Monday, April 23, 2007

ചുവന്ന പൂക്കള്‍ ചിന്തിക്കുന്നത് ..

അമ്മ എന്താ ഇങ്ങനെ.. അച്ഛന്‍ തന്നെയല്ലെ എല്ലാം ചെയ്യുന്നെ.. മോളൂന്റെ പിറന്നാ‍ള്‍ ആയിട്ട് ഇവിടെ ഇരിക്കാ..........ദാ.. അച്ഛന്‍ കേയ്ക്ക് മുറിച്ചത് ട്രെയില്‍ നല്ല ഭംഗിയായി വെച്ചിരിക്കുന്നു.. അമ്മ എണീക്കാത്തോണ്ടാ വാതില്‍ ചാരി താഴേക്കുപോവുന്നത്.. വേഗം ചെല്ലമ്മെ.. ഇനി ഇപ്പൊ താഴെ ഉള്ള ആള്‍ക്കാര്‍ മുഴുവന്‍ ചോദിക്കും അമ്മ എവിടെമോള്‍ എവിടെ.. അമ്മയെങ്കിലും കൂടെ പോവ്... പാവല്ലെ അച്ചന്‍ .. സങ്കടാവില്ലെ തന്നെ എല്ലാം ചെയ്യുമ്പോള്‍ ..

ആഹാ.. ഇത്ര മാത്രം ഈ ജനലഴികളിലൂടെ എന്താ കാണാനുള്ളത്.. ഇതൊരു പതിവല്ലെ.. എല്ലാവര്‍ഷവും ഈ ദിവസം നമ്മള്‍ ഇതു പോലെ ഏതേലും സ്ഥലത്താവും .. നിറയെ കുട്ടികളും അച്ഛന്മാരും അമ്മമാരും ഒക്കെ ആഘോഷിക്കുന്ന ഏതെങ്കിലും വിനോദകേന്ദ്രത്തില്‍ .. കഴിഞ്ഞവര്‍ഷവും ഇവിടെ തന്നെ ആയിരുന്നില്ലെ.. പിന്നെന്താ രാവിലെ ഇങ്ങനെ ഇരിക്കാനുണ്ടായെ.. ... ..

അമ്മ നോക്ക് അച്ഛന്‍ എല്ലാര്‍ക്കും കേയ്ക്ക് കൊടുക്കുന്നെ.. ഓരോ തവണ ചിരിച്ചു തലകുനിക്കുന്നതും ഈ മോളൂന് അവര്‍ ജന്മദിനാശംസകള്‍ നേരുന്നത് സ്വീകരിക്കാനാ.... പുല്‍തകിടിയിലെ മഞ്ഞുതുള്ളികള്‍ പോലും തിളങ്ങുന്നു..

ആ കുട്ടികള്‍ എന്തു സന്തോഷത്തിലാ കേക്കും സ്വീറ്റ്സും കഴിക്കുന്നെ.. അമ്മക്കെന്താ അവരുടെ കൂടെ പോയി ഒന്നു അടിച്ചുപൊളിച്ചാല്‍ ... അതല്ലെ അമ്മ മോളൂന്റെ പിറന്നാളിന് മോളൂനെ സന്തോഷിപ്പിക്കാന്‍ ചെയ്യണ്ടെ...


അമ്മയെന്താ മിണ്ടാതിരിക്കണേ.. മോള്‍ എത്ര നേരായി ചിലക്കുന്നു.. ആഹാ.. നിലത്ത കിടക്കാ.. അമ്മ പറഞ്ഞിട്ടില്ലെ നിലത്തു കിടക്കരുതെന്ന് . ചീത്തയാണെന്ന്.. എണീക്ക് അമ്മാ...അമ്മാ‍ാ..

-------
അച്ഛനെന്തിനാ ഇങ്ങനെ വിഷമിക്കണെ.. അമ്മക്കു പ്രഷര്‍ കൂടിയതാവും .. രാവിലെ വയ്യായിരുനെന്നു തോന്നുന്നു.. സാരമില്ല... എനിക്ക് കേള്‍ക്കാം അമ്മ ഡോക്ടറോട് പറയുന്നതെല്ലാം .. അച്ഛനു കേള്‍ക്കണോ.. മോളു കേള്‍പ്പിക്കാം

