Thursday, November 23, 2006

എന്റെ മഴതുള്ളികള്‍ ……

ഒരുനാള്‍ ഒരുനാള്‍
അകലങ്ങളില്‍ ഇരുന്നു വിണ്ണ്‌ മണ്ണിനെ സ്വപ്നം കണ്ടു
ദൂരെ ദൂരെ ഒരിക്കല്‍ പോലും കാണാത്ത മണ്ണിനെ

ഉണര്‍വ്വിന്റെ ഉയിരില്‍
വിണ്ണിന്റെ മുഖത്തു പ്രണയത്തിന്റെ രശ്മികള്‍
അക്കരെ ഇക്കരെ ഇരുന്ന്‌
അവര്‍ കണ്ണോട്‌ കണ്‍ പാര്‍ത്തു

ഇടിമിന്നലിന്റെ സ്വര്ണാക്ഷരങ്ങളാല്‍
വിണ്ണ്‌ മണ്ണിനായ് ഹൃദയം തുറന്നു

പ്രണയത്തിന്റെ ചൂടില്‍ മണ്ണ്‌ വെന്തപ്പോള്‍
ജീവജലം നീരാവിയായ്
കാറ്റിന്റെ തോളിലേറി, മേഘമായ്
വിണ്ണിന്റെ ചുണ്ടില്‍ ഒരു മുത്തമായ്
സന്തോഷം കണ്ണീരായ്
മേഘം മഴത്തുള്ളികളായ്
മഴനൂലില്‍ ഞാന്നിറങ്ങി
വിണ്ണ്‌ മണ്ണിലെത്തി
മണ്ണിനു ഇണയായ് തുണയായ്

....................................................
ആദ്യ ചുംബനം നെറുകയില്‍
അനന്തരം നെറ്റിത്തടത്തില്‍
പളുങ്കുപോല്‍ മഴത്തുള്ളി കാത്തുവെച്ച
മൂക്കിന്‍ തുമ്പില്‍
കവിളില്‍ കഴുത്തില്‍…..
താഴ്‌ന്നിറങ്ങുന്ന മഴത്തുള്ളികള്‍ തേടിയത്
ഭൂമിയുടെ അഗാധതകള്‍
അനന്തരം
ആയിരം ചെണ്ടകളാല്‍ പഞ്ചാരിമേളം
ആറാംകാലം കൊട്ടിയിറങ്ങുമ്പോള്‍
……………………………….
ഞാനറിയുന്നു
ഒരുനാള്‍ ഒരുനാള്‍
ഞാനുമൊരു മഴത്തുള്ളിയില്‍
നിന്നാണ്‌ ഉറവയെടുത്തതെന്ന്‌…
പക്ഷെ, ഉയിരുണരാത്ത

എന്റെ മഴതുള്ളികള്‍………

63 comments:

ഇട്ടിമാളു അഗ്നിമിത്ര said...

എന്റെ മഴത്തുള്ളികള്‍

കണ്ണൂരാന്‍ - KANNURAN said...

ഉയിരുണരാത്ത മഴത്തുള്ളിയില്‍ നിന്ന് എന്നെഴുതിയതു ശരിയായില്ല.... നല്ല കവിത...

thoufi | തൗഫി said...

നല്ല കവിത.നന്നായി ആസ്വദിച്ചു

സു | Su said...

നല്ല കവിത. :)

ജീവിതവും ഉണ്ടോ?

ഇട്ടിമാളു അഗ്നിമിത്ര said...

"ഉയിരുണരാത്ത മഴത്തുള്ളിയില്‍ നിന്ന് എന്നെഴുതിയതു ശരിയായില്ല.".... എന്താ ശെരിയല്ലാത്തതെന്നു ഒന്നു പറയാമോ?അറിയാന്‍ വേണ്ടിയാ.. ആശയമാണോ, ഉപയോഗമാണോ? വിമര്‍ശനത്തിനു നന്ദി...

മിന്നാമിനുങ്ങെ..സന്തോഷം

സൂ.. എന്തെ ജീവിതം ഇല്ലാന്ന് തോന്നിയോ? ഉണ്ടല്ലോ..!!!

സു | Su said...

കവിതയില്‍ സ്വന്തം ജീവിതവും ഉണ്ടല്ലേ എന്നാണ് ചോദിച്ചത് :)

ഇട്ടിമാളു അഗ്നിമിത്ര said...

സൂ.... :)........:(

Anonymous said...

വാചാലമായ കവിത എന്നു വിളിയ്ക്കാന്‍ തോന്നുന്നു.

ആവര്‍ത്തനങ്ങള്‍ കുറച്ചാല്‍ കവിതക്ക് ഗാംഭീര്യം കൂടുമോയെന്നു നോക്കൂ.

-കവിത ജീവിതം തന്നെ എന്ന ചര്‍ച്ച നമുക്കിപ്പോള്‍ വേണോ?

ഇനിയും എഴുതൂ

Unknown said...

ദൃശ്യ സുന്ദരമായ കവിത. മഴത്തുള്ളിയുടെ പ്രണയം അതിമനോഹരമായി വര്‍ണ്ണിച്ചു.

ആദ്യവരിയിലെ “ ഒരു നാള്‍ ഒരു നാള്‘, രണ്ടാമത്തെ വരിയിലെ ”ദൂരെ ദൂരെ” എന്ന് ആവര്‍ത്തിക്കുന്നതു എന്തു കൊണ്ട്?

അല്ലാതെ ഒറ്റയ്ക്ക് നിന്നാലും കവിതയ്ക്കൊ കവിതയുടെ വികാരങ്ങള്‍ക്കൊ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ലല്ലൊ.

“ ഉണര്‍വ്വിന്‍റെ ഉയിരില്‍‘ തുടങ്ങിയ വരികള്‍ മനോഹരമായി.

“ ഇടിമിന്നലിന്റെ സ്വര്ണാക്ഷരങ്ങളാല്
വിണ്ണ് മണ്ണിനായ് ഹൃദയം തുറന്നു
പ്രണയത്തിന്റെ ചൂടില് മണ്ണ് വെന്തപ്പോള്“

വിണ്ണ് മണ്ണിനായ് ഹൃദയം തുറന്നെന്ന് കവി പറയുന്നു.

മണ്ണ് പറയുന്നതൊക്കെയും കേട്ട് പ്രണയത്തിന്‍റെ ചൂടില്‍ വിണ്ണല്ലേ വേവേണ്ടത്?

പറഞ്ഞു കഴിയുമ്പോള്‍ മണ്ണിന്‍ ആശ്വാസമല്ലേ കിട്ടുക??

പഞ്ചാരിമേളം ആയിരം ചെണ്ടകളാല്‍?? പഞ്ചാരി മേളത്തിന് ചില കണക്കുകളുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അത് കുറുമന്‍ ചേട്ടന്‍ എനിക്ക് മനസ്സിലാക്കി തരുമെന്ന് പ്രതീക്ഷിക്കുന്നു.

അവസാനത്തെ വരി കവിതയിലെ കവിത ചോര്‍ത്തിക്കളഞ്ഞെന്ന് തോന്നി.

കവി എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.

“ഉയിരുണരാത്ത എന്‍റെ മഴത്തുള്ളികള്‍”
മഴത്തുള്ളികള്‍ വിണ്ണിലേക്ക് തിരിച്ചു പോകണമെന്നാണൊ?

അങ്ങിനെ യെങ്കില്‍ “ കാറ്റിന്‍റെ തോളിലേറി മേഘമായി മുത്തം കൊടുക്കുന്നതെങ്ങിനെ?”

മഴത്തുള്ളികളുടെ ഉയിരുണരുന്നതുകൊണ്ടല്ലേ അങ്ങിനെ സംഭവിക്കുന്നത്??

കവിത കവിയുടെ ഇഷടം പോലെയാണെന്ന് അറിയാം. എന്നാലും വയനക്കാരന്‍റെ ചോദ്യങ്ങളാണ് ചോദിച്ചത്.
സ്നേഹത്തോടെ
രാജു

വിശ്വപ്രഭ viswaprabha said...

ഇരിങ്ങലേ,

അവസാനത്തെ രണ്ടുവരിയാണ് ഈ കവിതയിലെ ശോകാന്തസുന്ദരമായ ചിത്രമായി, കവിതയായി എനിക്കുതോന്നിയത്!

ഓരോരോ വായനക്കാര്‍ ഓരോരോ അര്‍ത്ഥതലങ്ങള്‍ കണ്ടെടുക്കുന്നു അല്ലേ!
:)

പിന്നെ പഞ്ചാരിക്കും മറ്റും ചെണ്ടകള്‍; ഒത്താല്‍, അമ്പലക്കമ്മറ്റിയ്ക്ക് അവസ്ഥയുണ്ടെങ്കില്‍ ആയിരമോ പതിനായിരമോ ആവാം. ഒപ്പത്തിനൊപ്പം കുറുംകുഴലും മറ്റും വേണമെന്നു മാത്രം. അനുപാതത്തിനാണു പ്രാധാന്യം.

Unknown said...

വിശ്വപ്രഭാ.. നമ്മള്‍ തമ്മില്‍ ആദ്യമാ അല്ലേ...
എങ്കിലും പറയാം.
താങ്കള്‍ പറഞ്ഞതു പോലെ അവസാനത്തെ രണ്ടു വരിമാത്രമാണ് കവിതയായി തോന്നിയതെങ്കില്‍ അതു മാത്രം മതിയല്ലൊ. ബാക്കിയുള്ളതല്ലാം വെറും അലങ്കാരമൊ?? അങ്ങിനെ ആകാന്‍ വഴിയില്ല.

ഈ കവിതയിലെ ‘ശോക സുന്ദരം” എന്നു പറയുവാന്‍ ഇവിടെ അവസാനം മഴത്തുള്ളിക്കാണൊ ശോകം അതൊ വിണ്ണിനാണൊ?
കവിതയില്‍ അത് വ്യക്തമാണൊ?
എങ്കില്‍ എന്തിനാണ് ശോകം?
വിണ്ണിനാണൊ മണ്ണിനോട് പ്രേമം അതോ മഴത്തുള്ളിക്കൊ??
ആര്‍ക്കും വിശദീകരിക്കാം.
സ്നേഹത്തോടെ
രാജു

ഡാലി said...

ഇട്ടിമാളുനെ ഞാന്‍ കണ്ടട്ട് കൊറെയായീല്ലേ.

നന്നാവുണ്ടുണ്ട്ട്ടാ.
പ്രയണം അങ്ങനെ പെയ്യാണല്ലോ?
എന്തേ ഉയിരുണരാത്ത മഴത്തുള്ളികള്‍ ഇഷ്ടവാഞ്ഞതാവോ? എനിക്കാ സങ്കല്‍പ്പം നല്ല ഇഷ്ടായി. വെള്ളത്തില്‍ നിന്നല്ലേ ജീവന്‍ ഉണ്ടായതെന്ന് പരിണാമം പറയണെ? അപ്പോ ഉയിരുണരാത്ത മഴത്തുള്ളി കുറേയേറെ പറയണിലേ. (എഴുത്തുകാരിയുടെ സ്വാതന്ത്യത്തില്‍ കൈ കടത്തലല്ലട്ടോ)

ഇരിങ്ങലേ,
ആദ്യവരിയിലെ “ ഒരു നാള്‍ ഒരു നാള്‘, രണ്ടാമത്തെ വരിയിലെ ”ദൂരെ ദൂരെ” എന്ന് ആവര്‍ത്തിക്കുന്നതു എന്തു കൊണ്ട്?അല്ലാതെ ഒറ്റയ്ക്ക് നിന്നാലും കവിതയ്ക്കൊ കവിതയുടെ വികാരങ്ങള്‍ക്കൊ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ലല്ലൊ.

ഈ ചോദ്യത്തിനു ഞാന്‍ മറുപടി പറയട്ടെ?

