അവര്‍ വന്നത് മകളെ എന്റ്രന്‍സ് എക്സാമിന്റെ ക്രാഷ് കോച്ചിങിന് ചേര്‍ക്കാനായിരുന്നു.. പോവും മുമ്പ് തൊണ്ടപൊട്ടുമാറുച്ചത്തില്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ചത് മകളെ പരീക്ഷയില്‍ ഡിസ്ക്വാളിഫൈ ചെയ്യരുതെന്നും.. പരിവാരങ്ങളെല്ലാം പോയി രംഗം ശാന്തമായപ്പൊ പതിയെ ആകുട്ടിയോട് ചോദിച്ചു..
“എന്താ ഈ ഡിസ്ക്വാളിഫൈ? “
“അതൊ ഒരു പേപ്പറില്‍ 10 മാര്‍ക്കെങ്കിലും വേണം .. ഇല്ലെങ്കില്‍ ഡിസ്ക്വാളിഫൈഡ് ആവും”
അപ്പൊ.. പത്തു മാര്ക്കൊപ്പിക്കാനായിരുന്നു.. അവരിത്ര കരഞ്ഞ് പ്രാര്‍ത്ഥിച്ചത്.. സീറ്റൊക്കെ പറഞ്ഞ് വെച്ചിട്ടുണ്ട്.. കാശും കൊടുത്തിട്ടിട്ടുണ്ട്.. എന്നാലും... റാങ്ക് ലിസ്റ്റില്‍ പേര് വേണം..
പറയാന്‍ വന്നത് ഇതൊന്നുമല്ല.. ഒരാള്‍ കൊണ്ടു തന്ന നമ്പറിന്റെ റാങ്ക് നോക്കിയതാ.. പക്ഷെ അടിച്ച നമ്പര്‍ മാറിപോയി.. അപ്പോള്‍ കിട്ടിയതാണ് മുകളില്‍ കൊടുത്തത്...
“എന്താ ഈ ഡിസ്ക്വാളിഫൈ? “
“അതൊ ഒരു പേപ്പറില്‍ 10 മാര്‍ക്കെങ്കിലും വേണം .. ഇല്ലെങ്കില്‍ ഡിസ്ക്വാളിഫൈഡ് ആവും”
അപ്പൊ.. പത്തു മാര്ക്കൊപ്പിക്കാനായിരുന്നു.. അവരിത്ര കരഞ്ഞ് പ്രാര്‍ത്ഥിച്ചത്.. സീറ്റൊക്കെ പറഞ്ഞ് വെച്ചിട്ടുണ്ട്.. കാശും കൊടുത്തിട്ടിട്ടുണ്ട്.. എന്നാലും... റാങ്ക് ലിസ്റ്റില്‍ പേര് വേണം..
പറയാന്‍ വന്നത് ഇതൊന്നുമല്ല.. ഒരാള്‍ കൊണ്ടു തന്ന നമ്പറിന്റെ റാങ്ക് നോക്കിയതാ.. പക്ഷെ അടിച്ച നമ്പര്‍ മാറിപോയി.. അപ്പോള്‍ കിട്ടിയതാണ് മുകളില്‍ കൊടുത്തത്...
ആകെ സ്കോറ് -3.9919 പക്ഷെ റാങ്ക് 55261..
ഈ റാങ്ക് ലിസ്റ്റില്‍ കയറികൂടാനായിരുന്നല്ലൊ ഞങ്ങടെ ഹോസ്റ്റലില്‍ വന്നവരും തലകുത്തിമറിഞ്ഞിരുന്നത്.. അപ്പൊ പിന്നെങ്ങനെ ഈ നെഗറ്റീവ് റാങ്ക്കാരി അവിടെ എത്തിപ്പെട്ടെന്നത് ന്യായമായ സംശയമല്ലെ.. താഴെ കിടന്ന നമ്പറില്‍ വിളിച്ചപ്പൊ ഉത്തരം കിറുകിറുത്യം.. ചിലര്‍ക്കൊക്കെ ഈ മാര്‍ക്ക് പരിധി ഒന്നും ഇല്ലെന്ന്..
ഈ റാങ്കിനൊന്നും അഡ്മിഷന് കിട്ടില്ലെന്ന് പറയാം.. പക്ഷെ ഒത്തുവന്നാല്‍ ചിലപ്പോള്‍ കിട്ടിയെന്നും വരില്ലെ.. റാങ്ക് ലിസ്റ്റില്‍ പേരുള്ളതല്ലെ..
