അവന്റെ കവിതകളിൽ നിറയെ
അരക്കെട്ടുകളായിരുന്നു
അരക്കെട്ട് പപ്പടം എന്നത്
പണ്ട് പാതിരാ ചന്തയിൽ
പറഞ്ഞു കേട്ടതാണ്
അരക്കെട്ട് പുകയില കുറഞ്ഞതിനാണ്
സ്ത്രീധനക്കമ്മിയിൽ അമ്മൂമ്മ
പണ്ട് പീഡിപ്പിക്കപ്പെട്ടത്
അമ്മയുടെ അരക്കെട്ടിൽ
തലേക്കെട്ടിന്റെ ബലത്തിൽ
ആരോ കൈവെച്ചതാണ്
അവനായി പരിണമിച്ചത്
അരക്കെട്ട് കവിയുന്ന മുടിയിലായിരുന്നു
അവന്റെ കണ്ണെങ്കിൽ
അതിനുമപ്പുറത്തേക്ക് ആഴ്ന്നിറങ്ങുന്നത്?
അരക്കെട്ട് ബുദ്ധിപോലുമില്ലാത്ത
അരണ പെണ്ണിലായിരുന്നു
ആദ്യത്തെ പരീക്ഷണം
അറിയില്ല,
ഇനിയുമെവിടെയൊക്കെ
അരക്കെട്ടുകൾ
ചിതറികിടക്കുന്നുവെന്ന്
ഒന്നുകിൽ അരക്കെട്ടഴിയും വരെ
അല്ലെങ്കിൽ...
28 comments:
അവന്റെ കവിതകളിൽ നിറയെ
അരക്കെട്ടുകളായിരുന്നു
അറിയില്ല,
ഇനിയുമെവിടെയൊക്കെ
അരക്കെട്ടുകൾ
ചിതറികിടക്കുന്നുവെന്ന്...
ചിതറിയവ ഒരുപാട്.
ആരാ ഈ അവൻ
നല്ല നിലവാരമുണ്ട്. ഇഷ്ടപ്പെട്ടു.
നന്നായിട്ടുണ്ട്
മുഴുക്കെട്ടില് കവിതയ്ക്ക് എവിടെ സ്കോപ്. തുടരട്ടെ ചരിഞ്ഞ നോട്ടങ്ങള്‍. അതിലൂടെ പുതിയ കവിതകള്‍.
അരക്കെട്ടു കവിതകളില്‍
അരക്കെട്ട് പപ്പടം
അരക്കെട്ട് പുകയില
അരക്കെട്ട് ബീഡി
എല്ലാം ചിതറിക്കിടക്കുന്നു.
കവിത നഗ്നതയുടെ ദര്‍ശനമാണ് എന്ന് പറയാം. കവിത മനുഷ്യ വര്‍ഗ്ഗത്തിന് റെ അടിക്കുപ്പായമാണ് എന്ന് നാം തിരിച്ചറിയുന്നു. കവിത ശരീരത്തോട് ഒട്ടിക്കിടക്കുകയും നിങ്ങളുടെ ശരീരം എത്ര മെലിഞ്ഞതാണ്, എത്ര കൊഴുത്തതാണ്, എത്ര വിരൂപമാണ്, എത്ര സുന്ദരമാണ് എന്ന് കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. സത്യത്തില്‍ ശരീരത്തോട് ഏറ്റവും ഒട്ടിക്കിടക്കുന്ന വസ്ത്രത്തിനാണ് കവിത എന്ന് പറയുന്നത്. എല്ലാ വാക്കുകളും കളവാണ് അതുപോലെ അതിനൊരു പാട് അര്‍ത്ഥങ്ങളും അനര്‍ത്ഥങ്ങളും ഉണ്ടാവുന്നു എന്നും നമുക്കറിയാം. അതു കൊണ്ണ്ടാണ്
അരക്കെട്ട് കവിതയും അരക്കെട്ട് പപ്പടവും ഒന്നും ഒന്നും രണ്ടായി പോവുന്നത്. അത് അര്‍ത്ഥവും അനര്‍ത്ഥവും ഉണ്ടാക്കുന്നത്.