വണ്‍സ് അപോണെ ടൈം എന്നതിനെ നമ്മള്‍ “പണ്ട് പണ്ട്“ എന്നു പറയണതെന്തിന്നാ? ഒരു “പണ്ട്“ എന്നു പറഞ്ഞാലും ആ അര്‍ഥം കീട്ടില്ലേ? ആ “പണ്ട് പണ്ട്“ ആവര്‍ത്തിച്ച അതേ കാരണമാവും ഇവിടേയും എഴുത്തുകാരി അതുപയോഗിച്ചപ്പോള്‍ ഓര്‍ത്തിരിക്കാ. (ഇതും എഴുത്തുകാരിയുടെ സ്വാതന്ത്യത്തില്‍ കൈ കടത്തലല്ലട്ടോ ഇട്ടിമാളുന് പറയാനുള്ളത് ഇട്ടിമാളു പറയുമല്ലോ)

ഏറനാടന്‍ said...

അഹാഹാ എത്ര മനോഹരമാം വരികള്‍.. പ്രകൃതിയുടെ താളലയവിന്യാസമിതിലൂടെ അനുഭവപ്പെടുന്നുവോ? -
"പളുങ്കുപോല്‍ മഴത്തുള്ളി കാത്തുവെച്ച
മൂക്കിന്‍ തുമ്പില്‍
കവിളില്‍ കഴുത്തില്‍…..
താഴ്‌ന്നിറങ്ങുന്ന മഴത്തുള്ളികള്‍ തേടിയത്
ഭൂമിയുടെ അഗാധതകള്‍
അനന്തരം
ആയിരം ചെണ്ടകളാല്‍ പഞ്ചാരിമേളം
ആറാംകാലം കൊട്ടിയിറങ്ങുമ്പോള്‍"

സു | Su said...

ഇതില്‍ അവസാന വരി മാത്രമാണ് കവിത. അല്ലെങ്കില്‍ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. ബാക്കിയെല്ലാം രാജകുമാരിയ്ക്ക് സഹായത്തിനു പോകുന്ന തോഴിമാരെപ്പോലെയാണ്. രാജകുമാരിയ്ക്ക് ഒറ്റയ്ക്ക് എവിടേയും പോകാന്‍ പറ്റില്ല. അതുകൊണ്ട് തോഴികള്‍. അതുപോലെ തന്നെ കവിതയും. മുഴുവനായിട്ട് മനസ്സിലാക്കിയാലേ മനസ്സിലാവൂ. ഇല്ലെങ്കില്‍ ഒന്നും മനസ്സിലാകില്ല.

ഇട്ടിമാളൂ :)

മഹേഷ് said...

നല്ല കവിതകള്‍ വായിക്കാത്തതിന്‍റെ തരക്കേട് മാത്രമല്ല പഠിക്കുന്ന കാലത്ത് നല്ല മാഷ്മ്മാര്‍ കവിത പഠിപ്പിച്ചിട്ടില്ല എന്നതും വ്യക്തമാകുന്നുണ്ട്.
നേരം കിട്ടുമ്പോള്‍ ഇനിയെങ്കിലും നല്ല കവിതകള്‍ വായിച്ച് ആസ്വദിച്ച് പഠിക്കുക.

കുറുമാന്‍ said...

കവിത മൊത്തത്തില്‍ നന്നായിരിക്കുന്നു, പിന്നെ മുന്‍പ് പലപ്പോഴും പറഞിട്ടുള്ളത് പോലെ, കവിതക്ക് അര്‍ഥം ഗ്രഹിച്ച് കമന്റിടാന്‍ അറിയില്ല.

ആയിരം ചെണ്ടകളാല്‍ പഞ്ചാരിമേളം
ആറാംകാലം കൊട്ടിയിറങ്ങുമ്പോള്‍

അറുപത് ചെണ്ടയില്‍ കൂടുതല്‍ ഒരു മേളത്തിന്നും ഉപയോഗിക്കാറില്ല. പൂരത്തിന്റെ പൂരമായ്യ തൃശൂര്‍ പൂറത്തിന്നു പോലും, 45-ല്‍ കൂടുതല്‍ ചെണ്ട ഉപയോഗിക്കാറില്ല.

പിന്നെ പഞ്ചാരിക്ക് അഞ്ചുകാലങ്ങളേ ഉള്ളൂ.
അങ്ങനെ നോക്കിയാല്‍ ഈ വരികള്‍ക്കൊരു പോരായ്മ പോലെ.....

അറിയുന്നത് പറഞ്ഞതാട്ടോ....ആധികാരികമല്ല

അതുല്യ said...

വിശ്വപ്രഭാ..

രാജൂന്റെ ഈ വിളി കേട്ടപ്പോ ഞാന്‍ കരുതി ഞാന്‍ എപ്പോ ഫൈന്‍ ആര്‍ട്ട്സ്‌ ഹോളിലു ഏതോ ആലപ്പീ തിയറ്റേഴ്സിന്റെ നാടകം കാണുകയാണേന്ന്.

കവിത കഥ എന്നിവ (എനിക്ക്‌ രണ്ടും അഗ്നിയിലേ ഹവിസ്‌ തന്നെ) വാക്കുകള്‍ ഇങ്ങനെ വേണം എന്നോക്ക്‌ ഒരു മോഡ്യൂള്‍ ഉണ്ടാക്കണോ? അല്ലാ ഇതൊക്കെ കൂടി കൂട്ടിയ 100 എന്ന് കറക്റ്റ്‌ ആയിട്ട്‌ കിട്ടുന്ന വല്ല ക്രിയയുമുണ്ടോ?

കൈപ്പിളിയുടെ പേരിടല്‍ സ്റ്റ്രാറ്റജി പോലെ വല്ലതും ഉണ്ടോ ആവോ അല്ലെ കവിത എഴുതുമ്പോഴും?

O.T

അമ്മാവാസിയിലേ സൂര്യപ്രകാശത്താല്‍ നിറഞ്ഞ നിലാവില്‍ ഞാനിന്നലേ പോകും എന്ന് വരെ എഴുതാംന്നേ.... നോ വറീസ്‌...

ഹൃദ്യമായ വാക്കുകളുണ്ടാവുമ്പോ അതിനെ കീറി മുറിച്ച്‌ അര്‍ഥം ഖണ്ഡിയ്കണോ? കുറുമാന്‍... കുറെ നേരായി.. ഗോ റ്റു യുവര്‍ ക്ലാസ്സസ്സ്‌... മതി.

Unknown said...

കവിത എന്നാല്‍ ജീവിതമാണെന്ന് കവിയും സു ചേച്ചിയും
ജീവിതമാണെങ്കില്‍ സത്യമാകണമെന്ന് ഞാന്‍.സത്യമുള്ള ജീ‍വിതത്തിനേ നില നില്‍പ്പുള്ളൂ.
ആയതിനാല്‍
വാക്കുകള്‍ യാഥാര്‍ത്ഥ്മായിരിക്കണം
അല്ലാതെ “ അമാവാസിയിലെ സൂര്യപ്രകാശത്തില്‍ നിലാവിലൂടെ..” എന്നു പറഞ്ഞ് വാക്കുകളെഴുതി വയ്ക്കാന്‍ ഇട്ടിമാളു അല്ലെങ്കില്‍ അങ്ങിനെ എഴുതുന്നവരൊക്കെ സിനിമാ പാട്ടുകാരൊ ഗിരീഷ് പുത്തഞ്ചേരിയൊ ആയിരിക്കണം (അതിനെ കുറിച്ച് സിനിമാ പാട്ടു നിരൂപകന്‍ നമ്മുടെ ടി. പി. ശാസ്തമംഗലം സാറ് കൂടുതല്‍ വിശദീകരിക്കും)

നമ്മള്‍ വായിക്കുന്നത് അനുഭവിക്കുന്നത് കവിതയാണ്. അതിന് ചില അര്‍ത്ഥ് ങ്ങള്‍ ഉണ്ടായാലേ പറ്റൂ അതുല്യ ചേച്ചി. വരി ചെയ്യേണ്ടിയിരിക്കുന്നു.

ഉയിരുണരാത്ത മഴത്തുള്ളിയില്‍ നിന്ന് എന്നത് എന്താണ് തെറ്റ് എന്നു കവി ചോദിക്കുന്നു.
എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു വിശദീകരണം പ്രതീക്ഷിക്കുന്നു.

വിശ്വപ്രഭ പറയുന്നു അതു മാത്രമാണ് കവിത. സു ചേച്ചി കൂട്ടു പിടിക്കുന്നു ആ വരി രാജകുമാരിയും ബാക്കിയുള്ളതല്ലാം തോഴിമാരും.
എന്താ കഥ!!
രാജകുമാരിക്ക് നടക്കാന്‍ വയ്യേ.. ആദ്യം ഒറ്റയ്ക്ക് നടക്ക് എന്നിട്ട് മതി പരിവാരങ്ങള്‍.
അങ്ങിനെ തോഴിമാരാണെങ്കില്‍ 10 പേരുണ്ടെങ്കില്‍ 2 എണ്ണം കുറഞ്ഞാലും രാജകുമാരിക്ക് ഒന്നും സംഭവിക്കില്ലല്ലൊ അല്ലേ...
എന്നെ സംബന്ധിച്ച് എല്ലാവരികളും കവിതയാണ്.

വിയോജിപ്പ് ചില പ്രയോഗങ്ങളില്‍ മാത്രം.
പഞ്ചാരിമേളത്തിന്‍ ആയ്രിരം ചെണ്ടകളാല്‍ “ എന്നുള്ളതും പിന്നെ അവസാന വരിയിലെ അര്‍ത്ഥവും മാത്രം.

ഡാലി പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. അങ്ങിനെ പറയാം. എനിക്ക് അതു തോന്നിയെങ്കിലും കവി മറ്റ് അര്‍ത്ഥങ്ങള്‍ ഉദ്ദേശിച്ചൊ എന്ന് നമ്മളറിയില്ലല്ലൊ. എങ്കിലും കവിത യാകുമ്പോള്‍ അത്തരം ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നത് നല്ലതെന്ന് എന്‍റെ പക്ഷം എങ്കിലും അത് കവിക്ക് തീരുമനിക്കാവുന്നതാണ്. കവിത കഥ പോലെ വേണൊ എന്നുള്ളത്. കവിയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തില്ല. അവസാന വരികളില്‍ ജാമ്യ മെടുത്തിരുന്നു.
കവിയുടെ വാദം കേള്‍ക്കാന്‍ കാത്തിരിക്കുന്നു
സ്നേഹത്തോടെ
രാജു

Physel said...

രാജു,
കാല്പനികങ്ങളായ വികാരങ്ങളുടെ അനര്‍ഗ്ഗളമായ ഒരു കുത്തിയൊഴുക്കാവുന്നു കവിത....ഇത് കവിതയെന്തെന്ന് പഠിച്ചവര്‍ പണ്ട് പറഞ്ഞു വെച്ചത്. ഇനി ഇതു മാത്രമേ കവിത ആവൂ എന്ന് വാശി പിടിച്ചാല്‍ പിന്നെ നല്ല കവിതകള്‍ വല്ലപ്പോഴും കാലം തെറ്റി മരുഭൂമികളില്‍ പെയ്യുന്ന മഴയായി മാറും. വ്യക്തിപരമായി പറഞ്ഞാല്‍ ഗദ്യം മുറിച്ചെഴുതുന്ന കവിതകള്‍, അതെത്ര കാല്പനികമായി എഴുതിയാലും, ഒരു കവിതയെന്ന നിലയില്‍ എനിക്കാസ്വദിക്കാന്‍ കഴിയാറില്ല. ഒരാശയം എന്ന നിലയിലല്ലാതെ. പക്ഷേ എഴുതിത്തുടങ്ങുന്നവരോട് ഇങ്ങനെ വാശിപിടിക്കണോ? ഈ കവിതയില്‍ തന്നെ വെറുതെ നാലു വരികള്‍ എടുത്തു വെച്ചാല്‍ അത് യാതൊന്നും കമ്യൂണിക്കേറ്റ് ചെയ്യുന്നില്ല. അതു സത്യം..ഉദാഹരണത്തിന്

സന്തോഷം കണ്ണീരായ്
മേഘം മഴത്തുള്ളികളായ്
മഴനൂലില്‍ ഞാന്നിറങ്ങി
വിണ്ണ്‌ മണ്ണിലെത്തി
മണ്ണിനു ഇണയായ് തുണയായ്

യാതൊരു ഭാവവും ഇല്ലാത്ത വികാര രഹിതമായ, ഒരു നല്ല ഗദ്യം എന്നു പോലും പറയാന്‍ പറ്റാത്ത വരികള്‍. പക്ഷേ കവിത മൊത്തത്തിലെടുക്കുമ്പോള്‍, അതെന്തോ സംവദിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ഒരു തോന്നല്‍ ഉണ്ട് താനും. അത്രയും നല്ലത്. അപ്പോ ക്ഷമാശിലനായിരിക്കുക. ഈ കവിയില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാനുണ്ട്. വരികള്‍ ഇഴകീറി പരിശോധിക്കാതെ കവിത മൊത്തത്തില്‍ നിങ്ങളില്‍ ഒരു ചലനം സൃഷ്ടിക്കുന്നുവെങ്കില്‍ - ഈ കവിതയ്ക്ക് അതിനു കഴിഞിട്ടുണ്ട് എന്നാണെനിക്ക് തോന്നുന്നത്- നമുക്കിത്തിരി ഉദാരശീലരായിക്കൂടേ?

