Wednesday, October 15, 2008

അളവുകോലുകള്‍

ശൂന്യതയാണ് ചുറ്റിലും..

ഒരാളുടെ അഭാവം
ഒരു വിടവ്
അത്രയെ ഉള്ളു

അളക്കേണ്ടതെങ്ങിനെയാണ്
കൈവിരല്‍പാട് വെച്ച്
അതൊ നഖമുനയാല്‍

വെറുതെ, ചികഞ്ഞു നോക്കിയതാണ്
ഇല്ല, ഉണ്ടായിരുന്നെന്നതിന്റെ തെളിവുകള്‍
പിന്നെ, കണ്ടത് കേട്ടത് അറിഞ്ഞത്

ഒന്നും എനിക്ക് വേണ്ടി മാത്രമല്ലായിരുന്നു
പക്ഷെ, എനിക്കും പകുത്തു തന്നിരുന്നു
അളവുകോലുകള്‍..?

വിടവടക്കാന്‍ ശൂന്യത നിറയ്ക്കാന്‍
‍ഏതളവില്‍ ഞാന്‍ അള‍ന്നൊഴിക്കണം

35 comments:

ഇട്ടിമാളു അഗ്നിമിത്ര said...

...................

സുല്‍ |Sul said...

നല്ല വരികള്‍.
-സുല്‍

നജൂസ്‌ said...

ഒരാളുടെ അഭാവം
ഒരു വിടവ്
അത്രയെ ഉള്ളു

അത്രമാത്രമേയുള്ളൂ...

siva // ശിവ said...

ഒരാള്‍ അവശേഷിപ്പിച്ച് പോകുന്ന ശൂന്യത തീര്‍ച്ചയായും നികത്താന്‍ കഴിയില്ല...

ശ്രീ said...

നന്നായിട്ടുണ്ട്

ഞാന്‍ ഇരിങ്ങല്‍ said...

കവിത വായിച്ചു.
സ്വന്തം എഡിറ്റിങ്ങ് ടേബിളീല്‍ വയ്ക്കാതെ നേരെ പകര്‍ത്തിയതാണെന്ന് വ്യക്തം.

കവിതയില്‍ ശൂന്യതയാണ് ചുറ്റും എന്ന് പറയുമ്പോള്‍ അത് അനുഭവിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് കുറേ കൂടി വായനക്കാരന് ഇഷ്ടമാവുക.

ആദ്യ വരി ഒഴിവാക്കിയാലും രണ്ടാമത്തെ വരിയില്‍ കവിതയുണ്ട്.
പക്ഷെ കവിതയില്‍ ചിന്തകള്‍ ഉണ്ട്. കവിത ആയില്ല എന്ന് പറയുമ്പോള്‍ ദേഷ്യം തോന്നരുത്.
ഒരു നല്ല ആശയം ഉണ്ട് കവിതയില്‍. അത് കവിത ആയി വരണം.
വീണ്ടും വായനയും എഴുത്തും നടക്കട്ടെ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Rasheed Chalil said...

ഒരു വ്യക്തിയുടെ, ബന്ധത്തിന്റെ നഷ്ടം അതിന്റെ ആഴം ജീവിതത്തിലുണ്ടാക്കുന്ന ശൂന്യത,
നഷ്ടമാവും മുമ്പ് എന്തായിരുന്നു എന്ന് തിരിച്ചറിയപ്പെടത്ത പലതും പൂര്‍ണ്ണാര്‍ത്ഥത്തില്‍ വ്യക്തമാവുന്നതും കൈവിട്ട ശേഷമായിരിക്കും. തിന്റെ തീവ്രതയും ഊഷ്മളതയും അളന്നെടുക്കാനുള്ള‍ അളവ് കോല്‍ സന്ദര്‍ഭത്തിനനുസരിച്ച് നിരന്തരം മാറിക്കൊണ്ടിരിക്കും.

ഇട്ടിമാളൂ... നല്ല ചിന്ത.

CasaBianca said...

:)

കാവലാന്‍ said...

വരികളുള്ളില്‍ വിതറിയ വ്യഥയെ
ഞാന്‍ കവിത എന്നു വിളിച്ചോട്ടെ?.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നികത്താനാവാത്ത വിടവ്... അതെത്രയായാലും അങ്ങനെത്തന്ന്നെയ്യിരിക്കും.

ഓ.ടോ : ഒരു സ്വകാര്യ പറയാനുണ്ടാരുന്നു.ഒന്നു മെയിലില്‍ വരാമോ?

priyapushpakam@gmail.com

smitha adharsh said...

വേറിട്ടൊരു ചിന്ത..
ഇഷ്ടപ്പെട്ടു.

Jayasree Lakshmy Kumar said...

ചില വിടവുകൾ നികത്താൻ അളവുകോലുകളൊന്നും മതിയാകില്ല

നല്ല വരികൾ

d said...

അത്രയേയുള്ളു, എങ്കിലും നികത്താനാവാത്തത്.

Pongummoodan said...

