രാവിലെ മുഖം പോലും കഴുകും മുമ്പെ കമ്പ്യൂട്ടര്‍ തുറന്ന് നെറ്റ് നോക്കുന്ന കൂട്ടുകാരിയാണ് ഇന്നലെ ആ വാര്‍ത്ത പൊട്ടിച്ചത്.. "കാവ്യ വിവാഹമോചനം തേടുന്നു".. പത്രക്കാരിയായ അവള് നേരത്തെ പറഞ്ഞിരുന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങിനെ അടിവരയിട്ടു.. പക്ഷെ പിന്നെ നോക്കുമ്പോള്‍ ആ വാര്‍ത്ത അപ്രത്യക്ഷമായിരിക്കുന്നു... ആരുടെ അഭ്യര്‍ത്ഥനയാണ് അതിനു പുറകിലെങ്കിലും അത്രയെങ്കിലും മാന്യത അവര്‍ കാണിച്ചല്ലൊ.. മറ്റു ചില പത്രത്താളുകളില്‍ കുഞ്ഞുകോളം നിരത്തിയിരിക്കുന്നു.. ഒരു പക്ഷെ അച്ചുനിരത്തുന്നതിനു മുമ്പെ കൂടുതല്‍ കിട്ടാത്തതുകൊണ്ടാവാം എരിവും പുളിയും വളരെ കുറവ്...
പകല്‍ പലപ്പോഴായി പലരും അയച്ച മെയിലുകള്‍.. വാര്‍ത്ത മറ്റൊന്നുമല്ല... പക്ഷെ ഉള്ളടക്കത്തില്‍ കാരണങ്ങള്‍ പലതാവുന്നു..
വൈകുന്നേരം മാനസപുത്രിക്ക് കാവലിരിക്കുന്ന ദു:ഖപുത്രിമാര്‍ വാര്‍ത്താചാനലുകളില്‍ തെന്നി നടക്കുന്നു.. എവിടെയാണ് കൂടുതല്‍ വിവരം കിട്ടുക എന്ന അടക്കാനാവാത്ത ആവേശത്തില്‍ അത് വെക്ക് ഇത് വെക്ക് എന്ന് ആരൊക്കെയോ ആക്രോശിക്കുന്നു.. ബഹളം കേട്ട് വഴിമാറി അങ്ങോട്ട് ചെന്ന ഞാന്‍ കാര്യമറിഞ്ഞപ്പോള്‍ തിരിച്ചിറങ്ങി.. സിനിമയും പാട്ടും സീരിയലും അല്ലാതെ മറ്റൊന്നും കാണാത്തവര്‍ ആദ്യമായി വാര്‍ത്ത കാണുന്നു.. ഇത്രയും പേര് കാത്തിരിക്കുന്നതും ഒരേ കാര്യം സ്ഥിരീകരിക്കാനാണ്, "കാവ്യയുടെ വിവാഹമോചനം" .. ആ പെണ്‍കൂട്ടത്തെ ഓര്‍ത്ത് എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നി.. ഞാനും ഒരു പെണ്ണാണല്ലൊ..
ഒരു കാത്തിരിപ്പില്‍ ഒറ്റക്കായിരുന്ന എന്നോട് വാര്‍ത്തകണ്ട് ഓടിയിറങ്ങി വന്നിരുന്ന ഒരാള്‍ ചോദിക്കുന്നു
"അറിഞ്ഞൊ... കാവ്യ വിവാഹമോചനം നേടുന്നു"
"അതിന്..?"
"നന്നായെ ഉള്ളു... "
"എന്തു നന്നായി.. കാവ്യ വിവാഹമോചനം നേടുന്നതില്‍ ഇയാള്‍ക്കെന്താ ഇത്ര സന്തോഷിക്കാന്‍.."
പതിനൊന്നാം ക്ലാസ്സുകാരിയായ അവള് സംശയത്തോടെ എന്നെ നോക്കുന്നു..
