ഭൂമിയുടെ അവകാശികള്‍
ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമാണെന്ന അഹങ്കാരമൊന്നും എനിക്കില്ല.. എന്നാലും നമുക്കു വേണ്ടിയാണ് മറ്റെല്ലാം എന്നൊരു ചിന്ത ഇടക്കൊക്കെ അറിയാതെ കേറിവരാറുണ്ട്..
മുറ്റത്ത് ഉണക്കാനിട്ട നെല്ലും കൊണ്ടാട്ടവുമൊക്കെ കാക്കയും കോഴിയും കൊത്താതിരിക്കാന്‍ കുട്ടിയായിരു ന്നപ്പോള് ഞാനും കുറെ കാവലിരുന്നിട്ടുണ്ട്.. .. അതൊരു ശിക്ഷയായാണ് മിക്കപ്പോഴും തോന്നിയിരുന്നതും.. ഒരു വശത്ത് കളിയും മറുവശത്ത് കാവലുമാവുമ്പോള്‍ പക്ഷികള്‍ക്ക് അവരുടെ പങ്ക് സ്വന്തമാക്കാന്‍ ഏറെയൊന്നും പണിപ്പെടേണ്ടി വരാറില്ല.. പിന്നെ കോഴികള്‍ താളാത്മകമായി നെല്ലു കൊത്തിത്തിന്നുന്നത് കണ്ടിരുന്ന് രസിക്കുമ്പോള്‍ പുറത്ത് അമ്മയുടെ മുട്ടന്‍ അടി വന്നു വീഴുന്നതും സ്ഥിരം പരിപാടി.. കാക്കകളുടെ കള്ളനോട്ടവും അപ്രതീക്ഷിതമായ ലാന്റിങും ഒന്നും തടയാന്‍ എന്റെ കാവലിനു കഴിയാറുമില്ലായിരുന്നു.. എന്നാലും അരിചേറി വൃത്തിയാക്കുമ്പോള്‍ അടുത്തു കൂടുന്ന കോഴികള്‍ക്ക് അതിലൊരു പങ്ക് അമ്മ എറിഞ്ഞു കൊടുക്കും.. അത് അവരുടെ അവകാശമായിരുന്നിരിക്കാം..
വര്‍ഷങ്ങള്‍ക്ക് ശേഷം നഗരത്തിലെത്തിയപ്പോള്‍ ഒരു തമിഴ് ബ്രാഹ്മണരുടെ വീട്ടില്‍ വെച്ചാണ് ഞാന്‍ ആദ്യമായി “ഉറുമ്പിനു വെച്ചത്”“ കണ്ടത്.. ഒരു വീടിന്റെ ജനല്‍ മറ്റൊരു വീട്ടിലേക്ക് തുറക്കുന്നത്ര അടുത്തടുത്തായിരുന്നു അവിടെ വീടുകള്‍ ... ആകെയുള്ള ഒറ്റമുറി-വരാന്ത വീട്ടിലും സാളഗ്രാമവും പൂജയുമൊക്കെ യായി ചിട്ടയോടെ ജീവിച്ചിരുന്നവരായിരുന്നു അവര്‍ .... ഒരിക്കല്‍ അവിടെ ചെന്നപ്പോഴാണ് മതിലിനു മുകളില്‍ വെച്ചിരിക്കുന്ന കുറച്ച് അരിമണികള്‍ കണ്ടത്.. ഇതെന്ത് എന്ന എന്റെ കൌതുകത്തിനു മറുപടിയായാണ് ഉറുമ്പുകള്‍ക്ക് തിന്നാനാണ് അത് വെച്ചിരിക്കുന്നതെന്നു അവിടത്തെ അമ്മ മറുപടി പറഞ്ഞതും..
