Thursday, August 11, 2011

നിർ-രതി-വേദം

കഴിഞ്ഞ കുറെ ദിവസങ്ങളായി പലതിയ്യേറ്ററിലും നിറഞ്ഞ സദസ്സിൽ അരങ്ങേറുന്ന വിവരം ഞാനറിഞ്ഞപ്പോഴേക്കും വളരെ വൈകിപോയി.. കൈമാറി കൈമാറി അടുത്ത തിയ്യേറ്ററിലെത്തിയെന്ന് കേട്ട് ഓടികിതച്ച് ചെന്നതൊ, അവിടെയും ഷോ തുടങ്ങി... അഞ്ച് മിനിറ്റിന്റെ കാര്യമാണെങ്കിലും റിവൈന്റ് അടിക്കാൻ കാണികൾ ആരും സമ്മതിക്കാത്തതിനാലും കാണുകയാണെങ്കിൽ ടൈറ്റില്സ് അടക്കം കണ്ടാലെ തീരൂ ന്ന് എന്റെ വാശിയും കൂടി ആയപ്പോൾ, അടുത്ത ദിവസം വരെ കാത്തിരുന്നേക്കാം എന്ന ഒത്തുതീർപ്പിലായി.. അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആരെങ്കിലും ഡൌൺലോഡി കൊണ്ടു വരുമ്പൊഴെക്കും ഇത് ഞാൻ ഒരാഴ്ചമുമ്പ് തിയ്യേറ്ററിൽ പോയി കണ്ടതാ ന്ന് എന്നും അഹങ്കരിക്കാറുള്ളതല്ലെ.. എനിക്ക് കിട്ടണം.. അതിന്റെ കാര്യം പറയാതിരിക്കാ ഭേദം.. അറുപത് ടിക്കറ്റിനും പതിനഞ്ച് പോപ്പ്കോണിനും കൊടുത്ത് സിനിമകണ്ട് ഇറങ്ങിവരുമ്പൊഴെക്കും തന്നെ ആരേലും കൊണ്ടു വരുംന്നെ.. കാശ് പോയത് പോയി ഇനി മിണ്ടാതിരിക്കാം ന്ന് വിചാരിക്കും.. രാത്രി ഒമ്പതാവൂമ്പോൾ അവർ തിയ്യേറ്ററിൽ കേറും .. ഞാൻ ആരേലും എഴുതിവെച്ച എതേലും തെണ്ടിത്തരവും വായിച്ച് ചായും..

അപ്പൊ പറഞ്ഞത്.. അങ്ങിനെ വൈറസ് പോലെ തമ്പോട് തമ്പ് കൈമാറി വന്ന അന്നത്തെ ഷോയിൽ ഞങ്ങളും നാലുകാണികളുമായി നിറയാത്ത സദസ്സിൽ പ്രദർശനം തുടങ്ങി.. പറയുമ്പൊ എല്ലാം പറയണല്ലൊ.. അന്നും മൂന്നിടത്തായി മൊത്തം പതിനഞ്ച് പേര്‍ കണ്ടൂ..

ഞങ്ങളുടേത് സ്ഥിരം കൊട്ടകയല്ലാത്തതിനാൽ കട്ടിലുകൾ കൂട്ടിയിട്ട് രംഗമൊരുക്കി.. ബെഡ്ഡുകൾ ചുരുട്ടിവെച്ച് ബാൽക്കണിയും.. മേശപ്പുറത്ത് ലാപ്ടോപ്പുമായപ്പോൾ എല്ലാം റെഡി.. തിന്നാനും കുടിക്കാനും വല്ലതുമുണ്ടോ എന്ന കൊക്കപ്പുഴുവിന്റെ ചോദ്യത്തിന് അതിനൊന്നും സമയം കാണില്ലെന്ന് മറുപടി പറഞ്ഞവളെ വെറുതെ വിടാമല്ലെ.. മറ്റൊരു തിയ്യേറ്ററിൽ രാപ്പടത്തിന് സീസൺ റ്റിക്കറ്റ് എടുത്തിട്ടുണ്ട് അവൾ..

തുറന്നു മലർത്തിയിട്ട ജനലുകളെയെല്ലാം കൊട്ടിയടക്കുന്നതിനും ഉണ്ടായിരുന്നു മറുപടി : റോഡിലൂടെ പോവുന്നവരെ ഇവിടം വരെ കേറ്റണോ.. വാർഡൻ കൂടി കാണിയായെത്തിയാൽ ഇരിക്കാൻ ഇവിടെ സ്ഥലമില്ലല്ലൊ..