പിന്നെ ഏതൊക്കെയൊ അഭിമുഖങ്ങളില്‍ കാവ്യയും ഭര്‍ത്താവും പറഞ്ഞത്, മറ്റാരൊക്കെയൊ പറഞ്ഞു കേട്ടത്... സിനിമാവാരികകളിലെ ഗോസിപ്പുകള്‍...അങ്ങിനെ കുറെ കഥകള്‍ നിരത്തുന്നു.. അവസാനം പറഞ്ഞു നിര്‍ത്തുന്നത്;
"അവള് ഒരു സിനിമാക്കാരിയല്ലെ"
ആരാണെങ്കിലും അവള് ഒരു പെണ്ണല്ലെ, ഒരു മനുഷ്യജീവിയല്ലെ.. എന്നൊന്നും ഞാന്‍ തിരിച്ചു ചോദിച്ചില്ല.. അവരെല്ലാം ഈ വാര്‍ത്തയില്‍ ശരിക്കും സന്തോഷിക്കുന്നൊ എന്നറിയില്ലെങ്കിലും ചികഞ്ഞു ചികഞ്ഞു കൊത്തിപ്പറിക്കാന്‍ നില്ക്കുന്ന മനോഭാവത്തെ എനിക്ക് സഹിക്കാനാവുന്നതില്‍ അപ്പുറമായിരുന്നു..
ഒരു വിവാഹമോചനത്തിന്റെ സകലദുരിതങ്ങളും അനുഭവിച്ച ആള് പോലും അതിന് അരുനില്‍ക്കുന്നത് കണ്ടപ്പോള്‍... എന്തു പറയാന്‍ "പെണ്ണായതില്‍ ഞാന്‍ ലജ്ജിക്കട്ടെ..."
40 comments:
വൈകുന്നേരം മാനസപുത്രിക്ക് കാവലിരിക്കുന്ന ദു:ഖപുത്രിമാര്‍ വാര്‍ത്താചാനലുകളില്‍ തെന്നി നടക്കുന്നു.. എവിടെയാണ് കൂടുതല്‍ വിവരം കിട്ടുക എന്ന അടക്കാനാവാത്ത ആവേശത്തില്‍ അത് വെക്ക് ഇത് വെക്ക് എന്ന് ആരൊക്കെയോ ആക്രോശിക്കുന്നു.. ബഹളം കേട്ട് വഴിമാറി അങ്ങോട്ട് ചെന്ന ഞാന്‍ കാര്യമറിഞ്ഞപ്പോള്‍ തിരിച്ചിറങ്ങി.. സിനിമയും പാട്ടും സീരിയലും അല്ലാതെ മറ്റൊന്നും കാണാത്തവര്‍ ആദ്യമായി വാര്‍ത്ത കാണുന്നു.. ഇത്രയും പേര് കാത്തിരിക്കുന്നതും ഒരേ കാര്യം സ്ഥിരീകരിക്കാനാണ്.....
പെണ്ണായതില്‍ ലജ്ജ തോന്നേണ്ട കാര്യം ഒന്നുമില്ല. ആണായാലും പെണ്ണായാലും സെലിബ്രിറ്റികളുടെ വിവാഹ/വിവാഹേതര ബന്ധങ്ങളും കൊച്ചു വാര്‍ത്തകളും പോലും ശ്രദ്ധിയ്ക്കാനും പാടി നടക്കാനും എല്ലാവര്ക്കും ഉത്സാഹം കാണും. (അതെപ്പറ്റി പൊടിപ്പും തൊങ്ങലും വച്ച് കഥകള്‍ പ്രചരിപ്പിയ്ക്കാനും). പക്ഷേ, ഇത്തരം വാര്‍ത്തകളോടുള്ള ആവേശത്തിനും അല്‍പ്പായുസ്സേ കാണൂ എന്ന് മാത്രം.
