Thursday, July 11, 2013

...................

ശരികൾ ഇണചേർന്നായിരിക്കണം
ശരിയല്ലായ്മ പിറന്നത്
അല്ലെങ്കിൽ ഇത്രയും ഉദാത്തമായ്
അശരീരികൾ പോലും
അങ്ങിനെയാണ് മൊഴിഞ്ഞത്

ഇന്നലെ
അടച്ചിട്ട ശബ്ദങ്ങളായിരുന്നു
ഇന്ന്
ഇടത്തു  നിന്നും വലത്തോട്ടുള്ള
പ്രയാണത്തിലാണ് ഞണ്ടിൻ കാലുകൾ
വെളുപ്പിൽ ഒരു തുടുപ്പായ്
ഇളം നീല കറുപ്പായ്

വരണ്ട വരത്തൻകാറ്റിൽ
അവസാനത്തെ ജലാംശവും നഷ്ടമായി
കുറികി കുറുകി വലിയുന്നുണ്ട്
ആദ്യം വെളുത്തിരുന്നു
പിന്നെ മഞ്ഞയായ്
ഇപ്പോൾ വൃത്തികെട്ട് തവിട്ടായ്
എന്നിട്ടും തുപ്പികളയാനാവാതെ

വെള്ളത്തേക്കാൾ കട്ടികൂടി
രക്തത്തെക്കാൾ നേർത്തു പോയിരിക്കുന്നു
കറവീഴ്ത്തി കടന്നു പോയവർ
തല്ലിയുടച്ച് തർപ്പണം വെച്ചവർ
ഏവരും എത്തുമായിരിക്കാം

 ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്ന്
ആരും കേൾകേൾക്കാതെ പിറുപിറുക്കുമായിരിക്കും 

8 comments:

ഇട്ടിമാളു അഗ്നിമിത്ര said...

എപ്പോഴോ എഴുതിയത്

ബൈജു മണിയങ്കാല said...

എഴുതിയത് കൊണ്ട് എന്തിനോ വായിച്ചത്

ajith said...

ഭയങ്കരം

AnuRaj.Ks said...

രക്തം നേര്‍ത്തതാണെന്ന് ആരു പറഞ്ഞു...

സൗഗന്ധികം said...

ശുഭാശംസകൾ....

Unknown said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

ബൈജു മണിയങ്കാല...വായിച്ചല്ലോ അത് മതി :)

ajith sir :)

Anu Raj ...അല്ലെ ?

സൗഗന്ധികം.. നന്ദി :)

Shankar Vijay .. :)

Unknown said...
This comment has been removed by the author.