Sunday, December 3, 2006

അമ്മവീട്

അച്ഛന്റെ താവഴി സ്വത്ത്
പക്ഷെ, ഇതെന്റെ അമ്മവീട്
പിറന്ന് വീണത്, ഇതിന്നകത്തളങ്ങളില്‍
‍പിച്ച വെച്ചത്, ഈ ചരല്‍മുറ്റങ്ങളില്‍
പാറി നടന്നത്, ഈ തൊടികളില്‍
പറഞ്ഞ് വന്നത്, ഇതെന്നമ്മവീട്
ഇന്നുകൂടി, ഇതെന്നമ്മവീട് ....

നാളെ...
എല്ലാം, ആറായ് നൂറായ് പകുക്കും
പാതയില്‍ നിന്നും മുറ്റത്തേക്കെത്തുന്ന
നടവഴിപോലും രണ്ടായ് പിളരും
വലിച്ചു കെട്ടുന്ന ചരടുകള്‍ക്കപ്പുറം
മൂത്തവളും ഇളയവളും
സ്വന്തം മണ്ണിനെ നടന്നളക്കും

തടസ്സമായ് തുളസ്സിത്തറ
എണ്ണ പുരണ്ട വിളക്കുകല്ല്‌
പടിക്കലെ നെല്ലിമരം കനിഷ്ഠ പുത്രന്‌
വളര്‍ച്ചയില്‍ വളഞ്ഞുപോയതിനാല്‍
കായ്‌കള്‍ കൊഴിഞ്ഞു വീഴുന്നത്
സീമന്തപുത്രനായ്
വേനലില്‍ വറ്റാത്ത കിണറിന്നാഴങ്ങള്‍
ആര്‍ക്കെന്ന് ഇപ്പോഴും തര്‍ക്കം
വെള്ളം (വെള്ളം മാത്രം) എല്ല്ലാവര്‍ക്കുമായ്‌

അച്ഛന്റെ അസ്ഥിത്തറ
വീണ്ടും ചരടുവലികള്‍
വിളക്കുവയ്ക്കാന്‍ മകളെ നീ വരിക
കാല്‍ തൊട്ടു വന്ദിക്കാന്‍ മകനേ നീയും
കഴിയുമെങ്കില്‍ ....
ആ നെഞ്ചകം പിളര്‍ക്കാതിരിക്കുക
മണ്ണപ്പം ചുട്ട മാവിന്‍ തണലും
ഊഞ്ഞാലാടിയ പ്ലാവിന്‍ കൊമ്പും
അവരുടേതും ഇവരുടേതുമാവുന്നു

അകത്ത്,
തലമുറകളെ താലോലമാട്ടിയ തൊട്ടില്‍കണ്ണികള്‍
പുറത്ത്,
ഓണക്കുലകള്‍ തൂങ്ങിയ വളയങ്ങള്‍
അടുക്കും ചിട്ടയുമില്ലാത്ത ഓര്‍മ്മകളില്‍
കരിതേച്ച ചാണകം മെഴുകിയ നിലത്ത്
തലങ്ങുംവിലങ്ങും തളര്‍ന്നുറങ്ങിയത്

പത്തായം പെറ്റ് ചോറൂട്ടിയത്
കടുമാങ്ങ ഭരണികള്‍ തപസ്സിരുന്നത്
കിളിവാതിലില്‍ ഒരിക്കല്‍ കൂടി എത്തിനോക്കട്ടെ
ഇടവഴിയില്‍ എനിക്കായ് ഒരു ചൂളം വിളി

പടിയിറങ്ങുന്നത് ഇന്നലെകള്‍
പിരിഞ്ഞുപോവുന്നത് രക്തബന്ധങ്ങള്‍
ബാക്കിയാവുന്നത്, ആര്‍ക്കും വേണ്ടാത്തൊരമ്മ
(കരിപുരണ്ടൊരു കമ്പിറാന്തല്‍)
നഷ്ടമാവുന്നത്, എനിക്കെന്റെ അമ്മവീട്

27 comments:

ഇട്ടിമാളു അഗ്നിമിത്ര said...

അമ്മവീട് ...

സു | Su said...