അതുല്യ said...

ഫൈസലേ ഞാനും അപ്പോ ഇതൊക്കെ തന്നെയല്ലയോ പറഞ്ഞത്‌. പക്ഷെ ഇത്രേം ഒക്കെ പറയാന്‍ തലയിലു മസാലക്കുട്ടില്യാണ്ടേ പോയി.

ക്ഷമാശീലന്‍ എന്ന് ഒരു കുട്ടിയ്കെങ്കിലും പേരിടായിരുന്നുന്ന് എന്ന് ഇപ്പോ തോന്നുന്നു.

Anonymous said...

podi kuangi

Unknown said...

ഇതുവരെ കവിയെ പ്രതീക്ഷിച്ചു. കണ്ടില്ല. അപ്പോള്‍ അഭിപ്രായം പറഞ്ഞവര്‍ മണ്ടന്‍ മാര്‍ എന്ന് അഭിപ്രായവുമില്ല.
ആയതിനാല്‍,
എന്‍റെ ഭാഗം ഞാന്‍ വിശദീകരിക്കാം. Physel പറഞ്ഞതിനോട്:
എന്നെ സംബന്ധിച്ച് കവിക്ക് കവിത എങ്ങിനെയും എഴുതാം.
പഴയ ശീലങ്ങളിലൊ പുതിയ ശീലങ്ങളിലൊ എങ്ങിനെ വേണമെങ്കിലും.

ഛന്ദോപന്ധ മാകണമെന്നില്ല എന്നാല്‍ താള നിബന്ധ്മായിരിക്കണം എന്നു നിര്‍ബന്ധ്മാണ്. ഗദ്യമായാലും പദ്യമായാലും. മാത്രമല്ല വാക്കുകള്‍ക്ക്, വാചകങ്ങള്‍ക്ക് വരികള്‍ക്ക് അര്‍ത്ഥമുണ്ടായിരിക്കുകയും വേണം. ഒരു പാട് വാക്കുകള്‍ മാത്രമുണ്ടായാല്‍ കവിതയാകുമെങ്കില്‍ ശബ്ദതാരാവലി നോക്കി നല്ല പദങ്ങള്‍ എടുത്തെഴുതിയാല്‍ പോരേ..

അല്ലെങ്കില്‍ പിന്നെ ‘പെരുങ്ങോടരുടെ’ സ്കൂളില്‍ കവിതയുടെ സര്‍ഗ്ഗവേദന’ അറിയാതെ കവിത എഴുത്ത് പഠിക്കാന്‍ പോകണം.

ഇവിടെ കവിയെ മുളയിലെ നുള്ളാന്‍ അല്ല ഞാന്‍ കവിത കീറി നോക്കിയത്. കീറിയതുമില്ല. വരികളിലെ അര്‍ത്ഥമാറ്റവും അര്‍ത്ഥവും ചോദിച്ചു വെന്നുമാത്രം.

മുളയിലേ തെറ്റുകളൊ കുറ്റങ്ങളൊ ഒരു വായനക്കാരന് തോന്നുന്ന കാര്യങ്ങല്‍ ബോധ്യപ്പെടുത്തുകാ‍യാണ് ഉദ്ദേശ്യം. അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞതുപോലെ ക്ഷമിച്ചേക്കാം എന്നു കരുതി മിണ്ടാതിരുന്നാല്‍ കവി വീണ്ടും ഇത് ആവര്‍ത്തിക്കും. വായനക്കാരില്ലാതെ പോകും കൂമ്പടയും. അങ്ങിനെ പാടില്ല. ഇനിയും നല്ല അര്‍ത്ഥമുള്ള കവിതകള്‍ എഴുതട്ടെ കവി.

കവിതയെ മനസ്സിലേറ്റി വാക്കുകള്‍ മനസ്സില്‍ നിന്ന് വാര്‍ന്നു വീഴട്ടെ. അതിന് നമുക്ക് ശബ്ദതാരാവലി ഉപേക്ഷിക്കാം.

മനസ്സില്‍ നിന്ന് ഊര്‍ന്നു വീഴുന്നാതായിരിക്കണം വാക്ക്. അങ്ങിനെ വീഴുമ്പോള്‍ താളം ഉണ്ടാകും. ഒരു ഇറയില്‍ നിന്ന് വീഴുന്ന മഴത്തുള്ളിയുടെ, ഒപ്പം മഴ പെയ്യുന്ന സുഖവും.

അല്ലാതെ എല്ലാവരും നല്ല കവിത, ഉദാത്തം, അസ്സല്, ജീവിത ഗന്ധിയായത്, വാചാലം എന്നൊക്കെ പറഞ്ഞ് വെറുതെ കവിയെ കളിയാക്കരുത്.

ബഹുമാനത്തോടെ കവിത വായിച്ച് വായനക്കാരന്‍റെ സംശയവും ഇഷ്ടവും ഇഷ്ടക്കേടും തുറന്നു പറയുക. അപ്പോള്‍ അടുത്ത കവിത യില്‍ അതിന്‍റെ മാറ്റം കാണും .

എന്തായാലും വായനക്കാരനു വേണ്ടിയാണല്ലൊ കവിത എഴുതുന്നത്. അല്ലെങ്കില്‍ പിന്നെ പൊതിഞ്ഞു കെട്ടി വച്ചാല്‍ പോരെ...

സ്നേഹത്തോടെ
രാജു

ഇട്ടിമാളു അഗ്നിമിത്ര said...

ആകെ കൂടി ഒരു അങ്കലാപ്പ്.. എന്താന്നു ചോദിച്ചാല്‍ ഇത്‌ എന്റെ ബ്ലോഗ് തന്നെ ആണോന്ന്‌ ഒരു സംശയം.

ആ .. പിന്നെ കമന്റ് കണ്ട് ഒളിച്ചോ അല്ലാതെയോ ഓടിപ്പോയതല്ലാട്ടോ. ....സാഹചര്യങ്ങള്‍ .. അത്രയെ ഉള്ളു ...വൈകിയതില്‍ ക്ഷമാപണം ..

എന്നാലും എന്നെ ഇങ്ങനെ കാത്തിരിക്കാന്‍ ആള്ക്കാരുണ്ടെന്നു കണ്ടപ്പോള്‍ ...സത്യം പറയാലോ.. സന്തോഷം കാരണം ..

ആര്‍ക്കാ ആദ്യം മറുപടി കൊടുക്കണ്ടെ എന്ന കണ്‍ഫൂഷനില്‍ ആണ്‌.

ആദ്യം നന്ദിപ്രകടനം ആവാമല്ലെ? ഏറനാടാ ..അതുല്യാ .. ഡാലീ ... ഫൈസല്‍ .. വിശ്വം .. സൂ (വീണ്ടും വന്നതിന്‌.. മറ്റാരും കാണാതെ പോയത് കണ്ടെടുത്തതിന്‌) നന്ദിയുണ്ട് ...

അതെന്താ.. ബാക്കിയുള്ളവരൊക്കെ രണ്ടാംകെട്ടിലെ ആണോ എന്നൊന്നും ചോദിക്കാതെ...ക്ഷമി.. വരുന്നുണ്ട്..വഴിയെ ...

കൈതമുള്ളെ ... ആവര്ത്തനങ്ങള്ക്കുള്ള ഉത്തരം ഡാലി പറഞ്ഞതു തന്നെ...(ഡാലിയെ നമ:) അങ്ങിനെ അല്ലാതെ എങ്ങിനെ എന്നു ആലോചിച്ചതുമില്ല..കവിത ജീവിതമാണോ എന്ന് ചര്ച്ചക്കുവിടാം.. അതൊക്കെ വലിയ വലിയ കാര്യങ്ങള്‍ അല്ലെ?

ഇടതുപക്ഷം ... എന്താ പറയാ.. ഇതിന്റെ ഉത്തരം പറയാന്‍ ഞാന്‍ ഒരു പോസ്റ്റ് ഇടേണ്ടി വരും ... വായിച്ചത് നല്ല കവിതകള്‍ ആയിരുന്നൊ എന്നു നല്ല നിശ്ചയമില്ല .. പഠിപ്പിച്ച സാറന്‍മാരുടെ കാര്യത്തിലും.. എന്നാല്‍ ഒന്നു പറയാം .. വീട്ടുകാര്‍ നിര്‍ബന്ധിച്ച് ഹിന്ദിക്കു ചേര്ത്തപ്പോള്‍ ആ ക്ലാസ്സില്‍ കേറാതെ മലയാളം ക്ലാസ്സില്‍ കേറിയിരുന്നിട്ടുണ്ട്..കവിത കേള്ക്കാന്‍ വേണ്ടി മാത്രം.. അവസാനം ഹാജര്‍ കുറഞ്ഞതിന്‌ നോട്ടീസ് ബോര്‍ഡില്‍ പേരുവന്നപ്പോള്‍ എന്റെ അയല്‍വാസിയുടെ പേരും ഉണ്ടെന്നു കണ്ട് സമാധാനിചിട്ടുണ്ട്.. (അല്ലെങ്കില്‍ അവന്‍ പാര വെച്ചാലോ?) ഇനി ഒരു കവിത പറ.. നല്ല കവിയുടെ നല്ല കവിത... അതു ഞാന്‍ വായിച്ചിട്ടുണ്ടോന്നു പറയാം..അല്ലെങ്കില്‍ വായിക്കാം...

കുറുമാന്‍ ... കണ്ടതില്‍ സന്തോഷം .. എനിക്ക് മേളം, പഞ്ചാരിയായാലും പഞ്ചവാദ്യമായാലും ആസ്വദിക്കാനെ അറിയൂ .. വളര്‍ന്ന അന്തരീക്ഷം തന്ന കഴിവോ കഴിവുകേടൊ ആവാം .. "ആയിരം ചെണ്ടകള്‍" ഒരു അലങ്കാരം മാത്രം ... അതില്‍ കൂടുതല്‍ ഒന്നും ഉദ്ദേശിച്ചില്ല ..ക്ഷമി ... "ആറാം കാലം കൊട്ടുക" എന്നാല്‍ സാധ്യമല്ലാത്തതു ചെയ്യുക എന്നാണു ... പിന്നെ ഉച്ചസ്തായിയിലുള്ള പെരുക്കത്തിനു ശേഷം സ്വാഭാവികതയിലേക്കുള്ള തിരിച്ചുവരവിനെ .. ആറാം കാലം കൊട്ടിയിറക്കുക എന്നു കേട്ടിട്ടുണ്ട് .വെറും പ്രയോഗം ആണോന്നു അറിയില്ല..ചിലപ്പോള്‍ ഞാന്‍ മനസ്സിലാക്കിയതിലെ തെറ്റാവാം..

