Tuesday, July 12, 2011

വേനൽപേച്ച്

മുറിഞ്ഞു വീഴുന്ന മുടിയിഴകൾക്കിടയിൽ
രക്ഷ്പ്പെട്ടുപോയ ഒറ്റയിഴയിൽ തൂങ്ങി
ഉയരങ്ങളിലേക്കുള്ള യാത്രപോലെ
ഭ്രമാത്മകമാവണം ജീവിതം

അശരീരി പോലെ ഉതിർന്നു വീഴുന്ന
വാക്കുകളുടെ ജ്വലനത്തിനിടയിൽ
നഖമുനകൾ കീറിയ ചാലുകളിൽ
ചിരിപ്പേച്ചുകളാ‍ൽ തോണിയിറക്കണം

ഉയർന്ന് പൊങ്ങിയ ചൂടിൽ ഉലഞ്ഞ്
കിനിഞ്ഞു വീണ വിയർപ്പു തുള്ളികളെ
അതിലെന്റെ ഉപ്പ് കലരാതെ

ചുണ്ടുകളാൽ ഞാൻ ഒപ്പിയെടുക്കണം

അവസാനം ജീവിക്കാനുള്ള അഗ്രഹം
കയറുപൊട്ടിച്ച കാളകളിക്കുമ്പോൾ
ഞാനവനെ ആ കയറിൽ തൂക്കും
മറുതുമ്പിൽ തൂങ്ങിയാടിയാടി ഞാനും

26 comments:

ഇട്ടിമാളു അഗ്നിമിത്ര said...

വേനൽപേച്ച്

ശ്രീജ എന്‍ എസ് said...

എഴുതിടയിലെ നീണ്ട ഇടവേളകളോട് പ്രതിഷേധം...
ഭ്രമാത്മകമായ വരികള്‍...അവസാനം എന്തോ!!!

ഭാനു കളരിക്കല്‍ said...

ജീവിതം ഭ്രമാല്‍മകമാകുന്നു ഇവിടെ. പ്രതീക്ഷയുടെയും നിരാശയുടെയും ഇടയിലൂടെ ആടിപ്പോകുന്നു.
ഇഷ്ടമായി.

മുസാഫിര്‍ said...

ഇഷ്ടായി മാളൂ..
അക്ഷരങ്ങളിലെ നൈരാശ്യം വയനായെ സുഖിപ്പിക്കും..
പക്ഷെ,ജീവിതത്തെ മരവിപ്പിക്കും..

|"...വാക്കുകളുടെ ജ്വലനത്തിനിടയിൽ
നഖമുനകൾ കീറിയ ചാലുകളിൽ
ചിരിപ്പേച്ചുകളാ‍ൽ തോണിയിറക്കണം "

ഈ പ്രത്യാശയെ കാത്തു സൂക്ഷിക്കുക..
ആശംസകള്‍..

ഉപാസന || Upasana said...

Welcome back
:-)

മുകിൽ said...

nalloru kavitha.
നഖമുനകൾ കീറിയ ചാലുകളിൽ
ചിരിപ്പേച്ചുകളാ‍ൽ തോണിയിറക്കണം

അവസാനം ജീവിക്കാനുള്ള അഗ്രഹം
കയറുപൊട്ടിച്ച കാളകളിക്കുമ്പോൾ
ഞാനവനെ ആ കയറിൽ തൂക്കും
മറുതുമ്പിൽ തൂങ്ങിയാടിയാടി ഞാനും

ugran varikal

Lipi Ranju said...

നല്ല വരികള്‍ , ഇഷ്ടായി ...

SHANAVAS said...

ഇഷ്ടമായി, ഈ വരികള്‍..മനസ്സിലേക്ക് കുത്തി ഇറങ്ങുന്ന വരികള്‍..

ഇട്ടിമാളു അഗ്നിമിത്ര said...

ഭാനു.. മുസാഫിർ.. മുകിൽ .. ലിപി.. ഷാനവാസ്.. നന്ദി.. :)

ദേവ്യേ.. പ്രതിഷേധം സ്വീകരിച്ചിരിക്കുന്നു

ഉപാസന.. ഞാൻ ഇവിടെ ഒക്കെ തന്നെ ണ്ട്..

the man to walk with said...

