പുഴ പോലെ ഒഴുകിയിരുന്നത്
കുളം പോലെ നിശ്ചലമായിരിക്കുന്നു
അലയിളക്കി കളകളം പാടിയിരുന്നത്
വിദൂര ഭൂതത്തില്‍ എവിടെയോ ആവണം
തീരങ്ങള്‍ തകര്‍ത്ത് ആര്‍ത്തലച്ചത്
ഓര്‍മ്മകള്‍ പോലും മറന്നെന്ന് പരിഭവിക്കുന്നു
പിണക്കത്തിലും ഇണക്കത്തിലും
നിറഞ്ഞും കവിഞ്ഞും ഒഴുകിയത്
ചതുരക്കളത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു
മുകളില്‍ മടുപ്പിന്റെ എണ്ണപാടകള്‍
കാര്‍ന്നുതിന്ന് തിടംവെക്കുന്ന പായല്‍ ജന്മങ്ങള്
കല്ലടര്‍ന്ന് മണ്ണിടിഞ്ഞ്
രൂപഭാവങ്ങളുടെ പരിണാമങ്ങള്‍
കാലം തെറ്റിയെത്തുന്ന മഴയിലൊന്നും
ഒരിക്കലും കവിഞ്ഞൊഴുകാതെ
ഒലിച്ചു പോവാത്ത അഴുക്കുകളും
മണല്‍ മാന്തിയ കയങ്ങളില്‍
നിലയില്ലാതെ മുങ്ങി താഴുന്നത്
അതു മാത്രം ഇന്നും ബാക്കി നില്ക്കുന്നു
അന്നത് ആസ്വാദ്യമായിരുന്നെങ്കില്‍
ഇന്നത് അരോചകമാവുന്നു..
17 comments:
മണല്‍ മാന്തിയ കയങ്ങളില്‍
നിലയില്ലാതെ മുങ്ങി താഴുന്നത്
അതു മാത്രം ഇന്നും ബാക്കി നില്ക്കുന്നു
അന്നത് ആസ്വാദ്യമായിരുന്നെങ്കില്‍
ഇന്നത് അരോചകമാവുന്നു..
അരോചകമാകുന്നത് ആസ്വാദ്യകരമാക്കുവാന്‍ പഠിച്ചാല്‍ ജീവിതം വിജയിച്ചു...
ഇട്ടിമാളു
ഇഷ്ടമായി
അഭിനന്ദനങ്ങള്‍
nannaayittundu
വരികള്‍ കൊള്ളാം.
nallavarikal
കൊള്ളാം...
കണ്ണൂരാന്‍ മാഷ് പറഞ്ഞതന്നെ സത്യം...
:)
കണ്ണൂരാന്‍ പറഞ്ഞതു സത്യം!
അന്ന് അരോചകവും, ഇന്ന് ആസ്വാദ്യവും അങ്ങനേയും ഒന്നാലോചിച്ചു നോക്കി...
വരികളിഷ്ടമായി ട്ടൊ.
:)
“മണല്‍ മാന്തിയ കയങ്ങളില്‍
നിലയില്ലാതെ മുങ്ങി താഴുന്നത്
അതു മാത്രം ഇന്നും ബാക്കി നില്ക്കുന്നു
അന്നത് ആസ്വാദ്യമായിരുന്നെങ്കില്‍
ഇന്നത് അരോചകമാവുന്നു...”
നന്നായിരിക്കുന്നു, വരികള്‍!
:)
മാളു വിന്റെ ജീവിതത്തീല്‍ സന്തോഷം എന്ന വികാരം ഇല്ലെ?
മുരളി..ദ്രൌപദി..ഫസല്‍.. ജിഹേഷ്..വാല്മീകി..കിനാവ്..മയൂര..പ്രിയ.. വേണു.. ശ്രീ.. നന്ദിയുണ്ട്...
കണ്ണൂരാനെ .. ആ സൂത്രം ഒന്നു പഠിപ്പിച്ചു തരാമോ...?
സഹയാത്രികാ..ധ്വനി... ഞാന്‍ പറഞ്ഞത് സത്യമല്ലെ...;)
പി ആര്.... ഞാനും അങ്ങിനെ ആലോചിച്ചു നോക്കി.. പക്ഷെ എന്തോ അങ്ങട്ട് ഒക്കുന്നില്ല...
ചക്കരെ.. എന്റെ ഒരു പോസ്റ്റിലും സന്തോഷം കണ്ടില്ലെ..? എഴുതുന്നത് മാത്രമല്ലല്ലൊ ജീവിതം
“പുഴപോലെ ഒഴുകിയിരുന്നത്,
കുളം പോലെ നിശ്ചലമായിരിക്കുന്നു.”
കടല്‍ പോലെ ആഞ്ഞടിക്കുന്ന പ്രണയമാണെനിക്കിഷ്ടം ഇട്ടിമാളൂ. ഒരിക്കലും ഒടുങ്ങാത്തതും നിശ്ചലമാവാത്തതും. എന്നാലേ ജീവിതവും ബന്ധനത്തിലാവാതെ ഇരിക്കൂ. കണ്ണൂരാന്‍ പറഞ്ഞതുപോലെ, ചക്കര ചോദിച്ചപോലെ, ഇട്ടിമാളുവിനോട് എനിക്കും ചോദിക്കാന്‍ തോന്നുന്നു. എഴുതുന്നതല്ലല്ലോ ജീവിതം എന്നൊരു മറുചോദ്യം എനിക്കുവേണ്ട. എപ്പോഴെന്നറിയാതെ തീര്ന്നുപോകുന്നതാണ് എന്തായാലും ജീവിതം. അതുകൊണ്ട് ഇന്ന് സന്തോഷിക്കാം. ഇട്ടിമാളുവിന് സന്തോഷിക്കാന്‍ എന്തൊക്കെയുണ്ട്. അതൊക്കെ എങ്ങനെ കാണാതെ പോകുന്നു?
സു.. ഇതൊരു ഒന്നൊന്നര കമന്റാണാല്ലോ...?
സംസ്കാരങ്ങള്‍ വേരിറക്കിയ നദീത്തടങ്ങളുടെ മരണത്തെ ഇത്തിരി ദു:ഖത്തോടെയല്ലേ നമുക്ക് നോക്കി കാണാനാകൂ...
മനസ്സിലെ ചിന്തയുടെയും ദു:ഖത്തിന്റ്റെയും ഇത്തിരിപ്പൊട്ടുകള്‍ നന്നായിട്ടുണ്ട് മാളൂസേ...
സസ്നേഹം
ദൃശ്യന്‍
ദൃശ്യാ.. :)
Post a Comment