ഇന്ന് എന്റെ മോള്‍ടെ പിറന്നാളാ.. അവള്‍ക്കു പേരിട്ടത് ഞാനാ.. ദിയ, ദിവ്യയുടെയും യദുവിന്റെയും മോള്‍ ദിയയല്ലെ... അവള്‍ക്ക് മൂന്ന് വയസ്സായി ഇന്നു .. മാര്‍ച്ച് മൂന്നു.. പക്ഷെ അവള്‍ ഒരു മീനിനെ പോലെ വഴുതി പോവാ എന്റെ കയ്യില്‍ നിന്നു.. അതോര്‍‌ക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരും .. എന്റെ അടുത്ത് വരില്ല.. എപ്പൊഴും ദൂരെ മാറിനില്‍ക്കും.. ഇന്നു പിറന്നാളായിട്ടു പോലും എന്റെ അടുത്ത് വന്നില്ല.. അതാ ഞാന്‍ രാവിലെ അമ്പലത്തില്‍ പോലും പോവാതിരുന്നെ.. അന്നു എനിക്കറിയാരുന്നു മോളാവും എന്ന്.. എത്ര നാള്‍ കൂടിയാണെന്നോ ഞാന്‍ എന്റെ യദുവിന്റെ അടുത്തെത്തിയത്.. തിരക്കുകള്‍ക്കിടയില്‍ രണ്ടിടത്ത് അകപ്പെട്ടുപോയ ഞങ്ങള്‍ വീട്ടില്‍ ഒത്തത് വോട്ട് ചെയ്യാനെന്ന് കള്ളത്തരത്തിലാ.. മെയ് 10 .. അന്നു എലെക്ഷനായിരുന്നു.. ഒരു രാത്രി .. വീണ്ടും ദ്രുവങ്ങളിലേക്ക്... അന്നെ ഞാന്‍ ഉറപ്പിച്ചതാ അതു മോള്‍ തന്നെയാണെന്നു... ഞാന്‍ കണക്കുകൂട്ടി വെച്ചതാ മാര്‍ച്ച് മൂന്നിനു അവള്‍ പുറത്തെത്തുമെന്ന് ...അവള്‍ക്കുള്ള പേരും ഞാന്‍ കണ്ടുവെച്ചിരുന്നു.. എന്നിട്ടെന്റെ മോള്‍ എന്റെ അടുത്തുപോലും വരില്ല..

അച്ഛാ.. ആ നഴ്സ് വരുന്നത് അച്ഛനെ വിളിക്കാനാ.. അമ്മ ഉറങ്ങി.. ഡോക്ടര്‍ ചോദിക്കുമ്പോള്‍ അച്ഛന്‍ എന്താ പറയാ..

അതെ.. ദിയാ .. അവള്‍ ഞങ്ങടെ മോളാ.. ഇന്നു അവളുടെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.. അതിനിടയിലാ.. ഞാന്‍ എങ്ങിനാ എന്റെ മോളേ കാണിക്കാ.. മാര്‍ച്ച് മൂന്നു വരെ കാത്തിരിക്കാന്‍ ഞങ്ങടെ ദിയക്കായില്ല... അതുകൊണ്ട് അവള്‍ കുറച്ച് ചുവന്നപൂക്കളായ് നേരത്തെ ഇങ്ങുപോന്നു.. അങ്ങിനെയാ ദിവ്യ ...

അച്ഛാ അമ്മയെന്നെ വിളിക്കുന്നു.. ഞാന്‍ പോവാ..

22 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഇന്ന് എന്റെ മോള്‍ടെ പിറന്നാളാ.. അവള്‍ക്കു പേരിട്ടത് ഞാനാ.. ദിയ, ദിവ്യയുടെയും യദുവിന്റെയും മോള്‍ ദിയയല്ലെ... അവള്‍ക്ക് മൂന്ന് വയസ്സായി ഇന്നു .. മാര്‍ച്ച് മൂന്നു..

ഗുപ്തന്‍ said...

ഇത്തവണ തേങ്ങ എന്റെ വക.. ഠേ!!!!.... ഇച്ചിരെ കഴിഞ്ഞുവായിക്കാം ട്ടോ.. :P

രാവിലെതന്നെ വെഷമിപ്പിക്കാനൊള്ള പോക്കാണെന്നൊരു ഉള്‍ വിളി ... വേണ്ടാ...

G.MANU said...

ഒന്നും നമുക്കുള്ളതല്ലായെന്ന്
പിന്നെയും മാളു പറഞ്ഞു
:)

Rasheed Chalil said...

ഇട്ടിമാളൂ...

അപ്പു ആദ്യാക്ഷരി said...