കഥ പറയുന്നകാലത്ത് ജനിച്ചിട്ടെ ഇല്ലാത്ത ചിന്നകുളന്തകൾ സംശയത്തിന്റെ ചീളെറിയാന്‍ തുടങ്ങി.. അവസാനം രതി ചേച്ചിയെത്തും വരെ ആകാംക്ഷക്ഷക്ഷ.. പക്ഷെ ആദ്യം പറന്നു വന്ന കുമിളകൾ പോലെ... എല്ലാം പൊട്ടി തകർന്ന് തരിപ്പണമാവാൻ അധികനേരം വേണ്ടി വന്നില്ല.. വലിയ സംഭവം പോലെയാ പലരും പറഞ്ഞു ,തിയ്യേറ്ററിൽ പോയി രതിനിർവേദം കണ്ടെന്ന് .. എന്തായാലും തിയ്യേറ്ററിൽ പോവാനൊത്തില്ല .. കണ്ട് വിശ്വസിക്കണം ന്നല്ലെ കർത്താവ് പറഞ്ഞത് .. ഇങ്ങനേലുംകാണാം... :)

ആദ്യത്തെ അയ്യ്യേ വീണത് ആദിയുടെ കയ്യില്‍ നിന്ന്.. “ആ കാലത്ത് പെണ്ണുങ്ങള്‍ ഇങ്ങനെയാരുന്നൊ..“

മിണ്ടാതിരിക്കെടീ..

എങ്ങിനെയായിരുന്നൊ എന്ന് അന്നേരം ആരും ചോദിച്ചില്ല.. ചോദിച്ചാ‍ൽ തീരില്ലല്ലൊ..

ഒരേ സംഭവം രണ്ടു മൂന്നു തവണ ആവർത്തിച്ചപ്പോ ആരുടെയൊ ആത്മഗതം..

“നാളെ പോയി നെറ്റിൽ തപ്പണം.. സേഫ്റ്റിപിൻ ഇന്ത്യയിൽ വന്നത് എന്നാണെന്ന്”..


അടുത്തത് പത്രക്കാരിയുടെ ഊഴം .. അവൾക്കാണ് ചിത്രത്തെ കുറിച്ച് കൂടുതൽ വിവരം .. ഷൂട്ടിങ് സൈറ്റിൽ ഇന്റർവ്യൂ എടുക്കാൻ പോയ സഹപ്രവർത്തകരിൽ നിന്ന് നായികയെ എടുത്ത് പൊക്കി നടുവെട്ടിയ പാവം നായകന്റെ പരിതാപാവസ്ഥയുടെ സചിത്ര വിവരണം നൽകിയത് അവളാണല്ലൊ... അതുകൊണ്ട് പത്രത്തിന്റെ അഭിപ്രായത്തെ മാനിച്ചെ തീരൂ.. ഇടക്ക് ബാൽക്കണിയിൽ നിന്ന് കൂവൽ ഉയർന്നു..

ഇതിൽ ഒന്നുമില്ല..ഷോ നിർത്തിയേക്കാം ..

വേണ്ട വേണ്ട പാട്ട് വരുന്നുണ്ട്.. അത് കാണണം.. കണ്ടേ തീരൂ

അത് നമ്മൾ ടിവിയിൽ കണ്ടതല്ലെ.. എന്നാൽ ഓടിച്ച് വിട്ട് ക്ലൈമാക്സ് പിടിക്കാം..

അഭിപ്രായങ്ങൾ തുടർന്നെങ്കിലും ഒന്നും വിട്ടുകളഞ്ഞില്ല.. എവിടെനിന്നാ ഈ സർപ്പദോഷം ചാടിവെന്നെ.. ഔട്ടോഫ് സിലബസ്സ് ആയി അതിനെ തട്ടി വിട്ടു.. അവസാനം രതി അവനെ റേപ്പ് ചെയ്ത് ചാവും വരെ കണ്ടോണ്ടിരുന്നു.. അപ്പൊഴാണ് ദീർഘനിശ്വാസങ്ങളോടൊപ്പം ആദി വീണ്ടും വാ തുറന്നത്.. ഞാനഭിനയിച്ചാൽ പോലും രതിചെച്ചി ഇതിലും നന്നാവുമായിരുന്നു.. പട്ടിണിപേക്കോലം എന്നാ അവളുടെ ശരിയായ പേര്.

