Tuesday, June 18, 2013

റിയാസ് ഞങ്ങളുടെ ഡോക്റ്ററാണ്

റിയാസ് ഞങ്ങളുടെ ഡോക്റ്ററാണ്; കമ്പ്യൂട്ടര്‍ ഡോക്റ്റര്‍... ....... ഏഴുനിലയില്‍ എവിടെ കമ്പ്യൂട്ടര്‍ പണിമുടക്കിയാലും റിയാസിനൊരു വിളിവരും.. അങ്ങിനെ ഞങ്ങളുടെ കമ്പ്യൂട്ടറിനും വൈറല്‍ പനിയും വയറിളക്കവുമെല്ലാം വരുമ്പോള്‍, ഞങ്ങളും വിളിക്കുന്നത് റിയാസിനെ തന്നെ.. ഇതെന്തെ ഇപ്പൊ റിയാസിനെ പറ്റി പറയാന്‍ എന്നല്ലെ..   റിയാസ് ഒരു പുസ്തകവിരോധിയാണ്.

വായനാദിനമെന്നും വായനാവാരമെന്നും ഒക്കെ പത്രങ്ങളിലും വാരികകളിലും എന്തിനു ഇലക്റ്റ്രോണിക് മീഡിയകളില്‍ വരെ നിറയുകയാണ്.. സെമിനാറുകളായി ചര്‍ച്ചകളായി എല്ലാവരും പുസ്തകമെന്നും വായനയെന്നും നാഴികക്കു നാല്‍പ്പതുവട്ടം ഉരുവിടുന്നു.. എന്റെ വായനയുടെ മുക്കാല്‍ നോവല്‍ കഥ കവിത വിഭാഗത്തില്‍ പെടുന്നു.. ലൈബ്രറിയില്‍ നിന്നു കൊണ്ടുവരുന്ന നോവല്‍ കണ്ട് റിയാസ് പുച്ഛത്തോടെ ചോദിക്കും “നിനക്ക് വേറെ പണിയൊന്നുമില്ലെ.. ഈ ചവര്‍ വായിക്കല്ലാതെ”.. എപ്പൊഴും “ചവര്‍ ആണോ എന്നറിയാന്‍ നീ വായിച്ചിട്ടുണ്ടോ “ എന്നൊരു മറുചോദ്യത്തില്‍ ഉത്തരം തീരും.. എന്റെ പുസ്തകങ്ങള്‍ കാണുമ്പോള്‍ അവന്റെ മുഖത്ത് എപ്പൊഴും ഒരു പുച്ഛഭാവമാണ്.. ഇലക്റ്റ്രോണിക്സ് പുസ്തകങ്ങള്‍ അല്ലാതെ മറ്റൊന്നും വായിച്ചിട്ട് കാര്യമില്ലെന്നാണ് റിയാസിന്റെ അഭിപ്രായം.

ഇന്നു വീണ്ടും പത്രത്തില്‍ വായനാദിനം/വായനാവാരം വാര്‍ത്തകള്‍ .. അത് വായിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി റിയാസ് കയറിവന്നപ്പോഴാണ് ഞാന്‍ ചോദിച്ചത്... നീ പഠിക്കാനുള്ളതല്ലാതെ എന്തെങ്കിലും പുസ്ത്കം വായിച്ചിട്ടുണ്ടോ..

“ഉണ്ട്. ഇലക്റ്റ്രോണിക്സ് പുസ്തകങ്ങള്‍”
“അല്ലാതെന്ത് വായിക്കാനാ..”

ഞാന്‍ ഉദ്ദേശിക്കുന്ന വായന എന്താണെന്ന് എങ്ങിനെ വിശദമാക്കണമെന്ന് ആലോചിക്കുമ്പോള്‍ റിയാസിന്റെ വിശദീകരണം.. 

“പത്രം വായിക്കാറുണ്ട്.. പിന്നെ ട്രെയിനില്‍ വരുമ്പോള്‍ ആരെങ്കിലുമൊക്കെ വാങ്ങിക്കുന്ന കോമിക്കുകള്‍ വായിക്കാറുണ്ട്.. “

ശ്ശോ.. അപ്പോള്‍ ഈ വായന എന്നു പറയുന്നത് എന്താണ് എന്നൊരു സംശയത്തില്‍ ഞാന്‍ തട്ടി നില്‍ക്കുമ്പോള്‍, അവന്റെ കളിയാക്കല്‍ പുറത്തു ചാടി..