മാളൂട്ടീ....നല്ല വിവരണം....നല്ല കഥ. പാവം ദിയ.

ഗുപ്തന്‍ said...

വായിച്ചു.

അനാഥമായിപ്പോവുന്ന ഈ പൂവുകളിലേക്കൊക്കെ മനസ്സുചെന്നെത്തുന്നതു പുണ്യമാണെന്ന് മാത്രം ഇവിടെ.

മറുപടി കാര്യമായിട്ടുണ്ട്. ഉടനെ. ഒരു പത്തു മിനിറ്റ്. എന്റെ പേജില്‍ വാ

ആഷ | Asha said...

സങ്കടപ്പെടുത്തുവാണല്ലോ ഈ ഇട്ടിമാളുവും മനുവും കൂടെ.

Kumar Neelakandan © (Kumar NM) said...
This comment has been removed by the author.
Kumar Neelakandan © (Kumar NM) said...

ഇതുവായിച്ചിട്ട് മൂന്നു രീതിയില്‍ അഭിപ്രായം പറയാം.

1 മനോഹരമായ എഴുത്ത്. കഥയുടെ റിയാലിറ്റി ഓര്‍ത്തപ്പോള്‍ ശരിക്കും നെഞ്ചു പിടഞ്ഞു. കൊളുത്തിവലിക്കുന്ന എഴുത്ത് എന്നൊക്കെ.

2. അവതരണത്തിലെ പ്രത്യേകത എനിക്കിഷ്ടമായി. പകുതിവരെ അച്ഛനോട്. അഛനു കേള്‍ക്കണോ മോള്‍ കേള്‍പ്പിക്കാം എന്ന വരിക്കു ശേഷം അഛന്റെ കാഴ്ച്ചപ്പാടില്‍.
‘യയാതി‘യൊക്കെ വി. എസ്. ഘാണ്ടേക്കര്‍ എഴുതി വച്ചത് ഇതു പോലെ കഥപറച്ചിലിന്റെ ഒരു പരകായ പ്രവേശത്തിലാണ്‍!.

3. ഇത് പൈങ്കിളിയാണ്.
സെന്റിമെന്റല്‍ ബ്ലാക്ക് മെയിലിങ് ആണ്.
ഇതു നാടകീയം ആണ്‍്.
ഇത് സ്മാര്‍ട്ട് എഴുത്താണ്.
ഇത് പറഞ്ഞ സംഭവം ആണ്.
ഇത് വെറും ഇന്റലക്ച്വല്‍ വായനക്കാരെ മാത്രം ലക്ഷ്യം ഇട്ടുകൊണ്ടുള്ളതാണ്.

ചുരുക്കത്തില്‍ എഴുത്തുകാരി ഉദ്ദേശിച്ചത് എനിക്കു മനസിലായെങ്കിലും നല്ല സ്മാര്‍ട്ട് വായനക്കാരനായ ഞാന്‍ തോല്‍ക്കാന്‍ മടിച്ച്, ഇതെന്തു കഥ എന്നു ചോദിക്കാന്‍ വഴി മരുന്നിടുന്ന കഥ.

ഈ പറഞ്ഞ മൂന്നു പോയിന്റില്‍ എന്തുവേണമോ, ചിലതു വേണമോ, എല്ലാം വേണമോ ഇട്ടിമാളുവിനു കമന്റായി എടുക്കാം.

തമനു said...

ഇട്ടിമാളൂ ,

ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു.

അഭിനന്ദനങ്ങള്‍

ഇട്ടിമാളു അഗ്നിമിത്ര said...

മനു.. പത്തു മിനിറ്റ് ഇതിനാരുന്നല്ലെ.. ഈ കമന്റ് വന്നപ്പോഴെക്കും ഇവിടെ കട പൂട്ടിയിരുന്നു ..എന്തായലും എനിക്കിഷ്ടായി.. മനുവിന്റെ മെയില്‍ ഐഡി കിട്ടുന്നില്ലല്ലോ..

മനുജി.. ഒന്നും നമുക്കുള്ളതല്ലല്ലോ ... :)...

ഇത്തിരി .... :)

അപ്പു.. ദിയ പാവാണ്... ദിവ്യയും യദുവും എല്ലാം ..ഈ ഞാനും ;)

ആഷാ .. സങ്കടപ്പെടന്ണ്ടാട്ടൊ..

