കുക...