...പകുക്കുമ്പോള്‍ എന്നും, വേണ്ടാത്തത്, പകുക്കാതെ ബാക്കിയാവുന്നു.

വേണു venu said...

മനോഹരം ഇട്ടി മാളൂ, അമ്മ വീട്, പങ്കു വക്കലിന്‍റെ നൊമ്പരം അനുഭവിപ്പിക്കുന്നു.

ഹേമ said...

അമ്മ വീട് ശക്തമായില്ലെങ്കിലും ചില വരികള്‍ വല്ലാതെ മുറിവേല്പിക്കുന്നു.

അവസാനത്തെ ഖണ്ടിക തീരെ ഇഷ്ടമായില്ല.
സിമി

മുസാഫിര്‍ said...

ഭാഗം വെക്കല്‍ എപ്പൊഴും മുറിപ്പാടുകളുണ്ടാക്കും ,
നന്നായി എഴുതിയിരിക്കുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

സൂ.. വേണു.. മുസാഫിര്‍... വന്നതില്‍ വായിച്ചതില്‍ സന്തോഷം ...
അവസാനത്തെ ഖണ്ടിക ഒഴിച്ച് ബാക്കി ഇഷ്ടായല്ലൊ.. അതുമതി..

മഹേഷ് said...

അച്ഛന്റെ താവഴി സ്വത്ത്
പക്ഷെ, ഇതെന്റെ അമ്മവീട്

ഹാ, ഇതേത് താവഴി? അച്ഛനും അമ്മയും ഒരേ താവഴിയില്‍ വരുന്നത് ഭാവനയോ, ഭ്രമകല്പനയോ,ചിന്താവൈകൃതമോ?

എന്തുമാകാവുന്ന ഇടമാണ് കവിതയെന്ന തോന്നല്‍ കവിതയെന്തെന്ന് അറിയാത്തതു കൊണ്ട് ഉണ്ടാകുന്നതാണ്.

നല്ല കവിതകള്‍ ക്ഷമാപൂര്‍വ്വം വായിച്ചു പഠിക്കുക. ഒന്നുമില്ലെങ്കില്‍ ഹരിതകം.കോം സന്ദര്‍ശിച്ച് അതിലെ കവിതകളെങ്കിലും വായിക്കുക.

പ്രതീക്ഷ കൈവിടുന്നില്ല.

Adithyan said...

വായിച്ച് കാണാതെ പഠിച്ച് പകര്‍ത്തി വെച്ചാല്‍ അത് അനുകരണമേ ആവുന്നുള്ളു.

കഥയെഴുത്തും കവിതയെഴുത്തും കലയാണെങ്കില്‍ അത് സ്വാഭാവികമായി വരുന്നതാണ്. ഒന്നും വായിച്ചില്ലെങ്കിലും എഴുതാന്‍ പറ്റണം.

സ്വാഭാവികതയുടെയും മൌലികതയുടെയും നെഞ്ചില്‍ കയറി തിരുവാതിര കളിച്ചിട്ട് പാരമ്പര്യത്തിന്റെ ചിട്ടകളിലേക്ക് വലിച്ചിഴക്കാതിരിക്കൂ...

നടന്നു മടുത്ത വഴികള്‍ വിട്ട് പുതിയ വഴിത്താരകള്‍ കണ്ടുപിടിക്കപ്പെടട്ടെ.

വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സുല്‍ത്താന്‍ ഏതെങ്കിലും വിജ്ഞാനകോശങ്ങള്‍ വായിച്ചു പഠിച്ചിട്ടാണോ കഥയെഴുത്ത് തുടങ്ങിയത്?

ഞാന്‍ എഴുതുന്നതു മാത്രമാണ് സാഹിത്യം എന്ന അഹംഭാവം ഉപേക്ഷിക്കാന്‍ ആള്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍...

----
ചില ചിതറിയ ചിന്തകള്‍

ബിന്ദു said...

"ഞാന്‍ എഴുതുന്നതു മാത്രമാണ് സാഹിത്യം എന്ന അഹംഭാവം ഉപേക്ഷിക്കാന്‍ ആള്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍..."

