Wednesday, February 4, 2015

പല വഴിയേ പല(ആ)ഹാരങ്ങൾ !

പല വഴിയേ പല(ആ)ഹാരങ്ങൾ !

വടവടൈ .. ട്രെയിൻ ഫുഡ്  എന്ന് ഓർക്കുമ്പോൾ മനസ്സില് വരുന്നത് ഈ ഒരു വായ്ത്താരിയാണ്..

പത്ത് രൂപക്ക് ഇളനീർ .. വേറൊരു പത്തു രൂപ കൊടുത്താൽ പുഴുങ്ങിയ മുട്ടയും ഉപ്പും കുരുമുളകും..  വേണാടിൽ ഇത് കിട്ടുമായിരുന്നെങ്കിൽ ശനിയാഴ്ചകളിൽ എന്റെ  പ്രഭാതഭക്ഷണം ഇതാവുമായിരുന്നു..  എന്റെ യാത്രയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട ട്രെയിൻ ഭക്ഷണം ...  പിന്നെ കുരുമുളകിന്റെ എരിവും നാരങ്ങയുടെ പുളിപ്പും ഉപ്പും മധുരവും  എല്ലാം ചേർന്ന ലെമണ്‍ ടീ ..

ഒറീസ കഴിഞ്ഞപ്പോ മുതലാണു ഭക്ഷണ വൈവിധ്യം ട്രെയിൻ ഇടനാഴികളെ ധന്യമാക്കാൻ തുടങ്ങിയത് .. ആദ്യം വന്ന ജാൽമുറി (ഇതന്നെ അല്ലെ അതിന്റെ പേരു ) യിൽ തന്നെ ചെരുവകളുടേ എണ്ണത്തിൽ ഒരു പാട് വ്യത്യാസങ്ങൾ..  വൃത്തിയുള്ള ഒരുത്തനെ നോക്കി പത്തു രൂപ നീട്ടി ഒരു പൊതി സ്വന്തമാക്കിയതോടെയാണു എന്റെ ഭക്ഷണ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചത് .. പൊരിയും കടലയും ഉള്ളിയും മിക്സ്ച്ചറും നാളികേരകൊത്തും പിന്നെയും എന്തൊക്കെയോ ചേർത്ത് കുത്തി കുലുക്കി ഉണ്ടാക്കിയ വകയാണീ ജാൽമുരി.. മുമ്പുള്ളയാത്രകളിലും ഈ വക കഴിച്ചുണ്ടെങ്കിലും  മുരിയെന്നാൽ പൊരിയെന്ന്  ട്രെയിനിൽ കൂട്ടുകിട്ടിയ നാഗാ ലേഡിയുടെ അറിവ് ദാനം.. അവരാണ് കാശുകൊടുക്കാതെ  തന്നെ ഭക്ഷണവൈവിധ്യത്തിന്റെ ഒരു താൾ എനിക്ക് മുന്നിൽ തുറന്നത്..  ആദ്യ ദിവസത്തെ യാത്രയിലെ ഉച്ചഭക്ഷണം റെയിൽവേ യുടെ ചോറ് .. വേവാത്ത ചോറും എനിക്ക് പിടിക്കാത്ത കറികളും.. മൊട്ടക്കറിയിലെ മൊട്ടമാത്രം കഴിച്ച് ബാക്കി അടച്ചപ്പൊഴാണു അവരെനിക്ക് നേരെ തലയും വാലും കളയാത്ത ചുട്ടമീൻ നീട്ടിയത് .. ഒപ്പം എന്തോ ഡ്രൈ വെജിടബിളും .. അതിനു മുമ്പേ ഞാൻ ഓരഞ്ചിന്റെ അല്ലികൾ കൊടുത്ത് അവരുമായ് കൂട്ടായിരുന്നു .. കൊഹീമയിൽ നിന്നും തിരുവല്ലയിൽ എത്തിയവർ .. അപരിചിതരുടെ കയ്യില നിന്നും ഭക്ഷണം കഴിക്കരുതെന്ന്  എത്ര കേട്ടാലും അതിന്റെ സ്വാദ് നോക്കണം എന്ന കൊതി തീർക്കാൻ രാത്രി ഭക്ഷണം വരെ കാത്തിരുന്നു..  രാത്രി ഞാൻ ചോറ്  വാങ്ങിയില്ലെങ്കിലും അവരുടെ ചുട്ട മീൻ കഴിച്ചു. ഒപ്പം ഉണക്ക ഇറച്ചിയും പച്ചക്കരികളും ഒക്കെ കഴിച്ചു ..  


ഇലകറികളും  എണ്ണയില്ലാത്ത പോർക്കും  ഫെർമെന്റഡ് ഫിഷിന്റെ ചട്ണിയും  റൈസ് ബിയറും രാസൂ ചായയും മുളകിട്ട ഒച്ചും ... പതിനഞ്ചു നാൾകൊണ്ട് ഞാന്കഴിച്ച  ചിലപ്പോൾ ഒരിക്കലും ഇനി ആവർത്തിക്കാൻ സാധ്യതയില്ലാത്ത ഭക്ഷണകഥയിലെ  ഒരു താൾ  .. നാഗാ കുടുംബത്തിന്റെ അടുക്കളയിൽ  ആതിഥേയയൂം ഞാനും  പാചകശ്രമത്തിൽ  :)

15 comments:

ഇട്ടിമാളു അഗ്നിമിത്ര said...