വീണ്ടും ഇതൊരു കാഴ്ചയായത് രാജസ്ഥാനില്‍ വെച്ചാണ്.. കൂട്ടുകാരിയുടെ സ്ഥിരം വിശേഷമായിരുന്നു വീടിന് അകത്തേക്ക് പോലും കയറിവരുന്ന മയിലുകള്‍ ... അങ്ങോട്ട് വണ്ടി കയറുമ്പോള്‍ എന്റെ പ്രതീക്ഷകളില്‍ ഒന്നായിരുന്നു മയിലിന്റെ തൊട്ടടുത്ത് നിന്നൊരു ഫോട്ടോ.. അതിന്റെ നനുത്ത പീലികളില്‍ ഒരു തലോടല്‍ .. മൃഗശാലകളില്‍ പോലും മയിലുകള്‍ ദൂരെ നിന്നുള്ള കാഴ്ചമാത്രമായിരുന്നു.. പിന്നെയും അടുത്ത് കണ്ടിരിക്കുന്നത് നാട്ടിലെ കുറ്റികാടുകളില്‍ തന്നെ.. കോളേജുകാലങ്ങളില്‍ രാവിലെത്തെ ബസ്സിനു പോവുമ്പോള്‍ കോതചിറ കാടിനടുത്ത് മിന്നിമറയുന്ന മയിലുകളേ കാണാം.. പക്ഷെ ബസ്സിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അവ ഉള്‍വലിയും.. രമേശ്വരം മധുര റൂട്ടിലെ റേയില്‍ പാളങ്ങള്‍ക്കരികിലെ കൊച്ചു മരങ്ങളില്‍ നിറയെ മയിലുകള്‍ ഇരിക്കുന്നത് കാണാം.. ഒരു പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ മയിലുകളെ ഒരുമിച്ച് കണ്ടിരിക്കുന്നതും അവിടെ തന്നെ..
പറഞ്ഞു വന്നത് എന്റെ മയില്‍കാഴ്ചകള്‍ അല്ല.. അവയ്ക്കു കഴിക്കാനായി വെച്ച ധാന്യവും വെള്ളവുമാണ്.. ഇടക്കൊക്കെ അതില്‍ പങ്കു പറ്റാന്‍ പ്രാവുകളും അവിടെ എത്തുന്നുണ്ടായിരുന്നു.. കാണുന്നവരോടൊക്കെ പേരെന്ത് എന്നു ചോദിക്കുന്നതിനെക്കാള്‍ മുമ്പ് ജാതി ചോദിക്കുന്നവരുടെ നല്ല വശം... ഓരോ വീടിന്റ്റെയും ചുറ്റുമതിലില്‍ ചെറിയ പാത്രങ്ങളില്‍ വിവിധതരം ധാന്യങ്ങള്‍ വെച്ചിരുന്നു; പിന്നെ വെള്ളവും.. അവിടെയുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം ഒരു മയിലെങ്കിലും ഞാന്‍ താമസിച്ചിരുന്നിടത്ത് വന്ന് ധാന്യം തിന്നുമെന്ന് വിചാരിച്ചു.. ദൂരെ നിന്ന് അവയുടെ ശബ്ദം കേള്‍ക്കുമ്പോഴെ ഞാന്‍ വരാന്തയില്‍ ഹാജരായി.. പക്ഷെ എന്തൊ ഒരിക്കല്‍ പോലും അവ എന്റെ അടുത്ത് വന്നില്ല .. അടുത്തുള്ള വീടുകളുടെ ഏറ്റവും മുകളില്‍ വന്നിരിക്കും.. ആ ഇടത്തെല്ലാം രണ്ടും മൂന്നും നിലകളുള്ള വലിയ വീടുകള്‍ ആയിരുന്നു.. വഴികള്‍ തോറും കറങ്ങി നടക്കുമ്പൊള്‍ മരകൊമ്പുകളില്‍ ചെറിയ പാത്രങ്ങള്‍ കെട്ടി തൂക്കിയിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. അതിലും ധാന്യങ്ങളും വെള്ളവും തന്നെയാണെന്ന് എന്റ്റെ കൂട്ടുകാരി പറഞ്ഞു... പിന്നെ ചെല്ലുന്നിടത്തെല്ലാം ഞാന്‍ ഭക്ഷണതട്ടുങ്ങളേ തിരഞ്ഞു...