തമനു .. വന്നതില്‍ വായിച്ചതില്‍ സന്തോഷം

കുമാര്‍ .. മൂന്നും സ്വീകരിച്ചിരിക്കുന്നു.. ഒപ്പം ഇത്രയും വിശദമായി വിശകലനം ചെയ്യാനുള്ളാ താങ്കളുടെ നല്ലമനസ്സിന് നന്ദിയുണ്ട്..
റിയല്‍ ആയതോണ്ടാവാം റിയാലിറ്റി തോന്നിയത്.. ഘാണ്ടേക്കര്‍ - ഈ ഉപമ ഇത്തിരി കൂടിപോയില്ലെ .?
നിങ്ങളൊക്കെ ഉള്ളപ്പോള്‍ ഞാനെങ്ങനെ സ്മാര്‍ട്ട് ആവും മാഷെ .. അപ്പൊ ശെരി ....എല്ലാം പറഞ്ഞതുപോലെ...

ഗുപ്തന്‍ said...
This comment has been removed by the author.
NITHYAN said...

കഥപറച്ചിലിന്റെ അനായാസത കൊള്ളാം.

സു | Su said...

ഇട്ടിമാളൂ :|

qw_er_ty

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇട്ടിമാളുച്ചേച്ചീ ഈ കഥ ഇട്ട് ആദ്യ കമന്റ് കിട്ടിയപ്പോള്‍ തന്നെ ചാത്തന്‍ വായിച്ചതാ. ചാത്തനു കാര്യായിട്ടൊന്നും മനസ്സിലായില്ലാ.
വല്ലതും ചോദിച്ചാല്‍ മറുപടിയായി ചാത്തനു പ്രായപൂര്‍ത്തീയാവുമ്പോള്‍ മനസ്സിലാവും എന്നല്ലേ തരികാ.

അതാ കമനിറ്ടാതെ മടങ്ങിയത്.
(ഇവിടിടുന്ന ചാത്തന്റെ മുന്‍ കമന്റുകളും മറുപടി അര്‍ഹിക്കാത്ത ടൈപ്പ് ആവാനും അതേ കാരണം)

ഇപ്പോള്‍ 2,3 തവണ വായിച്ചിട്ടും തഥൈവ.
കുമാറേട്ടന്റെ കമന്റു കണ്ടു. അപ്പോള്‍ കുറച്ചു മനസ്സിലായി. എന്തായാലും നമ്മളെ ഉദ്ദേശിച്ചല്ലാ എഴുതിയതെന്ന്.(എന്തൂട്ടാ ഈ ഇന്റലക്ച്വല്‍ വായനക്കാര്‍!!!)

പിന്നെ സൂചേച്ചിയോട്, മയില്‍പ്പീലി ഇരട്ടിക്കുന്ന കാര്യം അറിയാത്തോണ്ടല്ലാ ചോദിച്ചത്. അതിനു ആ കഥേല്‍ എന്താ കാര്യം എന്നാ ചോദിച്ചത്.
അതും ആത്മാര്‍ത്ഥമായ സംശയം മാത്രം(അതു ചാത്തനേറല്ലാന്ന് മനസ്സിലായില്ലേ???)

ഉത്തരം അറിയാമെങ്കില്‍ പറഞ്ഞു തരികാ ഇല്ലേല്‍ തിരിച്ചെറിഞ്ഞോ പക്ഷേ തിരിച്ചേറ് ഇവിടിടുന്ന കമന്റുകള്‍ക്കു മാത്രമാവണതല്ലേ ഭംഗി.(അല്ലേല്‍ ഉത്തരം പറയാന്‍ വന്ന് സൂ ചേച്ചീം ഇട്ടിമാളുചേച്ചീടെ ഏറ് മതി മറുപടി ന്നു കരുതി തിരിച്ചു പോയാലോ?)

സൂചേച്ചീടെ മറുപടി കഴിഞ്ഞിട്ടാരുന്നേല്‍ എത്രവേണേലും തിരിച്ചെറിഞ്ഞോ...:(

സു | Su said...

കുട്ടിച്ചാത്താ :) കുട്ടിച്ചാത്തന്‍ ഒരു കുട്ടി തന്നെയാ അല്ലേ? ഇട്ടിമാളു ഒരു മറുപടി പറഞ്ഞു എന്നല്ലേ ഉള്ളൂ, അതില്‍ ഇത്രേം പരിഭവിക്കാനുണ്ടോ? ഇനി, ഞാന്‍ വന്ന് മറുപടി പറയുന്നതുവരെ കാത്തിരിക്കേണ്ട കുട്ടിച്ചാത്തന്‍ എന്നല്ലേ ഇട്ടിമാളു കരുതിയിട്ടുണ്ടാവുക.