പിന്നെ പഴയ വേദം കണ്ട ഒരുത്തിയുടെ യുടെ പ്രസംഗമാ‍യിരുന്നു.. ബാക്കിയാർക്കും ആ “അനുഭവം“ ഇല്ലാത്തോണ്ട് വായും പൊളിച്ചിരുന്നു.. ഞാനാണെങ്കിൽ സംശയം തീർക്കാൻ റെഫറൻസ് കയ്യിലെടുത്തു.. പത്മരാജന്റെ തിരക്കഥകൾ.. സമയം പാതിരാ കഴിഞ്ഞിട്ടും ചർച്ചകൾ തീരുന്നില്ല.. അവസാനഘട്ടത്തിൽ പഴയതിൽ കുറച്ചെങ്കിലും പ്രണയമില്ലാരുന്നൊ എന്ന സംശയം .. അതിപ്പൊ ഉറപ്പിച്ച് പറയണമെങ്കിൽ ആൺ‌പിള്ളേരോട് തന്നെ ചോദിക്കണം.. വീണ്ടും സംശയം, അപ്പുറത്തെ ഫ്ലാറ്റിലെ കൊച്ചമ്മയും ചെറുക്കനുമായിരുന്നെൽ ഇതിലും നന്നാവില്ലാരുന്നൊ .. അപ്പൊഴെക്കും ഒരുത്തി അതിന്റെ തിരക്കഥ പറയാൻ തുടങ്ങി... ഫ്ലാറ്റ് ജീവിതം അവൾക്കാണ് പരിചിതം .. ശ്ശൊ പിന്നെം സംശയം, എന്തിനാ ഇത് വീണ്ടുമെടുത്തെ.. ആരൊക്കെയൊ ചോദിച്ച സംശയങ്ങൾ തന്നെ.. എന്നാലും നമുക്ക് വീണ്ടും സംശയിക്കാലൊ..

ശ്വേത ഇന്റർവ്യൂവിൽ പറഞ്ഞത്, ഓരോരുത്തരുടെ ജീവിതത്തിലും ഓരോ രതി ചേച്ചിയുണ്ടെന്നാ..

ദേ അവസാനത്തെ മുടിഞ്ഞ സംശയം.. “ഞാൻ ആരുടെ രതി ചേച്ചിയാ”

ചോദ്യകർത്താവിയെ കാൽതൊട്ട് വന്ദിച്ച് ഓരോരുത്തരും സ്വന്തം സ്വപ്നങ്ങളിലേക്ക്..

12 comments:

ഇട്ടിമാളു അഗ്നിമിത്ര said...

പശു ചത്തു.. മോരിലെ പുളിയും പോയി.. പാത്രം കഴുകി വെച്ചിട്ട് പോലും ഒരു മാസം കഴിഞ്ഞു.. എന്നിട്ടും :)

സ്വപ്നാടകന്‍ said...

ഒരേ സംഭവം രണ്ടു മൂന്നു തവണ ആവർത്തിച്ചപ്പോ ആരുടെയൊ ആത്മഗതം..

“നാളെ പോയി നെറ്റിൽ തപ്പണം.. സേഫ്റ്റിപിൻ ഇന്ത്യയിൽ വന്നത് എന്നാണെന്ന്”..എന്ത് സംഭവമാണാവോ..:))
പടം കണ്ട മിക്കവരുടേം അഭിപ്രായാം ഇതുതന്നെയാ..സംവിധായകനു നടീടെ പൊക്കിളിൽ ആരോ കൈവിഷം കൊടുത്തിട്ടുടേന്നാരുന്നു കേട്ടത് :)

മുകിൽ said...

അപ്പോ ഇതൊക്കെ നെറ്റിൽ കിട്ടും,ല്ലേ.. ഞാനേതു കോത്താഴത്തെയാണോ.(കോത്താഴംകാരെങ്ങാനും ബ്ലോഗറായുണ്ടെങ്കിൽ എന്റെ കാര്യം കട്ടപ്പൊക) അങ്ങനെ ഒരു കാര്യം ഓർത്തില്ല.എനിക്കും കാണണം നിർവേദം. എന്തിനാ ഇങ്ങനെ പഴയ പടങ്ങൾ പൊക്കിക്കൊണ്ടുവരുന്നതാവോ. പുതിയ കഥകൾ പഴയ പശ്ചാത്തലങ്ങളിൽ എടുക്കാൻ പേടിയായിരിക്കും! ഏതു കാലത്തും മാറാത്ത എന്തെല്ലാം കാര്യങ്ങളുണ്ട്. അതൊക്കെ കഥാതന്തു ആയി ഉപയോഗിക്കാമല്ലോ.എന്തോ അറിയില്ല, ഇതിന്റെയൊന്നും മനഃശ്ശാസ്ത്രം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