ഇരിങ്ങല്‍ .. താങ്കളുടെ ചോദ്യങ്ങള്‍ അങ്ങിനെ നിരന്നു കിടക്കണു.. പത്താം ക്ലാസ്സിലെ ചോദ്യ പേപ്പറിലെ പോലെ .. ജയിക്കാന്‍ ഉത്തരം എഴുതിയല്ലെ പറ്റുള്ളു .. എന്റെ മറുപടിക്കു താങ്കള്‍ ആകാഷയോടെ കാത്തിരിക്കയാണെന്നറിയാം .. ഉത്തരം എല്ലാം പറഞ്ഞു തീര്ന്നാലും താങ്കളുടെ സംശയം തീരുമോ എന്നു ഉറപ്പില്ല .. കാരണം .. ഒരു എഴുത്തുകാരിയുടെ ഏറ്റവും വലിയ പരാജയo (നീയങ്ങു വലിയ എഴുത്തുകാരിയായോ എന്നൊന്നും ചോദിക്കല്ലെ)തന്റെ വാക്കുകള്‍ വിശദീകരിച്ചു കൊടുത്ത് അതു മറ്റുള്ളവരെ കൊണ്ട് ആസ്വദിപ്പിക്കേണ്ടി വരുന്നതാണെന്നതുകൊണ്ട്.. എന്നു വെച്ച് ഉത്തരം പറയാന്‍ ഞാന്‍ ബാധ്യസ്തയല്ല എന്നൊന്നുമല്ല കേട്ടോ .. സ്വന്തം വാക്കുകളുടെ അര്‍ത്ഥം മാത്രമല്ലല്ലോ ഞാന്‍ വിശദീകരിക്കേണ്ടത്.. അതിന്റെ അര്ത്ഥാന്തരങ്ങള്ക്കപ്പുറത്ത് വിചാരങ്ങളും വികാരങ്ങളും കൂടി വലിച്ചിറക്കേണ്ടി വരുമ്പോള്‍ ഒരു മാതിരി ....

താങ്കള്‍ ദൃശ്യസുന്ദരമെന്ന് പറഞ്ഞ കവിതയിലെ എന്റെ മഴത്തുള്ളി വെറും ഒരു ഉപമ മാത്രം. എന്തിന്റെ ഉപമ എന്നത് അവസാന വരികളില്‍ കാണാം... അതു മനസിലായതോണ്ടാവാം ചിലരെങ്കിലും അതിലാണ്‌ കവിത എന്നു പറഞ്ഞത്...

ആവര്‍ത്തനങ്ങള്‍ കൊണ്ട് പ്രതിഫലിപ്പിക്കുന്ന വികാരങ്ങളുടെ അര്ത്ഥവും ആഴവും ഒരുപാട് വ്യത്യസ്തമാണ്.. ഇന്നു മകന്റെ പിറന്നാള്‍ അല്ലെ.. രാവിലെ വിളിച്ചെങ്കിലും ഒന്നു കൂടി വിളിച്ചു നോക്കൂ... ആവര്‍ത്തനത്തിന്റെ വിലയറിയാന്‍ ..

വിണ്ണ്‌ ഹൃദയം തുറന്നത് വിങ്ങുന്ന വിണ്ണിന്റെ ഹൃദയത്തിലുള്ളത് മണ്ണിനോട് പറഞ്ഞു തീര്‍ക്കാനുമായി കൂടെ?അപ്പോള്‍ വേവുന്നത് ആരായിരിക്കും?

“ഉയിരുണരാത്ത എന്‍റെ മഴത്തുള്ളികള്‍” ..... ഇത്രയും ഞാന്‍ പറഞ്ഞില്ലെ.... ഇനി ഒന്നു കൂടെ വായിച്ചു നോക്കു..

പിന്നെ കവിത ജീവിതത്തില്‍ നിന്നാണെങ്കില്‍ അതില്‍ അല്പം സത്യവും കാണും .. എത്രത്തോളം എന്നത് എഴുതുന്ന ആളുടെ ഇഷ്ടം ..

ഇരിങ്ങല്‍ .. എന്റെ പോസ്റ്റുകള്‍ വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്നതില്‍ സന്തോഷം ഉണ്ട്. .. ഇനിയും എന്റെ വരികള്‍ ക്കിടയില്‍ ചോദ്യങ്ങളുമായി വരും എന്നും പ്രതീക്ഷിക്കുന്നു... എന്റെ കവിതയെ കീറി മുറിച്ചു നോക്കിയതില്‍ എനിക്ക് സന്തോഷമെ ഉള്ളു.. വഴിമാറിവന്നവരെങ്കിലും പലരും ആ വഴിയെ വന്നല്ലോ? പിന്നെ ഉദാത്തം അസ്സല്‍ എന്നൊന്നും പറഞ്ഞാല്‍ ഞാന്‍ വീഴില്ല മാഷെ..

നൂറില്‍ നൂറു മാര്‍ക്ക് വാങ്ങി ചെന്നാലും എന്റെ അമ്മ പറയുമായിരുന്നു... ഒന്നുകൂടെ പഠിച്ചിരുന്നേല്‍ 101 വാങ്ങാമായിരുന്നില്ലെ എന്ന്.. എന്തിനു സമ്മാനം കിട്ടിയാലും എന്റെ ഓപ്പോള്‍ പറയുക.. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നാ.. കൂടുതല്‍ പറയേണ്ടല്ലോ...അതുകൊണ്ട് ഞാന്‍ ഒന്നുമല്ല എന്ന് വിശ്വസിക്കുന്ന കൂട്ടത്തില്‍ ആണു ഞാന്‍...

Unknown said...

പ്രീയപ്പെട്ട ഇട്ടിമാളൂ..
അങ്ങിനെ തന്നെ വിളിക്കട്ടെ. താങ്കളുടെ മറുകുറി വായിച്ചു. വീണ്ടും ഞാന്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കുന്നില്ല. താങ്കളുടെ മനസ്സ് മനസ്സിലായി. അതു തന്നെ ധാരാളം.

ചോദ്യങ്ങള്‍ ചോദിച്ച് കവിയെ ബുദ്ധിമുട്ടിച്ചെങ്കില്‍ ക്ഷമിക്കണം.

എനിക്കും കവിത എഴുതാനൊന്നുമറിയില്ല. എന്നാല്‍ ആസ്വദിക്കാന്‍ അറിയാം അതു കൊണ്ടു തന്നെ യാണ് വന്നു വായിച്ചതും.

താങ്കള്‍ക്ക് നല്ല സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉണ്ട്. അതു തന്നെയാണ് താങ്കളുടെ കൈമുതലും. എനിക്ക് വീണ്ടും ഇവിടെ വാരാന്‍ ചങ്കുറപ്പും.

എന്നാല്‍ ഇനി ചിലപ്പോള്‍ ഒരു ചോദ്യാവലി തന്നെന്നു വരില്ല.

എന്‍റെ വിമര്‍ശനങ്ങളുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടെ അല്ല.

ആയതിനാല്‍ മുറിവുണങ്ങുന്നതു വരെ വായന മാത്രം.
എനിക്ക് മറുകുറി തന്നതിനും തെറിപറയാതെ വിട്ടതിനും നന്ദി.
സ്നേഹത്തോടെ
രാജു

സു | Su said...

ഇട്ടിമാളൂ :) എന്റെ കണ്ണിത്തിരി വലുതായിപ്പോയി. വേണ്ടതിനേക്കാള്‍ വേണ്ടാത്തത് കാണുന്നതാണോ അധികമെന്നും ചിലപ്പോള്‍ തോന്നും. ഞാന്‍ ആദ്യം തന്നെ കണ്ടു. ഒരൊറ്റ ചോദ്യത്തില്‍ അത് ഒതുക്കി. ഇനി അങ്ങനെ ഒന്ന് ഇട്ടിമാളു ഉദ്ദേശിച്ചിട്ടേ ഇല്ലെങ്കിലോ? അല്ലെങ്കില്‍, ഇത് വെറും കവിത മാത്രമാണെങ്കിലോ? അതുകൊണ്ടൊക്കെത്തന്നെ. പിന്നെ വിശ്വം വന്നപ്പോള്‍ ധൈര്യമായി. സൂര്യന്റെ പിന്നില്‍ മിന്നാമിനുങ്ങിന് നില്‍ക്കാമല്ലോ. എന്തായാലും ഇട്ടിമാളു ഉദ്ദേശിച്ചതാണ് എനിക്ക് മനസ്സിലായത് എന്നതില്‍ സന്തോഷം. എഴുത്തുകാരന്റെ വിജയം എന്ന് പറയാം. :)

ഇനി ഞാനൊരു പാട്ട് പാടിക്കോട്ടെ. പേടിച്ചിട്ട് പാടാഞ്ഞതാ. ഇപ്പോ പേടിയില്ലേന്ന് ചോദിച്ചാല്‍... ധൈര്യക്കുറവിന്റെ ആധിക്യം ഉണ്ട്. ഹി ഹി ഹി.

ഇട്ടിമാളൂ നിന്നെ ഞാന്‍ തട്ടി മാളൂ,

നീ വീണ് പൊട്ടി മാളൂ,

ഞാനൊന്ന് ഞെട്ടി മാളൂ.

പിന്നെ ഞാന്‍ കെട്ട് കെട്ടി മാളൂ.

ഇത്, 3 വയസ്സുകാരി, കുട്ടിമാളൂനെ, 4 വയസ്സുകാരന്‍, കൊച്ചുണ്ണി, ഈ മാളൂനെ നമ്മള്‍ക്ക് വീട്ടീകൊണ്ടോവാം അമ്മേ ന്ന് ചോദിച്ചപ്പോ കുട്ടിമാളുവിന്റെ മുത്തശ്ശി, കൊച്ചുണ്ണിയ്ക്ക് പാടിക്കൊടുത്തതാ. കുട്ടിമാളു എന്നത് ഇട്ടിമാളു എന്നാക്കി എന്ന് മാത്രം.

(ഞാന്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടായിരുന്നു.)

രാജ് said...

ഇട്ടിമാളൂ കമന്റില്‍ കാണുന്ന ഗുണമൊന്നും കവിതയില്‍ കാണുന്നില്ലല്ലോ.

Promod P P said...

ഇതെന്താ സുഹൃത്തുക്കളേ

ഇട്ടിമാളു ഒരു കൊച്ചു കുട്ടി..
അയാള്‍ ഒരു കവിത എഴുതാന്‍ ശ്രമിച്ചു
അതില്‍ എന്തൊക്കെയോ ഉണ്ടെന്ന് ചിലര്‍ക്ക്‌ തോന്നി,ചിലര്‍ക്ക്‌ അതില്‍ ഉള്ളതു പോര അല്‍പം കൂടെ ആകാമായിരുന്നു എന്ന് തോന്നി.. ഒരു ചെറിയ കുട്ടിയുടെ മനസ്സില്‍ തട്ടി ഉള്ള ഒരു ശ്രമം എന്ന് കരുതി കവയിത്രി(കവി അല്ല)യെ അനുഗ്രഹിയ്ക്കുകയല്ലെ വേണ്ടത്‌.. ഇങ്ങനെ ഒക്കെ തന്നെ അല്ലെ ആളുകള്‍ കവിത എഴുതാന്‍ പഠിയ്ക്കുന്നത്‌.. ഇട്ടിമാളുവും അതുപോലെ എഴുതി തെളിയട്ടെ..

Anonymous said...

ഒന്നും പറയണ്ടാ എന്റെ തഥാഗതര്‍ജീ,

ഇപ്പൊ പ്രൊഫൈലിലെ പേരും വിലാസവും മുതല്‍ ബ്ലോഗിന്റെ പേരു വരെ വിമര്‍ശിക്കുന്ന കാലം സമാഗതമായി. ഈ തീയും മഴയും പെയ്യുന്ന കാലത്തെക്കുറിച്ചല്ലേ അന്ന് ആല്‍മരത്തിന്‍ താഴെ ബീഡി വലിച്ചോണ്ടിരുന്ന ലുട്ടാപ്പി സംസാരിച്ചതും നമ്മള്‍ ശ്രദ്ധിക്കാതെ പോയതും. കാലങ്ങളുടെ കുത്തൊഴുക്കില്‍ നീന്തിതുടിക്കുന്ന മത്സ്യങ്ങളായ നമ്മള്‍ക്ക് ഒരു തോര്‍ത്ത് മുണ്ടില്‍ പിടയുന്ന വരേ ആയുസ്സുള്ളൂ.
കാ കാ എന്ന് കരുയുന്ന പക്ഷിക്ക് എലക്ട്രിക്ക് കമ്പി വരേയും. :-)

ഇട്ടിമാളുവേ,സ്വാഗതം കേട്ടൊ. നല്ല പേരു. വിളിക്കാന്‍ നല്ല സുഖം.മുകളില്‍ എഴുതിയതൊന്നും കാര്യമാക്കണ്ടാട്ടൊ,ചേച്ചിയും ഒരു കൈ നോക്കിയതാ :)മൊളൂട്ടി ഇനിയും കവിത എഴുതൂ.
ആശംസകള്‍!

