Thursday, April 12, 2007

ഉത്തരായണം

നിന്റെ പ്രണയത്തിന്റെ തീവ്രതയളന്നിരുന്നത് ,
എന്റെ മൊബൈലിലെ ഊര്‍‌ജ്ജക്കട്ടകളുടെ മരണം കൊണ്ടാണ്‍`.
നേരാനുപാതത്തില്‍ അവര്‍‌ വരച്ചിരുന്നത് ,
നമുക്കിടയില്‍ പറക്കുന്ന പ്രണയചിന്തകളുടെ രേഖീയചിത്രം .
ഒരു രാവുണര്‍ന്നിരിക്കാന്‍ തികയാതിരുന്നവര്‍
ഒരാഴ്ച ഓടിയെത്തുന്നതില്‍ നിന്നാണ്‍`
ഞാന്‍ വിപരീതാനുപാതത്തിന്റെ വളര്‍‌ച്ചയറിഞ്ഞത്

എന്റെ ജല്പനങ്ങളില്‍ പോലും
നീ പ്രണയം വായിച്ചെടുത്തിരുന്നത്
ഇന്നെന്റെ കണ്ണീരില്‍ പോലും
മറ്റാരുടെയോ പ്രണയം തിരയുന്നു
ഒപ്പം എന്റെ നിശ്വാസത്തില്‍
ആരുടെയോ ശ്വാസവും

ഒരു ഫെബ്രുവരികൂടി ..........
നീയൊരു വലയൊരുക്കുക
മാര്‍‌ച്ചില്‍ പറന്നെത്തുന്ന
കിളിക്കൂട്ടങ്ങളേ വരവേല്‍‌ക്കുക
സെപ്റ്റംബറിലെ പൂക്കൂടയില്‍
വീണ്ടും പൂവിറുക്കുക
ഡിസംബറിലെ മഞ്ഞില്‍
മടുപ്പിന്റെ പുതപ്പണിയുക
കാത്തിരിക്കുക,
വീണ്ടും ഫെബ്രുവരികള്‍
പിറക്കാതിരിക്കില്ല

29 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഒരു കവിത

Kumar Neelakandan © (Kumar NM) said...

"നിന്റെ പ്രണയത്തിന്റെ തീവ്രതയളന്നിരുന്നത്
എന്റെ മൊബൈലിലെ ഊര്‍‌ജ്ജക്കട്ടകളുടെ മരണം കൊണ്ടാണ്‍`."

തുടക്കവും ഒടുക്കവും കാത്തിരിപ്പും ഒക്കെ മനോഹരമായിട്ടുണ്ട്.

ശരിക്കും.

ഗുപ്തന്‍ said...

എന്റെ ജല്പനങ്ങളില്‍ പോലും
നീ പ്രണയം വായിച്ചെടുത്തിരുന്നത്
ഇന്നെന്റെ കണ്ണീരില്‍ പോലും
മറ്റാരുടെയോ പ്രണയം തിരയുന്നു
ഒപ്പം എന്റെ നിശ്വാസത്തില്‍
ആരുടെയോ ശ്വാസവും

ബന്ധങ്ങളുടെ വിഭ്രമിപ്പിക്കുന്ന ഇടനാഴികളിലൂടെ വീണ്ടും ഒരു നേര്‍കണ്ണോട്ടം. കഥയാണെങ്കിലും കവിതയാണെങ്കിലും you are equally haunting.

സു | Su said...

ഇട്ടിമാളൂ, പ്രണയനൈരാശ്യ കവിതയാണോ?

നന്നായിട്ടുണ്ട് :)

salil | drishyan said...

മാളൂസേ,

“നേരാനുപാതത്തില്‍ അവര്‍‌ വരച്ചിരുന്നത് ,
നമുക്കിടയില്‍ പറക്കുന്ന പ്രണയചിന്തകളുടെ രേഖീയചിത്രം“

പ്രണയത്തിന്‍‌റ്റെ ഗ്രാഫിന്‍‌റ്റെ വ്യതിയാനങ്ങള്‍ നന്ന്. മറ്റൊരു കവിതയ്ക്കുള്ള ആശയം തന്നെ ഉണ്ട് ഇതില്‍.

“ഒരാഴ്ച ഓടിയെത്തുന്നതില്‍ നിന്നാണ്“ എന്ന വരിയില്‍ കവിത തീരെ കണ്ടില്ല. (മൊബൈല്‍ ചാര്‍ജ്ജ്) ഒരാഴ്ച ഓടിയെത്തുന്നു എന്നത് വളരെ കാഷ്വല്‍ ആയ ഒരു വാചകമായ് പോയി എന്ന് തോന്നി.