ഞാനും അതേറ്റുപറയുന്നു. ഇട്ടിമാളൂ എനിക്കിഷ്ടായി ഈ ചിന്തകള്‍. :)

Anonymous said...

ഇട്ടിമാളു അത്യാവശ്യമായിട്ട് പേരു മാറ്റി വല്ലോ താടകയെന്നോ ശൂര്‍പ്പണകയെന്നോ വെച്ചാല്‍ അല്ലെങ്കില്‍ ഇച്ചിരെ താടീം മുടിയും ജഡയും ഒരു ബീഡിയുമുള്ള ഫോട്ടോയിട്ടാല്‍ ഉറപ്പായിട്ടും ഈ കവിതയില്‍ കാണേണ്ടാത്തതും കാണാന്‍ സാധിക്കുമെന്നു എന്റെ മനസ്സു പറയുന്നു :)

Anonymous said...

ഇട്ടീസ്... യു റോക്ക് !
:-)

ഇടതുപക്ഷമേ, താങ്കള്‍ ക്വോട്ടിയ വരികളില്‍ വെര്‍ബല്‍ ലോജിയ്ക്കല്ലാതെ കവിയുടെ ഭാവനയെ കാണാന്‍ ശ്രമിച്ചില്ല എന്നു തോന്നുന്നു... എന്റെ അപഗ്രഥനം ഇപ്രകാരമാണ്‍ :
അമ്മവീട് എന്ന പദം “അമ്മയുടെ വീട്” എന്നാകണമെന്നില്ല - ഭാരതം എന്റെ അമ്മയാണെന്നു പറയുമ്പോള്‍, അതെങ്ങനാ, ഭാരതത്തിനു പ്രസവിയ്ക്കാന്‍ പറ്റുവോ എന്നു നമ്മള്‍ ചോദിയ്ക്കാറില്ലല്ലോ? വെര്‍ബല്‍ അര്‍ത്ഥത്തില്‍ കവിഞ്ഞ അര്‍ത്ഥം നമ്മള്‍ മനസ്സിലാക്കുന്നു.

അതുപോലെ, “അമ്മവീട്” താഴേയ്ക്കു വായിച്ചു നീങ്ങുമ്പോള്‍, കവി പകര്‍ന്നു തരുന്ന കണ്‍സപ്റ്റ്, തന്നെ താലോലിച്ച് സ്‌നേഹം തന്ന് വളര്‍ത്തി വലുതാക്കിയ വീടിനെക്കുറിച്ചാണ്‍. ആ അര്‍ത്ഥത്തിലാണ്‍ ആ പദം മനസ്സിലാക്കേണ്ടത് എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു.

പിന്നെ, കവി തന്നെ കവിതയുടെ അര്‍ത്ഥം പറഞ്ഞുതന്നാല്‍ കവിതയുടെ പോസിബിലിറ്റീസ് അവിടെത്തീരുന്നു (വിഷ്ണുമാഷിന്റെ ഉപദേശത്തോട് കടപ്പാട്) - ആസ്വാദകന്റെ ഭാവന, കവിയുടെ ഭാവന പോലെതന്നെ പ്രസക്തമാണെന്ന് ഞാന്‍ കരുതുന്നു.

കാളിയമ്പി said...

അച്ഛന്റെ താവഴി സ്വത്ത് അമ്മവീടെന്ന് മനസ്സിലാക്കാന്‍ കേരളത്തില്‍ കണ്ണുതുറന്നൊന്ന് ജീവിച്ചാല്‍ മതി..

മരുമക്കത്തായം ഇല്ലാതായിട്ടില്ല ഇന്നും..
കൂട്ടുകുടുംബങ്ങളും..

പിന്നെ ഹരിതകം-->ചിന്ത-->തായാട്..ഇതുകള്‍ തമ്മിലുള്ള ബന്ധമാലോചിച്ച് ചിരിവരുന്നു
(പഴയ ഒരു തമാ‍ശ..)

സുഹൃത്തേ ആദിയുടേ ചിതറിയ ചിന്ത പോലെ

“നടന്നു മടുത്ത വഴികള്‍ വിട്ട് പുതിയ വഴിത്താരകള്‍ കണ്ടുപിടിക്കപ്പെടട്ടെ.“

ഒന്നും കണ്ടുപിടിയ്ക്കാനില്ലെന്നു വരുമ്പോ കവിതയുമില്ലല്ലോ..


