ഇരുമഴകളുടെ ഇടവേളയാണിത്
ഇല്ലാത്ത മഴ നനഞ്ഞ്
എനിക്ക് മടുത്തിരിക്കുന്നു
തരുമോ, ഒരു കുട
നിറയെ നിറങ്ങള്‍ നിറഞ്ഞത്
നിരാശയുടെ നിലാവിനെ
ആകാശത്തോളം ഉയര്‍ത്തികാണിക്കാത്തത്
ഇടവഴിയിലേക്കുള്ള ഒറ്റയടിപ്പാത പോലെ
നേരിയതാണ്‍`
ഇരുവശവും ഇടതൂര്‍ന്നതാണ്
ഇരുളിമയാര്ന്നതാണ്ഇല്ലാത്ത മഴ നനഞ്ഞ്
എനിക്ക് മടുത്തിരിക്കുന്നു
തരുമോ, ഒരു കുട
നിറയെ നിറങ്ങള്‍ നിറഞ്ഞത്
ഒരു ചൂടില്‍, വിയര്‍പ്പില്‍
കുത്തിയൊലിച്ച് നിറംകെട്ട് നിരാശയുടെ നിലാവിനെ
ആകാശത്തോളം ഉയര്‍ത്തികാണിക്കാത്തത്
പകല്‍ പോലെ പൊലിപ്പിക്കാത്തത്
ഇല്ല, മാറിയിട്ടില്ല
പഴയതു തന്നെയാണ്
എന്റെ രഹസ്യവാചകം
ഒരിക്കലും നീ ഒന്നുമാവില്ല
ഒരിക്കലും നീ ഒന്നുമാവില്ല
7 comments:
പഴയതു തന്നെയാണ്
എന്റെ രഹസ്യവാചകം
ഇല്ല, മാറിയിട്ടില്ല
പഴയതു തന്നെയാണ്
എന്റെ രഹസ്യവാചകം
ഒരിക്കലും നീ ഒന്നുമാവില്ല
വായനാ സുഖമുള്ള എഴുത്ത് !
Good madam.
:-)
ഔന്നത്യം പുലര്‍ത്തുന്ന എഴുത്ത്. ആശംസകള്‍ ചങ്ങാതി.
ഹാഷിം.. ഉപാസന.. ഭാനു.. നന്ദി
അതെയോ?
എഴുത്ത് നന്നായിട്ടുണ്ടല്ലോ, അഭിനന്ദനങ്ങള്‍
എച്മു. :)
Post a Comment