സിനിമാ താരങ്ങള്‍ ആണെങ്കിലും അവരും വെറും മനുഷ്യരാണെന്ന് പലരും ഓര്‍ക്കാന്‍ മിനക്കെടാറില്ല എന്നതാണ് സത്യം
ey vishamikkathe
സിനിമ താരങ്ങളുടെ രഹസ്യങ്ങള്‍ അറിയാന്‍ എല്ലാവര്ക്കും ഒരു തല്പ്പര്യന് ഉണ്ട്. നടികള്‍ മോശം ആണെന്ന് വന്നാല്‍ ഒരു സംതൃപ്തി.
ഒരു കാര്യം കൂടെ ഓര്‍ത്തു ലജ്ജിക്ക്. അഭയ കേസില്‍ അറസ്റ്റിലായ സിസ്റ്റര്‍ സെഫിയെ പറ്റി സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് അവര്‍ കന്യക അല്ല എന്ന് വരുത്തി തീര്‍ക്കുന്നു. അവര്‍ കുറ്റം ചെയ്തോ ഇല്ലയോ എന്നത് വേറെ കാര്യം.
ഇതിലിപ്പോ എന്താ ഇത്ര ലജ്ജിക്കാന്‍? സിനിമാക്കാരുടെ കാര്യമറിയാന്‍ എല്ലാര്ക്കും ഏറെ കൌതുകമുണ്ടാകും. അത്രയ്ക്കും ആഘോഷമായിട്ടു നടന്ന ഒരു കല്ല്യാണമായിരുന്നല്ലോ.
ആണുങ്ങളും ഒട്ടും മോശല്യ!
ഇട്ടിമാളു, ഒരു ഓഫ് ടോപ്പിക്ക്.
മഷിത്തണ്ടിന്റെ ഭാഗമായി ഞങ്ങള്‍ മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. താങ്കളുടേയും ഈ ബ്ലോഗിന്റെ വായനക്കാരുടേയും ശ്രദ്ധ http://crossword.mashithantu.com/ ലേക്ക് ക്ഷണിക്കുന്നു.
ഇതിനൊക്കെ ഇത്ര ലജ്ജിക്കാന്‍ തുടങ്ങിയാലോ! അങ്ങിനെയെങ്കില്‍ മനുഷ്യനായിപ്പോയല്ലോയെന്നോര്ത്ത് ലജ്ജിക്കുവാന്‍ തക്കവണ്ണം വേറെ എന്തോരം കാര്യങ്ങള്‍ കിടക്കുന്നു!
--
പെണ്ണും ആണും ഒന്നുമല്ല പ്രശ്നം. മനോരമയുടെ ഇന്റർനെറ്റ് എഡിഷനിലും മറ്റും ഫ്രന്റ് പേജ് വാർത്തയ്ക്കുള്ള പ്രാധാന്യം ഇതിനു കൊടുത്തത് എന്തിനാണെന്ന് ഒരുപിടിയും കിട്ടുന്നില്ല. സെലിബ്രറ്റിയൊക്കെയാണ് എന്നാലും ഫ്രന്റ് പേജിൽ കൊടുക്കണ്ടതാണോ ഇതൊക്കെ?
പെണ്ണായതില്‍ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല. സിനിമാതാരങ്ങളുടെ കാര്യമാവുമ്പോള്‍ അതറിയാന്‍ എല്ലാവര്ക്കും ഇത്തിരി താല്പര്യം കൂടും. അതതുപോലെ തീരുകയും ചെയ്യും.
എന്താണാവോ ലജ്ജക്കു കാരണം?
എനിക്കൊന്നും മനസ്സിലായില്ല.
മലയാള പത്രങ്ങളുടെ നിലവാരമോര്‍ത്ത് ഇച്ചിരി ലജ്ജ വേണമെങ്കില്‍ ആവാം, ബൂലോകത്തും പോസ്റ്റുകള്‍ നിറയുന്നുണ്ട്, എല്ലാവരും അഘോഷിക്കട്ടെ.