അതു കൊണ്ടാണ് അരക്കെട്ട് പുകയില സ്ത്രീധനം കുറഞ്ഞതിന് അമ്മൂമ്മ പീഡിക്കപ്പെട്ടത്.
അരക്കെട്ടും തലേക്കെട്ടും ഒന്നായി തീരുമ്പോള്‍ ഒരു സംസ്കാരവും ഭാഷയും അര്‍ത്ഥവും ചിലപ്പോള്‍ സുന്ദരമോ വൈരൂയ്പയ്മൊ ഒക്കെ ഉണ്ടാവുന്നു എന്ന് പറയാം.
അരക്കെട്ടുകളൊക്കെ ചിതറിക്കിടക്കാനുള്ളതാണെന്നും അല്ലെങ്കില്‍ അഴിച്ചെടുക്കാനുള്ളതാണെന്നുമുള്ള പുരുഷ സങ്കല്‍പ്പങ്ങളിലേക്കാണ് കവിത കൊണ്ടു പോവുന്നത്.
ലോകം പുരുഷന് റെ കണ്ണിലൂടെ അല്ലാതെ ലോകം സ്ത്രീയുടെയോ കുട്ടിയുടെയോ കണ്ണിലൂടെ എന്നു കാണാന്‍ സാധിക്കുമെന്ന് ആധിപിടിക്കുന്നു ഞാന്‍
സ്നേഹത്തോടെ
ഇരിങ്ങല്‍
അമ്മയുടെ അരക്കെട്ടില്‍ തൂങ്ങി
വാശിപിടിച്ചത് മറന്നതാവില്ല.. ല്ലേ?
ഇഷ്ടായി ഇട്ടിമാളൂ
അമ്മയുടെ അരക്കെട്ടിൽ
തലേക്കെട്ടിന്റെ ബലത്തിൽ
ആരോ കൈവെച്ചതാണ്
അവനായി പരിണമിച്ചത്
ആ..ഹാ... ഫന്റാസ്റ്റിക്...
ചിതറിക്കിടക്കുന്ന അരക്കെട്ടുകൾ തേടിക്കൊണ്ട് ചിതറിക്കിടക്കുന്ന ചിന്തകൾ എയ്യുന്നുണ്ടോ..?
നന്നായിട്ടുണ്ട്.....
ഏറെ വ്യത്യസ്തമായ കാഴ്ച്ച.ഭാവുകങ്ങൾ.
അരക്കെട്ട് എന്ന് പദത്തിന്റെ പ്ലേസിഗും മൊത്തം കൊണ്ടു പോകുന്ന പ്രയോഗവൈദഗ്ദ്യവും ഹൃദ്യമാണ്.
നല്ല എഴുത്ത് വികാരതീവ്രമായി കൂടുതല്‍ എഴുതുക.
കൊള്ളാം...
ഉം...കൊള്ളാം.....
വഴിപോക്കൻ.. പെറുക്കിയെടുത്തു നോക്കാം അല്ലെ.. ഒരു ശ്രമം.. :)
ഏറക്കാടൻ.. എന്നെ തല്ലുകൊള്ളിക്കണമല്ലെ..
കുമാരൻ.. ശ്രീ.. വികടശിരോമണി..അഭിജിത്ത്.. വികെ..കുഞ്ചുമ്മാൻ.. വായനയ്ക്ക്, അഭിപ്രായത്തിന് നന്ദിയുണ്ട് ..:)
വിനോദ് .. മനപ്പൂർവ്വം ചെരിഞ്ഞതല്ല.. :)
ഇരിങ്ങലെ.. സത്യം പറയാലൊ.. ഈ പറഞ്ഞത് പകുതിയും എനിക്ക് മനസ്സിലായില്ല..
