അപൂര്‍ണമായ മേല്‍വിലാസത്തില്‍ എന്റെ കയ്യിലെത്തിയ ആ തടിച്ച കവറില്‍ മറ്റൊരു പിരിച്ചെഴുത്താണ് ഞാന്‍ പ്രതീക്ഷിച്ചത്.. പക്ഷെ കേസുനടത്തി തറവാട് കുളം തോണ്ടിയ പഴയ നാറിയ നായര്‍ പാരമ്പര്യത്തിലേക്ക് ഞാനും കക്ഷി ചേര്‍ക്കപ്പെടുകയാണെന്ന തിരിച്ചറിവിനും മുമ്പ്, എന്റെ കണ്ണില്‍ പെട്ടത് വംശാവലിയിലെ വലത്തേയറ്റമായിരുന്നു.. നാലഞ്ചു തലമുറകള്‍ക്കപ്പുറത്ത് പിരിച്ചുവെക്കാത്ത വാഴത്തടം പോലെ ഒരു പഴയ തറവാട്.. പറക്കമുറ്റി പറന്നുപോയവരില്‍ ആര്‍ക്കൊക്കെയൊ പഴയ വാഴത്തടത്തിലെ മണ്ണില്‍ തനിക്കുള്ള ഒരു പിടിയെ കുറിച്ച് വൈകിയാണെങ്കിലും ബോധമുദിച്ചിരിക്കുന്നു.. എനിക്കും വിത്തെറിഞ്ഞത് ആ മണ്ണിലാണെങ്കിലും അതിന്റെ ഗുണമൊന്നുമില്ലാത്തതിനാലാവാം കാലമേറെയായി അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ട്... കോടതി കാര്യമല്ലെ; ഇങ്ങേയറ്റത്തെ എനിക്കും കിട്ടിയിരിക്കുന്നു മരുമക്കായത്തിന്റെ തിരുശേഷിപ്പായി ഒരു വാറോല..കൂട്ടത്തില്‍ മരിച്ചു മണ്ണടിഞ്ഞ അനേകം ആത്മാക്കള്‍ കൂടി തായ്മരവും ചില്ലകളും ഇലകളുമായി തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്.. അതിലൊരു കണ്ണിയാണ് വലത്തേയറ്റത്ത് നാലക്ഷരങ്ങളില്‍, അവസാനത്തെ അക്ഷരം ആകെ കുഴഞ്ഞു മറിഞ്ഞ് അത്ര വ്യക്തമല്ലാതെ നില്‍ക്കുന്നത്..
അവര്‍ ആരെന്ന് എനിക്കറിയാം ... എന്റെ ഓര്‍മകളില്‍ നല്ലതായ ഓര്‍മകള്‍ ഒന്നും ഉണര്‍ത്താത്ത ചെറിയ മുത്തശ്ശിയമ്മയെന്ന് ഞാന്‍ വിളിച്ചിരുന്ന അമ്മയുടെ ചെറിയമ്മ.. പക്ഷെ എന്നെ ഇപ്പോള്‍ അമ്പരപ്പിക്കുന്നത് അവരുടെ പേരാണ്.. ഇട്ടിമായ... വക്കീലിന്റെ വക്രിച്ചുപോയ അക്ഷരങ്ങളില്‍ അത് ഇട്ടിമായ തന്നെയാണെന്ന് (ഇട്ടിമാളുവല്ലെന്നും) ഉറപ്പുവരുത്താന്‍ ഞാന്‍ കണ്ണുകഴക്കുംവരെ നോക്കിയിരുന്നു..അങ്ങിനെ ഒരു പേര് ആരും പറഞ്ഞു കേട്ടിട്ടില്ല.. ആദ്യമായാണ് ഞാന്‍ ഈ പേര് കേള്‍ക്കുന്നത്.. മുത്തശ്ശിക്ക് അങ്ങിനെ ഒരു പേരുണ്ടായിരുന്നു എന്നത് തന്നെ പുതിയ അറിവ്..അതോ ഒരു പ്രായത്തിനപ്പുറം പേരുകള്‍ക്ക് വലിയ അര്‍ത്ഥമില്ലാതെയാവുമൊ.. .. എന്തൊക്കെയായാലും ഇട്ടിമായ എന്റെ ഉറക്കം കെടുത്തുന്ന ലക്ഷണമാ..