Best wishes

ഒരില വെറുതെ said...

ഉന്‍മാദത്തിന്റെ മറുകരയില്‍...

Echmukutty said...

ഈ വേനൽ‌പ്പേച്ച് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും അവസാന വരികൾ...

t.a.sasi said...
This comment has been removed by the author.
t.a.sasi said...
This comment has been removed by the author.
t.a.sasi said...

കവിത ഉജ്ജ്വലമായിരിക്കുന്നു;
കവിക്കും ലിങ്ക് തന്ന സതിദേവിക്കും
നന്ദി.

ajiive jay said...

venalum vedhanayum kavithayaakkiya varikalku ellaa bhavukangalum

iniyum othiri ezhuthuka

smitha adharsh said...

nannaayirikkunnu..

ജന്മസുകൃതം said...

ഇട്ടിമാളൂ ...കവിത ഇഷ്ടമായി.

Unknown said...

വരികള്‍ മൊത്തമായും ചില്ലറയായും ആസ്വദിച്ചു, ഇഷ്ടമാവുകയല്ല, വേറെന്തോ..

(ഗൂഗിള്‍ ബസ്സ് എന്ന ഏര്‍പ്പാട് പൂട്ടിയാലേ ചിലരെങ്കിലും ബൂലോകത്ത് സജീവമാകൂ എന്നൊരു ശ്രുതി..)

ഇട്ടിമാളു അഗ്നിമിത്ര said...

നിശാസുരഭി ... ഗൂഗിള്‍ ബസ്സിൽ ഞാനില്ല.. വല്ലപ്പോഴും വല്ലയിടത്തും..അത്രെള്ളു ;)

ലീല എം ചന്ദ്രന്‍ ..സ്മിത .. ajiive jay.. എച്ച്മുക്കുട്ടി.. ഒരില വെറുതെ .. the man to walk with.. നന്ദി :)

ശശി.. നന്ദി.. ആരാ സതീദേവി.. ?

സൊണറ്റ് said...

"അവസാനം ജീവിക്കാനുള്ള അഗ്രഹം
കയറുപൊട്ടിച്ച കാളകളിക്കുമ്പോൾ "
ജീവിതം ഇങ്ങനെ ഒക്കെ ...ആഗ്രഹിക്കുന്നത് കിട്ടില്ല .കിട്ടിയാല്‍ അതിനോടാഗ്രഹവും ഉണ്ടാവില്ല !
ശക്തമായ ഭാഷ .ശൈലി അകര്‍ഷനീയം .ഞാന്‍ ഇവിടെ പുതുമുഖം .എന്നാലും ഓരോന്നായി വായിച്ചു തീര്‍ക്ക്കണം .ഒറ്റയടിക്കാവില്ല ..കുറേശെ കുറേശെ ...ദൈവം അനുഗ്രഹിക്കട്ടെ .
(മാളു എന്ന് തന്നെയാണോ ശെരിക്കും പേര് ?അതെന്റെ പ്രിയപ്പെട്ട കൂടുകാരിയുടെ പേരാണ് .ഈ എഴുത്തുകാരിയും ഇന്നെനിക്ക് പ്രിയപെട്ടത് .)

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

സോണറ്റ്.. സമയം കിട്ടുമ്പോൾ ഇതിലെ ഒന്ന്..

ittimalu@gmail.com

ഓര്‍മ്മകള്‍ said...

കൊള്ളാം............, 5 വര്ഷത്തിലേക് കടക്കുന്ന ഇട്ടിമാളൂന് പിറനാള് ആശംസകള്........

കെ ജയാനന്ദന്‍ said...

ഇട്ടിമാളൂ...
ഈ കവിതയുടെ മറുതുമ്പിൽ തൂങ്ങിയാടിയാടി ഞാനും....

ഇട്ടിമാളു അഗ്നിമിത്ര said...

Ormakal.... ഞാൻ തന്നെ മറന്നു.. നന്ദി:)

കെ ജയാനന്ദന്‍.. ഞാങ്ങാട്ടിരിക്കാരാ തിരുമിറ്റക്കോട്ടുകാരിയുടെ വന്ദനം :)