ഇതൊക്കെ സാഹിത്യ ദന്തീവരന്മാര്‍ മേഞ്ഞുനടക്കുന്ന കൊടും കാനനങ്ങളിലോ ,

പട്ടഷാപ്പിലോ

ഒക്കെപ്പോരേ

ഇവിടെ ചിലര്‍ പെറ്റിബൂര്‍ഷ്വാസിയുടെ സുഖലോലുപതയിലൊരു കമ്പ്യൂട്ടറിന്റെ ഉടമസ്ഥതയിലിരുന്ന് എഴുതിക്കൂട്ടുന്ന ചവറുകളല്ലേ..

വെറുതേ വിട് മാഷേ ..പാവങ്ങള്‍ ഞങ്ങള്‍ പെറ്റിബൂര്‍ഷ്വാസിയും ജീവിച്ചു പോട്ടേ..

ഇട്ടിമാളു അഗ്നിമിത്ര said...

ഇടതുപക്ഷമെ..... എവിടെ നല്ല കവികളുടെയും കവിതകളുടെയും ലിസ്റ്റ്... ഞാന്‍ കഴിഞ്ഞതവണ ചോദിച്ചതല്ലെ? ഇതു ഇത്തിരി കഷ്ടാണുകേട്ടൊ..ഒരു സഹായം ചോദിച്ചാല്‍ ചെയ്തു തരാതിരിക്കുന്നതാണോ മര്യാദ... ഇതു നല്ല ഭാഷക്കു പറഞ്ഞതു...

ഇനി ശരിക്കും പറയാന്‍ ഉദ്ദേശിച്ചത്...
എടോ മനുഷ്യാ....ഹരിതകത്തില്‍ കവിത വരുന്നതാണ്‌ നല്ലകവിതയുടെ ലക്ഷണം എങ്കില്‍ എന്റെ പേരും അതില്‍ വന്നിട്ടുണ്ട്...... പിന്നെ നല്ലതെന്ന് അതിന്റെ എഡിറ്റര്‍ സാക്ഷ്യ പെടുത്തിയ ഒന്നു ഇവിടെ ഇടാം .. ചുമ്മാ താങ്കളെ ഒന്നു ബോധിപ്പിക്കാന്‍ ... പക്ഷെ ഇംഗ്ലിഷ് കവിത മലയാളം ബ്ലോഗില്‍ ഇട്ടെന്ന് അടുത്ത പരാതി വരുമോ എന്തോ? കൂട്ടത്തില്‍ ഒന്നുകൂടി...എന്റെ കവിത വായിച്ചിട്ടാണോ അതിനു ശേഷം ..ഹരിതകം കാണുന്നില്ല.. എവിടെ പോയോ ?

ഇനി താങ്കളുടെ സംശയം .."അച്ഛന്റെ താവഴി സ്വത്ത്
പക്ഷെ, ഇതെന്റെ അമ്മവീട്"
ഇതൊക്കെ അമ്മവീട്ടില്‍ പിറന്നവര്‍ക്കു മനസ്സിലാവും .. മുകളില്‍ പലരും ഉത്തരം പറഞ്ഞു കഴിഞ്ഞല്ലോ.. അതില്‍ ഒരു "പക്ഷെ" ഉണ്ട്..കണാതെ പോയതാണോ?
അപ്പോ.. നല്ല കവിതകളുടെ ലിസ്റ്റ്.. മറക്കല്ലെ...

ആദിത്യാ...എന്താപറയണ്ടെ...

ബിന്ദു..ഇഷ്ടായല്ലോ...സന്തോഷം ..

ഇഞ്ചിപെണ്ണേ...ഇക്കണക്കില്‍ പോയാല്‍ ഞാനതു ചെയ്യും ...

അച്ചായോ..ഈ കമ്പ്യൂട്ടറും കവിതയും പാരലെല്‍ ആണോ?

അമ്പി.. ഞാന്‍ ബൂര്‍ഷ്വാസിയുടെ ഭാഗമാ...വന്നതില്‍ സന്തോഷമുണ്ട് കേട്ടോ..

