Tuesday, January 16, 2007

നിനക്കു ഞാന്‍ …

നിനക്കു ഞാന്‍ …
ഒരിക്കലും ഉത്തരം കിട്ടാതെ
ആ ചോദ്യം മുഴങ്ങികൊണ്ടിരുന്നു
“നിനക്കു ഞാന്‍ ആരെന്നു…..?”

മൌനങ്ങളാല്‍ പരസ്പരം ഉത്തരമാകവെ…
ഞാന്‍ പറയാം ... "ആരു ഞാന്‍ നിനക്കെന്നു…"

മറവിയുടെ കരിയിലകളാല്‍
നീ മൂടി വെക്കാന്‍ കൊതിക്കുന്ന തീപ്പൊരി
നിന്റെ മറവികളെ കത്തി ചാമ്പലാക്കുന്നു

ഒരു കുഞ്ഞു ചലനത്തില്‍ പോലും
രക്തം കിനിയുന്ന മുറിവു
തൊലിപുറത്തെ കറുപ്പിനുമപ്പുറം
അകത്തൊരു നീറ്റലാവുന്നു


രാക്കിനാക്കളിലെ ഒരു അധികപറ്റ്
ഒരു പകലിന്റെ വിയര്പ്പില്‍
നിന്റെ രാത്രികള്‍ വെന്തുരുകുന്നു

കാത്തുവെച്ച ജീവന്റെ
അദ്യത്തെ ഭിക്ഷാംദേഹി
പാറപ്പുറത്തു വീണ വിത്തുകള്‍
പാത്രം മാറി പോയ ഭിക്ഷയും

പങ്കുവെക്കാത്ത സ്വപ്നവും
പകുത്തെടുക്കാത്ത ദുഃഖവും

17 comments:

ഇട്ടിമാളു അഗ്നിമിത്ര said...

പങ്കുവെക്കാത്ത സ്വപ്നവും
പകുത്തെടുക്കാത്ത ദുഃഖവും

സുല്‍ |Sul said...

ഇട്ടികുട്ടീ:

എന്തിനീ വിഷാദം നിന്‍ മിഴികളില്‍
എന്തിത്ര മൌനം നിന്‍ മൊഴികളില്‍..


ഓടാം :
“സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം
ദു:ഖഭാരങ്ങളും പങ്കുവെക്കാം“ ഓര്‍ത്തുപോയി

-സുല്‍

സു | Su said...

ഇട്ടിമാളൂ :( ആകപ്പാടെ ഒരു മൂഡില്ല. എന്നാലും വായിച്ചു. ഇട്ടിമാളു പറഞ്ഞത് കുറച്ച് മനസ്സിലായി.

Unknown said...

ആ ചോദ്യം മുഴങ്ങികൊണ്ടിരുന്നു
“നിനക്കു ഞാന്‍ ആരെന്ന്“.

മൌനങ്ങളാല്‍ ഉത്തരമാകവെ…
ഞാന്‍ പറയാം
"ആരു ഞാന്‍ നിനക്കെന്ന്”.

മറവിയുടെ കരിയിലകളാല്‍
നീ മൂടി വെക്കാന്‍ കൊതിക്കുന്ന തീപ്പൊരി
നിന്റെ മറവികളെ കത്തി ചാമ്പലാക്കുന്നു

ഒരു കുഞ്ഞു ചലനത്തില്‍
രക്തം കിനിയുന്ന മുറിവ്
തൊലിപുറത്തെ കറുപ്പിനുമപ്പുറം
അകത്തൊരു നീറ്റല്‍.

കാത്തുവെച്ച ജീവന്‍
അദ്യത്തെ ഭിക്ഷാംദേഹി
പാറപ്പുറത്തു വീണ വിത്തുകള്‍!

പങ്കുവെക്കാത്ത സ്വപ്നവും
പകുത്തെടുക്കാത്ത ദുഃഖവും
‌‌‌
എഡിറ്റ് ചെയ്തിട്ടും ചിലത് ബാക്കിയാവുന്നു.
താങ്കള്‍ ഒന്നുകൂടെ മനസ്സിരുത്തിയെങ്കില്‍ ഇത്
കുറച്ചു കൂടി മനോഹരമാകുമല്ലൊ..
(എന്‍റെ ഒരു അധിക പ്രസംഗമാണ്. ക്ഷമിക്കുക)

ഇട്ടിമാളു അഗ്നിമിത്ര said...