വിവാഹം കഴിക്കാന്‍ അവര്‍ തീരുമാനമെടുത്തതു പോലെ പിരിയണമെന്നു തീരുമാനമെടുക്കാനും അവര്ക്കവകാശമില്ലേ?. വിവാഹമോചനം മരണമൊന്നുമല്ലല്ലോ. ചിലപ്പൊള്‍ മരണത്തില്‍ നിന്നകറ്റുന്ന രക്ഷയുമായി ഭവിക്കാം.
ഇത്രക്കു ഇമോഷണലാവണോ?
അതു മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിനെക്കുറിച്ചാണെങ്കില് അതു സംഗതി വെറെ!
വാര്‍ത്താ വരള്‍ച്ചയുള്ള ഒരു ദിവസം എന്തു ചെയ്യുമെന്നറിയാതിരുന്നപ്പോള് കൊടും മഴപോലെ “ലോഹി“യുടെ മരണവാര്‍ത്ത കിട്ടി എന്നു ഒരു ടെലിവിഷന്‍ മാധ്യമ പ്രവര്ത്തകന് പറഞ്ഞതു കേട്ടപ്പോള്‍ അതിനു മുന്പില് കാവ്യയുടെ വിവാഹമോചനാഘോഷം ഒന്നുമല്ല ഇട്ടിമാളൂ.
സെലിബ്രിറ്റികളുടെ ജീവിതം ആദ്യന്തം ആരാധകര്‍ക്ക് കൊത്തിവലിക്കാനുള്ളതാണ്.
ആണായായാലും പെണ്ണായാലും ഈ സാധനങ്ങാളോക്കെ എന്തിനാ കല്യാണം കഴിക്കുന്നത് !!
പിന്നെ,ആരാ ഈ കാവ്യാമാധവന്...??
ആ മീശമാധവനില്‍ അഭിനയിച്ച പെണ്ണാണോ ??
അതിന്റെ പേര് ജ്യോതിര്മയീന്നോമറ്റോ അല്ലേ??? :)
സെലിബ്രിറ്റികളുടെ ജീവിതം ആദ്യന്തം ആരാധകര്‍ക്ക് കൊത്തിവലിക്കാനുള്ളതാണ്.
ആണായായാലും പെണ്ണായാലും ഈ സാധനങ്ങാളോക്കെ എന്തിനാ കല്യാണം കഴിക്കുന്നത് !!
പിന്നെ,ആരാ ഈ കാവ്യാമാധവന്...??
ആ മീശമാധവനില്‍ അഭിനയിച്ച പെണ്ണാണോ ??
അതിന്റെ പേര് ജ്യോതിര്മയീന്നോമറ്റോ അല്ലേ??? :)
എന്നാലും ഫ്രന്റ് പേജിൽ കൊടുക്കണ്ടതാണോ ഇതൊക്കെ?
ഹ ഹ ഹ ....
..........................
അല്ലാ... ഇതും (ഈ പോസ്റ്റ്) ഒരു ഗോസിപ്പ് അല്ലേ....?????
കലാമിനെ അപമാനിച്ചപ്പോള്‍ ഒരു പ്രതികരണവും ഇതുപോലെ കണ്ടില്ല
പക്ഷെ ഒരു നടി വിവാഹമോചനം ആലോചിക്കുന്നു എന്ന് പറയുമ്പോഴേക്കും എന്ത് കോലാഹലങ്ങള്‍!
ഇത് ചര്‍ച്ച ചെയ്യണ്ട ഒന്നല്ല എന്നാണ് എനിക്ക് തോന്നുന്നത് !