കേരളത്തിനു പുറത്ത് കുറച്ചൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു കാഴ്ച ആദ്യമായിട്ടായിരുന്നു.. അല്ലെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് ഇപ്പൊഴാണ്.. എനിക്ക് വളരെ ഇഷ്ടപെട്ട ഒരു കാഴ്ചയുമായിരുന്നു.. വെറും കാഴ്ചയിലെ പുതുമ മാത്രമല്ല, സഹജീവികളോടുള്ള ധര്‍മ്മം കൂടി ആണെന്നു തോന്നി..
(ചോരപുരണ്ട മയില്‍ പീലി : ഞാന്‍ ഇപ്പൊ വായിക്കുന്നത് സുസ്മേഷ് ചന്ത്രോത്തിന്റെ പേപ്പര്‍ ലോഡ്ജ്.. അതില്‍ ഒരിടത്ത് ഇങ്ങനെയും ഒരു കാഴ്ച കടന്നു വരുന്നു.. ചിലര്‍ മനുഷ്യരുടെ തലയറുക്കാന്‍ പഠിപ്പിക്കുന്നത് മയിലുകളുടെ തലവെട്ടിക്കൊണ്ടാണ്.. )
16 comments:
ഒരു കാഴ്ച..
മനുഷ്യന്റെ സന്മാര്‍ഗജീവിതത്തിനു അടിസ്ഥാനം വെറും മനുഷ്യസ്നേഹമല്ല, പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും കൂടിയുള്ള സ്നേഹമാണെന്ന് ആല്‍ബെര്‍ട്ട് ഷ്വൈറ്റ്സര്‍ എന്ന മഹന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജീവചരിത്രം വായിക്കുമല്ലോ http://lambankathhakal.blogspot.com/
വേനലോര്‍മ്മയാണ്.
വീടിന്‍െറ ഒരതിരില്‍ എന്നും ഇത്തിരി വെള്ളം കാത്തുവെക്കുമായിരുന്നു.
പഴയൊരു പാത്രത്തില്‍.
എന്തിന് അതെന്ന ബാല്യ കൗതുകത്തോട്
പക്ഷികള്‍ക്ക് കുടിക്കാനെന്ന് അമ്മയുടെ മറുപടി.
ആ കാലം കഴിഞ്ഞതോടെ അതു നിന്നു.
ഇപ്പോഴുമുണ്ട് പക്ഷികള്‍. വേനലും. ഞാനും.
പക്ഷികളുടെ ദാഹം മാത്രം തീരുന്നില്ല
athe.. ivide delhiyilum vakkum.. ividuthe kodum choodil allenkil ellam chathu pokum. ivide pothuve manushyar manushyanozhikeyulla jeevajaalangalodu karunayullavaraanu. sandya kazhinjaal oru chediyude ila nullan sammathikkilla. avar urangukayaanennu paranju...
എനിക്ക് ഒരുപാട് ഓര്‍മ്മകള്‍ തന്ന ഇട്ടിമാളുവിന്‍റെ ഈ എഴുത്ത് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍
ഇട്ടിമാളു ഇട്ടിമാളൂന്ന് ഏറെ കേട്ടിട്ടുണ്ട്
ഇന്നാണ് ബ്ലോഗ് കാണുന്നത്
ആശംസകള്‍
ചില ഓര്‍മ്മപെടുത്തലുകള്‍ ,വീണ്ടും മറക്കാനായി .
രണ്ടാഴ്ച മുന്നെ പത്രത്തിൽ വായിച്ചു ഒരാട്ടിൻ കുട്ടിയെ ഒരു കൂട്ടം മയിലുകൾ കൊത്തിയെടുത്ത് പറന്ന് മരത്തിന്റെ മുകളിൽ ഇരുന്നു ഭക്ഷിച്ചത്രെ. നമ്മൾ മനുഷ്യരോടൊത്തുള്ള സഹവാസം കൊണ്ടാവും ഇവരും ഇങ്ങനെആയത്.
മനുഷ്യര്‍ സൌധങ്ങള്‍ പണിയാതെ വാഹനങ്ങള്‍ ഇല്ലാതെ പഴയ ഏദന്‍ തോട്ടത്തിലോ കൈലാസത്തിലോ ആയിരുന്നെങ്കില്‍ എന്ന് വെറുതെ കൊതിച്ചു പോയി. ഇത് വായിച്ചപ്പോള്‍
ഭാനു.. അത്രയൊക്കെ പുറകോട്ട് പോവണോ മനുഷ്യത്തം തിരിച്ച് കിട്ടാാന്‍..