സുല്ലെ... ഒന്നിനുമല്ല.. വെറുതെ...

സൂ..... :( ഇതു വേണ്ടാ....... :) ഇതു മതി... സാരമില്ലാട്ടോ.. വിഷമിക്കാതെ...

ഇരിങ്ങലെ.. അതു കലക്കി.. ആ എഡിറ്റിംഗ്.... കൊടുകൈ...

Areekkodan | അരീക്കോടന്‍ said...

തലക്കെട്ടിലുള്ള ചോദ്യം ഇപ്പൊഴും നിലനില്‍ക്കുന്നു ???

Sona said...

മാളുട്ടീ..ദുഖങ്ങളൊക്കെയും പങ്കുവയ്ക്കാം,ഈ സ്വപ്നഭാരങ്ങളും പങ്കുവയ്ക്കാം.....

ഓടൊ :സുലിനോട് കടപ്പാട്..

Anonymous said...

“കാത്തുവെച്ച ജീവന്റെ
അദ്യത്തെ ഭിക്ഷാംദേഹി
പാറപ്പുറത്തു വീണ വിത്തുകള്‍
പാത്രം മാറി പോയ ഭിക്ഷയും....“

-മാളൂട്ടീ (എന്റെ മോള്‍ടെ പേരാട്ടോ അത്!)
ഇത്ര വേണ്ടാ വ്യഥ!
കാലമാണല്ലോ(കാലനല്ലല്ലോ)ഏറ്റവും വല്യ വൈദ്യന്‍!

ഇട്ടിമാളു അഗ്നിമിത്ര said...

അരീക്കോടാ... നിലനില്‍ക്കുന്നതുകൊണ്ടല്ലെ ചോദിച്ചത്.. ഉത്തരം കിട്ടുന്നില്ല... വന്നതില്‍ സന്തോഷം ..

സോനാ... എന്താ പറയാ...

കൈതമുള്ളേ... (അതോ കൈതപൂവോ).. മാളൂട്ടി സുഖമായിരിക്കുന്നോ? കാലം വൈദ്യനാണ്.. പക്ഷെ കൈപുണ്യം ..?

ഇത്തിരീ... :)

Anonymous said...

ഞാന്‍ നിനക്കാരെന്നോ...ഞാവല്‍ പഴം പോലെ..
വേണമൊ.. വെണ്ടയോ എന്നൊര്‍ത്തു നുണഞ്ഞതും
വേണ്ടാ വൈലറ്റ്‌ ചെഞ്ചുണ്ടിലൊട്ടവെ... വെണ്ടായിരുന്നെന്നുറപ്പിച്ചു തേങ്ങലും


brijviharam.blogspot.com
jeevitharekhakal.blogspot.com

ഇട്ടിമാളു അഗ്നിമിത്ര said...

മനു.. വന്നതില്‍ വായിച്ചതില്‍ സന്തോഷം ..

Anonymous said...

നിനക്കു ഞാന്‍.....
നിനച്ചിരിക്കാതെ
നേടിയെടുത്തൊരു
നിധി പോല്‍
നനുത്തൊരു
നന്മയോലും സ്മിതം പോല്‍
നല്ലതു പകര്‍ന്ന
നുള്ളൂ കവിത...
നന്ദി.....
നന്ദു.

Anonymous said...

നിനക്കു ഞാന്‍.....
നിനച്ചിരിക്കാതെ
നേടിയെടുത്തൊരു
നിധി പോല്‍
നനുത്തൊരു
നന്മയോലും സ്മിതം പോല്‍
നല്ലതു പകര്‍ന്ന
നുള്ളൂ കവിത...
നന്ദി.....
നന്ദു.

ഇട്ടിമാളു അഗ്നിമിത്ര said...

നന്ദു.. നന്ദി...

Anonymous said...

മറവിയുടെ കരിയിലകളാല്‍
നീ മൂടി വെക്കാന്‍ കൊതിക്കുന്ന തീപ്പൊരി
നിന്റെ മറവികളെ കത്തി ചാമ്പലാക്കുന്നു


വളരെ നല്ല വരികള്‍.......

Anonymous said...

koLLaam.

ഇട്ടിമാളു അഗ്നിമിത്ര said...

ധ്വനീ.. പ്രതിധ്വനി കിട്ടി.. സന്തോഷം ..

നവന്‍ .. നന്ദിയുണ്ട്...