പതിയെ…
നടക്കല്ലില്‍ വഴുക്കലുണ്ട്
കാലവര്‍ഷത്തിന്റെ കൊച്ചു കുസൃതികള്‍
വേഗം കൂടുമ്പോള്‍, ഒരു അര്‍ദ്ധവിരാമം
പിഴച്ചുപ്പോയ കാലടികള്‍
കൈത്തണ്ടയില്‍ കൈവിരലുകളുടെ മുറുക്കം
അരുത്, അടിപതറരുത്
കണ്മുനകളാല് മന്ത്രണം
കൈചലനത്താല്‍ സാന്ത്വനം
തണുത്ത ചായയില്‍ ചിതറുന്ന മുഖപടം
ചുണ്ടിലേക്കെത്താന്‍ മണിക്കൂറുകളുടെ ദൂരം
കൂട്ടി മുട്ടുന്ന നോട്ടങ്ങളില്‍
പറയാതെ പൊലിയുന്ന ഇന്നലെകള്‍
പാറിവീഴുന്ന പുഞ്ചിരിയില്‍
സുഖദമായ ഒരോര്‍മ്മയുടെ തിരനോട്ടം
പിറക്കാതെ പോയത്
മനംനിറഞ്ഞ സ്നേഹാന്വേഷണങ്ങള്‍
മുടിക്കെട്ടിലെ വെള്ളിനൂലുകള്‍
കണ്‍കീഴില്‍ കാക്കകാലുകള്‍
കവിള് തടത്തിലെ ചുളിവുകള്‍
വയസ്സിയുടെ സര്‍വ ലക്ഷണം
പക്ഷെ,
മുഖം പൊത്തി കിലുക്കുന്ന
നിന്റെ പൊട്ടിചിരികള്
ഇപ്പോഴും കൌമാരത്തിന്റെ പടിവാതിലില്‍
വേഗം കുറഞ്ഞു പോയ കാലടികള്‍
കുടവയറിന്റെ അധികഭാരം
കുനിയാന്‍ തുടങ്ങുന്ന നട്ടെല്ലും
എങ്കിലും
ചില്ലുക്കൂട്ടില്‍ അടച്ച മിഴിയിണകളില്‍
ചാരം മൂടാത്ത കനല് തിളക്കം
സന്ധ്യയുടെ തിരനോട്ടം
ഒരു തലയാട്ടലില്‍ യാത്രാമൊഴി
എതിര് രേഖകളില്‍ നടന്നകലുമ്പോള്‍
ഒരു തിരിഞ്ഞു നോട്ടം
പറയാന്‍ മറന്നത്……
ഇല്ല, ഒന്നുമില്ല
വീണ്ടും കാണും വരേക്കും
നീ എന്റെ മൌനം കാത്തു വെക്കുക
7 comments:
മൌനം പോലും മധുരം .....
മൌനം നാന്നായിരിക്കുന്നു ഇട്ടിമാളൂ.
വീണ്ടുമൊരുപക്ഷേ കണ്ടുമുട്ടിയാല്‍ ഇങ്ങനെയൊക്കെ അല്ലേ..കൊള്ളാം ഇട്ടിമാളൂ..കടന്ന് പോവുന്ന കാഴ്കചകള്‍ തിരിച്ച് വരാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
-പാര്‍വതി.
വീണ്ടും കാണും വരേക്കും
നീ എന്റെ മൌനം കാത്തു വെക്കുക
മൌനം കാത്തുവെക്കാം
തിരിച്ചെത്തുമ്പോള്‍ വാചാലമാകാന്‍
ഇത്തിരീ..പാര്‍വതീ..മിന്നാമിനുങ്ങെ....വായിച്ചതില്‍ സന്തോഷം ..വീണ്ടും വാചാലമാകും വരേക്കും ...
ഇട്ടിമാളു
കവിത നന്നായിട്ടുണ്ട്...
വീണ്ടും കാണും എന്ന് വിശ്വസിക്കാം അല്ലെ?
ഒരിയ്ക്കലും കാണില്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണിഷ്ടം
കണ്ടതില്‍ സന്തോഷം ... വീണ്ടും കാണാം
Post a Comment