മുല്ല.. ചാണകം ചാരുമ്പോള്‍ മണക്കുന്നതും ..
അജിത് സര്‍.. .. നമ്മള്‍ മുമ്പ് കണ്ടിട്ടുണ്ടെന്നാണ് ഓര്‍മ്മ
സതീശന്‍... സത്യം .. മറവി ചിലപ്പോള്‍ അനുഗ്രഹവുമാണ്..
എച്മു.. നിന്റ്റെ തീയാളുന്ന വാക്കുകളില്‍ ഭ്രമിച്ച ഞാന്‍..
മുകില്‍ .. മനുഷ്യരെ ഉറങ്ങുമ്പൊഴും അവര്‍ക്ക് കൊല്ലാമല്ലെ..
ഒരില യെ.. മറക്കാനാണ് എളുപ്പം.. വീണ്ടും തുടങ്ങി വെച്ചാലൊ.. (ഒരിക്കലും ഉണ്ടാവില്ലെന്നുള്ളാ എന്റെ വീട്ടില്‍ ഇതു പോഐലെ വെക്കണമെന്നത് എന്റെ അഗ്രഹം)
ശ്രീജിത്.. :)
താങ്കളുടെ ബ്ലോഗ് വായിക്കാന്‍ വന്നതാണ്.അപ്പോള്‍ താങ്കള്‍ എന്‍റെ പേപ്പര്‍ ലോഡ്ജ് വായിക്കുന്നു!
സന്തോഷം.അത്‌ഭുതം.വിസ്മയം.ആദരം.
ഭൂമിയുടെ അവകാശികള്‍ നന്നായി.കാഴ്ചപ്പാടുകളില്‍ സാമ്യം.
നവവത്സരാശംസകള്‍ ,
സ്നേഹത്തോടെ.
ഇന്ന്ലെ പത്രത്തില്‍ എഡിറ്റേഴ്സ് ചോയ്സ് കണ്ടപ്പോള്‍ വീണ്ടും ഞാനത് തുറന്നു നോക്കി..നേരത്തെ വായിച്ച് കഴിഞ്ഞിരുന്നെങ്കിലും ..ഞാന്‍ വായിച്ച് പുസ്തകമാണല്ലൊ എന്നോര്‍ത്തപ്പോള്‍ സന്തോഷവും :)
നന്ദി
നല്ല എഴുത്ത് മാളൂസേ... വായിക്കാന്‍ വൈകിയതില്‍ സ്വയം ഖേദിക്കുന്നു :-(
ബഷീറിന്‍റെ ഭൂമിയുടെ അവകാശികള്‍ വായിക്കുന്ന കാലത്ത് അതൊരു തമാശയായ് കരുതിയിരുന്നു. അതിലെ സഹവര്‍ത്തിത്വത്തിന്‍റെ സന്ദേശം മനസ്സിലാക്കിയപ്പോള്‍ ചില 'പൊടിക്കൈ'കള്‍ വീട്ടില്‍ പ്രയോഗിച്ചപ്പോള്‍ കിട്ടിയത് അമ്മയുടെ ചീത്തയാണ്. കൂറയെ കൊല്ലില്ല പൂച്ചയെ കല്ലെറിയില്ല എന്ന റെസൊലൂഷന്‍സ് ഒക്കെ ഞാനിപ്പോള്‍ മറന്നിരിക്കുന്നു - 'വളര്‍ന്ന'തിന്‍റെ ദോഷം!
സസ്നേഹം
സലില്‍ ദൃശ്യന്‍
'വളര്‍ന്ന'തിന്‍റെ ദോഷം
വളര്‍ന്നു വരുന്നവരെ നമുക്ക് മാറ്റാന് ശ്രമിച്ചാലൊ..
Ksheeramullorakitin chuvattilum chora thanne kothukinnu kauthukam.. ennallaathe enthu parayaan.
Swantham sahodarangaleyum maatha pithaakaleyum kathikkirayaakkunna kaadanmaarum (Kaadikalum)..
sandy :(
Post a Comment