കാവ്യയുടെ വിവാഹമോചനം നല്ല ഒരു വിഭാഗം ആളുകള്‍ ഞെട്ടലോടെ തന്നെയാണ് പ്രതികരിച്ചതെന്ന് എനിക്കു തോന്നുന്നു. അറുപതില്‍ എത്തിയ എന്റെ അമ്മ അടക്കം. നന്നായി എന്ന് പറഞ്ഞ എന്റെ ഒരു സുഹ്യത്ത് പറഞ്ഞത് അല്ലെങ്കിലും കാവ്യക്ക് ചേര്‍ന്നതല്ലായിരുന്നു ആ പയ്യന് എന്നാണ്. കാവ്യ പൊതുവെ ഗോസിപ്പ് കോളങ്ങള്‍ക്ക് കാര്യമായ സംഭാവന ചെയ്യാത്ത ഒരു നടി തന്നെ ആണ്. അതിന്റെ മാന്യത ആ കുട്ടിക്ക് സമൂഹത്തില്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നു.അതിനാല്‍ തന്നെ ആ വാര്‍ത്ത അറിയാന്‍ (ഉര്‍വശി-മനൊജ് വാര്‍ത്തയേക്കാള്‍ ) ജനം താല്പര്യപ്പെട്ടിരിക്കാം.
സെലിബ്രിറ്റിയുടെ മാത്രമല്ല എല്ലാ വിവാഹമോചനങ്ങളും നമുക്കൊരു സംഭവം തന്നെ അല്ലേ ഇട്ടിമാളു (സ്മൈലി :)
സാഡിസ്റ്റ് മനോഭാവം ഉള്ളവര്‍ അത് പുറത്തെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒന്നാണ് വിവാഹമോചനം, മോചിതരുടെ 'ഉയരം' കൂടുന്നതനുസരിച്ച് ഈ മനോഭാവവും ഉയരുന്നു അത്രമാത്രം.
ഇതൊന്നുമല്ല എന്റെ ഭയം മറിയം റഷീദയുടേത് പോലെ , ഒരു സീരിയല്‍ എങ്ങാനും പൊട്ടിപ്പുറപ്പെട്ടാലോ എന്നതാണ് ;)
വെറുതെ ഒരു ലജ്ജ
ഇതില്‍ ലജ്ജിയ്കേണ്ട കാര്യമുണ്ടോ ? മലയാളികള്‍ കാവ്യയെ എന്നാണ് കാണാന്‍ തുടങ്ങിയത് ,ഒരു കൊച്ചു കുട്ടിയായപ്പോള്‍ മുതല്‍ കാണുന്നതാണ് മലയാളികള്‍ കാവ്യയെ , അവരുടെ മനസ്സിലൂടെ , അവരുടെ കണ്മുന്പില് കൂടിയല്ലേ ആ കുട്ടി വളര്‍ന്നു നായിക ആയതും ,വിവാഹിത ആയതും ,സ്വന്തം വീട്ടില്‍ നിന്നും ഒരു കുട്ടി കല്യാണം കഴിഞ്ഞു പോകുന്ന പോലെ എന്ന് മലയാളികള്‍ അന്ന് പറഞ്ഞു , ആ കുട്ടി തിരിച്ചു വരുന്നു എന്നറിയുമ്പോഴും അത് സ്വന്തം വീട്ടിലെ ഒരു കുട്ടിയ്കാന് എന്നൊരു പരിഗണന കാവ്യയുടെ കാര്യത്തില്‍ മലയളികള്കുണ്ടെന്ന് തോന്നുന്നു ,അതായിരിക്കാം ഈ മാനസപുത്രി മലയാളികളെ സീരിയലുകളില്‍ നിന്നും വാര്‍ത്തകള്‍ കാണുവാന്‍ പ്രേരിപ്പച്ചത് ,കാവ്യയുടെ കാര്യത്തില്‍ ജങ്ങല്കുള്ള ഈ താല്പര്യത്തിനു ഇങ്ങനെയും ഒരു വശം ഉണ്ടയികൂടെ
പ്രശസ്തിക്കു കൊടുക്കേണ്ട വില വളരെ വലുതാണ്.സ്വകാര്യത ഇല്ലാതാവലും അതില്‍ പെടും.ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റുമെന്നു തോന്നുന്നില്ല.ഡയാനയുടെ മരണം ഓര്‍ക്കുക.