ആദ്യമായിട്ടാണിവിടെ.

പോസ്റ്റ് ഇഷ്ടപ്പെട്ടു. ബ്ലോഗും :)

മഴക്കിളി said...

അറിയുമോന്നറിയില്ല...നല്ലപേര്..ഇട്ടിമാളു..

naakila said...

സുഖമുളള വരികള്‍
എന്റെ ബ്ലോഗിലേക്കു സ്വാഗതം
www.naakila.blogspot.com

naakila said...

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടൂ ട്ടോ

Mrutyunjayan said...

u all r writn n malayalam hw?
ok,
hi, itti malu..
I found u in MB :)
dat single tone visual is great
weepin eyes..
&uer kavitha... touchin somewhre
thnx.gdn8
silentletterstoyou.blogspot.com

poor-me/പാവം-ഞാന്‍ said...

"Time" is there to do that for you!

മാന്യ മിത്രമേ,
" പ്രാദേശിക കക്ഷികള്‍'' എന്ന എന്ടെ ബ്ലൊഗ് പൊസ്റ്റ് വായിച്ച് അഭിപ്രായം എഴുതണം എന്നു്‌ അപേക്ഷിക്കുന്നു. നന്ദി
വിധേയന്‍ പാവം-ഞാന്‍
www.manjaly-halwa.blogspot.com

nikeshponnen said...

mathrubhumiyude thalikalanenne ninnilethichathu.....iniyennum oru nizhal pole njan koode undakum.....varikal vayikkanalla...varikalkkidayil oru neer naaye pole oooliyidan......

nandakumar said...

നന്നായിരിക്കുന്നു.


മാതൃഭൂമിയില്‍ കണ്ടിരുന്നു. വായിച്ചു. ആശംസകള്‍

നന്ദന്‍/നന്ദപര്‍വ്വം

ഇട്ടിമാളു അഗ്നിമിത്ര said...

വന്നവര്‍ക്കും വായിച്ചവര്‍ക്കും.. മാതൃഭൂമിയുടെ താളുകള്‍ വഴി ഇവിടെ എത്തിയവര്‍ക്കും.. നന്ദിയുണ്ട്..

ആശംസകളിലും അഭിപ്രായങ്ങളിലും സന്തോഷവും.. :)

Sapna Anu B.George said...

കവിതയിലെ ശൂന്യത അനുഭവപ്പെട്ടു

Aravind Jain said...

Special numbers stays in my phone. Special photos stay in my album... Special memories stays in my brain.... but a special blogger like u, stays in my heart.

Regards,

This is my gift to U..

dot said...

Ittimalu,,,nee aranu?swargathile pusthakaprakasam ente friendne orthathanennu manassilayi.ente neettam njan engine unakkum?

dot said...

priya ittimalu,maranam snehathinu oru velluviliano?avanuvendi bhoomiyil pusthakaprakasam ayikkoode?will u reply me?I too cant hold my tears when I think of him .I know him very well.

thankam said...

priya ittimaloo....varikal hridayathe sparsichu;thulam vavinu nilayorathe snanaghattathil manmaranja uttavarkuvendi kriyakal cheythu marathanalil visramikkumpol annu pularche vangiya mathrubhoomi azchappathippil alavukolukaleppatti vivarichathu kandu.udane eneettu puzhayil kaikal kazhuki,vratha sudhikkayi nanachudutha samghunjori thattu pinniloode valichumurukki(njangal evide paramparya nishtayulla pennungal manassinte ekagrathaykku vendi ee pazhaya chitta palikkum)mokshadayakanaya sooryabhagavanodu ajnathanaya aa vyakthikkuvendi prarthichu!

ഇട്ടിമാളു അഗ്നിമിത്ര said...

സപ്ന..അരവിന്ദ്.. തങ്കം.. നല്ലവാക്കുകള്‍ക്കും ഓര്‍മ്മപ്പെടുത്തലുകള്‍ക്കും നന്ദിയുണ്ട്..

Sureshkumar Punjhayil said...

Soonyatha Angineyirikkatte Ittimalu...!!! Manassu nirayumpol Aa vidavum nikannolum...!!! Best wishes..!

പിള്ളാച്ചന്‍ said...

ഇട്ടിമാളു... കൊള്ളാം കവിത മനോഹരമായിരിക്കുന്നു...

Mahi said...

ഇഷ്ടപ്പെട്ടു ഈ കവിത

sv said...

നല്ല വരികള്‍...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഉപാസന || Upasana said...

വിരല്‍ വച്ച് അളന്നത്...
നന്നായി.
:-)
ഉപാസന

murmur........,,,,, said...

vidavikal viral vannathilayalum, ava nikathanavathathau thanne.,

ittymalu nannayirikkunnu.,

ഇട്ടിമാളു അഗ്നിമിത്ര said...

മര്‍മര്‍.. ഉപാസന.. എസ്‌വി..മഹി..പിള്ളാച്ചന്‍.. സുരേഷ്.. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്.. :)