എനിക്ക് മുമ്പും പിന്‍പുമുള്ള ഓരോ തലമുറകളിലെ അംഗങ്ങളുടെ പേരുകള്‍ തന്നെ മുഴുവനായി എനിക്കറിയില്ല.. എന്നാലും വിളിപ്പേരുകളിലെങ്കിലും ഞാനവരെ തിരിച്ചറിയുന്നു.. പക്ഷെ അതിനുമപ്പുറത്തെ ഇലകളെ ഞാനറിയില്ല എന്നു പറയുന്നതാവും ഉചിതം.. പ്രശ്നം എന്റേതു തന്നെയാണ്.. ഒഴിവാക്കാനാവാത്ത കൂട്ടിമുട്ടലുകളില്‍ ഇങ്ങനെയൊരാളുണ്ടോ എന്ന് അടുത്ത തലമുറ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു...
ഇന്ന് ഈ രാവിലും ഞാന്‍ ചോദിച്ചു, നിനക്ക് എവിടെന്നാണ് ഈ ഇട്ടിമാളുവിനെ കിട്ടിയതെന്ന്.. ഒരുവേള നിശബ്ദത നിറയുന്നു .."എനിക്ക് അറിയില്ല .."... വെറുതെ ഒരു മോഹം..ഇട്ടിമായക്കപ്പുറം പടര്‍ന്നു മറഞ്ഞ വേരുകളില്‍ എവിടെയെങ്കിലും ഒരു ഇട്ടിമാളുവുണ്ടായിരുന്നിരിക്കുമോ.. കാരണവന്മാരോടുള്ള ബഹുമാനം കാണിക്കാന്‍ മക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കുമെല്ലാം പഴയ പേരിടുന്നവരുണ്ട്.. കീഴ്വഴക്കം മറന്നുപോയ എന്റെ അച്ഛനമ്മമാര്‍ക്ക് പകരമാവുമോ അവനെന്നെ ഈ പേരുചൊല്ലി വിളിച്ചത്... അങ്ങിനെയെങ്കിലും അവന് ഭാരതപുഴക്കരയിലെ ആലിലകള്‍ എണ്ണിതീര്‍ത്തവനല്ലല്ലോ..ആ കാറ്റൊരിക്കലും അവനെ തലോടി കടന്നു പോയിട്ടില്ലല്ലൊ.. അപ്പോള്‍ ആ പേരു എങ്ങിനെയാവാം അവന്റെ നാവില്‍ വന്നത്..
---------
ആരാണീ ഇട്ടിമാളുവെന്ന് ആരൊക്കെയൊ ചോദിച്ചു.. എനിക്കും അത്ര ഉറപ്പില്ലാത്ത കാര്യം... ഞാനെന്താ പറയാ.. അതെന്തോ ആവട്ടെ.. ഇന്നൊരു കോടതി നോട്ടീസിന്റെ രൂപത്തില്‍ ഞാനും ഇട്ടിയെ തേടുകയാണ്. .. ഏത് കൊമ്പില്‍ ഏത് ചില്ലയില്‍ ഏത് ഇലയായ്....

18 comments:
പേരിലെന്തിരിക്കുന്നു?
പേര് പേരക്ക നാട്...?
ഇട്ടിമാളു എന്ന പേര് കുറേക്കൂടെ മോഡേണ്‍ ആയി തോന്നുന്നു. അത് കൊണ്ട് ഇട്ടിമാളു ഇപ്പോഴുള്ള പേര് മാറ്റി കുറേക്കൂടെ പ്രാചീനമായ് ഒരു പേര് സ്വീകരിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു.
പുതുതായി സ്വീകരിയ്ക്കന് ഇത ഒരു പേരും ഇട്ടിമാളു => കുഞ്ചിയമ്മ.
എങ്ങനുണ്ട്. ;-0
ഒന്നു കൂടെ ഓര്‍മിപ്പിക്കട്ടെ.
പേരില്‍ പലതുമുണ്ട്.
:-)
ഉപാസന
ഓഫ് : പഴയ പേരുകള്‍ ഇഷ്ടമാണ്. സീത, ജാനകി അങ്ങിനെയങ്ങിനെ....
പതിവുപോലെ നല്ല കുറിപ്പ്.