Promod P P said...

ഇഞ്ചി..

ഈ കമന്റ്‌ ഒരു പശ്ചിമാധുനികം ആയി പോയൊ എന്ന് എനിയ്ക്കൊരു സംശയം (ഉത്തരാധുനികത ഒക്കെ പോയില്ലെ).പാശ്ചാത്യരായുള്ള സഹവാസം കൊണ്ട്‌ ഇങ്ങനെയുള്ള ഗുണങ്ങളും ഉണ്ടാകും അല്ലെ?

Anonymous said...

അതേ അതേ, ഈ ഫോറിനേര്‍സ് (കട: ദിവാസ്വപ്നം)ന്റെ നാട്ടില്‍ കുടിയേറിയതിന്റെ പ്രശ്നങ്ങളാ... :)

ഇട്ടിമാളു അഗ്നിമിത്ര said...

ഇരിങ്ങലെ.. ഇതൊരു പിണങ്ങിപോക്കല്ലെന്നു കരുതുന്നു..എനിക്കുണ്ടെന്ന് താങ്കള്‍ സാക്ഷ്യപെടുത്തിയ sportsman spirit താങ്കള്ക്കും ഇല്ലെ?പിന്നെന്താ...

സൂ.. അങ്ങിനെ ഞാനും എഴുത്തുകാരി ആയല്ലെ...ഹി ഹി ഹി...

പെരിങ്ങോടാ.. ആനയില്ലെന്ന് വെച്ച് തോട്ടി എന്തിനാ കളയുന്നെ... ? അവിടെ ഇരിക്കട്ടെന്നെ...

തഥാഗതാ.. ഇഞ്ചി...വന്നതില്‍ കണ്ടതില്‍ ...ഒപ്പം നിന്നതില്‍ ഒത്തിരി ഒത്തിരി സന്തോഷം ...

ഞാന്‍ വീണ്ടും ഈ തലതെറിച്ച വാക്കുകളും വരികളുമായി വരും ..

ഇല്ലെങ്കില്‍ പിന്നെ എന്തോന്നു.. ..അപ്പോ ശരി ..

എസ്. ജിതേഷ്ജി/S. Jitheshji said...

" മഴ" എന്ന ഈ കവിത (2ooo April 16-22 issue,page 13)
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ പ്രസിദ്ധീകരിച്താണ്‍.
ശേഷം "നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്‍(book published in 2000) എന്ന എന്‍ടെ കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ കവിത തന്നെ ഉത്തരേന്ഡ്യയില്‍ നിന്നുള്ള യുഗസ്പ്ന്ദന്‍ എന്ന പ്രസിദ്ധീകരണം മലയാളത്തില്‍ നിന്നും നൂറ് കവിതകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ കൂട്ടതതില്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.ഈ കവിതയാണ്‍ ഇട്ടിമാളൂ അടിച്ചുമാറ്റി അല്പം മാറ്റം വരുത്തി അതിയാന്‍ടെ ബ്ലോഗില്‍ ഏതാനം മാസം മുമ്പ് (2006 november)പ്രസിദ്ധീകരിച്ചിരിക്കുന്നത്. എങ്ങനുണ്‍ട് കാര്യങ്ങള്‍...?
.അത്രയ്ക്ക് സങ്കടമുണ്ട് എനിക്ക്.......

sandoz said...

ഇതിനെകുറിച്ച് ഇട്ടിമാളുവിന്റെ അഭിപ്രായം കൂടി അറിഞാല്‍ കൊള്ളാമെന്നുണ്ട്.....

മിടുക്കന്‍ said...

ജിതേഷ്,
താങ്കളുടെ കവിതയുടെ ലിങ്കൊ മറ്റോ ഉണ്ടാകുമൊ ഒന്ന് വായിക്കാന്‍..?

ഇട്ടിമാളു, ഒള്ളതാണൊ..?

Dinkan-ഡിങ്കന്‍ said...

ഇട്ടിമാളൂ ഞാന്‍ ഞെട്ടി മാളൂ
(കട്. കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ - യോദ്ധ)

2 പേരും (ഇട്ടിമാളുവും, ജിതേഷും)കാര്യകാരണങ്ങള്‍, ലിങ്ക് എന്നിവ വ്യക്തമാക്കമോ?
വെറുതേ ആരോപണങ്ങള്‍ ഉന്നയിക്കുക സാധ്യമാണ്

ഞാന്‍ ഇരിങ്ങല്‍ said...

വളരെ ശക്തമായ ഒരു ആരോപണം ആണ് ശ്രീ ജിതേഷ് ഉന്നയിച്ചിരിക്കുന്നത്. അതും തെളിവോടു കൂടി.
ഇട്ടി മാളു വൈകാതെ മറു കുറി തരണം

അഞ്ചല്‍ക്കാരന്‍ said...

എഴുതി തുടങ്ങുന്നവരെ നഖശിഖാന്തം വിമര്‍ശിച്ച് കൂമ്പ് വാട്ടാതെ അവരെ എഴുതി തെളിയാന്‍ അനുവദിക്കൂ അനുവാചകരേ.

എപ്പോഴെങ്കിലും വായിച്ച് ഹൃദയത്തില്‍ തറച്ചിട്ടുള്ള വരികളുടെ ഏതെങ്കിലും അരികോമൂലയോ എഴുത്തുകാരുടെ രചനകളിലെവിടെയെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അതില്‍ അഭിമാനിക്കയല്ലേ നല്ലത്- തങ്ങളുടെ ചിന്തകള്‍ ചിലരെങ്കിലും ഓര്‍ത്തിരിക്കുന്നു എന്നത് കൊണ്ട്.

ഇട്ടി മാളുവിന്റെ രചനകള്‍ ഉദാത്തമാണെന്നൊനും പറയുന്നില്ല. എങ്കിലും നല്ല കുഞ്ഞു കുഞ്ഞു ചിന്തകളാണ്. എന്തെങ്കിലും തെറ്റുകള്‍ വരുന്നുണ്ടെങ്കില്‍ എഴുതി തുടങ്ങുന്നവരല്ലേ എന്നോര്‍ത്ത് അങ്ങ് സഹിക്കൂ കൂട്ടരേ.

തൊട്ടോന്‍ said...

ഇതു കൊ‍ലച്ചതി ആണ് കേട്ടോ... കട്ട മാളു...!!!

ഗുപ്തന്‍ said...

ജിതേഷിന്റെ കവിത ഇവിടെ http://jithuji.blogspot.com/

ഇതിന്റെ കോപ്പിയാണ് ഇട്ടിമാളു എഴുതിയതെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ മതിയല്ലോ പ്രതിഷേധം. വായിച്ചിട്ട് അഭിപ്രായം പറയൂ.

എന്റെ അഭിപ്രായം എനിക്കങ്ങനെ തോന്നിയില്ല എന്നാണ്.

എസ്. ജിതേഷ്ജി/S. Jitheshji said...

കുട്ടിമാളൂ ഞാന്‍ ഞെട്ടി മാളൂ.....
എട്ടുവര്‍ഷം മുമ്പ് കവിത അച്ചടിച്ചു വന്ന മാതൃഭൂമി വീക്ക് ലി ഞാന്‍ സ്കാന്‍ ചെയ്തു അപ് ലോഡ് ചെയ്തിട്ടുണ്ട്...ദയവായി സന്ദര്‍ശിക്കുക.
http://jitheshvakkeel.blogspot.com/2007/07/blog-post_8191.html

സിദ്ധാര്‍ഥ് said...

ഇട്ടീ, ഇതു മഹാമോശമായി പോയി.
പണ്ട് ഒരു വേന്ദ്രത്തിയുടെ നൂറാമത്തെ (തര്‍ജമ )പോസ്റ്റ് പോലെ ആയിപ്പോയി.
കഷ്ടം!

അഞ്ചല്‍ക്കാരന്‍ said...

ഇതാ ഇവിടെ ജിതേഷിന്റെ വരികള്‍:

“മണ്ണ് വിണ്ണിനിണയാകുന്നത്
മഴ പെയ്യുമ്പോഴത്രെ..!
മേഘനീലിമയില്‍ നീളെ
സ്വര്‍ണ്ണലിപികളില്‍
ആകാശം പ്രണയമൊഴികളെഴുതുന്നു.
ശേഷം
നിലാവിന്ടെ നടവഴികളിലൂടെ
ഊര്‍ന്നിറങ്ങിയ ആകാശത്തിന്ടെ ചുംബനം
ഭൂമിയുടെ കവിളുകളിലേക്ക്,
മെല്ലെ ..മെല്ലെ ...
അനന്തരം
നെറുകയില്‍ നിന്ന് നെഞ്ജിലേക്ക്...
തെരുതെരെ ചുംബിച്ച് മഴ പടരുകയാണ്‍
നനഞ്ഞവെയിലിന്റെ തിരിതാഴ്ത്തിവെച്ച്
പ്രകൃതിയുടെ പ്രണയവും ലയനവും.
പച്ചപ്പുകള്‍ നീര്‍ത്തി രോമാഞ്ജിതയാകുന്ന ഭൂമി.
ഇലത്തുമ്പുകളില്‍ നിന്ന് ഹൃദയ താളം.
കരിയിലകളില്‍ കരിവളകിലുക്കം.
പ്രണയം മൂര്‍ച്ഛിച്ച് പേമാരിയാകുമ്പോള്‍
ആകാശത്തിന്‍ ആയിരം വിരലുകള്‍.
ഇപ്പോള്‍ മഴയ്ക്ക് ഭൂമിയും ഭൂമിക്ക് മഴയും മാത്രം!
ഓരോ മഴത്തുള്ളിയും ജീവരേണുക്കളായ്
ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക്....
ഇനിയുമെത്ര പുതിയപിറവികള്‍..?
ഓര്‍ക്കുക...
നമ്മളും പണ്ടോരോ മഴത്തുള്ളിയായ്”

ഇവിടെ ഇട്ടിമാളൂന്റെ വരികള്‍:
“ഒരുനാള്‍ ഒരുനാള്‍
അകലങ്ങളില്‍ ഇരുന്നു വിണ്ണ്‌ മണ്ണിനെ സ്വപ്നം കണ്ടു
ദൂരെ ദൂരെ ഒരിക്കല്‍ പോലും കാണാത്ത മണ്ണിനെ
ഉണര്‍വ്വിന്റെ ഉയിരില്‍
വിണ്ണിന്റെ മുഖത്തു പ്രണയത്തിന്റെ രശ്മികള്‍
അക്കരെ ഇക്കരെ ഇരുന്ന്‌
അവര്‍ കണ്ണോട്‌ കണ്‍ പാര്‍ത്തു
ഇടിമിന്നലിന്റെ സ്വര്ണാക്ഷരങ്ങളാല്‍
വിണ്ണ്‌ മണ്ണിനായ് ഹൃദയം തുറന്നു
പ്രണയത്തിന്റെ ചൂടില്‍ മണ്ണ്‌ വെന്തപ്പോള്‍
ജീവജലം നീരാവിയായ്
കാറ്റിന്റെ തോളിലേറി, മേഘമായ്
വിണ്ണിന്റെ ചുണ്ടില്‍ ഒരു മുത്തമായ്
സന്തോഷം കണ്ണീരായ്
മേഘം മഴത്തുള്ളികളായ്
മഴനൂലില്‍ ഞാന്നിറങ്ങി
വിണ്ണ്‌ മണ്ണിലെത്തി
മണ്ണിനു ഇണയായ് തുണയായ്
....................................................
ആദ്യ ചുംബനം നെറുകയില്‍
അനന്തരം നെറ്റിത്തടത്തില്‍
പളുങ്കുപോല്‍ മഴത്തുള്ളി കാത്തുവെച്ച
മൂക്കിന്‍ തുമ്പില്‍
കവിളില്‍ കഴുത്തില്‍…..
താഴ്‌ന്നിറങ്ങുന്ന മഴത്തുള്ളികള്‍ തേടിയത്
ഭൂമിയുടെ അഗാധതകള്‍
അനന്തരം
ആയിരം ചെണ്ടകളാല്‍ പഞ്ചാരിമേളം
ആറാംകാലം കൊട്ടിയിറങ്ങുമ്പോള്‍
……………………………….
ഞാനറിയുന്നു
ഒരുനാള്‍ ഒരുനാള്‍
ഞാനുമൊരു മഴത്തുള്ളിയില്‍
നിന്നാണ്‌ ഉറവയെടുത്തതെന്ന്‌…
പക്ഷെ, ഉയിരുണരാത്ത
എന്റെ മഴതുള്ളികള്‍”

പ്രിയ ജിതേഷേ എവിടെയാണ് ചോരണം? ചില വാക്കുകള്‍ പൊതുവായി വന്നു എന്നത് ശരി. മഴയാണ് ഇതിവൃത്തവും. അപ്പോള്‍ ചില സമാനതകള്‍ ഇരുവര്‍ക്കും ഉണ്ടായിക്കൂടെ? അതില്‍ തെറ്റു പറയാന്‍ കഴിയുമോ?