‘പറക്കുന്ന‘ പ്രണയചിന്തകള്‍ എന്നതിന്‍‌റ്റെ ഔചിത്യം മനസ്സിലായില്ലാട്ടോ. പ്രണയചിന്തകള്‍ പറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ എവിടെയോ ഒരു സുഖമില്ലായ്മ. ‘പറക്കുന്നു’ എന്ന വാക്ക് തന്നെ ഒരു അനാവശ്യമായ് തോന്നി. ‘പറക്കുന്നു’ എന്ന വാക്ക് ‘പ്രണയ’ത്തെ ഡിഫൈന്‍ ചെയ്യാന്‍ ഉപയോഗിച്ചതാണോ?

“എന്റെ ജല്പനങ്ങളില്‍ പോലും
നീ പ്രണയം വായിച്ചെടുത്തിരുന്നത്
ഇന്നെന്റെ കണ്ണീരില്‍ പോലും
മറ്റാരുടെയോ പ്രണയം തിരയുന്നു
ഒപ്പം എന്റെ നിശ്വാസത്തില്‍
ആരുടെയോ ശ്വാസവും “ --- എവിടെയോ വാക്കുകള്‍ വഴുതി കളിക്കുന്നു എന്നൊരു തോന്നല്‍.

“ഡിസംബറിലെ മഞ്ഞില്‍
മടുപ്പിന്റെ പുതപ്പണിയുക “ - ഇതു അസ്സല്‍.

ആദ്യം സൂചിപ്പിച്ച പോലെ പ്രണയത്തിന്‍‌റ്റെ ഗ്രാഫിന്‍‌റ്റെ വ്യതിയാനങ്ങള്‍ നന്ന്. പക്ഷെ കവിയത്രി ഇട്ടിമാളു ആയതിനാല്‍ ഭാഷയിലും അവതരണത്തിലും ഇത്തിരി കൂടി മികവ് പ്രതീക്ഷിച്ചു.

[അക്ഷരപ്പിശാചിനെ വേണ്ടവിധം കൈകാര്യം ചെയ്യുമല്ലോ, അല്ലേ?]

സസ്നേഹം
ദൃശ്യന്‍

Rasheed Chalil said...

:)

അത്തിക്കുര്‍ശി said...

ഇട്ടിമാളു,

ആദ്യവരികള്‍ അലപം യാന്ത്രികമായി തോന്നിയെങ്കിലും, മധ്യത്തില്‍ നൈരാശ്യം ശരീക്കും നിഴലിക്കുന്നു. അവസാനഭാഗവും നന്നായി

അചിന്ത്യ said...

ജല്പനങ്ങളിൽപ്പോലും പ്രണയം കണ്ടെത്തിയേടത്ത്ന്ന്
പ്രണയം വെറും ജല്പനമാണ് ന്ന് കേക്കണ്ടി വരണ നാളില്‍ക്കെത്ത്യാലും മൊബൈല്‍ഫോണിലേം
മനസ്സിലേം ഊര്‍ജ്ജക്കട്ടികള്‍ മരിച്ചോണ്ടിരിക്കും ഇട്ടിമാളൂട്ടി.

സ്നേഹം സമാധാനം

ഇട്ടിമാളു അഗ്നിമിത്ര said...

കുമാര്‍ .. നല്ല അഭിപ്രായത്തിനു നന്ദിയുണ്ട്...

മനു ...Is it haunting?

സു.. അങ്ങിനെതോന്നിയോ?

ദ്ര്`ശ്യാ.. നിരൂപണത്തിന്‍ നന്ദിയുണ്ട് .. അക്ഷരപിശാച് .. എന്താ പറയാ..

ഇത്തിരി ... :) :) :)

അത്തിക്കുര്‍‌ശി .. സന്തോഷം

അചിന്ത്യാ.. ആദ്യമായാണല്ലെ ഇവിടെ.. :)

Unknown said...

ഇട്ടിമളൂ.. കവിത വായിച്ചു.
താങ്കളുടേത് തന്നെയുള്ള മറ്റു കവിതകളില്‍ നിന്ന് വ്യത്യസ്തമായവ.
സ്നേഹത്തോടെ
രാജു

ഗുപ്തന്‍ said...

ബന്ധങ്ങളുടെ പരാജയം, അവയ്ക്കുള്ളിലെ അപചയം, ആവര്‍ത്തിച്ചുവിഷയമാകുന്നതുകൊണ്ട് അങ്ങനെ എഴുതിയെന്നേയുള്ളു. And for that matter, that was a positive comment. (If I wasn't clear..)

ഓരോരുത്തരും ഏറ്റവും ഭയപ്പെടുന്ന ഭൂതങ്ങള്‍ ഓരോന്നാണല്ലോ, അല്ലേ?

