Monday, November 12, 2007

പരിണാമം

പുഴ പോലെ ഒഴുകിയിരുന്നത്
കുളം പോലെ നിശ്ചലമായിരിക്കുന്നു
അലയിളക്കി കളകളം പാടിയിരുന്നത്
വിദൂര ഭൂതത്തില്‍ എവിടെയോ ആവണം
തീരങ്ങള്‍ തകര്‍ത്ത് ആര്‍ത്തലച്ചത്
ഓര്‍മ്മകള്‍ പോലും മറന്നെന്ന് പരിഭവിക്കുന്നു
പിണക്കത്തിലും ഇണക്കത്തിലും
നിറഞ്ഞും കവിഞ്ഞും ഒഴുകിയത്
ചതുരക്കളത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു

മുകളില്‍ മടുപ്പിന്റെ എണ്ണപാടകള്‍
കാര്‍ന്നുതിന്ന് തിടംവെക്കുന്ന പായല്‍ ജന്മങ്ങള്‍
കല്ലടര്‍ന്ന് മണ്ണിടിഞ്ഞ്
രൂപഭാവങ്ങളുടെ പരിണാമങ്ങള്‍
കാലം തെറ്റിയെത്തുന്ന മഴയിലൊന്നും
ഒരിക്കലും കവിഞ്ഞൊഴുകാതെ
ഒലിച്ചു പോവാത്ത അഴുക്കുകളും

മണല്‍ മാന്തിയ കയങ്ങളില്‍
നിലയില്ലാതെ മുങ്ങി താഴുന്നത്
അതു മാത്രം ഇന്നും ബാക്കി നില്‍ക്കുന്നു
അന്നത് ആസ്വാദ്യമായിരുന്നെങ്കില്‍
ഇന്നത് അരോചകമാവുന്നു..

17 comments:

ഇട്ടിമാളു അഗ്നിമിത്ര said...

മണല്‍ മാന്തിയ കയങ്ങളില്‍
നിലയില്ലാതെ മുങ്ങി താഴുന്നത്
അതു മാത്രം ഇന്നും ബാക്കി നില്‍ക്കുന്നു
അന്നത് ആസ്വാദ്യമായിരുന്നെങ്കില്‍
ഇന്നത് അരോചകമാവുന്നു..

കണ്ണൂരാന്‍ - KANNURAN said...

അരോചകമാകുന്നത് ആസ്വാദ്യകരമാക്കുവാന്‍ പഠിച്ചാല്‍ ജീവിതം വിജയിച്ചു...

ഗിരീഷ്‌ എ എസ്‌ said...

ഇട്ടിമാളു
ഇഷ്ടമായി
അഭിനന്ദനങ്ങള്‍

ഫസല്‍ ബിനാലി.. said...

nannaayittundu

ദിലീപ് വിശ്വനാഥ് said...

വരികള്‍ കൊള്ളാം.

സജീവ് കടവനാട് said...

nallavarikal

സഹയാത്രികന്‍ said...

കൊള്ളാം...
കണ്ണൂരാന്‍ മാഷ് പറഞ്ഞതന്നെ സത്യം...
:)

ധ്വനി | Dhwani said...

കണ്ണൂരാന്‍ പറഞ്ഞതു സത്യം!

ചീര I Cheera said...

അന്ന് അരോചകവും, ഇന്ന് ആസ്വാദ്യവും അങ്ങനേയും ഒന്നാലോചിച്ചു നോക്കി...

വരികളിഷ്ടമായി ട്ടൊ.

വേണു venu said...

:)

ശ്രീ said...

“മണല്‍ മാന്തിയ കയങ്ങളില്‍
നിലയില്ലാതെ മുങ്ങി താഴുന്നത്
അതു മാത്രം ഇന്നും ബാക്കി നില്‍ക്കുന്നു
അന്നത് ആസ്വാദ്യമായിരുന്നെങ്കില്‍
ഇന്നത് അരോചകമാവുന്നു...”

നന്നായിരിക്കുന്നു, വരികള്‍‌!

:)

chakkara said...

മാളു വിന്റെ ജീവിതത്തീല്‍ സന്തോഷം എന്ന വികാരം ഇല്ലെ?

ഇട്ടിമാളു അഗ്നിമിത്ര said...

മുരളി..ദ്രൌപദി..ഫസല്‍.. ജിഹേഷ്..വാല്‍മീകി..കിനാവ്..മയൂര..പ്രിയ.. വേണു.. ശ്രീ.. നന്ദിയുണ്ട്...

കണ്ണൂരാനെ .. ആ സൂത്രം ഒന്നു പഠിപ്പിച്ചു തരാമോ...?

സഹയാത്രികാ..ധ്വനി... ഞാന്‍ പറഞ്ഞത് സത്യമല്ലെ...;)

പി ആര്‍.... ഞാനും അങ്ങിനെ ആലോചിച്ചു നോക്കി.. പക്ഷെ എന്തോ അങ്ങട്ട് ഒക്കുന്നില്ല...

ചക്കരെ.. എന്റെ ഒരു പോസ്റ്റിലും സന്തോഷം കണ്ടില്ലെ..? എഴുതുന്നത് മാത്രമല്ലല്ലൊ ജീവിതം

സു | Su said...

“പുഴപോലെ ഒഴുകിയിരുന്നത്,
കുളം പോലെ നിശ്ചലമായിരിക്കുന്നു.”

കടല്‍ പോലെ ആഞ്ഞടിക്കുന്ന പ്രണയമാണെനിക്കിഷ്ടം ഇട്ടിമാളൂ. ഒരിക്കലും ഒടുങ്ങാത്തതും നിശ്ചലമാവാത്തതും. എന്നാലേ ജീവിതവും ബന്ധനത്തിലാവാതെ ഇരിക്കൂ. കണ്ണൂരാന്‍ പറഞ്ഞതുപോലെ, ചക്കര ചോദിച്ചപോലെ, ഇട്ടിമാളുവിനോട് എനിക്കും ചോദിക്കാന്‍ തോന്നുന്നു. എഴുതുന്നതല്ലല്ലോ ജീവിതം എന്നൊരു മറുചോദ്യം എനിക്കുവേണ്ട. എപ്പോഴെന്നറിയാതെ തീര്‍ന്നുപോകുന്നതാണ് എന്തായാലും ജീവിതം. അതുകൊണ്ട് ഇന്ന് സന്തോഷിക്കാം. ഇട്ടിമാളുവിന് സന്തോഷിക്കാന്‍ എന്തൊക്കെയുണ്ട്. അതൊക്കെ എങ്ങനെ കാണാതെ പോകുന്നു?

ഇട്ടിമാളു അഗ്നിമിത്ര said...

സു.. ഇതൊരു ഒന്നൊന്നര കമന്റാണാല്ലോ...?

salil | drishyan said...

സംസ്കാരങ്ങള്‍ വേരിറക്കിയ നദീത്തടങ്ങളുടെ മരണത്തെ ഇത്തിരി ദു:ഖത്തോടെയല്ലേ നമുക്ക് നോക്കി കാണാനാകൂ...

മനസ്സിലെ ചിന്തയുടെയും ദു:ഖത്തിന്‍‌റ്റെയും ഇത്തിരിപ്പൊട്ടുകള്‍ നന്നായിട്ടുണ്ട് മാളൂസേ...

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ദൃശ്യാ.. :)