Wednesday, September 12, 2012

ആദരാഞ്ജലികളോടെ..

സര്‍ക്കാര്‍ ഫയലുകളില്‍ ഒരു ഒപ്പിനുള്ള വില ഒരുപാട് വലിയതാണ്.. എന്നെ ഒരു സര്‍ക്കാര്‍ ജോലിക്കാരിയാക്കാനുള്ള അനുമതിക്കും ഒരു ഒപ്പുണ്ടായിരുന്നു.. പിന്നെ ജോലിയില്‍ ചേരാനുള്ള സമയം നീട്ടി കൊണ്ടു പോയപ്പോഴും അതിനെല്ലാം സമ്മതം നല്‍കികൊണ്ട് വീണ്ടും ഒപ്പുകള്‍ .. ഇന്നലെ, ചില കാലഘട്ടങ്ങളുടെ കണക്കെടുപ്പില്‍ , ചില വര്‍ഷങ്ങളുടെ കൃത്യമായി ഇഴകീറലുകളില്‍,  ആര്‍ക്കൊക്കെയോ വേണ്ടി പഴയ തിയ്യതികള്‍ പൊടിതട്ടിയെടുത്തപ്പോള്‍, വീണു കിട്ടിയതാണ് ഈ ചിന്തയും.. 

ശ്രീപത്മനാഭന്റെ നാലു ചക്രം എന്നൊക്കെ പറയും പോലെ ഞാനൊരു സര്‍ക്കാര്‍ ഗുമസ്ഥയായത് ശ്രീ കെ ജെ മാത്യു സാറിന്റെ ഒപ്പിന്റെ ബലത്തിലാണ്‍`..കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീ കെ ജെ മാത്യു ഐ എ എസ്..  ഗൌരവം നിറഞ്ഞ മുഖവുമായി പോക്കറ്റില്‍ കയ്യിട്ട് ഓഫീസിന്റെ പടികള്‍ കയറിവരുന്ന ഒരു രൂപമാണ് എന്റെ മനസ്സിലുള്ളത്.. ആ വരവില്‍ നാലുപാടും ഒന്നു നോക്കി കടന്നു പോയത് ഒരിക്കല്‍ മാത്രം ഞാന്‍ കണ്ടു..  അനര്‍ഗ്ഗളമായി ഒഴുകുന്ന ആ പ്രസംഗം ഞാന്‍ കേട്ടിട്ടില്ല.. പക്ഷെ കാലങ്ങള്‍ക്ക് ശേഷം പഴകിപിഞ്ഞാന്‍ തുടങ്ങിയ ചിലതാളുകളില്‍ ആ ഭാഷ ഞാന്‍ വായിച്ചെടുത്തു.. ഞങ്ങള്‍ക്ക് തലൈവന്‍‌മാരും തലൈവികളുമാവുന്നവരില്‍ അധികവും ആംഗലേയത്തെ അമ്മാനമാടുന്നവരായിരുന്നു.. എങ്കിലും ഓരോരുത്തരുടെയും കൈകളില്‍ അത് വ്യത്യസ്തവുമായിരുന്നു..

എന്റെ ഔദ്യോഗികജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ഐ ഏ എസ് കാരോടൊത്ത് ജോലിചെയ്യാന്‍ കിട്ടിയ അവസരം.. ഓരോരുത്തരില്‍ നിന്നും പഠിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ .. ശ്രീ കെ ജെ മാത്യു സാറിന്റെ കൂടെ ഞാന്‍ ജോലി ചെയ്തിട്ടില്ല.. പക്ഷെ സാറിന്റെ പിന്‍‌ഗാമിയുടെ കാലത്ത് ഞാന്‍ എത്തുമ്പോള്‍ കേട്ടതിലധികവും സാറിനെ കുറിച്ചായിരുന്നു.. 

ഇന്നലെ വീണ്ടും ഒരുപാട് പേര്‍ സാറിന്റെ കാലഘട്ടത്തെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മിച്ചു.. ഇന്ന് അന്ത്യദര്‍ശനത്തിനായി എത്തിയ വലിയ ജനാവലിയും വെറുമൊരു കാഴ്ചയായിരുന്നില്ല.. ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു.. 

ആദരവോടെ .. ആദരാഞ്ജലികളോടെ... ഞാനും 

5 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഏല്ലാവരും പിരിഞ്ഞ് നിശബ്ദമായ ആ മുറിയുടെ വിളക്കുകള്‍ അണച്ച് വാതിലുകള്‍ അടച്ച് പിന്‍‌തിരിയുമ്പോള്‍ .. ഒരു ധൂമവലയം എവിടെയൊ വിലയിതമാവുന്നു...

ഉപാസന || Upasana said...

വായിച്ചു

Echmukutty said...

എനിക്ക് ഒന്നും എഴുതാന്‍ കഴിയുന്നില്ല, ഇട്ടിമാളൂ. വളരെ ഹൃദയ സ്പര്‍ശിയായി എഴുതി .......

ashraf said...

Like

ഇട്ടിമാളു അഗ്നിമിത്ര said...

സുനില്‍.. എച്മു അഷ്രഫ്.. :)നന്ദി.. :)