എനിക്കു ഞാന്‍ അമ്മയായത്
നിഷേധിക്കപ്പെട്ട മുലപാലിനു പകരം ചോദിക്കാനാണ്
പത്തുമാസത്തെ വാടകയില്‍ നിന്ന് രക്ഷതേടിയും
അച്ഛനായത്
തൂങ്ങി നടക്കാന്‍ ഒരു കൈവിര്‍ല്‍ ഇല്ലത്തതിനാല്‍
കൈപിടിച്ചു കൊടുക്കാന്‍ കാത്തുനില്‍കാത്തതിനാല്‍
സോദരിയായത്
പങ്കുവെക്കപെടുന്ന സ്നേഹത്തിന്റെ കണക്കെടുക്കാതിരിക്കാന്‍
എനിക്കൊ നിനക്കൊ എന്ന് മുറവിളിയുയരാതിരിക്കാന്‍
സോദരനായത്
എന്റെ രക്ഷ എന്നിലെന്ന തിരിച്ചറിവില്‍
അവനും ഒരാണെന്ന പിറുപിറുപ്പില്‍
എന്നിട്ടും ഞാന്‍ എനിക്ക് ഇണയാവുന്നില്ല
21 comments:
എന്നിട്ടും ഞാന്‍ എനിക്ക് ഇണയാവുന്നില്ല
അതു മാത്രം സാധിയ്ക്കില്ലല്ലോ, അല്ലേ?
നന്നായിരിക്കുന്നു. നല്ല ആശയം.
:)
നല്ല ചിന്തകള്‍!
സ്വയം പര്യാപ്തത എന്ന് നേടും? :)
അതിന് പെണ്ണ് കെട്ടണം
:)
ഉപാസന
എന്തിനാ ഇട്ടിമാളൂ, വേറെ ആരെങ്കിലുമൊക്കെ ആവുന്നത്? അവനവനായാല്പ്പോരേ? ;)
ഇട്ടിമാളു ഇത് വായിച്ചു ഞാന്‍ ഞെട്ടി മാളൂ
എന്തൊക്കെ ചിന്തകളാ കൃഷ്ണാ ഈ കുട്ടീടെ മനസ്സില്‍
സണ്ണ്യേട്ടന് ചോദിച്ച പോലെ എന്തൊക്കെ ചിന്തകളാ ഈ കുട്ടീടെ മനസ്സില്‍...
കൊള്ളാട്ടോ...
:)
അയ്യൊ... ഇങ്ങനെ കാടുകയറി ചിന്തിക്കല്ലേ...
:)
നന്നായിട്ടുണ്ട് മാളൂസേ.
സസ്നേഹം
ദൃശ്യന്‍
എന്നിട്ടും ഞാന്‍ എനിക്ക് ഇണയാവുന്നില്ല.
നല്ല ചിന്ത.
ആശംസകള്‍
ആറാമത്തെ വാരിയെല്ലവിടെത്തന്നെയുണ്ടോയെന്നൊന്നു നോക്ക്വ,
ന്നിട്ട് പരിഭ്രമങ്കട് ഓഴിവാക്ക്വ.
വേണ്ടാട്ടാ, കൈവിട്ട് കളിക്കണ്ട ട്ടാ...
:)
വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദിയുണ്ട്....
കുറേക്കാലമായി കാണാനില്ലല്ലൊ?
നന്ന്.
അല്ല് മാളൂസേ, കണ്ടീട്ട് ഒരു പാട് നാളായല്ലൊ? വനവാസത്തിലോ അതോ മൌനവ്രതത്തിലോ? ബെക്കം തിരിച്ച് ബാ....
സസ്നേഹം
ദൃശ്യന്‍
കാണാനില്ലല്ല്...
:(
ഉപാസന
കൊള്ളാം, സഖാവേ...
------------------------------------------------
(ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
http://kaalamaadan.blogspot.com/2007/12/blog-post_28.htm
മാളU 2008 ല്‍ പുതിയതായിട്ടൊന്നുമില്ലേ. ചൂടോടെ വരട്ടെ.):
:)
Post a Comment