Tuesday, February 19, 2008

ഒറ്റ

കിഴക്കുനിന്നും തുറക്കുന്ന ഒറ്റവാതില്‍
അതും, ഒറ്റപ്പാളിയില്‍ തീര്‍ത്തത്
കാലെടുത്തു വെച്ചാല്‍ ഒറ്റമുറി വീട്
പുറത്തോട്ട് നോക്കാന്‍ ഒരൊറ്റ ജനല്‍
വട്ടത്തില്‍ വരച്ചതിനാല്‍ ഒറ്റച്ചുവര്‍
കരിമെഴുകിയ നിലവും
ഓട്ടവീണ ഓലത്തുണ്ടുകളില്‍ ഒറ്റമേല്‍ക്കൂരയും
ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന പീഠത്തില്‍
ഒറ്റത്തിരിയില്‍ മുനിയുന്ന ഓട്ടുവിളക്ക്
ഒറ്റയടുക്കില്‍ നിരന്നത് ഒരായിരം എഴുത്തോലകള്‍
എങ്കിലും ഒരൊറ്റ എഴുത്താണി
ഒപ്പം ഒറ്റയാവുന്ന ഞാനും

എനിക്ക്,
ഒരുവാക്കില്‍
ഒരുവരിയില്‍
ഒരുതാളില്‍ ഒ‍തുങ്ങാതെ
ഒഴുകി പരക്കുന്ന
ഓളം തല്ലുന്ന
ഒരു കഥയെഴുതണം
വേരറുത്ത് വെലിച്ചെറിഞ്ഞതും
വീണിടത്ത് വേരുറക്കാത്തതും
ഒരു കഥയില്‍
ഒരൊറ്റക്കഥയില്‍

23 comments:

ശ്രീ said...

കൊള്ളാം. എങ്കില്‍ പിന്നെ,
ഒറ്റ മുറിയില്‍
ഒറ്റ ദിവസം കൊണ്ട്
ഒറ്റയ്ക്കിരുന്ന്
ഒറ്റ പേജില്‍
ഒറ്റ കഥ
ഒരൊറ്റയിരുപ്പിന്
അങ്ങ് എഴുതിക്കോളൂ...

:)

ഇത്തിരിവെട്ടം said...

ഒറ്റവരിയോ ഒറ്റവാക്കോ ഇല്ലാതെ ഒറ്റമൂളല് കൊണ്ടും കഥ പറയാനാവും... എഴുതാനാവുമോ... ?

മറ്റൊരാള്‍\GG said...

:)

ഒത്തിരി നാളായ് ഇവിടെ കണ്ടിട്ട്.

ഒറ്റവരികഥ... കൊള്ളാം!

സു | Su said...

ഒരുവാക്കില്‍ ഞാനൊരു കഥയെഴുതി “ചത്തു” എന്ന്!

എനിക്ക് ഒറ്റക്കഥയിഷ്ടമേയില്ല. എന്തായാലും ഇട്ടിമാളുവിന് ഇഷ്ടമാണെങ്കില്‍ എഴുതൂ. ഒരുവാക്കില്‍ നിറഞ്ഞൊഴുകട്ടെ ഒരു കഥ.

ഈ വരികളില്‍ കാണുന്ന ഒറ്റപ്പെടല്‍ എനിക്കിഷ്ടമല്ല.

ഓഫ്‌:- എവിടെ ആയിരുന്നു? സുഖമല്ലേ?

വല്യമ്മായി said...

ഒറ്റയെങ്കില്‍ ഒറ്റ കുറെ നാളുകഴിഞ്ഞ് കണ്ടതില്‍ സന്തോഷം

കാവലാന്‍ said...

മൗനം...

നിലാവര്‍ നിസ said...

ഇഷ്ടമായി... ഈ ചിന്തയുടെ മൊട്ടുസൂചി മുന..

kaithamullu : കൈതമുള്ള് said...

വേരറുത്ത് വലിച്ചെറിഞ്ഞതും
വീണിടത്ത് വേരുറക്കാത്തതും
ഒരു കഥയില്‍
ഒരൊറ്റക്കഥയില്‍...

ഒറ്റ!
-പ്പെടലല്ലല്ലൊ?

ദീപു said...

എഴുതിക്കോളു ... മടിക്കാതെ

ഉപാസന | Upasana said...

ഒറ്റക്കല്ലില്‍ തീര്‍ത്ത വീട്...
അല്ല്യോ..?
ഇഷ്ടമായ്...
:)
ഉപാസന

ഷെരീഖ് വെളളറക്കാട് said...

ആദ്യമായി താങ്കളെ വായിക്കുകയായിരുന്നു. ഒറ്റ വാക്കിന്റെ മാജിക്ക്‌ എനിക്കറിയില്ല. സ്വപ്നങ്ങള്‍ക്കും ജീവീതത്തിനുമിടയ്ക്കുള്ള വാക്കുകളുടെ ശില്‍പമാകാം നല്ല രചനകള്‍, തീര്‍ച്ചയായും നിരാശപ്പെടുത്തുനില്ല.

തറവാടി said...

:)

കണ്ണൂരാന്‍ - KANNURAN said...
This comment has been removed by the author.
കണ്ണൂരാന്‍ - KANNURAN said...

കുറെക്കാലമായല്ലൊ ഈ വഴിക്ക് വന്നിട്ട്.. കവിത നന്നായിട്ടുണ്ട്. അല്ലെങ്കിലും എല്ലാവരും ഒറ്റ തന്നെയല്ലെ? പോസ്റ്റുകള്‍ തമ്മിലുള്ള ഇടവേള കുറക്കൂ......