Drizzling Night…!

His message:
“Its drizzling here..
Kudos to lucky couples”

My HEART started to shiver with a Beep
And got colored in Sparkling Blue
Just to tell me “New Message”
Which made me remember
One sweltering night

Like a dove to the grills of its nest
Slowly to the window rails
Loops of darkness
With its wide opened mouth
Trying to swirl into me
To swallow the light within
Clouds and stars
Playing hide and seek
My fickle fortunes

With a growing numbness
Migrating over time and space
Me stood, stand still
My HEART beeped again and again
Taking his messages from miles away
Which became more and more hot
As he playing a sadistic game
To drown me in the pool of pains
Or to say your pains also mine
It beeped again saying the last
Making me withered and worn

Me took my HEART again
To keydown “Good Night Dear …”
Sleep Tight…Sweet Dreams…
But forgot to continue…
Its raining here
Corners of my eyes

ഇട്ടിമാളു അഗ്നിമിത്ര said...

അയ്യോ.. ഒരു വിശദീകരണം .. ഹരിതകത്തില്‍ എന്റെ കവിത വന്നിട്ടില്ലാട്ടൊ.. translation ആണെ...

വിഷ്ണു പ്രസാദ് said...

അച്ഛന്റെ താവഴി സ്വത്ത്
പക്ഷെ, ഇതെന്റെ അമ്മവീട്
എന്നു വായിക്കുമ്പോള്‍ ആദ്യം എനിക്കും ഇടതുപക്ഷം
വായിച്ചതു പോലെ ഒരു ആശയക്കുഴപ്പം ഉണ്ടായി.പിന്നെ വയനാട്ടില്‍ ഈ മരുമക്കത്തായവും മറ്റും ഇല്ല.ചരിത്രപഠനത്തിലും പിന്നാക്കം തന്നെ.ഇരിങ്ങലിനെക്കുറിച്ച് ശ്രീജിത്ത് പറഞ്ഞതു പോലെ കവിതയായതോണ്ട് ചാടി വീഴുകയാണ്.അമ്മവീട് എന്ന വാക്കാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.അമ്മയുടെ വീട് എന്ന അര്‍ഥത്തിലാണ് അത് സാധാരണ ഉപയോഗിക്കുന്നത്.
പക്ഷേ,ഇവിടെ റ്റെഡിയും അംബിയും കവി തന്നെയും നിരത്തിയ വ്യാഖ്യാനങ്ങള്‍ വെച്ച് അമ്മയാവുന്ന വീട് എന്നോ വീടാകുന്ന അമ്മ എന്നോ ഒരര്‍ഥമാണ് അതിനുള്ളതെന്ന് തോന്നുന്നു.പ്രയോഗത്തില്‍ പ്രശ്നമുണ്ടോ...?ഉമേഷേട്ടന് പറയാന്‍ പറ്റു മായിരിക്കും...
പിന്നെ ഇട്ടിമാളൂ,ആരെങ്കിലും വാ‍യനക്കാര്‍ എന്തെങ്കിലും പറഞ്ഞെന്നു വിചാരിച്ച് എന്തിനാണീ ബേജാറ്...
ഇടതുപക്ഷം നല്ല അര്‍ഥത്തില്‍ പറഞ്ഞതാവാനേ തരമുള്ളൂ.
പിന്നെ,അംബീ,എന്താണ് ഹരിതകത്തിന്റെ തരക്കേട് എന്നൊന്നറിയാന്‍ ആഗ്രഹമുണ്ട്.ഒന്നുമില്ലെങ്കിലും
രാമചന്ദ്രന്‍ മാഷ് എന്റെ അയല്‍ക്കാരനാണ്.
ഒന്നുകൂടി,അനുഭവങ്ങളില്‍ ക്കൂടിത്തന്നെയാണ് നല്ല എഴുത്തുണ്ടാവുന്നത്.വായനയും ഒരനുഭവമാണ്.‍

മഹേഷ് said...

വിമര്‍ശനത്തോടു പുലര്‍ത്തുന്ന അസഹിഷ്ണുത അനാരോഗ്യകരമാണ്.