അപ്പൊഴും സംശയം ബാക്കി.. ഇവര്‍ ചികിത്സിക്കുന്നതും മനുഷ്യരെ തന്നെ ആവുമല്ലൊ അല്ലെ... ഹോ നെഗറ്റിവ് ഡോക്റ്റര്‍....
ഈ റാങ്കിനൊന്നും അഡ്മിഷന് കിട്ടില്ലെന്ന് പറയാം.. പക്ഷെ ഒത്തുവന്നാല്‍ ചിലപ്പോള്‍ കിട്ടിയെന്നും വരില്ലെ.. റാങ്ക് ലിസ്റ്റില്‍ പേരുള്ളതല്ലെ..
അപ്പൊഴും സംശയം ബാക്കി.. ഇവര്‍ ചികിത്സിക്കുന്നതും മനുഷ്യരെ തന്നെ ആവുമല്ലൊ അല്ലെ... ഹോ നെഗറ്റിവ് ഡോക്റ്റര്‍....
24 comments:
അപ്പൊഴും സംശയം ബാക്കി.. ഇവര്‍ ചികിത്സിക്കുന്നതും മനുഷ്യരെ തന്നെ ആവുമല്ലൊ അല്ലെ... ഹോ നെഗറ്റിവ് ഡോക്റ്റര്‍....
ഇതു വരെ വ്യാജ ഡോക്ടര്‍മാരെ കൊണ്ടായിരുന്നു വിഷമം . ഇപ്പോള്‍ ഇതാ നെഗറ്റീവ് ഡോക്ടര്‍മാരും . ഇവരൊക്കെ ചികിത്സിച്ചാല്‍ നമ്മുടെ ഗതി എന്താകും ഭഗവാനെ .
:) വേഷമിക്കണ്ട ഇട്ടിമാളു.അവര്‍ക്കൊന്നും അഡ്മിഷന് കിട്ടില്ലന്നെ.
അപ്പൊ അവര്‍ പാവങ്ങള്‍ വല്ല മാംഗ്ലൂരോ ചെന്നൈയിലോ ചെന്നു പഠിച്ചിട്ടു നമ്മുടെ വീടിന്റെ അടുത്ത് ക്ലിനിക് തുറന്നോളുംട്ടോ.
എന്റെ ഇട്ടിമാളു എന്തായാലും ഒരു കാര്യം ഉറപ്പാ..." നമ്മടെ കാര്യം പോക്കാ :( "
സംശയിയ്ക്കുകയേ വേണ്ട. ഇവരും ഡോക്ടറായി വരും. പാവം ജനങ്ങള്‍ അനുഭവിയ്ക്കുക തന്നെ. കഷ്ടം!
ഹ ഹ കൊള്ളാം നല്ല കഥ.. ഒരു പരിചയക്കാരനോട് മകളെ എഞ്ചിനീയറിംഗിനാണോ മെഡിസിനാണോ വിടുന്നത് എന്ന് ചോദിച്ചപ്പോ പുള്ളി പറഞ്ഞു “ഞാന്‍ ഇവളെ സാദാ ഫിസിക്സ് ഡിഗ്രി പഠിക്കാനാണ് വിടുന്നത്“ എന്ന് :) പിന്നെ തുടര്‍ന്നു.. “അല്ലെങ്കില്‍ തന്നെ നമ്മുടെ നാട്ടില്‍ എഞ്ചിനീയര്‍മാരെയും ഡോക്ടറ്മാരെയും മുട്ടീട്ട് നടക്കാന്‍ മേല” :)
നമ്മുടെ മന്ത്രിമാരൊക്കെ നൂറു ശതമാനം വിജയത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പണിയെടുത്ത് മരിക്കുവല്ലേ.. നടക്കട്ടെ നടക്കട്ടെ.. പണ്ടാരാണ്ട് പറഞ്ഞ പോലെ പൊതുജനം കഴുത.. :)
ഇതിനൊക്കെയല്ലയോ നമ്മൂറ്റെ സോ കോള്‍ദ് വിജയം നൂറും കഴിഞ്ഞ് കുതിക്കുന്നത്. ചര്‍ച്ചയിലൊന്നും അക്കാര്യം ആരും പറഞ്ഞില്ല
ഇന്നൊരു സുഹൃത്ത് ഫോര്വാര്ഡായൊരു മെയില്‍ അയച്ചുതന്നു , രണ്ടായിരത്തി എട്ടിലെ എസ്.എസ്.എല്‍.സി (എല്ലില്ലാ) ചോദ്യങ്ങളായിരുന്നു അതില്‍ , ഒരു ഉദാഹരണ ചോദ്യം ,
ചോദ്യം : ജസ്റ്റ് ------- ദാറ്റ്
ഉത്തരങ്ങളുടെ ഓപ്ഷന്‍സ് :
റിമെംബര്‍ . നവ,ബര്
എല്ലാ ചോദ്യങ്ങളും ഒന്നിനൊന്നോട് മെച്ചം
വായിച്ചിട്ട് കുറെ ചിരിക്കനായി :)
കഷ്ടം!