താങ്കള്‍ പ്രകടിപ്പിച്ച മാതിരിയുള്ള ഒരു ആത്മരോഷത്തിന് എന്തെങ്കിലും വക ഇട്ടിമാളുവിന്റെ കവിതയില്‍ കാണുന്നില്ല.

പൊതുവേ കവിതകള്‍ എനിക്ക് ബാലികേറാമലയാണ്. അതു കൊണ്ട് അസ്വദനത്തിലെ പാകപിഴകൊണ്ട് എനിക്ക് ചോരണമായി തോന്നാത്തതാണൊ എന്നും അറിയില്ല. കവിതകള്‍ എനിക്കിഷ്ടമാണ്. പക്ഷേ തുറന്ന് പറയട്ടെ: ബൂലോകത്ത് അവതരിപ്പിക്കപെടുന്ന ബഹുഭൂരിപക്ഷം കവിതകളും എനിക്ക് മനസിലാകാറില്ല. അതു ഞാന്‍ തുറന്ന് പറയാറുമുണ്ട്.

ഇവിടെ അതുകൊണ്ട് തന്നെ എന്റെ അസ്വാദനത്തിന്റെ നിലവാര തകര്‍ച്ച കൊണ്ടായിരിക്കണം ഇട്ടിമാളുവിന്റെ കവിത ചോരണമാണെന്ന് പറയാന്‍ എനിക്ക് കഴിയുന്നില്ല.

അഞ്ചല്‍ക്കാരന്‍ said...

ഇക്കാര്യത്തില്‍ ഇട്ടിമാളുവിന്റെ വിശദീകരണം പ്രതീക്ഷിക്കുന്നു.

അനാഗതശ്മശ്രു said...

too baaaad
ഇട്ടിമാളൂ വിന്റെ ബ്ലൊഗിന്റെ പേരു തന്നെ ഇതു ഞാനാ ഇട്ടിമാളൂ..എന്നാണല്ലൊ അപ്പോള്ž ഇതു ചെയ്തതു ഞാനാ എന്ന ആര്žജവം കാണിക്കാം തെറ്റ് ചെയ്തതിനാല്ž.. പിന്നെ പുഴയില്ž ഈ കവിത വന്നപ്പോള്ž ഇട്ടിമാളൂ തന്നെ സ്വന്തം ലിങ്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.. http://www.puzha.com/puzha/magazine/html/poem1_july2_07.html മറുപടി/മാപ്പു പറയാന്ž ഇട്ടിമാളൂ ബാദ്ധ്യസ്ത ആണു.. കാവ്യ വിശ്വനാഥന്ž വരെ മാപ്പു പറഞ്ഞില്ലേ?

ഇട്ടിമാളു അഗ്നിമിത്ര said...

ഹലോ ജിതേഷ് .. താങ്കള്‍ക്കാണല്ലൊ ഞാന്‍ ആദ്യം മറുപടി പറയണ്ടെ...

"അറിയാന്‍ വേണ്ടി
ഞാന്‍ നവംബറില്‍ ബ്ലൊഗ് ചെയ്ത കവിത വായിച്സിരുന്നോ..
ഉണ്ടാവില്ലെന്നറിയാം ... ഞാന്‍ അന്നിങ്ങനെ എഴുതിയിരുന്നു..
സമയമുണ്ടങ്കില്‍ വായിക്കുക..
http://ittimalu.blogspot.com/2006/11/blog-post_23.html "

ഈ കമന്റ് പുഴയില്‍ ഇട്ടത് ഞാന്‍ ആണ്.... ഇയാളുടെ കവിത വായിച്ച്
ഞാനെഴുതിയതുമായി സാദൃശ്യം തോന്നിയതുകൊണ്ടാണ്‍ ആ കമന്റ് ഇട്ടതും .. ഞാന്‍ പുഴ വായിക്കാറുണ്ടെങ്കിലും സാധാരണ കമന്റ് ഇടാറില്ല... "കടിച്ചപാമ്പിനെ
വരുത്തി ഞാന്‍ വിഷമിറക്കിപ്പിച്ചു".. പുഴയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നതിന്റെ അര്‍‌ത്ഥം മനസ്സിലായതുമില്ല....


തന്റെ ഭാഷയില്‍ ഞാന്‍ ഇയാളുടെ കവിത കട്ടു.. അതിനെ ഞാന്‍ എന്റേതായി
പ്രസിദ്ധീകരിച്ചു എന്നാണല്ലോ... ഇയാളുടെ കവിത ഞാന്‍ വായിച്ചൊ ഇല്ലയോ
എന്നു തെളിയിക്കാന്‍ എനിക്ക് വഴികള്‍ ഒന്നുമില്ല.. തനിക്ക് അതു
പ്രസിദ്ധീകരിച്ചതിന് തെളിവുകള്‍ ഉണ്ടു താനും.. എന്റെ ഓര്‍‌മ്മയില്‍ ഞാന്‍
അതു വായിച്ചിട്ടില്ല... താന്‍ പറഞ്ഞ സമാഹാരങ്ങളും ...


ഞാന്‍ തന്റ്റെ കവിത പകര്‍‌ത്തിയെഴുതി, അങ്ങിനെ ചെയ്തിട്ടുണ്ടെന്ന് തന്റെ
അടുത്തു വന്ന് പറയുമെന്ന് വിശ്വസിക്കാന്‍ മാത്രമുള്ള തന്റെ വക്കീല്‍
ബുദ്ധി അപാരം.. അങ്ങിനെയാണൊ "ജിതേഷ് വക്കീല്‍" " കേസ് തെളിയിക്കാറ്..
പിന്നെ അങ്ങിനെ കട്ടെഴുതി പ്രസിദ്ധീകരിക്കാനോ അതില്‍ നിന്ന് പ്രസിദ്ധി
നേടാനോ ഉള്ള അവസ്ഥയില്‍ ഇട്ടിമാളു എത്തിയിട്ടുമില്ല.. എത്തുമ്പൊള്‍
അറിയിച്ചേക്കാം..


മറുപടി വൈകിയതില്‍ കാത്തിരുന്നവര്‍ ക്ഷമിക്കുക... പണ്ടു പറഞ്ഞ
സാഹചര്യങ്ങള്‍ എല്ലാം നിലനില്‍‌ക്കുന്നു ... എനിക്ക് ഇന്റര്‍നെറ്റ്
ഉപയോഗിക്കനുള്ള സൌകര്യം വളരെ കുറവാണ്...ഇനിയും വിശദീകരണം ആവശ്യമുണ്ടോ?

Promod P P said...

ഇട്ടിമാളുവിന്റേയും ജിതേഷിന്റേയും കവിതകള്‍ തമ്മില്‍ ആശയപരമായി എന്തെങ്കിലും സാദൃശ്യം കാണാനാവുന്നില്ല. വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതൊരു തെറ്റായി തോന്നുന്നില്ല.വാക്കുകള്‍ ഭാഷയുടേതാണല്ലൊ.. ഇതിനെ സാഹിത്യ ചോരണം എന്ന് വിളിക്കുന്നത് ശരിയല്ല.

qw_er_ty

എസ്. ജിതേഷ്ജി/S. Jitheshji said...

ഒരാള്‍ മറ്റൊരാളെ സംബോധനചെയ്യുന്നതില്‍ നിന്നു തന്നെ ആളിന്‍ടെ വ്യക്തിത്വം മനസ്സിലാക്കാം. തീര്‍ത്തും അപരിചിതനും ഒരാളോട് "ഇയാള്‍"..."താന്‍" എന്നൊക്കെ സംബോധന നടത്താന്‍ "മാനേഴ്സ്" ഇല്ലാത്ത ഒരാള്‍ക്ക് മാത്രമേ കഴിയൂ...എനിക്ക് മദ്ധ്യവയസ്സു കഴിഞ്ഞു. ഗുസ്തി പിടിക്കാനുള്ള ആരോഗ്യം ക്ഷയിച്ചു തുടങ്ങി സാര്‍.......ആയതിനാല്‍ അതിനൊന്നും ഞാനില്ല.
എല്ലാവരും നാളെമുതല്‍ തങ്ങള്‍ക്കുമുമ്പേ എഴുതിയവരുടെ രചനകള്‍ അങ്ങോട്ടുമിങ്ങോട്ടും വാക്കൂകള്‍ മാറ്റിയിട്ട് പുതിയ കവിതകള്‍ എഴുതാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമല്ലോ കുട്ടിമാളൂ സാറേ....!
ഇവിടെ ആര്‍ ആദ്യം രചിച്ചു എന്നത് ഒന്നാമത്തെ പ്രശ്നം. ആശയചോരണത്തിലുപരി കവിതയുടെ ഘടനപോലും ഒന്നാണ്‍.

സാദൃശ്യം ശ്രദ്ധിക്കൂ....

ഞാന്‍ എഴുതി......

"മണ്ണ് വിണ്ണിനിണയാകുന്നത്
മഴ പെയ്യുമ്പോഴത്രെ..!"

ഇട്ടിമാളൂ അത് ഇങ്ങനെയാക്കി.....

"വിണ്ണ്‌ മണ്ണിലെത്തി
മണ്ണിനു ഇണയായ് തുണയായ്"

ഞാന്‍ എഴുതി......
"ആകാശത്തിന്ടെ ചുംബനം
ഭൂമിയുടെ കവിളുകളിലേക്ക്,
മെല്ലെ ..മെല്ലെ ...
അനന്തരം
നെറുകയില്‍ നിന്ന് നെഞ്ജിലേക്ക്."

ഇട്ടിമാളൂ അത് ഇങ്ങനെയാക്കി.....
"ആദ്യ ചുംബനം നെറുകയില്‍
അനന്തരം നെറ്റിത്തടത്തില്‍
പളുങ്കുപോല്‍ മഴത്തുള്ളി കാത്തുവെച്ച
മൂക്കിന്‍ തുമ്പില്‍
കവിളില്‍ കഴുത്തില്‍…"

ഞാന്‍ എഴുതി......
"ഓര്‍ക്കുക...
നമ്മളും പണ്ടോരോ മഴത്തുള്ളിയായ്....!"

ഇട്ടിമാളൂ അത് ഇങ്ങനെയാക്കി.....
"ഞാനറിയുന്നു
ഒരുനാള്‍ ഒരുനാള്‍
ഞാനുമൊരു മഴത്തുള്ളിയില്‍
നിന്നാണ്‌ ഉറവയെടുത്തതെന്ന്‌…"

കൊള്ളാം....ഒരാളുടെ കവിത എടുത്ത് വാക്കുകള്‍ തിരിച്ചും മറിച്ചുമിട്ട് പുതിയകവിത ഉണ്ടാക്കുന്ന പരിപാടി....ഏവര്‍ക്കും പരീക്ഷിച്ചു നോക്കാം... യഥാരഥഉടമ കണ്ടെന്നാലോഞാന്‍ നിങ്ങളുടെ കവിത കണ്ടിട്ടേയില്ലെന്ന് ആണയിടാം...............ഹ..ഹ....ഹ...

Promod P P said...