സ്വന്തം കവിതകള്‍ കേമമാണ് എന്ന വിശ്വാസവും അതിനെ പിന്തുണക്കുന്നവരുടെ വാക്കുകളും കൊണ്ട് നല്ല കവിതയോ സാഹിത്യമോ ഉണ്ടാവില്ല. നമ്പൂതിരിപ്പാടു മുതല്‍ വി.എസ് അച്യുതാനന്ദന്‍ വരെ പുസ്തകമെഴുത്തുകാരായി വേഷം കെട്ടുന്നു. അതൊക്കെ ചവറാണ്. പാര്‍ട്ടിക്കാരുടെ മുഴുവന്‍ പിന്തുണയുണ്ടായാലും അത് സാഹിത്യമാവില്ല,തത്വചിന്തയുമാവില്ല.അത് പോലെയാണ് ഇതും.

ഇട്ടിമാളു എഴുതിക്കാണ്ടിരിക്കൂ.ഞാന്‍ ശ്രദ്ധാപൂര്‍വ്വം വായിക്കും.കമന്റിടുകയില്ല.

ഇടിവാള്‍ said...

വിമര്‍ശനത്തോടു പുലര്‍ത്തുന്ന അസഹിഷ്ണുത അനാരോഗ്യകരമാണ്...

പക്ഷേ, ബ്ലോഗില്‍ ഒരു വിധപ്പെട്ട എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ സഹിഷ്ണുത കുറവാണെന്നു തോന്നുന്നു ഇടതുപക്ഷമേ..

ഇഷ്ടപ്പെട്ടില്ല/മോശമായി എന്ന കമന്റുകളൊന്നും അധികമാരും ഉപയോഗിക്കാറില്ലെന്നാണു സത്യം. ( ഞാന്‍ ഇരിങ്ങല്‍ എന്ന ബ്ലോഗര്‍ ഒഴികെ)..

എന്തു കമന്റു ചെയ്യണം എന്നതു വായനക്കാരന്റെ അവകാശമാണ്. ഇഷ്ടപ്പെടാത്ത ഒരു കവിത്/കഥ ഇഷ്ടപ്പെട്ടു എന്നു പറയേണ്ടി വരുന്നത് ദുര്‍ഗതി തന്നെ !

നല്ല വിമര്‍ശനങ്ങള്‍ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുമെന്നാണു തോന്നുന്നത്.

കഥ/കവിത കളില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നതില്‍ തെറ്റൊന്നുമില്ല.. പക്ഷേ എല്ലായ്പ്പോഴും അതു നന്നായിരിക്കുമെന്നു ഉറപ്പൊന്നുമില്ലല്ലോ.

ജോനാ said...

കവിതകളെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. അതുകൊണ്ട്‌ നല്ലതെന്നോ ചീത്തയെന്നോ പറയുന്നില്ല. എങ്കിലും ഈ കവിത വായിച്ചപ്പോള്‍ ഒരു നൊമ്പരം അനുഭവിക്കുവാന്‍ കഴിയുന്നുണ്ട്‌.

സുല്‍ |Sul said...

ഇട്ടിമാളു, കവിത ഇഷ്ടമായി.

ഇഷ്ടമായത് ഇഷ്ടമായി എന്നു തന്നെ പറയണമല്ലോ.

-സുല്‍

Anonymous said...

ഇട്ടിമാളൂ,

സൃഷ്ടി, സ്ഥിതി, സംഹാരം....ലോകനിയമങ്ങള്‍!
-അമരത്വം വേണമെന്ന് വാശി വേണോ?

എനിക്കിഷ്ടപ്പെട്ടൂ എന്നാര്‍ക്കും പറയാനവകാശമുന്ട്,(ഇഷ്ടപ്പെട്ടില്ലായെന്നും); പക്ഷേ ആവര്‍ത്തനം വിരസതയും ത്ദ്വാരാ ഹാസ്യരസവും സൃഷ്ടിക്കുന്നു എന്നിവര്‍ എപ്പോഴറിയാന്‍?

സുല്‍ |Sul said...