Umesh::ഉമേഷ് said...

ഉത്തരായനം അല്ല, ഉത്തരായണം.

ഇതു നോക്കൂ.

സാരംഗി said...

നല്ല കവിത ഇട്ടൂസെ..

Sona said...

ഒരു ഫെബ്രുവരികൂടി ..........
നീയൊരു വലയൊരുക്കുക
മാര്‍‌ച്ചില്‍ പറന്നെത്തുന്ന
കിളിക്കൂട്ടങ്ങളേ വരവേല്‍‌ക്കുക
മാളുട്ടീ...എന്തായിത്?mmmm...

ഇട്ടിമാളു അഗ്നിമിത്ര said...

ഇരിങ്ങലെ .. നന്ദി

മനു .. ഞാന്‍ പോസിറ്റിവ് ആയി തന്നെയാ എടുത്തെ .. :)

ഉമേഷ് .. നന്ദിയുണ്ട് .. വന്നതിനു മാത്രമല്ല...തെറ്റ് ചൂണ്ടികാണ്ടിച്ചതിനും .. :)

സാരംഗി .. :) സോനാ .. എന്തുപറ്റി .. mmmmm നീണ്ടുപോയത്

G.MANU said...

പ്രണയത്തെക്കുറിച്ചു എനിക്കു തോന്നിയിട്ടുള്ളതു ഇങ്ങനെയാണു

"ഒരു സ്ഖലനത്തിനും അടുത്ത ഉദ്ദീപനത്തിനും ഇടയില്‍ അസ്തമിക്കുന്ന സൂര്യനാണു പ്രണയം... "

എല്ലാം കെട്ടുകാഴ്ചകള്‍ അല്ലെ ഇട്ടി...

"എനിക്കു നീയെന്നും നിനക്കു ഞാനെന്നും തങ്ങളില്‍ പൊളികള്‍ പറഞ്ഞും തുഴഞ്ഞും കരഞ്ഞും നീക്കുന്ന ജീവിതം.. "

തറവാടി said...

മനൂ ,

പ്രണയത്തെ കാമമായി ദ്ധരിക്കാതെ സുഹൃത്തെ!!

വിചാരം said...

കവിത നന്നായി
ജി-മാനു എന്ന എന്‍റെ സുഹൃത്തിന്‍റെ പ്രണയത്തെ കുറിച്ചുള്ള അഭിപ്രായത്തോട് ഒട്ടും യോജിപ്പില്ല പ്രണയത്തിന്‍റെ ആയിരം വശങ്ങളിലൊന്നുമാത്രമാണ് രതി .. പ്രണയത്തെ കുറിച്ചൊരു കമന്‍റിലോ ഒരു പോസ്റ്റിലോ ഒതുങ്ങുകയില്ല അത് പ്രപഞ്ചാതീതമാണ്

ഗുപ്തന്‍ said...

മനുചേട്ടാ.... :) =))

ഇനി ഈ വഴിവരുന്നവര്‍ ഇട്ടിമാളുവിന്റെ കവിതയെക്കുറിച്ച് അഭിപ്രായം പറയാന്‍ മറന്നുപോവല്ലേ..

സുല്‍ |Sul said...

"ഇന്നെന്റെ കണ്ണീരില്‍ പോലും
മറ്റാരുടെയോ പ്രണയം തിരയുന്നു
ഒപ്പം എന്റെ നിശ്വാസത്തില്‍
ആരുടെയോ ശ്വാസവും "
കൊള്ളാം മാളു
-സുല്‍

അഭയാര്‍ത്ഥി said...

ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ പെയ്തിറങ്ങി
ഈറന്‍ മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്ന പോലെ

ഇന്നുമെന്റെ കണ്ണുനീരില്‍...

ഇട്ടിമാളു അഗ്നിമിത്ര said...

ജി മനു .. മനുവിന്റെ വരികള്‍ കൊള്ളാം .. എനിക്ക് പക്ഷെ പ്രണയത്തെ കുറിച്ച് അങ്ങിനെ ഒരു അഭിപ്രായം ഇല്ല കെട്ടോ .. പ്രണയം എന്നും എനിക്ക് പ്രിയപ്പെട്ടതാണ്‍


തറവാടി .. സന്ദര്‍‌ശനത്തിന്‍` നന്ദിയുണ്ട്


വിചാരം .. പ്രണയത്തെ കുറിച്ചുള്ള പോസ്റ്റ് എപ്പൊഴാ..?

മനു .. :)

സുല്ലെ ...ഗന്ധര്‍‌വ്വാ .. :))

വേണു venu said...