പിന്നെ ഈ കഥ. ഇതില്‍ മനസ്സിലാവാന്‍ പറ്റാത്തതായി, വല്യ കാര്യമൊന്നും ഇല്ല.
ഒരു കുട്ടി, ജീവനോടെ പുറത്തുവന്നില്ല. അതുകൊണ്ട് അമ്മയാവാന്‍ പോയവള്‍ക്ക് വിഷമം ആയി. ഇത്രേ ഉള്ളൂ ചുരുക്കം.

ഇനി ഇവിടെ ഞാനൊരു മറുപടി തന്നതില്‍ കുട്ടിച്ചാത്തന്‍ എന്നോട്, എന്തിനാ മറുപടി പറഞ്ഞത്, ഞാന്‍ ഇട്ടിമാളുച്ചേച്ചിയോടല്ലേ ചോദിച്ചത് എന്നൊന്നും പറയില്ലല്ലോ. ഹേയ്..ഇല്ല അല്ലേ? :)

ഇനി കുട്ടിച്ചാത്തന്‍ ഒന്നു ചിരിക്കൂ. ഹ ഹ ഹ ഇങ്ങനെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചാത്തനു എന്നും പത്തു വയസ്സാ.
അതോണ്ട് ചിരിപ്പിക്കാന്‍ ഒരു നാരങ്ങാമുട്ടായി തന്നെ ധാരാളം.

രണ്ട് ചേച്ചിമാര്‍ക്കും വേണ്ടി ചാത്തനിതാ കോള്‍ഗേറ്റിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നു. :D

കഥ കമന്റുകള്‍ വായിച്ചപ്പോ പിടികിട്ടീട്ടാ.
ചാത്തന്‍ പറഞ്ഞില്ലേ ആദ്യം വായിച്ചപ്പോ കമന്റൊന്നേ വന്നിരുന്നുള്ളൂന്ന്.

qw_er_ty

Haree said...

ഹും... കഥയൊക്കെ മനസിലായി... പക്ഷെ, എന്തൊക്കെയോ മനസിലാവാതെയുമുണ്ട്... അതെന്താണെന്ന് ചോദിക്കാനും കഴിയുന്നില്ല... ശെഠാ, ഇതെന്തൊരു കഥ!
--

Haree said...

പിടികിട്ടി,
സത്യത്തില്‍ എന്താ ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം? ഈ കഥ പറയുന്ന മോള്‍, അച്ഛന്‍, അമ്മ... ഇവരിലാരൊക്കെയാണ് ദിയയും യദുവും ദിവ്യയുമൊക്കെ? അതോ ഇനി ഇവരൊക്കെ മറ്റാരെങ്കിലുമാണോ?
--

ഇട്ടിമാളു അഗ്നിമിത്ര said...

നിത്യന്‍ .. “അനായാസ”മെന്ന ആ പുകഴ്ത്തലില്‍ ഞന്‍ ഒന്നു പൊങ്ങിപ്പോയോ എന്നൊരു സംശയം .. :)

സു .. :)

കുട്ടിയല്ലാത്ത ചാത്താ.. ക്ഷമി .. ഞാന്‍ സു വിന്റെ പോസ്റ്റില്‍ ആ ചോദ്യം കണ്ടപ്പോള്‍ അറിയാതെ പറഞ്ഞു പോയതാ.. പിന്നെ ചാത്തന്റെ കമന്റുകള്‍ മറുപടി അര്‍‌ഹിക്കുന്നില്ലെന്ന് ആരാ പറഞ്ഞെ... എന്തായാലും ആ പറഞ്ഞകൂട്ടതില്‍ ഞാനില്ല...മറുപടി വൈകിയതിനും ഒരു ക്ഷമാ ... പണം ...

ഹരീ..അമ്മ, അച്ഛന്‍, മോള്‍...... ദിവ്യ, യദു, ദിയ .. അപ്പൊ സംശയം തീര്‍ന്നല്ലൊ അല്ലെ?

നിമിഷ::Nimisha said...

മാളൂട്ടി, ദിയയും ദിവ്യയും യദുവും മനസ്സ് നിറഞ്ഞ് കണ്ണിലൂടെ ഒഴുകുന്നു :(

ഇട്ടിമാളു അഗ്നിമിത്ര said...

നിമിഷാ.. കരയല്ലെ