ചന്തു said...

ഒറ്റക്കൊറ്റക്കത്‌ കുറിച്ചിടുക
അഭിനന്ദനങ്ങള്‍

കിനാവ് said...

ഒരുവാക്കില്‍
ഒരുവരിയില്‍
ഒരുതാളില്‍ ഒ‍തുങ്ങാതെ
ഒഴുകി പരക്കുന്ന
ഓളം തല്ലുന്ന
ഒരു കഥ വായിക്കണം
ജീവിതം കൊണ്ടെഴുതിയതും
കണ്ണീരു കലങ്ങിയതുമല്ലാതെ...

ഇട്ടിമാളു said...

ശ്രീ.. എന്നാ ശരി എഴുതിയേക്കാം.. :).. ഈ “ഒറ്റ” കമന്റ് കൊള്ളാം

ഇത്തിരി.. പറയാനാവും.. പറഞ്ഞതുമാണ്.. പക്ഷെ എഴുതാനാവില്ലല്ലൊ...

മറ്റൊരാളെ.. സന്തോഷം

സു... ചത്തു എന്നെഴുതിക്കോളു.. തത്ക്കാലം പ്രാവര്‍ത്തികമാക്കേണ്ട..

വല്ല്യമ്മായി.. സന്തോഷിപ്പിക്കാനല്ലെ ഞാന്‍ തിരിച്ചു വന്നെ..:)

കാവലാനെ.. മൌനം പോലും മധുരം...

നിസാ.. മൊട്ടുസൂചി കൊണ്ട് ചോര പൊടിഞ്ഞില്ലല്ലൊ..?

കൈതമുള്ളെ.. അല്ല

ദീപു.. തീര്‍ച്ചയായും

ഉപാസന.. ഒരു വിമര്‍ശനമാ പ്രതീക്ഷിച്ചെ.. ;)

ഷെരീഖ്.. കുന്നംകുളം അടുത്തുള്ള വെള്ളറക്കാടാണോ...?

തറവാടി. .. :))))

കണ്ണൂരാനെ.. ഫിലോസഫി ആണല്ലെ...

ചന്തു.. കുറിച്ചിടാം

കിനാവെ.. മനപ്പൂര്‍വ്വമല്ല.. പക്ഷെ പലപ്പൊഴും കണ്ണീര്‍ കലങ്ങുന്നു...

(എവിടെയായിരുന്നെന്ന് ചോദിച്ചവരോട്... നാട്ടിലായിരുന്നു)

Anonymous said...

മാളുവേയ്...

നന്നായി. ഞാനിതു കാണാനിത്തിരി വൈകി

ഷെരീഖ് വെളളറക്കാട് said...

അതെ ടീച്ചറെ, എന്തെയ്‌ വെള്ളറക്കാട്ടെക്ക്‌ നീളുന്ന ബന്ധങ്ങളുടെ കണ്ണികളുണ്ടൊ ജീവിതത്തില്‍ അതോ ഞാന്‍ മൂക്കൊലിപ്പിച്ചു നടന്ന വെള്ളറക്കാട്‌ സ്ക്കൂള്‍ ജീവിത നാള്‍ വഴികളില്‍ കണ്ടുമറന്ന വല്ല സീതയൊ, ലക്ഷ്മി പ്രസന്നയൊ, ആശയൊ, തങ്കമണിയൊ ഇട്ടിമാളു എന്ന പോരില്‍ ബ്ലോഗ്‌ ലോകത്തെക്ക്‌ ജന്മമെടുത്തതാണൊ, മനപ്പടി എന്നെക്കൊ കഥയില്‍ കണ്ടു. പറഞ്ഞെക്കണെ.. പറയാലൊ എനിക്ക്‌ ഞങ്ങളുടെ വെള്ളറക്കാട്‌ നിന്ന് ഒരു "ടീച്ചര്‍ടെ അനിയത്തി" ബൂലൊകത്തിലെ ഒരു കഥകാരിയാണെന്ന്, തമാശയല്ലാട്ടൊ, കാര്യയിട്ടു തന്നെ.

ഞാന്‍, വെള്ളറക്കാടിനെ വല്ലാതെ സ്നേഹിക്കുന്ന ഒരു വെള്ളറക്കാട്ടുകാരന്‍. സിംഗളല്ല, ത്രിബിള തെറ്റിദ്ദരിക്കല്ലെ (ഞമ്മള്ള്‌ ആ ടൈപ്പല്ല.) ഒരു കെട്ട്യാള്ള്‌, ഒരു കുട്ട്യ ഒളും (6 വയസ്സുകാരി)

venunadam said...

ഒരു പകവീട്ടല്‍ പോലെ ജീവിതത്തെ ഒറ്റികൊടുത്ത ഞാനും

ഇട്ടിമാളു said...

ഗുപ്താ.. വൈകിയാണെങ്കിലും വന്നതില്‍ സന്തോഷം..

ഷെരീഖ്... വെള്ളറക്കാടു നിന്നുള്ളവര്‍ എന്റെ കൂടെ പഠിച്ചിട്ടുണ്ട്.. അത്രയെ ഉള്ളു...

വേണുനാദം .. ഒറ്റിക്കൊടുത്ത് എന്തെങ്കിലും നേടിയോ..? നഷ്ടങ്ങള്‍ അല്ലാതെ..

doney “ഡോണി“ said...

കൊള്ളാം...ഒറ്റക്കവിത ഒറ്റയിരുപ്പിനു വായിച്ചു...ഒരു കമന്റും അടിച്ചു..

ഇട്ടിമാളു said...

ഡോണി... :)