അപരവേദന അറിയുന്ന സുഖം ആസ്വദിക്കുന്ന ഒരു സമൂഹത്തിൽ ആണു ജീവിക്കുന്നത് എന്ന ബോധമുണ്ടായാൽ,ലജ്ജിക്കാൻ ഇതിലും നല്ല വേറെ കാര്യങ്ങൾ കിട്ടാതിരിക്കില്ല.
വിവാഹവാർത്ത ഫ്രന്റ് പേജിൽ കൊടുത്താൽ വിവാഹമോചനവും (അതും 4 മാസത്തിൽ) വാർത്തയാകുന്നതിൽ ലജ്ജിക്കണോ?
ഈ താൽക്കാലിക പ്രതിസന്ധി അതിജീവിച്ച് കാവ്യയുടെ ജീവിതത്തിൽ നല്ലതുമാത്രം വരട്ടെ എന്ന് നമുക്കെല്ലാം ആശംസിക്കാം....
ആ കുട്ടിക്ക് വിവാഹ മോചനമാണ് വേണ്ടതെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം എങ്കിലും കൊടുക്കാന്‍ പാടില്ലേ?
മീഡിയകള്‍ക്ക് എല്ലാം വാര്‍ത്തയാണ്. അതാതിന്റെ തലതൊട്ടപ്പന്മാരുടേയും അമ്മമാരുടേയും അമ്മായിമാരുടേയും ഒക്കെ ചരമം അടക്കം. നമ്മുക്കൊക്കെ അതറിയാം.
പക്ഷെ വായനക്കാരും, ഈ വിഷയത്തില്‍ കാഴ്ചക്കാരും ഒക്കെ കയറി ഒരാളുടെ വ്യക്തി ജീവിതത്തില്‍ തലയിടുക എന്നുവച്ചാല്‍??
തോന്ന്യാസമാണ്.
വളരെ വ്യക്തമായി പറഞ്ഞാല്‍ കാവ്യാമാധവന് വിവാഹം കഴിച്ചത് നമ്മളോടൊന്നും ആലോചിച്ചിട്ടല്ല, ഈ വ്യാകുലരാകുന്ന ആരും ഉപദേശിച്ചുമില്ല വിവാഹം കഴിഞ്ഞാല്‍ ഉണ്ടായേക്കാം എന്ന അവസ്ഥയെ കുറിച്ചും. പിന്നെ എന്തിനാ എല്ലാവരും ഇങ്ങനെ വ്യാകുലര്‍ ആകണെ?
ഒരിക്കല്‍ കൂടി;
ആ കുട്ടിക്ക് വിവാഹ മോചനമാണ് വേണ്ടതെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം എങ്കിലും കൊടുക്കാന്‍ പാടില്ലേ?
ലജ്ജിച്ചോളൂ ..:)
ശ്രീ.. ഷൈജു.. yetanother.softwarejunk.. തറവാടി.. മുസാഫിര്‍... വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്
ജോണ്‍.. സ്റ്റെഫിക്കെതിരെ ഒരു സംശയത്തിന്റെ വകുപ്പെങ്കിലും ഇല്ലെ.. എന്നാലും അവരെ പറഞ്ഞതിനെയും അംഗീകരിക്കാനാവില്ല.. കുറ്റവും ആരോപണവും എതിര് ദിശയിലാവുമ്പോള് .. വെറുതെ കേട്ടിരിക്കാം.. അല്ലെങ്കില്‍ കേട്ടില്ലെന്നു നടിക്കാം..