പല വഴിയേ പല(ആ)ഹാരങ്ങൾ !

Vinodkumar Thallasseri said...

Good.

സുധി അറയ്ക്കൽ said...

കഴിക്ക്‌.

സുധി അറയ്ക്കൽ said...

..ഒരു മാസം മുൻപ്‌ ഒരു കമന്റ്‌ ഇട്ടിട്ടു പോയതാ.ഇന്നലേയും ഇന്നുമായി ദാ ഇതു വരെ എത്തി..ട്രെയിൻ യാത്രയും ,കാറ്റും കുറേ കഥകളിൽ കണ്ടു..എല്ലാ പോസ്റ്റും വായിച്ച സ്ഥിതിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് പോസ്റ്റുകൾ പറയട്ടെ.
1)എന്റനിയൻ മുണ്ടുടുത്തു,
2)തയ്പ്പിറന്താൽ,
3)തിരിവറിവടയാളങ്ങൾ..

(മകള്‍ സാരിയുടുത്ത് മുന്നില്‍ വന്നു നിന്നാല്‍ ഏതു കഠിനഹൃദയന്റെ നെഞ്ചും ഒന്ന് ആളും)
.. ഇതിനൊപ്പം നിൽക്കാൻ ഒരു വാചകം ഇനി ഞാൻ വായിക്കേണ്ടിയിരിക്കുന്നു.

പഴയതുപോലെ ഇടതടവില്ലാതെ എഴുതൂ.
എഴുത്തു മടുത്തു എന്നു കരുതുന്നില്ല.

ഇട്ടിമാളു അഗ്നിമിത്ര said...

കുറച്ചു നാളത്തെ എരിപൊരി തിരക്ക് കഴിഞ്ഞ് ഓസിനു കിട്ടിയ ഓഫ് വീറ്റില്‍ അലസമായിരുന്ന് തീര്ക്കുന്നു. . ഓരൊ പോസ്റ്റ്ലെ കമന്റും കാണുമ്പൊ ഇതാരാ ന്ന് സമ്ശയിച്ചു. . ഇത്രയും കഷമയോടെ ഇതെല്ലാം വായിച്ചതിനു അഭിപ്രായം അറിയിച്ചതിനു ഒടുക്കം ഇഷ്റ്റപ്പെട്ടചില എഴുത്തുകലെ പ്രത്യെകം അടയാളപ്പെടുത്തിയതിനു നന്ദി.

തയ്പിറന്താല്‍ ഇതുപോലെ വീട്ടിലിരുന്ന ഒരു ദിവസത്തിന്റെ ബാക്കി. . എനിക്കും ഇഷ്റ്റായ ഒരെണ്ണം 

എഴുത്ത് മടുത്തിട്ടില്ല. . ഒരുപാട് ഇഷ്ടവുമാണു :-)

സുധി അറയ്ക്കൽ said...

കുറച്ചു നാൾ കൊണ്ട്‌ വായിച്ചു കൂട്ടിയതിനു ഒരു കയ്യും കണക്കുമില്ല.ഞാൻ ഫോളോ ചെയ്തിരിക്കുന്ന എല്ലാ ബ്ലോഗുകളും മുഴുവൻ വായിച്ചിട്ടുള്ളതാണു.ഇഷ്ടമായതിൽ കമന്റും കൊടുത്തിട്ടുണ്ട്‌..എന്തായാലും മറുപടിക്ക്‌ നന്ദി.

ഇട്ടിമാളു അഗ്നിമിത്ര said...

കണ്ടിരുന്നു . പക്ഷെ ഇന്നു ഒരുപാട് കമന്റ് ഒരുമിച്ച് കണ്ടപ്പൊ ഒരു സന്തോഷം :-)

സുധി അറയ്ക്കൽ said...

ഒരു സംശയമുണ്ട്‌.പേരുകേട്ട പലരോടും ചോദിച്ചു.
കല്ലിവല്ലി കണ്ണൂരാൻ,സതീശ്‌ മാകോത്ത്‌,സുനിൽ എം.എസ്‌ .
ഇടക്ക്‌ എഫ്‌ ബി യിൽ മെസേജ്‌ കിട്ടും.
ബ്ലോഗ്‌ പോസ്റ്റിൽ മലയാളത്തിൽ ലിങ്ക്‌ ഇടുന്നതെങ്ങനെ????

ഇട്ടിമാളു അഗ്നിമിത്ര said...

I m frm tab now. . I cant link, In blogger ther is an option . In comment using html.

സുധി അറയ്ക്കൽ said...

ഉം.ഞാനും ഒരു റ്റാബ്‌ ആണുപയോഗിക്കുന്നത്‌.

മറുപടിക്ക്‌ നന്ദി.

സുധി അറയ്ക്കൽ said...

എഴുത്തിഷ്ടാന്ന് പറഞ്ഞിട്ട്‌ എഴുത്ത്‌ കാണുന്നില്ലല്ലോ ചേച്ചീ.എഴുതെന്നേ!!!!

ഇട്ടിമാളു അഗ്നിമിത്ര said...

എഴുതാം ട്ടോ . . തീര്ച്ചയായും :)

സുധി അറയ്ക്കൽ said...

ഓ.എന്നാ എത്രയും പെട്ടെന്നാകട്ടെ.

pravaahiny said...

രുചികൾ പലതരം

BITHU's BLOG said...

Super narration