എന്തായാലും പോസിറ്റീവ് റിസല്‍റ്റ് ഉണ്ടാവില്ല
എണ്റ്റ്രന്‍സ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന് കരുതി ആ കുട്ടി പഠിച്ച് കഴിഞ്ഞാല്‍ ഒരു നല്ല ഡൊക്ടറാവില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ല. അവരെക്കാള്‍ കഴിവുള്ള നല്ലൊരു ശതമാനം കുട്ടികള്‍ കാശ് കൊടുത്ത് സീറ്റ് വാങ്ങാനില്ലാത്തഠിനാല് പഠിക്കുന്നില്ല എന്ന സത്യം വിസ്മരിക്കുന്നില്ല.
ഞാന്‍ മുകളില്‍ പറഞ്ഞ അഭിപ്രായത്തിന് കാരണം, നേരിട്ട് കണ്ടിട്ടും അനുഭവിച്ചിട്ടും ഉള്ള ചില കാര്യങ്ങളാണ്. ചില കുട്ടികള്‍ പഠനത്തിണ്റ്റെ ഒരു കാലയളവില്‍ മോശം പ്രകടനമാണെങ്കിലും ഒരു സ്റ്റേജ് കഴിയുമ്പൊള് മറ്റുള്ളവരെ കടത്തിവെട്ടുന്ന തരത്തില്‍ പുരോഗതിയുണ്ടാകാറുണ്ട്.
മറ്റൊരു ഉദാഹരണം പറഞ്ഞാല്‍, ഞാന്‍ ഇണ്റ്റര്‍വ്യൂ ബോറ്ഡില് ഉള്ള സോഫ്റ്റ് വെയറ് കമ്പനിയില്‍ വളരെ മോശം പ്രകടനം കാഴ്ചവച്ച (അതായത് അടിസ്ഥാന വിജ്ഞാനം പോലും ഇല്ലെന്ന് തോന്നിക്കുന്ന) പലരും പിന്നീട് റെക്കമെന്ഡേഷനിലൂടെ അവിടെത്തന്നെ ജോലി കിട്ടി എത്താറുണ്ട്. കുറച്ച് കാലങ്ങള്‍ക്ക് ശേഷം, അവറ് വളരെ നല്ല പുരോഗതി കൈവരിക്കുകയും മറ്റുള്ളവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവക്കുകയും ചെയ്യുന്നുണ്ട് എന്നത് അനുഭവം..
Entrance test is a process of elemination - a process to share the professional course seats which are in short supply. A high rank in entrance does not guarantee a better professional. The vice versa is also true - a low rank in entrance does not prove to be the death of a professional. Einstein had failed in his 8th grade, that did not come in the way of him becoming a very good physicist :-)
ഇട്ടിമാളു , സംഗതിയൊക്കെ ഇഷ്ടപ്പെട്ടു. എഴുതിയതും നല്ലതു തന്നെ പക്ഷേ പരിചയമില്ലാത്ത ഒരു കുട്ടിയുടെ (അതും ഒരു പെണ്‍കുട്ടിയുടെ)റോള്‍ നമ്പരും പേരും , ഇനിഷ്യല്‍ ഉള്‍പ്പെടെ ഇവിടെ കൊണ്ടുവന്ന് ഇടാന്‍ താങ്കള്ക്കാരാ അധികാരം തന്നത്?