കുമാരന്.. മി... ഹരീ... എഴുത്തുകാരി.. കരീം മാഷ്.. ramaniga ...പ്രിയ ...ബഷീര്‍.. readersdais... വികടശിരോമണി ... ജിജ്ഞാസയോടെ വാര്ത്തയറിയാന്അവിടെ ഇരുന്നവരെ എനിക്കറിയാം.. അവരോടാരോടും കാവ്യ അറിഞ്ഞോ അറിയാതെയൊ എന്തെങ്കിലും ദ്രോഹം ചെയ്തിരിക്കാമെന്ന് എനിക്ക് തോന്നുന്നില്ല.. പൊതുവെ പെണ്ണുങ്ങള് മനസ്സില്‍ ഇത്തിരി അലിവും കനിവും ഉള്ളവരാണേന്നണല്ലൊ വെപ്പ്.. അങ്ങിനെ അല്ലാതെയാവുന്നത് കാണുമ്പോള്‍ ഒരു വിഷമം.. ഇതൊക്കെ ഒരല്പം എന്നിലിപ്പൊഴും ബാക്കിയാവുന്നതു കൊണ്റ്റാവാം...
മി... ഞാന്‍ പെണ്ണ്ല്ലെ..;)
ഇഞ്ചി.. അനില്‍.. കിഷോര്‍...മാധ്യമങ്ങള്‍ അവര്‍ക്ക് കാശുകിട്ടാനുള്ള ഏത് വഴിയും സ്വീകരിക്കും ..അവിടെ ശരിയും തെറ്റും അപ്രസക്തം..
ചിത്രകാരാ.. പത്രക്കാരനായിട്ട് കാവ്യയെ അറിയില്ലെന്ന് പറഞ്ഞാല്‍ മോശം.. അതും ജ്യോതിര്‍മയിയെയും മീശമാധവനെയും അറിയാവുന്ന ഒരാള്‍.. :) ..
മോഹനം.. അതെ ഇതും ഗോസിപ്പായി പോയിയെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.. പറഞ്ഞു വന്നപ്പോള്‍ വഴിമാറിപ്പോയി.. ക്ഷമിക്കുക
കുമാര്‍.. അങ്ങിനെ തന്നെ..
ബോബി.. ലജ്ജിക്കുന്നു...:(
Athu kavya madhavan ayathondu mathramanu ennu thonunilla...aro paranjapole ella divorce casum oru vartha thanne...kavya ayppol degree vardhichu ennu mathram...ethinte okke oru USP ayi ennu enikku thonunnathu...Mattullavrude dukham chilarkoru manasamadhanam nalkunnu...arum ethilninnonnum mochitharallallo enna aaswasam...
Arum paranju kandilla...atha njan parayam ennu vechathu...
Udesichathupole serikkum paranjo ennoru samshayam...
Eppozha Kandathu..."Tharavadi" paranjadu thanneyanu njan paranjathu...Kshamikku
വല്ലാതെ വേദനതോന്നിയ ഒരു വാർത്തയായിരുന്നു അത്, എന്തിനെന്നറിയാതെ...
i do really congratulate kavya for deciding to come out of a marriage relation which she thought will not work as per her dreams of a gud marriage........it is a Gud model for all Kerala girls who suffer silently in worthless marital relations for d sake of stupid moral values of d hypocratic kerala society...........
സിനിമാതാരങ്ങള്‍ക്കും മറ്റു പ്രശസ്തര്‍ക്കും സമൂഹത്തില്‍ ഉള്ള സ്ഥാനം എന്തെന്നറിയില്ലേ ? അവരുടെ കാര്യങ്ങള്‍ അത് സ്വകാര്യമായാലും അല്ലെങ്കിലും അറിയാന്‍ ഉള്ള ആഗ്രഹം എല്ലാര്ക്കും ഉണ്ടാകും. അതിനു ലജ്ജിക്കേണ്ട കാര്യം ഇല്ല
ഇനി വീണ്ടും ലജ്ജിക്കൂ ഇട്ടിമാളൂ..
കാവ്യയുടെ ജീവിതം - വിവാഹ മോചനം സിനിമയാകാന്‍ പോകുന്നു.
ചെറിയാന് കല്പകവാടി തിരക്കഥ എഴുതാന്‍ പോകുന്നു.