തീര്‍ന്നില്ല, അവളുടെ രാവുകളും, പിന്നെ മറ്റേതെല്ലാമോ വരുന്നുണ്ട്‌.ഇത്തരം ആറിയ കഞ്ഞി എത്ര പുതിയ പാത്രങ്ങളില്‍ വിളമ്പിയാലും ഇന്നത്തെ തലമുറയ്ക്ക്‌ രുചിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.കാലഹരണപ്പെട്ട സാമൂഹിക സാഹചര്യങ്ങളും, പ്രണയവും, രതിയുമൊക്കെ മാറിയ കാലത്ത്‌ പുന:സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ എത്രമാത്രം വിജയിക്കും? രതിനിര്‍വ്വേദത്തിന്‌ കുറച്ച്‌ പ്രേക്ഷകരെ ക്കിട്ടിയത്‌ തന്നെ ആളുകളുടെ കൗതുകം ഒന്നുകൊണ്ട്‌ മാത്രമാണ്‌. ഇനിയിറങ്ങുന്ന ഏച്ചുകെട്ടലുകള്‍ ഇതിനേക്കാള്‍ മുന്നേ വന്നവഴിക്ക്‌ പൊയ്ക്കൊള്ളും. വിപണിമാത്രം ലക്ഷ്യമിട്ട്‌വീണ്ടും പടയ്ക്കുന്ന പഴയ'ക്ലാസിക്കുകള്‍ക്ക്‌' മാറ്റമാഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക്‌ പുതിയ ഒരു ദൃശ്യാനുഭവം നല്‍കാനാകില്ല .

ദൈവം said...

അയ്യേ, ഈ ഇച്ചിച്ചി പടങ്ങളൊക്കെ കണ്ടോണ്ടിരിക്കാ? അനക്കെന്നേപ്പോലേ നല്ല കുട്ടിയായിക്കൂടേ കൊച്ചേ? ;)

Manoj vengola said...

എന്തൊരു കച്ചറ പടം.
പണ്ടത്തെ രതിനിര്‍വേദം എത്ര രസമാണ്.
അത് കണ്ടിട്ട് ഇത് കാണുമ്പോള്‍...ഹോ..വെറുതെ സമയം മെനക്കെടുത്തി.അത്ര തന്നെ.പഴയ സിനിമകള്‍ വീണ്ടും പിടിക്കുന്നത്‌ എന്തിനാണാവോ?

ഉപാസന || Upasana said...

പടം ബോറായിരുന്നു
:-(

ഭാനു കളരിക്കല്‍ said...

രതിനിര്‍വ്വേദത്തിനു ഒരു മനശ്ശാസ്ത്രമുണ്ട്. ഓരോ പുരുഷനും അവന്റെ രതി സങ്കല്‍പ്പത്തില്‍ തന്നെക്കാള്‍ മുതിര്‍ന്ന ഒരു സ്ത്രീ ഉണ്ടാകും എന്നതാണ്. പദ്മരാജന്‍ ആ മനശ്ശാസ്ത്രത്തെ അഭ്രപാളികളിലാക്കി എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ആരും ചര്‍ച്ച ചെയ്യാതെ പോയതും ഇതാണ്.

ഗൗരിനാഥന്‍ said...

ആവോ ഞാന്‍ എന്തായാലും ബോറടിക്കാനില്ലാ

ചേച്ചിപ്പെണ്ണ്‍ said...

ശ്വേത ഇന്റർവ്യൂവിൽ പറഞ്ഞത്, ഓരോരുത്തരുടെ ജീവിതത്തിലും ഓരോ രതി ചേച്ചിയുണ്ടെന്നാ..

ദേ അവസാനത്തെ മുടിഞ്ഞ സംശയം.. “ഞാൻ ആരുടെ രതി ചേച്ചിയാ”
:)

Echmukutty said...

പഴയതും പുതിയതുമൊന്നും കാണാത്ത പശുക്കുട്ടിയ്ക്ക് ഒന്നും പറയാന്‍ കഴിയുന്നില്ല. എഴുത്ത് ഇഷ്ടമായി..

ഇട്ടിമാളു അഗ്നിമിത്ര said...

ഏവര്‍ക്കും നന്ദി.. :)