എനിക്ക് ഇട്ടിമാളുവിന്റെ കവിതയേക്കാള്‍ ജിതേഷിന്റെ കവിതയാണ് ഇഷ്ടമായത്.
പക്ഷെ ജിതേഷ്..താങ്കള്‍ ഉദ്ധരിച്ച വരികള്‍ എടുത്ത് പരിശോധിക്കുമ്പോഴും അതില്‍ ആശയ പരമായ സാദൃശ്യം ഒന്നും കാണുന്നില്ലാലൊ.
"മണ്ണ് വിണ്ണിനിണയാകുന്നത്
മഴ പെയ്യുമ്പോഴത്രെ..!"

എന്ന വരികള്‍ക്കും

"വിണ്ണ്‌ മണ്ണിലെത്തി
മണ്ണിനു ഇണയായ് തുണയായ്"

എന്ന വരികളും രണ്ട് അര്‍ത്ഥതലങ്ങള്‍ അല്ലെ കാണിക്കുന്നത്..

തികച്ചും യാദൃശ്ചികമായി ഉണ്ടായ ഘടനാപരമായ ഒരു സാദൃശ്യമായാണ് എനിക്ക് തോന്നിയത്. തന്നേയുമല്ല ജിതേഷിന്റെ വരികള്‍ അത്യധികം കാല്പനികമായ ഒരു അനുഭൂതി തരുമ്പോള്‍ ഇട്ടിമാളുവിന്റെ വരികളില്‍ തീരെ കാല്‍പ്പനികത കാണുന്നില്ല മറിച്ച് ഒരു നിഗമനത്തില്‍ എത്തുന്നതായാണ് തോന്നിയത് അതു പോലെ ജിതേഷ് എടുത്ത് കാണിച്ച മറ്റു വരികളിലും അങ്ങനെ ഉള്ള ഒരു സാദൃശ്യമാണ് എനിക്ക് തോന്നിയത്.

ഇട്ടിമാളുവിന്റെ ധാര്‍മ്മികരോഷം കാര്യമാക്കണ്ട ജിതേഷെ.. ആദ്യമായി ഒരു ആരോപണം കേട്ട വിഷമത്തില്‍ നിന്നുണ്ടായതാണ്.. വിട്ടു കളയു..

qw_er_ty

കണ്ണൂരാന്‍ - KANNURAN said...

ഈ കവിതക്ക് ആദ്യ കമന്റിട്ടത് ഞാനായിരുന്നു. അതിനു ശേഷം ഇന്നലെ വരെ ആരും ഈ കവിതയില്‍ ചോരണം ആരോപിച്ചില്ല. ഇപ്പൊ ജിതേഷിന്റെയും ഇട്ടിയുടെയും കമന്റുകള്‍ കൂട്ടി വായിക്കുമ്പോള്‍ എനിക്കു തോന്നുന്നത് ഇപ്രകാരമാണ്.

ഒരിക്കലും ഒരാളും ഒരു സാധനം മോഷ്ടിച്ച് ഇതാ കണ്ടോയെന്ന് അയാളുടെ വീട്ടില്‍ വന്നു പറയുമോ? ഇല്ലെന്നെ എനിക്കു തോന്നുന്നുള്ളൂ... ഇട്ടിമാളുവിന്റെ കമന്റില്‍ കാണുന്നത് പുഴയില്‍ ജിതേഷിന്റെ കവിതയില്‍ വന്നു അവര്‍ കമന്റിയെന്നല്ലെ. അതില്‍ നിന്നു തന്നെ അവര്‍ മോഷ്ടിച്ചില്ലെന്ന് വ്യക്തമല്ലെ...കവിത മോഷ്ടിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ആ ബ്ലോഗിന്റെ ലിങ്ക് അവിടെ ഇടുമായിരുന്നില്ലെന്നുറപ്പല്ലെ..

പിന്നെ ജിതേഷ് ചൂണ്ടിക്കാണിച്ച വരികള്‍ മോഷ്ടിച്ചെടുത്തതായി തോന്നുന്നില്ല... കേവല സാദൃശ്യങ്ങള്‍ മാത്രം...പ്രത്യേകിച്ചും മഴ എന്ന വിഷയമാകുമ്പോള്‍...
അതില്‍പ്പരം മറ്റെന്തെങ്കിലും ഉണ്ടെന്നൊരു വായനക്കാരന്‍ എന്നുള്ള മട്ടില്‍ എനിക്കു തോന്നുന്നില്ല...


ഇട്ടിമാളു ഈ ഒരു കവിത മാത്രമല്ലല്ലോ എഴുതിയത്... എനിക്കു തോന്നുന്നത് അമ്പതിലേറെ പോസ്റ്റുകളെങ്കിലും ഇട്ടിമാളു എഴുതിയിട്ടുണ്ടാകുമെന്നാണ്. ഇതുവരെ എഴുതിയെതിലേതെങ്കിലുമൊന്ന് മോഷ്ടിച്ചതാണെന്നാരും പറഞ്ഞു കണ്ടിട്ടുമില്ല... അതുകൊണ്ട് ഇട്ടിയെ വെറുതെ വിടുന്നതല്ലെ നല്ലത്... അതാണ് ശരിയെന്നാണെന്റെ അഭിപ്രായം..

ഞാന്‍ ഇരിങ്ങല്‍ said...

ജിതേഷ്..,
ഈ കവിതയില്‍ ആദ്യമേ ഞാന്‍ ഇടപെട്ടിരിന്നു. അതു കൊണ്ട് തന്നെ ഇപ്പോഴും.

സംഭവം താങ്കള്‍ പറഞ്ഞതു പോലെയാണെങ്കിലും സത്യമതല്ലെന്ന് ഇട്ടിമാളു പറഞ്ഞസ്ഥിതിക്ക് താങ്കള്‍ ഇനിയും എന്താണ് പ്രതീക്ഷിക്കുന്നത്?
ഇട്ടിമാളു ക്ഷമ പറയുമെന്നോ?? അതൊരു നടക്കാത്ത സ്വപനമല്ലേ...

രണ്ടുപേരും മത്സരിച്ചെഴുതി തെളിയൂ അതല്ലേ കൂടുതല്‍ നല്ലത്. ഇവിടെ ഇട്ടിമാളുവിന് സാമ്പത്തീക ലാഭമൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഇനിയും ഈ ആരോപണം നീട്ടിക്കൊണ്ടു പോകേണ്ടതുണ്ടൊ?
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഗുപ്തന്‍ said...

ഇരിങ്ങലിനോട്,
ഈ രണ്ടുകവിതയും വായിച്ചുനോക്കിയിട്ട് ഒന്നു ഒന്നിന്റെ മോഷണമാണ് എന്ന് ഇരിങ്ങലിനു തോന്നി എന്നാണോ ജിതേഷിനു താങ്കള്‍ കല്പിച്ചുകൊടുത്ത ശരിയുടെ അര്‍ത്ഥം? എങ്കില്‍ എനിക്ക് തങ്കളോട് സഹതാപമുണ്ട്. ഇത്രയും വാനാപരിചയമുള്ള ഒരു എഴുത്തുകാരനില്‍ നിന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്ന ഒരു 'ശരി' അല്ല അത്.

എസ്. ജിതേഷ്ജി/S. Jitheshji said...

തെറ്റ് എപ്പോഴും തെറ്റു തന്നെയാണ്‍....
അത് സ്വന്തം അച്ഛ്ന്‍ ചെയ്തതായിരുന്നാലും...
അതാണ്‍ യഥാര്‍ഥ നീതിബോധം.
ബ്ലോഗ്ഗില്‍ "ഇട്ടിമാളു ഇഫക്ട്" എപ്പോഴും
നിരുത്സാഹപ്പെടുത്തേണ്ടതാണ്‍.....
മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലെ
ലക്ഷക്കണക്കിന്‍ വായനക്കാരുള്‍ള്‍ ഒരു പ്രസിധീകരണത്തില്‍ 8 വര്‍ഷം മുമ്പ് വന്ന ഒരു കവിത മറ്റൊരാളുടെ പേരില്‍ വന്നതാണെന്നറിഞ്ഞിട്ടും
ഒത്തിരി ഒത്തിരി സാദൃശ്യമുള്‍ള ഒന്ന് സ്വന്തം പേരില്‍ കൈവശം വച്ചനുഭവിക്കുന്നതു തന്നെ പരിഹാസ്യമല്ലേ കൂട്ടുകാരേ....??? കൂട്ടുകാരിയുടെ നന്മയെ ആകാശത്തോളം വാഴ്ത്തുക. പക്ഷേ തെറ്റുകളെ തിരുത്തുകയും വേണം. അതല്ലേ നല്ല കൂട്ടുകാരുടെ ലക്ഷണം....? മകന്‍ കട്ടോണ്ടു വന്ന സാധനം തിരിച്ചു ചോദിക്കാന്‍ ചെന്ന അയല്‍വാസിയെ ആവോളം തെറിപറഞ്ഞിട്ട് "എന്ട് മോന്‍ കക്കില്ല അവനിത് കളഞ്ഞുകിട്ടിയതാണെന്നു " പറയുന്ന മാതാപിതാക്കളുടെ മക്കള്‍ പെരുംങ്കള്‍ള്‍ന്മാരായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കാഴ്ച നിത്യവും കാണുന്നയാളാണ്‍ ഈയുള്ളവന്‍.....!!!!!!!!!

Unknown said...

മനു.,
ഞാന്‍ തെറ്റ് ഏതെന്ന് പറഞ്ഞില്ലല്ലൊ. ജിതേഷ് ശരി എന്നും പറഞ്ഞില്ല, ഇട്ടിമാളു തെറ്റ് എന്നും ഞാന്‍ പറഞ്ഞില്ല.

“സംഭവം താങ്കള്‍ പറഞ്ഞതു പോലെയാണെങ്കിലും സത്യമതല്ലെന്ന് ഇട്ടിമാളു പറഞ്ഞസ്ഥിതിക്ക് താങ്കള്‍ ഇനിയും എന്താണ് പ്രതീക്ഷിക്കുന്നത്?”
ഇതിലെവിടേയും ഞാന്‍ ഒരാള്‍ ശരി എന്ന് ഉദ്ദേശിച്ചിട്ടില്ല.

രണ്ടു പേരും അവരുടെ ഭാഗങ്ങള്‍ പറഞ്ഞ സ്ഥ്തിക്ക് നിര്‍ത്തിക്കൂടെ എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

അതില്‍ കൂടുതല്‍ പറയണമെങ്കില്‍ എനിക്കെന്തെങ്കിലും കൂടുതല്‍ തെളിവുകള്‍ വേണ്ടിവന്നേനെ. അതിന്‍ റെ ആവശ്യവുമില്ല.

aneeshans said...

ഇട്ടിമാളു ,..

ഇവിടെയും ഉണ്ടോ ..
ഒരു കമന്റ് അവിടെ ഇട്ടല്ലോ

പേസ്റ്റ് ചെയ്യുവാണേ ..


എല്ലാ കവിതയെഴുത്തുകാരും / കവികളും ആരൊക്കെയോ നേരത്തെ എഴുതിയതു വായിച്ച് തന്നെയാണ് അവരുടെ പദസമ്പത്ത് കൂട്ടുന്നത്.
താങ്കളും ഒട്ടും വ്യത്യസ്തനല്ല. ആണോ ?

പിന്നെ ഈ മഴ :) അത് എന്തൊക്കെ കാണിച്ചാലും ... കുറെയൊക്കെ സാദൃശ്യം ഉണ്ടാവും എഴുതി വരുമ്പോള്‍
മഴയല്ലേ മാഷേ വിട്ട് കള.

അപ്പോ എല്ലാം പറഞ്ഞ പോലെ ..
ഞാന്‍ ഈ നാട്ടുകാരനല്ല കേട്ടോ.. തൃശൂരാ.

തറവാടി said...
This comment has been removed by the author.
തറവാടി said...
This comment has been removed by the author.
തറവാടി said...

ഞാന്‍ ഒരു കവിതാ അസ്വാദകനല്ല , അതുകൊണ്ടുതന്നെ രണ്ടു കവിതകളും‌ തമ്മിലുള്ള ആശയപ്പൊരുത്തം‌ വിശകലനം‌ ചെയ്യുന്നുമില്ല

പക്ഷെ,

ഇട്ടിമാളു ജിതേഷിന്‌റ്റെ കവിത കോപ്പിയടിച്ചില്ല എന്നു പ്രസ്ഥാവിച്ച സ്ഥിതിക്ക് അതു വിശ്വസിക്കുക എന്ന സാമാന്യ മര്യാദ ജിതേഷില്‍‌നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇട്ടിമാളുവിന്റെ ജിതേഷിനോടുള്ള സംബോധന ശരിയായെന്നെനിക്കും‌ തോന്നുന്നില്ല.