മായ എന്ന പേരിന് എത്ര പഴക്കം കാണും- പേരിനൊപ്പം ഇട്ടി എന്ന വാക്കു ചേര്‍ത്തിരുന്ന കാലത്തോളം മായയ്ക്ക് പഴക്കമില്ലെന്നാണ് തോന്നുന്നത്. ആദ്യമായാണ് ഇട്ടിമായ എന്നു കേള്‍ക്കുന്നത്. അല്പം ഉറക്കം കളഞ്ഞാണെങ്കിലും ഗവേഷണം നടത്താവുന്ന വിഷയം..
*
ഇട്ടിമാളു എന്നു വിളിച്ചയാള്‍ക്ക് ഒരു :)
ഇട്ടി + മാളു = ഇട്ടിമാളു
കൊള്ളാം കേട്ടോ ..........
ഇഷ്ടപ്പെട്ടു..
പേരില്‍ ഒന്നുമില്ലേ?
ഒന്നുമില്ലെങ്കിലും,നമുക്കത് ഒരു ശീലമായിപ്പോയില്ലേ?
ഇട്ടി എന്ന വാക്കിന് അവിവാഹിത എന്നൊരു അര്‍ത്ഥം കാണുന്നുണ്ടല്ലോ വിക്കിയില്‍ .
ഒരു പേരിനു പുറകെയുള്ള യാത്ര...
വികടശിരോമണി... പേരിലല്ലെ എല്ലാം.. ;)
ഏറനാടന്‍.. നാരങ്ങ...
ഉപാസന.. കുഞ്ചിയമ്മ കൊള്ളാം ട്ടൊ.. പരിഗണിക്കാം..
ഹരിപ്രസാദ്.. ആദ്യമായാണല്ലെ ഇവിടെ..? കണ്ടതില്‍ സന്തോഷം...:)
പകല്കിനാവെ.. അപ്പൊ കൊള്ളാം ല്ലെ?
സ്മിത... അതെ, അതൊരു ശീലമാണ്..
മുസാഫിര്‍.. അങ്ങിനെ ഒരു അര്‍ത്ഥമുണ്ടോ.. പുതിയ അറിവ്.. നന്ദിയുണ്ട്..
ശ്രീ.. ഞാന്‍ യാത്ര പോയതല്ല.. എന്നെ തേടി വന്നതല്ലെ...
ആദ്യമായല്ല.
പതിവായി വായിക്കുന്ന
അപൂര്‍വം ബ്ലോഗുകളില്‍
ഒന്നാണിത്.
:)
പേരിലുണ്ട് എന്തൊക്കയൊ ഉണ്ട് അജ്ഞാതമായ എന്തൊ ഒന്ന് താങ്കളെ തേടാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ തേടുക തന്നെ ചെയ്യുക
ഒഴുക്കുള്ള വായന മാളൂസേ...
ആ പേരിട്ട ആള്‍ക്ക് എന്റ്റെ വക കൂടെ ഇരിക്കട്ടെ ഒരു താങ്ക്സ്!
സസ്നേഹം
ദൃശ്യന്‍
ഹരിപ്രസാദ്.. ഒത്തീരി സന്തോഷം തോന്നുന്നു ഈ കമന്റു കാണുമ്പോള്‍.. നന്ദിയുണ്ട്..
മഹി.. ഓന്തോടിയാല്‍ വേലിപൊത്തോളം.. തേടി തേടി എവിടം വരെ പോവും.. എന്നാലും ഒന്ന് ശ്രമിക്കാമല്ലെ ?
ദൃശ്യാ.. നന്ദി.. :)
ഇട്ടിമാളു എന്നാല്‍ കല്‍ക്കണ്ടം എന്നര്‍ത്ഥം..പോരെ..ചുമ്മാ എഴുതിയതാട്ടോ..പേരിട്ടയാളെ അഭിനന്ദിക്കാതെ വയ്യ..
ഗൌരി..അഭിനന്ദനം എത്തേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്..:)
നിങ്ങളൊക്കെ തെറ്റിദ്ധരിച്ചതാ..
ആ പേരിട്ടയാളേ നല്ല തമാശക്കാരനാവും..ഇട്ടിമാളൂന്നു കേള്‍ക്കുമ്പോ ഒരു ഓമനത്തം തോന്നുന്നില്ലേ..അപ്പോ അതില്ലാത്തയാളെ കളിയാക്കി വിളിച്ചതാവാനാ ചാന്‍സ്..:P
നന്നായിട്ടുണ്ട് എന്തായാലും..:)
സ്വപ്നാടകന്.. സത്യമാ.. ഒട്ടും ഓമനത്തമില്ലാത്ത ഒരാൾ :)
:)
Post a Comment