Friday, November 17, 2006

ഞാനൊന്നു പ്രണയിക്കട്ടെ……

അറിയുക… ഞാന്‍ പ്രണയത്തിലാണ്…
മധ്യാഹ്നത്തിന്റെ ചൂടില്‍ ഉരുകുമ്പോള്‍
പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെ
അന്തിവെയിലിന്റെ ചുവപ്പു പോലെ
ആതിര രാവിലെ നിലാവുപോലെ
കാലം തെറ്റി പെയ്യുന്ന മഴപോലെ
ഊഷരതയിലെ ഉര്‍വരതയായി
അതെന്നില്‍ പെയ്തിറങ്ങുന്നു…
ഞാന്‍ പോലുമറിയാതെ..

അതെ.. ഞാന്‍ പ്രണയത്തിലാണു

ഞാന്‍ അറിയാത്ത ശരീരത്തോട്‌
ഒരിക്കല്‍ പോലും കാണാത്ത മുഖത്തോട്‌
എന്റെ രൂപം പതിയാത്ത കണ്ണുകളോട്
എന്നെ സ്പര്‍ശിക്കാത്ത വിരലുകളോട്
എന്റെ ചുണ്ടുകളെ മുദ്ര വെക്കാത്ത
കറുത്ത അധരങ്ങളോട്
എങ്കിലും ....
ഉറക്കത്തില്‍ എന്നെ ഉണര്‍ത്തനെത്തുന്ന
ആ ശബ്ദത്തോട്
എന്നെ അറിയുന്നതെന്നു ഞാന്‍ അറിയുന്ന(?)
ആ മനസിനോട്‌….

കേള്‍ക്കുക .. ഞാന്‍ പ്രണയത്തിലാണ്‌

ചിന്തകളെ മാറ്റിമറിക്കുന്ന
വഴികളെ മാറ്റി ചവിട്ടിക്കുന്ന
വിശ്വാസങ്ങളെ തിരുത്തി എഴുതിക്കുന്ന
അവസാനം ...
എന്നെ തന്നെ പകരം ചോദിക്കുന്ന പ്രണയത്തില്‍..

ഞാനൊന്നു പ്രണയിച്ചോട്ടെ..
പ്രായത്തിന്റെ പ്രത്യയ ശാസ്ത്രങ്ങളാല്‍
നിങ്ങളെന്റെ വഴി മുടക്കാതിരിക്കുക
സദാചാരത്തിന്റെ കെട്ടുപാടുകളാല്‍
നിങ്ങളെന്നെ വരിഞ്ഞു മുറുക്കാതിരിക്കുക
ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍
നിങ്ങളെന്നെ തടവിലിടാതിരിക്കുക
പിന്നെ …പിന്നെ….
താലിയുടെ കുരുക്കില്‍
നിങ്ങളെന്നെ തൂക്കിലേറ്റാതിരിക്കുക
ഞാനൊന്നു പ്രണയിച്ചോട്ടെ………
ആദ്യമായി …അവസാനമായി..

28 comments:

ittimalu said...

ചിലപ്പോള്‍ പ്രണയം ഇങ്ങിനെയാണ്.....

പാര്‍വതി said...

സത്യം ഇങ്ങനെ തന്നെ പ്രണയം :-)

-പാര്‍വതി.

മുരളി വാളൂര്‍ said...

നിന്റെ ചങ്ങലകള്‍ ഞാന്‍ അറുക്കുന്നു
നിനക്കു ഞാന്‍ സ്വാതന്ത്ര്യം തരുന്നു
നീ പ്രണയിച്ചുകൊള്‍ക
നീ മരണം വരെ പ്രണയിക്കുക.

Siju | സിജു said...

ഇതിനൊക്കെ അനുവാദം ചോദിക്കണോ..
ഞാന്‍ സമ്മതം തന്നിരിക്കുന്നു
കവിത ഇഷ്ടപെട്ടൂന്നും

Anonymous said...

