“പേന്‍തലച്ചീ... “
സ്കൂള്‍ ക്ലാസ്സുകളില്‍ ആ വിളി കേട്ടവരാണോ നിങ്ങള്‍? അല്ലെങ്കില്‍ കൂട്ടുകാരെ വിളിച്ചവര്‍ . എന്തായാലും “പേന്‍തലയാ..” എന്ന വിളിയേക്കാള്‍ സുപരിചിതമായിരുന്നത് പേന്‍തലച്ചി തന്നെ. വിളി കേള്‍ക്കുന്നവള്‍ പല്ലിറുമ്മി മുഖം ചുളിച്ച് പത്തു വിരലും കൊണ്ട് തലയില്‍ ഒരു ചറുപറാ എന്നൊരു മാന്തല്‍ . ആ കാഴ്ചകാണുന്നവരുടെ തലയില്‍ പേന്‍ ഇല്ലെങ്കില്‍ കൂടി ചൊറിച്ചില്‍ വരും..
സ്കൂള്‍ ക്ലാസ്സുകളില്‍ ആ വിളി കേട്ടവരാണോ നിങ്ങള്‍? അല്ലെങ്കില്‍ കൂട്ടുകാരെ വിളിച്ചവര്‍ . എന്തായാലും “പേന്‍തലയാ..” എന്ന വിളിയേക്കാള്‍ സുപരിചിതമായിരുന്നത് പേന്‍തലച്ചി തന്നെ. വിളി കേള്‍ക്കുന്നവള്‍ പല്ലിറുമ്മി മുഖം ചുളിച്ച് പത്തു വിരലും കൊണ്ട് തലയില്‍ ഒരു ചറുപറാ എന്നൊരു മാന്തല്‍ . ആ കാഴ്ചകാണുന്നവരുടെ തലയില്‍ പേന്‍ ഇല്ലെങ്കില്‍ കൂടി ചൊറിച്ചില്‍ വരും..
ഓര്‍ക്കുന്നില്ലെ, ചെറിയ ക്ലാസ്സുകളിലെ കാലിളകുന്ന മരബെഞ്ചുകളേ? ആ ക്ലാസ്സുകളില്‍ തന്നെയല്ലെ പേന്‍തലകള്‍ കൂടുതല്‍ കണ്ടതും .. ടീച്ചര്‍ കാര്യമായി ക്ലാസ്സ് എടുക്കുന്നതിനിടയിലാവും അരികിലിരിക്കുന്നവളുടെ മുഖത്തേക്ക് നമ്മുടെ നോട്ടം ചെന്നെത്തുന്നത്.. അവിടത്തെ കാഴ്ചയൊ കണ്ണുകളെ പിടിച്ചിരുത്തുന്നതും.. ചെവികള്‍ക്കരികിലെ നനുത്ത മുടികളിലൂടെ കുഞ്ഞു പേനുകള്‍ അരിച്ചിറങ്ങുന്നുണ്ടാവും.. നല്ല ചൂടുള്ള ഉച്ചനേരങ്ങളിലാവും അമ്മപേനുകളുടെ കണ്ണുവെട്ടിച്ച് നന്നിപേനുകള്‍ വെളിച്ചം തേടുന്നത്.. .. വിയര്‍പ്പിന്റെ നനവില്‍ ഒട്ടിപ്പിടിച്ച് ഉറക്കത്തിലാണൊ എന്നു സംശയിക്കാന്‍ തോന്നും ആ കുഞ്ഞു പേനുകളുടെ ഇരിപ്പുകണ്ടാല്‍ . കാഴ്ചയില്‍ അത്ര സൌമ്യരാണവര്‍ .. കറുത്ത കൂറ്റന്‍ പേനുകള്‍ മുടിയിഴകള്‍ക്കിടയില്‍ ഒളിച്ചിരിപ്പാവും.. ചിലപ്പൊഴൊക്കെ അവരും എണ്ണതേച്ചു മിനുക്കിയ മുടിയിഴകള്‍ക്ക് മേല്‍ സവാരിക്കിറങ്ങും..
സ്മൂളുകളില്‍ അപ്പുറത്തിരിക്കണ കുട്ടിയുടെ തലയില്‍ നിന്ന് ഇപ്പുറത്തെ കുട്ടിയുടെ തലയിലേക്ക് പേനുകള്‍ എത്തുന്നത് എങ്ങിനെയെന്ന് കണ്ടുപിടിച്ചില്ലെങ്കിലും ഒരാളുടെ തലയില്‍ പേനുണ്ടെങ്കില്‍ അത് പടര്‍ന്ന് ബാക്കിയുള്ളവര്‍ക്ക് കൂടി കിട്ടിയിരിക്കും .. ഉള്ളതില്‍ നിന്നും പകുത്തു കൊടുക്കാന്‍ മനസ്സില്ലാത്ത കുട്ടികളും പേനുകളെ അവരറിയാതെ പങ്കുവെക്കുന്നു..