“അല്ലാതെ നീ വായിക്കണ തരം ഈ വൃത്തികെട്ട പുസ്തകങ്ങള്‍ ഒന്നും ഞാന്‍ വായിക്കില്ല“

എന്നാലും എങ്ങിനെ ഇത്ര പ്രായായിട്ടും ഒരു നോവലൊ കഥയോ വായിക്കാതെ എങ്ങിനെ എന്നൊരു ചോദ്യം എന്റെ മുഖത്ത്  ബാക്കിനിന്നതിനാലാവണം, റിയാസ് നയം വ്യക്തമാക്കിയത്..
ഈ വല്ലവരും എഴുതിവെച്ചിരിക്കണ  കഥയും കവിതയും വായിച്ചിട്ട് എന്താപ്പൊ കാര്യം.. നമുക്ക് യാതൊരു നേട്ടവും ഇല്ല.. എന്തെങ്കിലും വായിക്കാണേല്‍ നമുക്ക്  അതുകൊണ്ട്  ഒരു ലാഭം വേണ്ടെ.. കഥ വായിച്ചത് കൊണ്ട്  നമ്മള്‍ ഒന്നും നേടുന്നില്ല.. ഒരു ഇലക്റ്റ്രോണിക്സ് ആര്‍ട്ടിക്കിള്‍ വായിച്ചാല്‍ ഏതെങ്കിലും ഒരു സര്‍ക്യൂട്ടില്‍ അത്  ഉപയോഗപ്പെടും.. അല്ലെങ്കില്‍ എവിടെയെങ്കിലും.. പക്ഷെ ഒരു കവിതയില്‍ എന്തുണ്ട്...
വീണ്ടും അതേ പുച്ഛഭാവം.. 

6 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഈ വല്ലവരും എഴുതിവെച്ചിരിക്കണ കഥയും കവിതയും വായിച്ചിട്ട് എന്താപ്പൊ കാര്യം.. നമുക്ക് യാതൊരു നേട്ടവും ഇല്ല.. എന്തെങ്കിലും വായിക്കാണേല്‍ നമുക്ക് അതുകൊണ്ട് ഒരു ലാഭം വേണ്ടെ.. കഥ വായിച്ചത് കൊണ്ട് നമ്മള്‍ ഒന്നും നേടുന്നില്ല..

ശ്രീ said...

വായനയിലുള്ള അഭിരുചി ഓരോരുത്തരിലും വ്യത്യസ്തമായിരിയ്ക്കുമല്ലോ.

സാഹിത്യം ഇഷ്ടപ്പെടുന്നവര്‍ക്ക് അതു വായിയ്ക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി റിയാസിനു തൃപ്തി നല്‍കുന്നില്ലെങ്കില്‍ അത് അദ്ദേഹം ഒഴിവാക്കട്ടെ...

ajith said...

അതന്നെ.....
വേണ്ടെങ്കില്‍ വിട്രോ.......!!

ഇട്ടിമാളു അഗ്നിമിത്ര said...

ശ്രീ .. ajith sir.. അതന്നെ .. വേണ്ടെങ്കിൽ വേണ്ട.. പക്ഷെ എനിക്ക് വേണം :)

Philip Verghese 'Ariel' said...

ബ്ലോഗിൽ ഒന്ന് പോയി നോക്കി ഒരു ഓട്ട പ്രദിക്ഷിണം!
ഇതു കൊള്ളാമല്ലോ കുട്ടി മാളൂ അല്ല ഇട്ടി മാളൂ!!
ഈ പൊടിയൊക്കെയൊന്നു തട്ടിക്കുടഞ്ഞു എടുക്കു
നിരവധി വിലപ്പെട്ട രചനകൾ ഉണ്ടല്ലോ ഇവിടെ
facebook ലും ഗൂഗിൾ പ്ലസ്സിലും മറ്റും കുരിക്കുന്നവ
ബ്ലോഗിലേക്കു മാറ്റു അതെപ്പറ്റി മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ
കുറിപ്പിടുക.ഈ പുതു വർഷം കുറെ നേരം അതിനായി മാറ്റൂ
ആശംസകൾ. പിന്നെ മറ്റു ബ്ലോഗുകൾ സന്ദർശിക്കുക അഭിപ്രായങ്ങൾ
അറിയിക്കുക
ആശംസകൾ
വായനയിൽ തന്നെ തുടങ്ങട്ടെ
കൊള്ളാം ചെറുതെങ്കിലും ഒരു
കാര്യമായ കാര്യം ഇവിടെ കുറിച്ച്
റിയാസിനെ റിയാസിന്റെ വഴിക്ക്
വിട്ടേക്കൂ. അതാണ്‌ നല്ലത്.
ഇന്നലെ വായിച്ച ഒരു കുറിപ്പ്
ഇന്ന് ഒരു ബ്ലോഗ്‌ പോസ്ടാക്കി
ഇവിടെയും വിഷയം വായന തന്നെ
അൻവർ ഹുസൈൻ എന്ന വായനക്കാരൻ
വായിച്ച പുസ്തകങ്ങളുടെ ഒരു ലിസ്റ്റും
തുടർന്നൊരു ബ്ലോഗ്‌ പോസ്റ്റും
വായിക്കുക അതിവിടെ
Arielinte kurippukal</<

ഇട്ടിമാളു അഗ്നിമിത്ര said...

P V Ariel .. thank u sir