ഇട്ടിമാളൂ മഴ പുരാണം ഇഷ്ടപ്പെട്ടു,
അലറി തിമര്‍ക്കുന്ന ഇടവപ്പാതിയില്‍ ഭദ്രകാളി തുള്ളിവരുന്ന വെളിച്ചപ്പാടിനെ ദര്‍ശിച്ചിരുന്നു...
.ചീതാനം അകത്തേയ്ക്കു് വീഴുമ്പോള്‍‍‍ കോമ്പരയിലെ പത്തായ പുറത്തു് കിടന്നു് അകലെ കാറ്റിലലമുറയിടുന്ന മഴയ്കൊപ്പം പിഴുതു വിഴാന്‍ തുടങ്ങുന്ന തെങ്ങും കവുങ്ങും തലമുടി അഴിച്ചിട്ടാടിയലറുന്ന രംഗം കണ്ടു് ഉറങ്ങാതെ കിടന്നതോര്‍ത്തു പോകുന്നു.
ചെറിയ മയക്കത്തില്‍ ആകാശം ഉടഞ്ഞു വീഴുന്ന ശബ്ദം കേട്ടു് ജനാലയിലൂടെ നോക്കുമ്പോള്‍‍ മഴ കഴിഞ്ഞു് മുടിയുണക്കുന്ന മരങ്ങളുടെ മുകളില്‍ സ്വര്‍ണ കവിതയെഴുതുന്ന കൊല്യാനുകള്‍.
മഴ മനോഹരം തന്നെ എനിക്കന്നും ഇന്നും.:)

ഇട്ടിമാളു അഗ്നിമിത്ര said...

വേണുമാഷെ .. ഈ വരികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്...കമന്റ് വേറെ പോസ്റ്റില്‍ ആണല്ലോ ... സാരമില്ല... എനിക്കറിയാലൊ ഇത് മഴക്കാണെന്നു

വേണു venu said...

ഇട്ടിമാളൂ,
കമന്‍റു പോയിക്കഴിഞ്ഞെനിക്കതു മനസ്സിലായിരുന്നു. മഴ്യ്ക്കുള്ളതു് ഉത്തരായനത്തില്‍ ആയെന്നു്.തിരുത്തി മാറ്റാന്‍‍ സമയമനുവദിച്ചില്ല.:)

aneeshans said...

ചില കവിതകള്‍, നമ്മള്‍ നമുക്ക് വേണ്ടി മാത്രം എഴുതുന്നവയാണ്.... ഈ വരികള്‍ വായിക്കുമ്പോള്‍ പ്രണയത്തിനപ്പുറം
love~betrayal~death എന്ന നേര്‍ രേഖയിലേക്ക് എത്തിച്ചേരുന്നു. പക്ഷേ ഇപ്പോഴും അരൊക്കെയോ എവിടേയോ പ്രണയം ഏറ്റവും സുന്ദരമായ ഒരു അനുഭവമാക്കുന്നു.

:)

കുറെ നാളായി കമന്റെഴുതണം എന്നു വിചാരിക്കുന്നു. ഇന്നാ പറ്റിയത്. കാണാം.

ഇട്ടിമാളു അഗ്നിമിത്ര said...

വേണുമാഷെ .. ... :)

ആരോ ഒരാളേ .. ഇന്നെങ്കിലും കമന്റിട്ടല്ലോ അതു മതി ...പ്രണയം എന്നും സുന്ദരമാണ്... മേളം കഴിഞ്ഞാലും കാതില്‍ ബാക്കി നില്‍ക്കുന്ന ആ പെരുക്കമില്ലെ അതുപോലെ ... എല്ലാം കഴിയുമ്പൊഴും ... ;)

ദിനേശന്‍ വരിക്കോളി said...

കഥവായിച്ചെന്നറിഞ്ഞതില്‍സന്ദോശം
ഓള്‍ഡ് മാന്‍ അന്‍റ് സീ വായിച്ചിരുന്നോ.....പലപ്പോഴുംപുഴക്കരയിലോ
കടലോരങ്ങളിലോചെന്നിരിക്കുന്പോള്‍ ഞാന്‍ തിരയാറുണ്ട്
ഹെമിങ് വേയുടെ ആകഥാപാത്രത്തെ ....ഞാനും ഇതുവരെ എങ്ങുംകണ്ടെത്തിയില്ല;
ഒരുനാളും യാത്രതീര്‍ന്നെന്നതോന്നലുമില്ല ...................................
സസ്നേഹം
ദിനേശന്‍ വരിക്കോളി

ഇട്ടിമാളു അഗ്നിമിത്ര said...

ദിനേശാ.. കണ്ടതില്‍ സന്തോഷം