ഇനീന്തെങ്കിലും വേണോ..
kunjumman ..:)
ദൈവം .... എനിക്കും.. അതിനേക്കാള്‍ വേദന തോന്നി ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍...
idlethoughts.. നമ്മളും ഈ പറയുന്ന സൊസൈറ്റിയുടെ ഭാഗം തന്നെ...
അബ്കാരി... ആഗ്രഹമാവാം.. കൊത്തിവലിച്ചുള്ള ആഘോഷം വേണോ..?
ഇരിങ്ങലെ.. ഒന്നില്‍ നില്ക്കുമൊ അതൊ പല വെര്‍ഷന്‍സ് ഇറങ്ങുമൊ..
" live & let live " അല്ലെ ഇട്ടിമാളൂ
Eppozha sradhichathu...ithinu munbulla postum ethum thamil enthokkayo samanathakalo...vairudhyangalo ullapole...
Akssmikamano..?? Atho...
ചേച്ചിപെണ്ണെ... അതന്നെ..
kunjumman.. ആകസ്മികമാണൊ എന്ന് ചോദിച്ചാല്‍ മന:പ്പൂര്‍വ്വമല്ല.. ഇപ്പൊഴാ ഞാനും ശ്രദ്ധിച്ചത്; രണ്ടിന്റെയും ടോണ്‍ ഒന്നാണല്ലൊ എന്ന്..
):
കുഞ്ഞിപെണ്ണ് .. :)
ഇട്ടിമാളുവമ്മേ..
ഇത് പെണ്ണുങ്ങളുടെ മാത്രം കാര്യല്ല..ഈ ഒരു സംഭവത്തെ അധികരിച്ച് ,മറ്റു പലതും,പലരെയും കൂട്ടിയിണക്കി എത്ര എസ് എം എസ്സുകളാണ് വന്നത്..എന്റെ വളരെയടുത്ത ഒരു സുഹൃത്ത് അത്തരം ഒരു എസ് എം എസ് ഫോര്വേഡിയപ്പോ ചൂടായിപ്പോയി.മലയാളികള്‍ ശരിക്കും ഒരു പെണ്‍കുട്ടിയുടെ ദുര്യോഗം ആഘോഷിക്കുകയായിരുന്നു.സ്വന്തം വീട്ടിലെ ആര്‍ക്കെങ്കിലുമോ ,അല്ലെങ്കില്‍ തനിക്കു തന്നെയോ ആണ് ഈ അനുഭവം വന്നിരുന്നതെങ്കില്‍ ഇവന്മാരും ഇവളുമാരും എങ്ങനെ പ്രതികരിക്കുമായിരുന്നു ആവോ.എസ് എം എസ്സുകളും ഇ മെയിലുകളും അയച്ച് ഇത് ആഘോഷിച്ച പുംഗവന്മാരെല്ലാവരും ഒരിക്കലെങ്കിലും കാവ്യയെ മനസ്സുകൊണ്ട് ഭോഗിച്ചവരാണെന്നതായിരിക്കും ഇതിന്റെ പിന്നിലെ മനശ്ശാസ്ത്രം..
അന്യന്റെ അടുക്കള/കിടപ്പറ രഹസ്യങ്ങള്‍ അറിയാനും പങ്കുവയ്ക്കാനുമുള്ള ത്വര മനുഷ്യപ്രകൃതിയില്‍ത്തന്നെ ഉള്ളതാണല്ലോ..
@ഇഞ്ചി പെണ്ണ്.
മനോരമയിലല്ലേ..ഇതിലപ്പുറവും പ്രതീക്ഷിക്കണം.
@all
ലജ്ജ,കാവ്യ വിവാഹ മോചിതയാകുന്നതിലല്ല,ആ "വാര്‍ത്ത"യോട് നമ്മള് പ്രതികരിച്ച രീതിയിലാണ്.
സ്വപ്നാടകാ.. ആ പ്രതികരണംകണ്ട് സഹിക്കാനാവാതെയാ ഞാനിത് പോസ്റ്റ് ചെയ്തതും..
Post a Comment