അനുവാദത്തിന് കാത്ത് നില്‍ക്കാനാവുമോ നിനക്ക്? പ്രേമിക്കാന്‍ വെമ്പി നില്‍ക്കുന്ന മനസിനെന്തിന് അനുവാദം.

ആര്‍ദ്രം...... said...

നന്നായിരിക്കുന്നു.
:-)

വല്യമ്മായി said...

ഒരു ജീവിതം മുഴുവന്‍ പ്രണയിക്കാന്‍ അവസരം കിട്ടട്ടെ.

തണുപ്പന്‍ said...

വേണ്ടാന്ന്നേ ഞാന്‍ പറയൂ...
അതെന്താന്ന് ചോദിച്ചാല്‍ ഒന്ന് കൂടികനപ്പിച്ച് പറയും.
‘വേണ്ടാന്നല്ലേ പറഞ്ഞത് ?’

ഇടതുപക്ഷം said...

പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെ
അന്തിവെയിലിന്റെ ചുവപ്പു പോലെ
ആതിര രാവിലെ നിലാവുപോലെ
കാലം തെറ്റി പെയ്യുന്ന മഴപോലെ
ഊഷരതയിലെ ഉര്‍വരതയായി

ഹായ് ഹായ് മലോപമ ഇരമ്പി. എന്തോരു ഭാവനാവിലാസം. വിരോധം തോന്നുമാറുക്തിയാണെന്നതിനാല്‍ വിരോധാഭാസം എന്ന അലങ്കാരവും പറയാം.

പ്രായത്തിന്റെ പ്രത്യയ ശാസ്ത്രങ്ങളാല്‍
നിങ്ങളെന്റെ വഴി മുടക്കാതിരിക്കുക
സദാചാരത്തിന്റെ കെട്ടുപാടുകളാല്‍
നിങ്ങളെന്നെ വരിഞ്ഞു മുറുക്കാതിരിക്കുക
ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍
നിങ്ങളെന്നെ തടവിലിടാതിരിക്കുക

ഈങ്ക്വിലാബ് സിന്താബാദ്

വേണു venu said...

പ്രണയത്തിലും ഈങ്കിലാബു്.?
അവിടെയും ജയിക്കട്ടെ വിപ്ലവം.

Anonymous said...

ഇങ്ക്വിലാബ് സിന്താബാദ് ഇട്ടിമാളു സിന്ദാബാദ്..

മധ്യാഹ്നത്തിന്‍ ചുവപ്പു ചൂടില്‍ ഒലിച്ചു പോയൊരു നിനവല്ല..
നിനവല്ല.. അതു കനവല്ല.. അതു പൊന്നും വിതക്കും വയലല്ല..

വാറ്റിയ ചൂട്ടിന്‍ നെയ്യു വെളിച്ചം നീട്ടി വലിച്ചൊരു വഴിയല്ല..
വഴിയല്ല.. അതു വിളിയല്ല.. വഴി നീട്ടി വിളിക്കും ഇരുളല്ല..

കടന്നു പോകും കടലാസ്സുകള്‍ക്കു കുറിച്ചു നല്‍കും തണ്ടല്ല..
തണ്ടല്ല.. അതു വണ്ടല്ല.. വണ്ടാട്ടിയ രാജാപ്പാര്‍ട്ടല്ല..

കാലമുദിക്കും കയ്യുകള്‍ താനേ പോറ്റി വളര്‍ത്തിയൊരീയെന്നില്‍
എനിക്കു താനേ ചിരിച്ചെരിയാന്‍ കളഞ്ഞു കിട്ടിയ തീപ്പന്തം

എന്‍ പ്രണയത്തെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി കട്ടായം

സു | Su said...

അതൊക്കെ ഒന്ന് പറയാനുണ്ടോ? ധൈര്യമായി പ്രണയിക്കൂ. :)

ഇടതുപക്ഷം said...