കൈതമുള്ളേ,
അതെപ്പോഴെങ്കിലും അറിയുമായിരിക്കും.
പിന്നെ ഹാസ്യരസം അത്ര മോശപ്പെട്ട രസമാണൊ?

മാളു, ഓടോ ക്ക് മാപ്പ്

-സുല്‍

കണ്ണൂരാന്‍ - KANNURAN said...

ബ്ലോഗുകളില്‍ ചര്‍ച്ച സജീവമാകുന്നു എന്നുള്ളത് നല്ലൊരു സൂചനയാണ്. അതില്‍ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ ഉണ്ടാവുന്നതും ശരിയായ ദിശയിലേക്കുള്ള പോക്കിനെ തന്നെയാണ് സൂചിപ്പിക്കുന്നതു. രചയിതാവ് തന്റെ അഭിപ്രായം സൂചിപ്പിക്കുന്നതിലും അഭിപ്രായം രേഖപ്പെടുത്തിയാള്‍ വീണ്ടും തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതും ബ്ലോഗിനു മാത്രം കൈമുതലായുള്ള് ഒരു സവിശേഷതയായി ഞാന്‍ കാണുന്നു . അതുകൊണ്ടു തന്നെ സംവാദം തുടരട്ടെ. ഇടതുപക്ഷം ഇനി എഴുതില്ലെന്നു പറഞ്ഞതു ശരിയായില്ല. ഓര്‍മ്മകളുണര്‍ത്തിയ കവിത... ഇനിയും നല്ല കവിതകള്‍ പോരട്ടെ..

കാളിയമ്പി said...

“നമ്പൂതിരിപ്പാടു മുതല്‍ വി.എസ് അച്യുതാനന്ദന്‍ വരെ പുസ്തകമെഴുത്തുകാരായി വേഷം കെട്ടുന്നു. അതൊക്കെ ചവറാണ്. പാര്‍ട്ടിക്കാരുടെ മുഴുവന്‍ പിന്തുണയുണ്ടായാലും അത് സാഹിത്യമാവില്ല,തത്വചിന്തയുമാവില്ല.അത് പോലെയാണ് ഇതും.“

പ്രിയ ഇടതുപക്ഷം ഇങ്ങനെയൊന്നു കമന്റിക്കണ്ടു
സുഹൃത്തേ..പാര്‍ട്ടിയോട് ഒരു അനുഭാവവുമില്ലാതെതന്നെചോദിച്ചോട്ടേ..
പിന്നെയെന്താണ് തത്വ ചിന്ത?

(ശ്രീ.അച്ചുതാനന്ദന്‍ എഴുതിയ പുസ്തകങ്ങളൊക്കെ ആരും എഴുതിക്കൊടുത്തതല്ലെങ്കില്‍)അതിലും ചെറിയതല്ലാത്ത അളവില്‍ ആശയപ്രചാരനത്തിനുള്ള തത്വചിന്തയൊക്കെ ഉണ്ട്..

അതിനപ്പുറം തത്വചിന്തയെയൊക്കെ പരമേശ്വന്‍ മാഷിന്റെ ഗതികേട് ഓര്‍ത്ത് അട്ടത്തു വച്ചതാരിയ്ക്കും.

ഈ എം എസ് എഴുതിയത് ചവറെന്ന് ഇപ്പോ താങ്കള്‍ക്ക് ധൈര്യമായി പറയാം..

ആ ചവറുകള്‍ക്കും സംസാരിയ്ക്കുമ്പോള്‍ മാത്രം വിക്കിയ വാക്കുകള്‍ക്കും ഒത്തിരി ഫലങ്ങളുണ്ടായതിലൊന്ന് നമുക്കെല്ലാം ഇപ്പോ ഇടതുപക്ഷം എന്ന ലേബലു വച്ച് എഴുതാനുള്ള വലിയ സ്വാതന്ത്ര്യമാണ്.. ഈ അഭിനവ ഭാരതത്തില്‍..

മഹേഷ് said...

ഈ കമന്റ് കാളിയമ്പിക്കാണ്.
എന്റെ ബ്ലോഗിലെ(http://idathupaksham.blogspot.com/)ഇടതുപക്ഷത്തിന്റെ അര്‍ത്ഥവിവക്ഷകള്‍ വായിക്കുക. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.

