Wednesday, August 28, 2013

മാസങ്ങളുടെ ഘടികാരമാവുന്ന പെണ്‍കുട്ടി
ഇന്നലെ ഒരു കഥ വായിച്ചു .. ഒരു യാത്രയിൽ ഒരാള്ക്ക് കളഞ്ഞു കിട്ടുന്ന കുറച്ച് ഡോകുമെന്റ്സ് -സെര്ട്ടിഫികട്സ് .. അതിന്റെ ഉടമയെ കണ്ടെത്താൻ അതിൽ ഉണ്ടായിരുന്ന് ഒരു ഡയറിയുടെ  കുറച്ചു ഭാഗം പബ്ലിഷ് ചെയ്യുന്ന തരത്തിലാണ് ആ കഥ.. 

ഒരു ലേഡി ഡോക്ടരുടെ ഡയറിയാണത്  .. അവർ വിധവയാണു, ഒരു   മുതിര്ന്ന മകനുണ്ട് .. അവരുടെ അടുത്ത്ഭാര്യയുടെ അബോര്ഷന് വേണ്ടി എത്തുന്ന  ഒരാൾ... ഏകദേശം മകന്റെ പ്രായമുള്ള അയാളെ കണ്ടുവന്ന് അവർ മകനോട്  ചോദിക്കുന്ന ഒരു ചോദ്യമുണ്ട് 

-ഞാൻ നിനക്ക് മമ്മയോ സ്ത്രീയോ?
അവന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു 
-സ്ത്രീയിലുള്ള അമ്മ

അയാൾ  മൂന്നാമത്തെ തവണയാണ് ഭാര്യയെ അബോർഷനു വിധേയയാക്കുന്നത് .. ഇത് ഡോക്ടർ മനസിലാക്കുന്നത് ഭാര്യയിൽ നിന്നാണു..  അയാളെ തനിച്ച് വിളിച്ച് എന്തിനാണു ഇങ്ങനെ സ്വന്തം കുഞ്ഞിനെ തുടരെ കൊല്ലുന്നതെന്ന്  ചോദിക്കുന്നു .

-എന്തിനാണ് സ്വന്തം ജീവന്റെ കഷണം ഇങ്ങനെ മുറിച്ചു കളയുന്നത്?

ഞാൻ അവനിൽ സാമാന്യം കനമുള്ള രൂപത്തിൽ ചോദ്യം തൂക്കിയിട്ടു 

-പെണ്‍കുഞ്ഞായതുകൊണ്ട് 

നിസ്സഹായതയിലേക്ക് ചുരുങ്ങിയ അവന്റെ മറുപടികേട്ട്  ഞാൻ തളര്ന്നു പോയി. അപ്പോൾ ശാസ്ത്രീയത സ്വന്തമായുള്ള മറ്റാരൊ അവനെ ആദ്യമേ സഹായിച്ചു കഴിഞ്ഞു ..

-ഇത് മാത്രമല്ല കഴിഞ്ഞ രണ്ട് തവണയും അങ്ങനെ തന്നെയായിരുന്നു 

അവൻ അല്പം കൂടി വിശദീകരിച്ചു 

-നിനക്കെന്താ പെണ്‍കുഞ്ഞിനെ വേണ്ടെ ?

ഞാൻ സ്തെതസ്കോപ്പ് ഉപേക്ഷിച്ച് സ്ത്രീയെ പോലെ മുരണ്ടു 

-വേണം. ഇപ്പോഴല്ല, കുറച്ച് വർഷങ്ങൾ കൂടി കഴിഞ്ഞിട്ട് 

-അതെന്താ ?

അവന്റെ മറുപടിയിലേക്ക് ഞാൻ മിഴിച്ച് നോക്കി..

- അവൾ പ്രായപൂര്ത്തിയാകുംപോഴെകും എനിക്ക് വൃദ്ധനാകണം 

അവന്റെ സ്വരം തടിച്ചു 

പുറത്ത് നിന്നും കേട്ട ആംബുലൻസിന്റെ നിലവിളി ജീവിതത്തിലാദ്യമായി എന്തെയുള്ളിലേക്ക് ഭീതി നനഞ്ഞ ഒരു പെണ്‍കുട്ടിയുട്ടിയുടെ നഗ്നത ചവച്ചു തുപ്പി 

[പെണ്‍ഭ്രൂണ നിക്ഷേപകന്റെ ദിശ -അജിജേഷ് പച്ചാട്ട് ]

(വായിച്ചു തീർന്നപ്പോൾ മാധവന്റെ "മാസങ്ങളുടെ ഘടികാരമാവാൻ" പോവുന്ന പെണ്‍കുട്ടിയെ ഓര്ത്ത് )

6 comments:

ഇട്ടിമാളു said...

പെണ്‍ഭ്രൂണ നിക്ഷേപകന്റെ ദിശ

ajith said...

കഥ ഭയങ്കരം

ധ്വനി (The Voice) said...

വികാര വിചാരങ്ങളെ സ്വയം കടിഞ്ഞാണിട്ടു പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത മനുഷ്യര്‍ക്ക് വേറെ നിവൃത്തിയില്ല.
ഒരുപാട് ചിന്തകള്‍ അവശേഷിപ്പിക്കുന്ന ആശയം തന്നെ !!

Aarsha Sophy Abhilash said...

വായനയില്‍ ഞെട്ടല്‍ ഉണ്ടായി!!! ആ ചിന്തയില്‍ - സ്ത്രീ എന്നാ രീതിയില്‍ ഞെട്ടലിന്‍റെ ആഴം അളക്കാനാകാതത് !!! :(

തുമ്പി said...

തിരിച്ചറിവുകള്‍ നഷ്ട്ടപ്പെട്ട് , ഇങ്ങനെ സമൂഹം അധപതിക്കാതിരിക്കട്ടെ.

ഇട്ടിമാളു അഗ്നിമിത്ര said...

Ajith sir, ധ്വനി (The Voice), Aarsha Sophy Abhilash, തുമ്പി .. എന്റെ ഞെട്ടലിനു കൂട്ടുകൂടാനെത്തിയവരെ .. നന്ദി :)