പൊന്നപ്പാ,ഇത് നന്നായിട്ടുണ്ട്.
എന്‍ പ്രണയത്തെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി കട്ടായം.
പിന്തുണ ആവശ്യമെങ്കില്‍ ജനശക്തി ന്യൂസില്‍ ഒരു അറിയിപ്പോ അഭ്യര്‍ത്ഥനയോ ഇടുക.നാരാണേട്ടന്‍ സഹായിക്കും.
ഇത് താന്‍ഡാ പ്രണയം

Anonymous said...

മുരളി വാളൂരിപ്പിടിച്ച്‌ പറഞ്ഞത്‌ പോലെ,

നിന്റെ ചങ്ങലകള്‍ ഞാന്‍ അറുക്കുന്നു
നിനക്കു ഞാന്‍ സ്വാതന്ത്ര്യം തരുന്നു
നീ പ്രണയിച്ചുകൊള്‍ക
നീ മരണം വരെ പ്രണയിക്കുക

ഒരു വരി കൂടി,

അല്ല, മരണത്തിനപ്പുറവും നീ.....

ദില്‍ബാസുരന്‍ said...

പ്രണയത്തെ പ്രണയിക്കുന്നവരെ എന്ത് പറയണം? :-)

ഓടോ:ഇട്ടിമാളുവിന്റേയും പൊന്നപ്പന്റേയും കവിതകള്‍ ഇഷ്ടമായി.

മിന്നാമിനുങ്ങ്‌ said...

പ്രണയിച്ചോളൂ,ട്ടൊ
ധൈര്യമായി പ്രണയിച്ചോളൂ.ആരും ചൊദിക്കാന്‍ വരില്ലെന്നേ

ചന്ദ്രു said...

പാടത്തും പണിശാലയിലും
അകലത്തമ്പിളിമാമനിലും
പാറിക്കും പാറിക്കും
പ്രണയത്തിന്‍ കൊടി പാറിക്കും....

ittimalu said...

പാര്‍വതീ...അപ്പോ അതു സത്യം തന്നെയാണല്ലെ..!!!ഞാന്‍ കരുതി....

മുരളീ..അദൃശ്യമായ ചങ്ങലകളെ അറുത്തുമാറ്റുവതെങ്ങനെ?

സിജു...ചോദിച്ചെന്നെ ഉള്ളൂ...നാളെ പറയരുതല്ലോ "ചോദിച്ചില്ലാന്ന്"..സമ്മതം തന്നതില്‍ സന്തോഷം ..

കാളിയന്‍ ...ശരിയാണ്..(പക്ഷെ അനുവാദം മരണാസര്‍ട്ടിഫിക്കറ്റ് പോലെയാണ്...മരിച്ചവര്‍ക്ക് ആവശ്യമില്ലെങ്കിലും ..ആവശ്യം വരും ...)

ആര്‍ദ്രം ..വന്നതില്‍ സന്തോഷം

വല്യമായി..അനുഗ്രഹം തന്നെ..

തണുപ്പാ.. വില്ലനില്ലാതെ എന്തോന്ന് പ്രണയം അല്ലെ?

ഇടതുപക്ഷമേ...ഞാന്‍ വലതുപക്ഷത്തേക്കു മാറിയാലോ എന്നു സംശയിക്കുന്നു..

വേണു മാഷെ.. പ്രണയം തന്നെ വിപ്ലവമല്ലെ?

പൊന്നപ്പാ.... .. ആ തീപ്പന്തം എങ്ങോട്ടണാവോ എറിഞ്ഞത്..?

സൂ....സന്തോഷം

ചു..ചു..ചു..മരണത്തിനപ്പുറവും പ്രണയിക്കണമെന്നുണ്ട്...പക്ഷെ .. അവിടത്തെ സാഹചര്യം എന്താന്ന് അറിയില്ല..

അസുരാ... അതോരു ചോദ്യമാണല്ലോ...?

മിന്നാമിനുങ്ങെ..കണ്ടതില്‍ സന്തോഷം ..

ചന്ദ്രു.. ഏതു കൊടിയാ...ചെങ്കൊടിയോ..വെള്ളകൊടിയോ?

Anonymous said...