അവരുടെ അനുവാദമില്ലെങ്കില്‍ , ആ പേരും ഇനിഷ്യലും റോള്‍ നമ്പരിന്റെ ചില ഭാഗങ്ങളും ഡിലീറ്റ് ചെയ്യൂ അല്ലാതെ തന്നെ കാര്യങ്ങള്‍ മനസ്സിലാവും വായനക്കാര്‍ക്ക്.
കിനാവള്ളി, പ്രിയ, ശ്രീ, നന്ദന്, വെള്ളെഴുത്തെ, തറവാടി, ഷാഫ്, പ്രിയ(ഉണ്ണി) .. വന്നതില്‍ വായിച്ചതില്‍ നന്ദിയുണ്ട്..
സൂര്യോദയം...ഓരോരുത്തരെയും ജോലിചെയ്യിച്ചൊ പഠിപ്പിച്ചൊ നോക്കിയശേഷം അവരെ തിരഞ്ഞെടുക്കാനാവില്ല എന്നതുകൊണ്ടാണല്ലൊ ഇങ്ങനെ എന്റ്രന്‍സ്,ടെസ്റ്റ്, ഇന്റര്‍വ്യു എന്നൊക്കെ പറഞ്ഞ കുറെ നടപടിക്രമങ്ങള്‍.. റെക്കമ്മെന്റേഷനിലും റിസര്‍വേഷനിലും എല്ലാവര്ക്കും പ്രവേശനം കിട്ടില്ലല്ലൊ... :)
മത്തായി.. could u guarantee that every 8th standard dropout will become an "Einsteen".. No, never.. It happens once in a bluemoon.. right naa ..?
ജോജാജ...ക്ഷമിക്കുക.. ഇന്നലെ ഇതുകണ്ടപ്പൊ വല്ലാതെ വിഷമവും ദേഷ്യവും ഒക്കെ തോന്നി.. എന്തു റിസര്‍വേഷന്റെ പേരിലായാലും ഒരു നെഗറ്റീവ് മാര്‍ക്കുകാരി (പെണ്ണായതോണ്ട് സ്പെഷല്‍ പ്രിഫറന്‍സ് ഒന്നും വേണ്ട) റാങ്ക്ലിസ്റ്റില് വരുന്നത് ഇത്തിരി സങ്കടം തന്നെ.. ആ ഒരു ആവേശത്തില്‍ പോസ്റ്റ് ചെയ്തപ്പൊ ഈ ഒരു വശം ആലോചിച്ചില്ല.. ഓര്‍മ്മിപ്പിച്ചതിനു നന്ദിയുണ്ട്.. രാവിലെ തന്നെ ഞാന്‍ മാറ്റിയിരുന്നു.. ട്ടോ..
പിന്നെ അധികാരത്തിന്റെ കാര്യം.. അതു ആരും തരേണ്ട ആവശ്യം ഒന്നും ഇല്ലല്ലൊ.. ആര്‍ക്കും എടുക്കാവുന്ന തരത്തില്‍ നെറ്റില്‍ കിടക്കുന്നതല്ലെ..പബ്ലിക് ഇന്‍ഫോര്‍മേഷന്‍.. ഒരു ഫസ്റ്റ് റാങ്കിന്റെ കാര്യമായിരുന്നു ഇതുപോലെ ഇട്ടിരുന്നതെങ്കില്‍ ആരും ഈ അധികാരം ചോദിക്കില്ലല്ലൊ...
എന്നാലും ഞാന്‍ ചെയ്തത് ശരിയായില്ലെന്ന് തോന്നിയതോണ്ടാ അതു മാറ്റിയത്.. :)
I cannot guarantee that every 8th standard drop out is going to be an Einstein. But the point is, no one has a right to discriminate against a person just because he or she failed a test. Success in life comes to the person who gets up from each failure and fight right back. As the Japanese say - "fall down seven times, get up eight times" :-)
Well in this case, the person with the negative marks can go and get the education he/ she wanted. It could be due to money, or it could be due to the fact that he/ she went ahead and wrote the entrance all over again next year and gotten a better rank.
So will you be ready and willing to be treated by a doctor who was successful after multiple attempts at the entrance? What importance are you giving to the medical training that a student receives after clearing the entrance test?
I think anyone who has successfully cleared the medical training should be able to work as a good doctor - that is where the success of education lies. It is not in getting the best entrance ranks.