നാട്ടിന്‍പുറത്തെ ഉച്ചകള്‍ പെണ്ണുങ്ങള്‍ക്ക് പേന്‍ കൊല്ലാന്‍ കൂടെയുള്ളതായിരുന്നു.. ഊണുകഴിഞ്ഞ് വടക്കു വശത്തെ ചായ്പ്പില്‍ അയലത്തെ പെണ്ണുങ്ങള്‍ ഒത്തുകൂടും.. പരസ്പരസഹായസഹകരണസംഘം എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം .. മുറ്റത്തേക്കുള്ള ചവിട്ടുപടികളുടെ മേല്‍ നിരന്നിരുന്ന് പേന്‍കൊല്ലലും പരദൂഷണം പറയലും ഒരുമിച്ച് കൊണ്ടുപോവും..
പേന്‍ചീര്‍പ്പുകള്‍ ആയിരുന്നു മറ്റൊരു ആയുധം.. പോത്തിന്‍ കൊമ്പിന്റെ പേന്‍ ചീര്‍പ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു.. ചീര്‍പ്പിന്റെ പല്ലുകള്‍ക്കിടയില്‍ മുടിക്കൊപ്പം കുടുങ്ങികിടക്കുന്ന പേനുകളെ പുറത്തെടുത്ത് ചീര്‍പ്പിന്റെ മുകളില്‍ വെച്ച് തള്ളവിരലിന്റെ നഖം കൊണ്ടൊരു ഞെക്കികൊല്ലല്‍ ...എന്തൊരു സന്തോഷമാണെന്നൊ ആ വധത്തില്‍ ..
പക്ഷെ ഇപ്പോള്‍ പേന്‍ തലച്ചികളേ കാണാന്‍ കിട്ടുന്നില്ല.. വഴിയരികിലെ ചീര്‍പ്പുവില്പനക്കാരും പറയുന്നത് പേന്‍ ചീര്‍പ്പുകള്‍ക്ക് പഴയ ഡിമാന്റ് ഇല്ലെന്നാ...
സത്യാണോ. ?
(എന്റെ തലയിൽ പേനില്ല.. മുൻകൂർ ജാമ്യം )
(എന്റെ തലയിൽ പേനില്ല.. മുൻകൂർ ജാമ്യം )
7 comments:
എന്റെ തലയിൽ പേനില്ല.. :)
ഇതൊക്കെ ഏതുകാലം ?
അരനൂറ്റാണ്ട് മുന്‍പ് ഇങ്ങനെ ഒക്കെ ആയിരുന്നു ..
കാലാവസ്ഥയും പേനും തമ്മില്‍ എന്തോ ബന്ധമുണ്ട്. നാട്ടില്‍ അവധിയ്ക്ക് പോയാല്‍ ഭാര്യ തല നിറയെ പെനും കൊണ്ടാണ് മടങ്ങി വരുന്നത്. ഗള്‍ഫിലെത്തി ഒരു മാസം കഴിയുമ്പോഴേയ്ക്കും അവയെല്ലാം അപ്രത്യക്ഷമാകും. പിന്നെ കാണണമെങ്കില്‍ നാട്ടില്‍ വീണ്ടും ചെല്ലണം. എന്താണിതിന്റെ ഗുട്ടന്‍സ്?
athe ellawarum irinnu thala pukaykuvalle.. atha pen ellam chathupoyath,,,,,,
എനിക്കൊരു വല്യമാമ ഉണ്ടായിരുന്നു. കുട്ടികളുടെ തല ചീകി പേൻ കൊന്ന് , കുട്ടികളോട് കഥകൾ പറഞ്ഞു കൂട്ട് കൂടൽ ആയിരുന്നു അദ്ദേഹത്തിന്റെ ഒരു ഹോബി. വളരെ ഗൌരവക്കാരൻ ആയ വല്യമാമ അപ്പോൾ കുട്ടിയാവും.
തലയില്‍ നിറയെ കെമിക്കലുകള്‍ വാരിത്തേച്ചാല്‍ എങ്ങനെ പേനുണ്ടാകാനാാ.. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ മാലിന്യങ്ങള്‍ തള്ളുന്ന ചാലിയാര്‍ പുഴ പോലെയായിരിക്കുന്നു ഓരോ പെണ്‍തലയും, ചാലിയാറിന് രാസമാലിന്യത്തിന് കെട്ടമണമാണെങ്കില്‍ പെണ്‍തലയ്ക്ക് ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്സിന്റെ മുല്ലപ്പൂ മണമാണെന്ന വ്യത്യാസം മാത്രം.
jaya :)എനിക്ക് അരനൂറ്റാണ്ട് പ്രായമായില്ല :)
Ajith sir .. ആദ്യായാ കേക്കണെ ഇത്
ശ്രീ കുട്ടൻ :)
ഭാനു കളരിക്കല്‍ .. ആണുങ്ങൾ പേൻ നോക്കുന്നെന്ന് കേള്ക്കുന്നത് ആദ്യായാ.. ഇത് പെണ്ണുങ്ങളുടെ തട്ടകം അല്ലെ
biju p .. പേനിനു വേണ്ടി .. ഒരു ത്യാഗത്തിനു തയ്യാറാവണൊ .. :)
Post a Comment