ഇട്ടിമാളു,ക്ഷമിക്കുക,കവിതയെക്കുറിച്ചല്ലാത്ത കമന്റുമായി വന്നതിന്.

ഞാന്‍ വാക്കു പാലിക്കും.ഇനിമേലില്‍ ഇട്ടിമാളുവിന്റെ കവിതയെക്കുറിച്ച് കമാന്ന് പറയില്ല.

അരവിന്ദ് :: aravind said...

അമ്മവീട് കൊള്ളാം.
ഇംഗ്ലീഷ്സ് കവിത നന്നായില്ല.വായിച്ചാലേ അറിയാം ഭാഷയില്‍ നല്ല പിടി പോരെന്ന്.

അറിയാവുന്ന ഭാഷയില്‍ എഴുതിയാല്‍ അതാണ് മെച്ചം. ഒന്നുകൂടി നാച്വറല്‍.ഇനി യെല്ലാരും കൂടെന്റെ നെഞ്ഞത്ത് കേറ്.

ഇട്ടിമാളു അഗ്നിമിത്ര said...

വിഷ്ണു മാഷെ... ആദ്യത്തെ വരിയാണ്‌ ആശയകുഴപ്പം എങ്കിലും മുഴുവന്‍ വായിച്ചാവുമല്ലോ കമെന്റിയത്.. "വെളിച്ചം ദുഃഖമാണുണ്ണി" എന്ന് ഒരു വരിയില്‍ പറഞ്ഞാല്‍ കവിത മുഴുവന്‍ അതാണ്‌ പറയുന്നതെന്ന് വരുമോ?
"ആരെങ്കിലും വാ‍യനക്കാര്‍ എന്തെങ്കിലും പറഞ്ഞെന്നു വിചാരിച്ച് എന്തിനാണീ ബേജാറ്..."
ഒരു ബേജാറും ഇല്ല.. പക്ഷെ ഒരു കാര്യം ശെരിയല്ല എന്നു പറയുമ്പോള്‍ എന്താണ്‌ ശെരി എന്നുകൂടി പറയണ്ടേ.. അതു പറയാത്തതിലേ എനിക്ക് ഉടക്കുള്ളു..ഒരല്‍പ്പം വിഷമവും ...സാരമില്ല മാഷെ.. ഭേദമാവുമ്പോള്‍ മാറിക്കോളും അല്ലെ..?

ഇടതുപക്ഷമെ.. "ഞാന്‍ വാക്കു പാലിക്കും.ഇനിമേലില്‍ ഇട്ടിമാളുവിന്റെ കവിതയെക്കുറിച്ച് കമാന്ന് പറയില്ല. "
എനിക്കൊന്നെ പറയാനുള്ളൂ.. ഇനി ഇങ്ങോട്ട് വരില്ലെന്നുള്ളത്... വിമര്‍ശനത്തിനോടുള്ള താങ്കളുടെ അസഹിഷ്ണുതയെ കാണിക്കുന്നു... മാറ്റത്തിനു മാത്രമല്ലെ മാറ്റമില്ലാതുള്ളൂ... താങ്കളുടെ തീരുമാനം മാറുമെന്ന് പ്രതീക്ഷിക്കുന്നു...

ഇടിവാളേ..കൂടുതല്‍ എന്തുപറായാന്‍ ..?

ജോനാ...സുല്‍ ..സന്തോഷം

കൈതമുള്ളെ.. ഈ മുള്ളു എനിക്കുള്ളതാണോ? സത്യം പറയാലോ ഉദ്ദേശിച്ചത് എന്താന്ന് മനസ്സിലായില്ല..

കണ്ണൂരാനെ..ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് എവിടെ എത്തുമോ എന്തോ?

അമ്പി...എന്താ പറയാ... ഇതെന്റെ ഫീല്‍ഡ് അല്ല..ഏത് ഈ രാഷ്ട്രീയം ...

അരവിന്ദ്... നന്ദിയുണ്ട്... english എന്റെ ഭാഷയല്ല..

Peelikkutty!!!!! said...

മനോഹരം ഇട്ടി മാളൂ.