കുറച്ചു വൈകിയാണ് കണ്ടത്. പലപ്പോഴുമെന്നപോലെ.
കവിത ഇഷ്ടമായി.
പ്രണയം സത്യമെന്നതു പോലെ
താലിയില്‍ കുരുക്കാനല്ലെന്ന സത്യം മനസ്സിലാക്കുന്ന മനസ്സിന് പ്രണയിക്കാന്‍ അവകാശമുണ്ട്. തീര്‍ച്ചയായും താങ്കള്‍ക്ക് പ്രണയിക്കാം

എങ്കിലും താങ്കളുടെ പ്രണയത്തിന് എന്തോ ഒരു വിശ്വാസക്കുറവുണ്ടൊ.. ദാ ഈ വരികള്‍ ശ്രദ്ധിക്കൂ..
“ എങ്കിലും ....
ഉറക്കത്തില് എന്നെ ഉണര്ത്തനെത്തുന്ന
ആ ശബ്ദത്തോട്
എന്നെ അറിയുന്നതെന്നു ഞാന് അറിയുന്ന(?)
ആ മനസിനോട്….“

എന്നെ അറിയുന്നതെന്ന് ഞാന്‍ അറിയുന്ന അങ്ങിനെ പറയുമ്പോള്‍ എവിടെയൊ ഒരു അവിശ്വാസം ഒരു അപൂര്‍ണ്ണത ഉണ്ടൊ??

പ്രണയിക്കുവാന്‍ വേണ്ടിയാണ് പ്രണയം എന്ന് തിരിച്ചറിയുമ്പോള്‍
“എന്നെ തന്നെ പകരം ചോദിക്കുന്ന പ്രണയത്തില്.. “
“ താലി ക്കുരിക്കില്‍ എന്നെ തൂക്കാതിരിക്കുന്ന പ്രണയം“

അവിടെ ആദ്യം അവസാനവും എന്തോ ഒരു യോജിപ്പില്ലായ്മയുണ്ടൊ??
വായനക്കാരന്‍റെ സംശയമാണ്.
എങ്കിലും ഇട്ടിമാളുവിന് പ്രണയിക്കാം

ittimalu said...

വൈകിയാണെങ്കിലും വന്നതില്‍ സന്തോഷം ...
പിന്നെ വിശ്വാസകുറവ്‌... അതൊരു പ്രശ്നമാണോ? എല്ലാ പ്രണയത്തിലും ഒരല്‍പ്പം വിശ്വാസകുറവും ബാക്കി നില്‍ക്കുന്നില്ലെ... എന്റെ ആണെന്നറിയുമ്പൊഴും ആണൊ എന്നൊരു സംശയം .. അത്രയെ ഉദ്ദേശിച്ചുള്ളു... അറിഞ്ഞിടത്തോളം എന്നെ അറിയുന്നെന്ന്‌ ഉറപ്പാണ്‌..എന്നാലും എത്രമാത്രം അറിയുന്നു എന്നത്‌ ഒരു ചോദ്യമായി അങ്ങിനെ... എന്താ പറയാ... പറഞ്ഞില്ലെങ്കിലും ഉള്ളില്‍ കിടക്കും ..എല്ലാ പ്രണയവും അവനവനെ പകരം ചോദിക്കുന്നതാ. താലിക്കുരുക്കില്‍ പ്രണയം തൂങ്ങില്ലെ പലപ്പോഴും ...

ദില്‍ബാസുരന്‍ said...

അറിഞ്ഞിടത്തോളം എന്നെ അറിയുന്നെന്ന്‌ ഉറപ്പാണ്‌..എന്നാലും എത്രമാത്രം അറിയുന്നു എന്നത്‌ ഒരു ചോദ്യമായി അങ്ങിനെ...

Absolutely right... :-)

Anonymous said...

വിശ്വാസക്കുറവു തന്നെ യാണ് പ്രശ്നം ഇട്ടിമാളൂ..
ന്തായാലും താങ്കള്‍ക്ക് വിശ്വാസക്കുറവ് പ്രതീക്ഷിച്ച അത്ര ഇല്ലെന്ന് മനസ്സിലായി. എങ്കിലും ഒരു സംശയം അല്ലേ..
പ്രശ്നമൊന്നുമില്ല.