സജീവ് കടവനാട് said...

ആശയ ചോരണമാണോ എന്നൊന്നും എനിക്കറിയില്ല. പിന്നെ സാമ്യമുളള ആശയങ്ങള്‍
ഉണ്ടായിക്കൂടാ എന്നില്ലല്ലോ. മലയാള‍ത്തില്‍ എഴുതുമ്പോള്‍ ശബ്ദതാരാവലിയെടുത്ത് ആരും ഉപയോഗിച്ചിട്ടില്ലാത്ത പദങ്ങള്‍ മാത്രം ഉപയോഗിച്ച് കവിതയെഴുതണം എന്നൊക്കെ ശഠിച്ചാല്‍ കവിത ചത്തുപോകില്ലേ.

....ഉയിരുണരാത്ത
എന്റെ മഴതുള്ളികള്‍………

ഈ വരികള്‍ക്ക് ഞാന്‍ മനസിലാക്കിയ അര്‍ഥമാണെങ്കില്‍ ഈ കവിത ഹൃദയത്തില്‍ നിന്ന് വന്നതു തന്നെയായിരിക്കണം.

എസ്. ജിതേഷ്ജി/S. Jitheshji said...

എന്‍ടെ കവിത തന്നെ "പീറ"യാണെന്നും ഞാന്‍ മോശക്കാരനാണെന്നും ധ്വനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ കണ്ടു. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ പലരും ശ്രമിച്ചില്ല..!
ഏതായാലും ഒ.എന്‍.വി.കുറുപ്പിനെയും അക്കിത്തത്തെയും കെ.പി ശങ്കരനെക്കാളുമൊക്കെ കവിതയെക്കുറിച്ച് ആധികാരികമായി പറയുവാന്‍ കഴിവുള്ളവര്‍ ബ്ലോഗിലുണ്ടെന്നു തോന്നുന്നില്ല.
എന്‍ടെ മഴയെപ്പറ്റി അക്കിത്തവും ഒഎന്‍ വിയും കേ.പി.ശങ്കരനും എഴുതിയ കുറിപ്പുകളും കവിത അച്ചടിച്ചുവന്ന മാതൃഭൂമിയുടെ തുടര്‍ലക്കങ്ങളില്‍ വന്നിരുന്നു.ഒപ്പം ധാരാളം വായനക്കാരുടെ പ്രതികരണങ്ങളും.
മാതൃഭൂമി സൂക്ഷമമായി വായിക്കുന്നവര്‍ക്ക് (ചിലര്‍ക്കെങ്കിലും) ഇതൊക്കെ ഓര്‍മ്മയുണ്ടാകും. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2000april 16-22 issue ) ഇവിടെ എന്‍ടെ കവിത പീറതന്നെയായിക്കോട്ടെ ...! ഞാന്‍ ഒന്നിനും കൊള്ളാത്തവനുമായിക്കോട്ടെ...
അതല്ലല്ലോ ഇവിടുത്തെ പ്രശ്നം....?

ഇവിടുത്തെ പ്രശ്നം ആശയങ്ങളുടെ സമാനതയ്ക്കുമപ്പുറം രണ്ടിന്റെയും താളഗതിയിലും
ഘടനയിലും രൂപത്തിലുമുള്ള സമാനത....! (ശ്രീ സുരലോഗം ചൂണ്ടിക്കാട്ടിയതു പോലെ
ചില വാക്കുകള്‍ - മണ്ണ്/വിണ്ണ്,ചുംബനം,അനന്തരം,ആയിരം - രണ്ടിലും ചില "പ്രത്യേകസ്ഥാന"ങ്ങളില്‍ത്തന്നെ കാണുന്നു.) ഈ പ്രത്യേകസ്ഥാനങ്ങളുടെ അര്‍ത്ഥം കവിതസൂക്ഷ്മമായി വായിക്കുന്നവര്‍ക്ക് പെട്ടെന്ന് പിടികിട്ടും.

ഇനി മറ്റൊരു ചോദ്യം.....?
ആദ്യം തന്നെ ഒരു കവിത നിലനില്‍ക്കെ വീണ്ടും അതുപോലെതന്നെ ഒന്ന് സൃഷ്ടിക്കുന്നതില്‍ എന്തു പ്രസക്തി...?

art promoter said...

എന്‍ടെ ജിതേഷ് മാഷേ ഇട്ടിമാളു കുട്ടിയല്ലേ...? മാഷിന്‍ടെ കുട്ട്യോളുടെ പ്രായമൊക്കേ കുട്ടിമാളൂനും കാണൂ.....കുട്ടികളാകുമ്പോള്‍ ഇത്തിരി കുറുമ്പും കുസൃതീം കാണാതിരിക്കുമോ...???? അങ്ങനെചെയ്തുപോയതാവും. പിന്നെ അതൊക്കെ തുറന്നുസമ്മതിക്കാന്‍ ആരെങ്കിലും തയാറാവുമോ...?
സാമാന്യബുദ്ധിയുണ്ടേല്‍ ചിന്തിച്ചൂടെ....????
വിട്ടു കളയന്നേ...പക്ഷെ എന്നു വച്ച് നാളെ മുതല്‍ എല്ലാരും കുട്ടിമാളൂന്‍ടെ പരിപാടി അനുകരിക്കരുതെന്നു മാത്രം...!

ഇട്ടിമാളു അഗ്നിമിത്ര said...

ഇപ്പൊ എങ്ങിനെ സംബോധന ചെയ്യണമെന്നത് പ്രശ്നം ... എന്നാലും ...

ശ്രീ ജിതേഷ് ...

താങ്കളുടെ ഇപ്പൊഴത്തെ പരാതി ഞാന്‍ "ഇയാള്‍ " "താന്‍ " എന്നു
വിളിച്ചതാണെങ്കില്‍ ക്ഷമിക്കുക... അന്നേരത്തെ രോഷം കൊണ്ടും ഞാന്‍
വളര്‍ന്ന ചുറ്റുപാറ്റില്‍ ഇത് അത്ര വലിയ പാപം അല്ലാത്തതു കൊണ്ടും
താങ്കള്‍ എന്നെ പറഞ്ഞ ഭാഷ (മാനേഴ്സ്) വെച്ചു നോക്കുമ്പോള്‍ ....അങ്ങിനെ
പലകാരണങ്ങള്‍ കൊണ്ടും അന്നേരത്ത് അങ്ങിനെ പറയാനെ തോന്നിയുള്ളു...ഇളയവരുടെ
തെറ്റുകള്‍ മുതിര്‍ന്നവര്‍ ക്ഷമിക്കുമല്ലോ അല്ലെ...ക്ഷമാപണം വൈകിയതിനു
കൂടി ക്ഷമിക്കുക...

അല്ല ... ഇനി താങ്കളുടെ കവിത ഞാന്‍ മോഷ്ടിച്ചെന്നാണെങ്കില്‍ .. ഞാന്‍
മോഷ്ടിച്ചിട്ടില്ല എന്നെ പറയാനുള്ളു...

പിന്നെ എന്റെ നാടും വീടും റേഷന്‍ കാര്‍ഡും .. ചോദിച്ചവരോട്... അതിന്റെ
ഒക്കെ ആവശ്യമുണ്ടോ ഈ ബൂലോകത്തില്‍ ഒരിത്തിരി മണ്ണ് സ്വന്തമാക്കാന്‍ ...
ചോദിച്ചവര്‍ അതൊക്കെ കൊടുത്താണോ ഇവിടെ വന്നത്...

ഇനി ഇതില്‍ കൂടുതല്‍ ഒരു മറുപടി എന്നില്‍ നിന്ന് പ്രതീക്ഷിക്കണ്ട..
മറ്റൊന്നും കൊണ്ടല്ല... സമയമില്ല.. അതുകൊണ്ട് തന്നെ..

N.J Joju said...

കഷ്ടം തന്നെ....

തന്റെ കവിതയോട് ഒരു വിദൂരസാമയ്ം തോന്നിയപ്പോഴേയ്ക്കും അത് തന്റെ കവിതയുടെ കോപ്പിയാണ് എന്ന് എടുത്തുചാടി പ്രഖ്യാപിച്ചത് ഇട്ടിമാളൂ ചെയ്ത തെറ്റ്.

ജിതേഷ് തന്റെ ന്യായങ്ങളും തെളിവുകളും നിരത്തിയത് സ്വാഭാവികം. എങ്കിലും പല ആനുകലികങ്ങളിലും പുസ്തകങ്ങളിലും കവിതകള്‍ അച്ചടിച്ചു വരികയും ചില കവിതകളൊക്കെ മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്ത ഒരു കവി എന്ന നിലയ്ക്ക് പിന്നീടുണ്ടായ അനാവശ്യ ചര്‍ച്ചകള്‍ ജിതേഷിന്റെങ്കിലും ഒഴിവാകാമായിരുന്നു.

കവിതകളില്‍ ഒരേതരത്തിലുള്ള ആശയങ്ങളും അവതരണ ശൈലിയുമൊക്കെ അപൂര്‍വ്വമായെങ്കിലും കടന്നു വരാം. ഇരയിമ്മന്‍ തമ്പിയുടെ പദങ്ങള്‍ താളങ്ങവും രാഗവും വ്യത്യസ്ഥമാണെങ്കിലും അതില്‍ പറയുന്ന സാഹിത്യതിന് വളരെ സാദൃശ്യമുണ്ട്.

കുമാരണാശാന്റെ വീണപൂ‍വുപോലെ തന്നെ ഹിന്ദിയില്‍ മുര്‍ച്ഛായാ ഫൂല്‍ എന്നൊരു കവിത ഞാന്‍ പന്ത്രണാം ക്ലാസില്‍ പഠിച്ചതായി ഓര്‍ക്കുന്നു.

ഓ.എന്‍.വി യുടെ ശ്യാമ മേഖമേ നീയെല്‍ പ്രേമദൂതുമായ് ദൂരെ...” എന്നു തുടങ്ങുന്ന ഗാനം മേഘസന്ദേശത്തില്‍ നിന്ന് പ്രജോതനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് എന്ന് അദ്ദേഹം തന്നെ സമ്മതിയ്ക്കും.

“ആയിരം പാദ സ്വരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയും ഒഴുകി” എന്നതിന്റെ കോപ്പിയാണോ “മയ്യഴിപ്പുഴ ഒഴുകി, തൃക്കാല്‍ ചിലമ്പു കിലുങ്ങി” എന്ന ഗാനം.

“ന്യൂസ് പേപ്പര്‍ ബോയി” എന്ന സിനിമയുടെ പ്രമേയത്തിനും ചില ഷോട്ടുകളില്‍ പോലും പധേര്‍ പാഞ്ചാലിയുമായി സാമ്യമുള്ളതായി കേട്ടിട്ടുണ്ട്.

അനാവശ്യമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് സ്വയം അപഹാസ്യരാകാതിരിക്കുന്നതല്ലെ രണ്ടു പേര്‍ക്കും നല്ലത്. നിങ്ങളൊക്കെ വിശാലേട്ടനെ കണ്ടു പഠിക്കണം.

ത്രിശ്ശൂക്കാരന്‍ said...

മോഷണം ആദ്യം ആരോപിച്ചത് കുട്ടിമാളു ആണല്ലോ?
അതുകൊണ്ടു തന്നെ സാദൃശ്യം ഉണ്ടോ, ഇല്ലേ എന്നൊന്നും തര്‍ക്കിക്കേണ്ട ആവശ്യമില്ല. 2 പേര്‍ക്കും സാദൃശ്യം തോന്നിയത് സ്വഭാവികം.
എന്നിരുന്നാലും എനിക്കു തോന്നുന്നു, ഒരു പക്ഷെ, മാതൃഭൂമിയില്‍ വന്ന കവിത, അബോധത്തിലെവിടെയോ ഉണ്ടായിരുന്നിരിക്കണം, കുട്ടിമാളുവിന്...എന്നു തോന്നുന്നു.