നന്ദിയുടെ കണക്കു പുസ്തകത്തില്‍
ഞാന്‍ നിന്റെ താള്‍ മറിക്കാം…
ആകാശ നീലയില്‍, കരിനീല മുക്കി
ഞാന്‍ എഴുതി വെക്കാം
നന്ദിയുണ്ട് .. ഏറെ നന്ദിയുണ്ട്
ഞാന്‍ അറിയാതെ നഷ്ടമായ
എന്റെ ഇന്നലെകള്‍ തിരിച്ചു തന്നതിന്
കാത്തിരിപ്പിന്റെ വേദനയെ
എനിക്കായ് നീ കാത്തുവെച്ചതിന്
ഞാനും നീയും അല്ലാതെ
നമ്മള്‍ എന്ന വിശ്വാസം തന്നതിന്
അപ്പൊഴും…..
ബന്ധങ്ങളുടെ ആഴങ്ങളില്‍
സ്വാര്ത്ഥതയുടെ കൂര്ത്തു മൂര്ത്ത
കല്ലുകള്‍ ഒളിഞ്ഞിരിക്കുമെന്ന്
പറയാതെ പറഞ്ഞതിനു
ഉണര്ന്നിരുന്നു സ്വപ്നം കാണാന്‍ പഠിപ്പിച്ചതിന്
എന്റെ മൌനങ്ങളെ വാചാലമാക്കിയതിനു
അറിയാതെ വിടര്ന്നിരുന്ന എന്റെ പുഞ്ചിരികള്‍ക്കു
കറുപ്പിനും വെളുപ്പിനുമപ്പുറം നിറമുള്ള ലോകം തന്നതിന്
നേടുന്നതിന്റെ നിറവ് നിന്റെ കൈകളാലായതിനു
നഷ്ടത്തിന്റെ വിടവ് നീ ബാക്കി വെച്ചതിന്
അവസാനം എന്റെ തൂലികയില്‍
ഈ അക്ഷരങ്ങള്‍ തന്നതിന്
നന്ദിയുണ്ട് … ഏറെ നന്ദിയുണ്ട്
6 comments:
ഹൃദയപൂര്‍വ്വം ....
ഇട്ടിമാളൂ നന്നായിരിക്കുന്നു.
റൈറ്റ് ആലൈന്മെന്റ് മാറ്റിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.
ഇട്ടികുട്ടീ,
എല്ലാം നന്ദിം ഇപ്പൊതന്നെ കഴിഞ്ഞു.
ഇനി എനിക്കു നന്ദി എവിടുന്നാ?
നന്ന് :)
-സുല്‍
ഇത്തിരിവെട്ടം .. അലൈന്‍മെന്റ് മാറ്റി ട്ടൊ..
സു.. ഒരു ചിരിയില്‍ എല്ലാം ഒതുങ്ങിയോ?
സുല്‍ .. ഇനിയും ബാക്കിയല്ലെ...
അപ്പോള്‍ .. വന്നതില്‍ .. വായിച്ചതില്‍ ...സന്തോഷമുണ്ട്...
ഇട്ടിമാളൂന്റെ ഭാഗ്യം!!
ഇത്രയൊക്കെകിട്ടീയിട്ട് തിരിച്ചു ഔപചാരികതയില്‍ നന്ദികളില്‍ ഒതുക്കാനാവുമോ? ഞാനായിരുന്നുവെങ്കില്‍...!!
നന്നായിട്ടുണ്ട്!
:)
Post a Comment