സാധാരണ പ്രണയിനികള്‍ പറയും അവന്‍ / അവള്‍ ഇല്ലെങ്കില് പിന്നെ ഞാനില്ല. കാരണം അവളില്‍ ഞാനുണ്ട്. അവനില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്നു കിടക്കുന്നുവെന്ന്. അവനെന്നെ / അവളെന്നെ പ്രണയിക്കുന്നുവെന്ന് ഒരു വിശ്വാസമല്ല അത്തരക്കാര്‍ക്ക് അതൊരു സത്യമാണ് . അവിടെ സംശയമില്ല. തരിമ്പിനു പോലും.

ഇവിടെ ഇട്ടിമാളുവിന്‍റെ പ്രണയം ഒരു വിശ്വാസമാണ് ആയതിനാല്‍ വഴിതെറ്റില്ലെന്ന് വിശ്വസിക്കാം.

പ്രണയം അതിന്‍റെ വഴിക്കും മംഗല്യം മറ്റൊരു വഴിക്കും എന്നുള്ളതു കൊണ്ടാണ് ഇട്ടിമാളുവിന്‍റെ പ്രണയം വേറിട്ട് നില്‍ക്കുന്നത്. ഒരു ദിവ്യപ്രണയം ആവുന്നതും അതു കൊണ്ടു തന്നെ.

ആയതിനാല്‍ സംശയിക്കാതെ ഇട്ടിമാളൂ പ്രണയിക്കൂ. പ്രണയിക്കുവാന്‍ വേണ്ടി മാത്രം മറ്റൊന്നും നേടുവാനല്ലാതെ.

ഇത്തിരിവെട്ടം|Ithiri said...

ബന്ധങ്ങളുടെ ബന്ധനങ്ങളുടെ ശരിയായ ആസ്വദനമല്ലേ ഇട്ടിമാളൂ പ്രണയം. ഈ വരികള്‍ ഇഷ്ടമായി കെട്ടോ.

ittimalu said...

ദില്‍ബൂ...ഇരിങ്ങല്‍ ... വീണ്ടും വന്നതില്‍ സന്തോഷം ...

ഇത്തിരീ... ബന്ധങ്ങളുടെ ബന്ധനങ്ങള്‍ ആസ്വദിക്കാനുള്ളത് തന്നെ.... എന്നാലും വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കാന്‍ തുടങുമ്പോള്‍ ...

Adithyan said...

ഇങ്ങനെയൊക്കെയാണല്ലേ പ്രണയം :-?

(പരിചയമില്ലാത്തോണ്ടാണേയ് )

;)

അല്ല ദില്‍ബാ നീ‍ എന്ത് ഇവിടെ കിടന്ന് സര്‍ക്കിള്‍ വരച്ച് കളിക്കുന്നത്? പ്രണയം എന്ന് എവടേലും കണ്ടാല്‍ പിന്നെ അവിടെ ടെന്റടിച്ച് കൂടിക്കോണം കേട്ടാ...

ഏറനാടന്‍ said...

പ്രണയം നല്ലതൊക്കെയാ ഇട്ടിമാളൂ.. പക്ഷെ പ്രണയാഗ്‌നിയില്‍ വെന്തുരുകാതെ നോക്കുക. അതിന്‌ ഭയങ്കര താപമാണ്‌. ഇളം മനസ്സാണേല്‍ പിന്നെ പറയാനുമില്ല!

ittimalu said...

ആദിത്യാ...ഇങ്ങനെ ഒക്കെ ആണോന്ന് ചോദിച്ചാല്‍ ... ആവാമെന്നെ പറയൂ...ആവണം എന്നെങ്ങിനെ ഉറപ്പുപറയും ...

ഏറനാടാ.. ഇതൊരു പഴമനസ്സായ് കൂട്ടിയാല്‍ മതി...

idlethoughts said...

thalicharadil thookkileettalallee nammude nattile pranayathinte oree oru lakshyam.....??