"I think anyone who has successfully cleared the medical training should be able to work as a good doctor " --- Its just a thought, b's clearing a medical training never result a "good doctor"... Its applicable in any profession..
I'm not trying to cross on your words.. But my argument is just that if the Govt. puts a standard for admission y it is not applicable to everyone..In this particular case, that i mentioned, its Medical field- ie playing with human life.. If its like what you told, there is no need of entrance or any other examination..
As I told before, entrance test is a process to eleminate a lot of applicants for a small number of seats. Companies do that all the time while interviewing job applicants. Personally I know folks with IIT degree having to go for more than 2 dozen interviews till they finally land a job, and they are doing well in them.
Now speaking of the entrance tests - Tamilnad is already going forward with doing away the engineering entrance test. That is because they have surplus engineering seats now. In a couple of years time Kerala will also go the same way.
Training is always important in any profession - be it doctors, nurses, engineers, lawyers, plumbers or any other profession. That is why we check the degrees and credentials and not the entrance test ranks.
And then there is a whole other question - of the attitude and aptitude of the student who is going for a professional course. In a lot of these instances where the student comes up with negative marks, they do not want to be an engineer/ doctor in the first place. Well now that you have posted about the negative marks and about the students in your hostel, can you also post on the students you meet there everyday and their viewpoints, with false names ofcourse.
I have seen my share of St. Thomas/ P C Thomas/ weekend warriors in my times :-)
Thank you very much for replying diligently for the comments.
"can you also post on the students you meet there everyday and their viewpoints, with false names ofcourse."
It is not clear, viewpoint on what topic.. is it about this entrace issue or professional studies.. or something else?
(Really hostel is a treasure of topics and ideas to write .. although somethings are bitter.. ;)..)
ഇട്ടിമാളൂ.. അപ്പോ, ഞാന്‍ പറഞ്ഞതെന്തെന്നാല്‍... അങ്ങനെ എന്റ്രന്‍സ്, ഇന്റര്‍വ്യൂ എന്നീ കടമ്പകളിലൂടെ വന്നവര്‍ കേമംന്മാരും അല്ലാത്തവര്‍ കൊള്ളരുതാത്തവരും ആയിത്തീരും എന്ന് തറപ്പിച്ച് പറയാന്‍ കഴിയില്ല എന്നുമാത്രമാണ്... അല്ലാതെ, അവര്‍ നെഗറ്റീവ് ഡോക്ടറായിത്തീരും എന്ന് പ്രവചിക്കുന്നത് അത്ര ശരിയാണോ എന്നാണ്.. ഇത്തരം അഡ്മിഷനുകളിലെ അസ്വാഭാവികത ചൂണ്ടിക്കാണിക്കാം എന്നല്ലാതെ വിധിപറയാന്‍ മാത്രം കഴിവ് നമുക്കുണ്ടോ? :-)
The tradition in Thrissur was that after 10th std, you have to make it to St. Thomas or St. Mary's and only then will you make it to P C Thomas classes. This was before PC became an industry. Folks from all over Kerala will come to these two colleges. Parents who leave their children in hostels in and around these colleges and PC' house think that their kids have already made it. But in reality most of these kids do not make it. They enjoy their time in the hostels and have a good life. Some of them do not want to be engineers/ doctors as their parents want them to be.
എന്റെ ഡോക്ടറെ... എന്ന് വിളിച്ചു പോയി... അങ്ങനെ കരയുന്ന പാവങ്ങളെ ഓര്‍ത്തുപോയി. :(
സൂര്യോദയം.. മത്തായി.. :)
മുരളിക .. അതു തന്നെയാ ഞാനും ചിന്തിച്ചത്.. എന്നെകൊണ്ട് ഇതെഴുതിച്ചതും
കൊള്ളാം മാളൂസേ...
സസ്നേഹം
ദൃശ്യന്‍
ദൃശ്യാ.. നന്ദി
ഫോളോ ചെയ്യാന്‍ ഉള്ള ഓപ്ഷന് കൂടി ഉള്‍പ്പെടുത്തിക്കൂടെ ഈ ബ്ലോഗ്ഗില്‍, എന്നാല്‍ പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ അറിയാന്‍ പറ്റില്ലേ എളുപ്പത്തില്‍...
Post a Comment