“അരക്കെട്ടുകളൊക്കെ ചിതറിക്കിടക്കാനുള്ളതാണെന്നും അല്ലെങ്കില്‍ അഴിച്ചെടുക്കാനുള്ളതാണെന്നുമുള്ള പുരുഷ സങ്കല്‍പ്പങ്ങളിലേക്കാണ് കവിത കൊണ്ടു പോവുന്നത്.“.. ഇങ്ങനെയല്ല, ഇതിനു നേരെ എതിർ ദിശയിലാണ് ഞാൻ ഉദ്ദേശിച്ചതെന്ന് മാത്രം.. ആധിപിടിക്കണ്ട, ചുരുങ്ങിയ പക്ഷം ഇതൊരു പെൺനോട്ടം തന്നെയാണ്.. എന്റെ നോട്ടത്തിലെങ്കിലും..
ശ്രദ്ധേയൻ.. മറന്നതല്ല.. മറന്നവരെ കുറിച്ച് ഓർത്ത് പോയതാണ്.. ഒന്നുകൂടി, വിസ്താരഭയത്താൽ മാറ്റിവെച്ചതാണ് പിറവിയുടെ വേദനയിൽ ഞരങ്ങുന്ന ആ അരക്കെട്ടിനെ
കമ്പർ.. ചിതറിയ അരക്കെട്ടുകളല്ല, ചിതറിയ ചിന്തകളാ കൂടുതൽ ശല്ല്യക്കാർ.. :)
കവിതയാ...ന്നാ ശരി..സുലാന്‍..
അരക്കെട്ട് ബീഡിയുടെ പുകചില്‍ കൂടെ ചേര്‍ക്കാമായിരുന്നു.
പുകയില്ലാതെ അരക്കെട്ടിനു ഒരു ബലമില്ലാത്ത പോലെ.
ഇഷ്ടമായി.
kollam ...valare vyathyasthamayi...
സ്വപ്നാടകന്.. കവിതയെ ഇഷ്ടല്ലെ.. ? പാവം കവിത :(
മുഫാദ്.. ചിതറിക്കിടക്കുന്നതിൽ നിന്നും പെറുക്കിയെടുക്കാതെ പോയത്..
ഗൗരി.. :)
അഭിമന്യു.. ഞാൻ പുലിയല്ല :)
പാവം ഞാനും..
kollamallo halfkettu......
ഇട്ടിമാളു ,
അര-കെട്ടുകഥകള്‍ കൊള്ളാം,കേട്ട് കഥകള്‍ അല്ലെങ്കിലും, ജീവിതത്തിന്റെ കഥാ സന്ദര്‍ഭങ്ങള്‍ ആകുന്ന മനോഹരമായ വരികള്‍....
maaaluve ennatha ithu ?
ഇവിടെ കണ്ടതിലും,വായിച്ചതിലും,പരിചയപ്പെട്ടതിലും സന്തോഷം ഇട്ടിമാളു, പേര് നല്ല പരിചയം, എന്നോ ബ്ലോഗില്‍ ഞാന്‍ ഈ പേരു വായിച്ചിട്ടുണ്ട്
Good thoughts.
I like the way you concluded the poem!
നല്ല വീറുള്ള കവിത, നന്നായി, എന്കിലും ഒരൂട്ടം സാമര്‍ഥ്യമാണ് കവിതയില്‍ മുമ്പില്‍ നില്‍ക്കുന്നത് !
സ്വപ്നാടകൻ.. :)
മഴമേഘങ്ങൾ.. halfkett? :)
Readers Dais .. നന്ദി
ചേച്ചിപ്പെണ്ണ് .. ചുമ്മാ ഒരു വട്ട്
സപ്ന .. എവിടെയൊ എപ്പൊഴൊ കാണുന്ന ഒരു പേര്, അത്രയേ ഉള്ളു.. ഓർമ്മയുണ്ടല്ലൊ അതു മതി.. :)
പ്രണവം .. നന്ദി
ശ്രീനാഥൻ.. വീറുള്ള കവിതയോ.. അതെന്തപ്പാ..?
ദൈവമേ !
ഇങ്ങളു വീണ്ടും ലാന്‍ഡ് ചെയ്തോ..?
സന്തോഷം..:)
അപ്പോ പോസ്റ്റുകളൊക്കെ പോന്നോട്ടെ..
സ്വപ്നാടകന് .. :)
Post a Comment