ഇന്നലെ ഒരു കഥ വായിച്ചു .. ഒരു യാത്രയിൽ ഒരാള്‍ക്ക് കളഞ്ഞു കിട്ടുന്ന കുറച്ച് ഡോകുമെന്റ്സ് -സെര്ട്ടിഫികട്സ് .. അതിന്റെ ഉടമയെ കണ്ടെത്താൻ അതിൽ ഉണ്ടായിരുന്ന് ഒരു ഡയറിയുടെ കുറച്ചു ഭാഗം പബ്ലിഷ് ചെയ്യുന്ന തരത്തിലാണ് ആ കഥ..
ഒരു ലേഡി ഡോക്ടരുടെ ഡയറിയാണത് .. അവർ വിധവയാണു, ഒരു മുതിര്‍ന്ന മകനുണ്ട് .. അവരുടെ അടുത്ത്ഭാര്യയുടെ അബോര്ഷന് വേണ്ടി എത്തുന്ന ഒരാൾ... ഏകദേശം മകന്റെ പ്രായമുള്ള അയാളെ കണ്ടുവന്ന് അവർ മകനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
-ഞാൻ നിനക്ക് മമ്മയോ സ്ത്രീയോ?
അവന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു
-സ്ത്രീയിലുള്ള അമ്മ
അയാൾ മൂന്നാമത്തെ തവണയാണ് ഭാര്യയെ അബോർഷനു വിധേയയാക്കുന്നത് .. ഇത് ഡോക്ടർ മനസിലാക്കുന്നത് ഭാര്യയിൽ നിന്നാണു.. അയാളെ തനിച്ച് വിളിച്ച് എന്തിനാണു ഇങ്ങനെ സ്വന്തം കുഞ്ഞിനെ തുടരെ കൊല്ലുന്നതെന്ന് ചോദിക്കുന്നു .
-എന്തിനാണ് സ്വന്തം ജീവന്റെ കഷണം ഇങ്ങനെ മുറിച്ചു കളയുന്നത്?
ഞാൻ അവനിൽ സാമാന്യം കനമുള്ള രൂപത്തിൽ ചോദ്യം തൂക്കിയിട്ടു
-പെണ്‍കുഞ്ഞായതുകൊണ്ട്
നിസ്സഹായതയിലേക്ക് ചുരുങ്ങിയ അവന്റെ മറുപടികേട്ട് ഞാൻ തളര്‍ന്നു പോയി. അപ്പോൾ ശാസ്ത്രീയത സ്വന്തമായുള്ള മറ്റാരൊ അവനെ ആദ്യമേ സഹായിച്ചു കഴിഞ്ഞു ..
-ഇത് മാത്രമല്ല കഴിഞ്ഞ രണ്ട് തവണയും അങ്ങനെ തന്നെയായിരുന്നു
അവൻ അല്പം കൂടി വിശദീകരിച്ചു
-നിനക്കെന്താ പെണ്‍കുഞ്ഞിനെ വേണ്ടെ ?
ഞാൻ സ്തെതസ്കോപ്പ് ഉപേക്ഷിച്ച് സ്ത്രീയെ പോലെ മുരണ്ടു
-വേണം. ഇപ്പോഴല്ല, കുറച്ച് വർഷങ്ങൾ കൂടി കഴിഞ്ഞിട്ട്
-അതെന്താ ?
അവന്റെ മറുപടിയിലേക്ക് ഞാൻ മിഴിച്ച് നോക്കി..
- അവൾ പ്രായപൂര്ത്തിയാകുംപോഴെകും എനിക്ക് വൃദ്ധനാകണം
അവന്റെ സ്വരം തടിച്ചു
പുറത്ത് നിന്നും കേട്ട ആംബുലൻസിന്റെ നിലവിളി ജീവിതത്തിലാദ്യമായി എന്തെയുള്ളിലേക്ക് ഭീതി നനഞ്ഞ ഒരു പെണ്‍കുട്ടിയുട്ടിയുടെ നഗ്നത ചവച്ചു തുപ്പി
[പെണ്‍ഭ്രൂണ നിക്ഷേപകന്റെ ദിശ -അജിജേഷ് പച്ചാട്ട് ]
(വായിച്ചു തീർന്നപ്പോൾ മാധവന്റെ "മാസങ്ങളുടെ ഘടികാരമാവാൻ" പോവുന്ന പെണ്‍കുട്ടിയെ ഓര്‍ത്ത് )
6 comments:
പെണ്‍ഭ്രൂണ നിക്ഷേപകന്റെ ദിശ
കഥ ഭയങ്കരം
വികാര വിചാരങ്ങളെ സ്വയം കടിഞ്ഞാണിട്ടു പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത മനുഷ്യര്‍ക്ക് വേറെ നിവൃത്തിയില്ല.
ഒരുപാട് ചിന്തകള്‍ അവശേഷിപ്പിക്കുന്ന ആശയം തന്നെ !!
വായനയില്‍ ഞെട്ടല്‍ ഉണ്ടായി!!! ആ ചിന്തയില്‍ - സ്ത്രീ എന്നാ രീതിയില്‍ ഞെട്ടലിന്റെ ആഴം അളക്കാനാകാതത് !!! :(
തിരിച്ചറിവുകള്‍ നഷ്ട്ടപ്പെട്ട് , ഇങ്ങനെ സമൂഹം അധപതിക്കാതിരിക്കട്ടെ.
Ajith sir, ധ്വനി (The Voice), Aarsha Sophy Abhilash, തുമ്പി .. എന്റെ ഞെട്ടലിനു കൂട്ടുകൂടാനെത്തിയവരെ .. നന്ദി :)
Post a Comment