ഞാന്‍ വായിച്ചു വളര്‍ന്നത് മാതൃഭൂമിയുടെ തലക്കെട്ടുകളാണ്.. അതുകൊണ്ട് തന്നെ മാതൃഭൂമിയും മനോരമയും ഒരുമിച്ച് കയ്യില്‍ കിട്ടിയാല്‍ പിടിമുറുകുന്നത് മാതൃഭൂമിയില്‍ ആയിരീക്കും.. പക്ഷെ പലതരത്തിലും ഞാന്‍ അടുത്തറിഞ്ഞ പത്രം മനോരമയാണ്.. എന്റെ ജീവിതത്തില്‍ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ചില ചലനങ്ങള്‍ സൃഷ്ടിച്ചതൂം..
മനോരമ കുടുംബത്തിലെ കാരണവരായ ശ്രീ കെ എം മാത്യുവിന്റെ ആത്മകഥയാണ് “എട്ടാമത്തെ മോതിരം”.. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആത്മകഥ എന്നു പറയുന്നതിനേക്കാള്‍ മനോരമകുടുംബത്തിന്റെ കഥ എന്ന് പറയുന്നതാവും നല്ലത്.. ഓര്‍മ്മകളില്‍ നിന്ന് ഓര്‍മ്മകളിലേക്ക് ഒരു മരത്തിന്റെ ഓരോ കൊമ്പും ഇലയും തൊട്ടുകൊണ്ടുള്ള യാത്രയാണിത്.. തിരിച്ച് വീണ്ടും തായ്യ്തടിയിലെത്തി മറ്റൊരു കൊമ്പിലേക്കെന്ന പോലെ.. ഓര്‍മ്മകള്‍ക്ക് നിയതവും നിശ്ചിതവുമായ പാതയില്ലെന്ന് പറയുന്നുവെങ്കിലും വായനയുടെ ഒഴുക്ക് ഒരിക്കലും മുറിയുന്നില്ല.. തലമുറകളില്‍ ആവര്‍ത്തിക്കപ്പെടുന്ന പേരുകള്‍ ചിലപ്പൊഴൊക്കെ “ഇതാരപ്പാ” എന്നൊരു ചോദ്യം മനസ്സിലേക്ക് കൊണ്ടുവന്നുവെന്നത് വേറൊരു കാര്യം.. ശ്രീ കെ എം മാത്യുവിന്റെ പിതാവ് സ്വന്തം പത്നിയുടെ മരണശേഷം, ആ ഓര്‍മ്മക്കായ് മക്കള്‍ക്ക് നല്കിയ സ്വത്തായിരുന്നു ഓരോ സ്വര്‍ണ്ണമോതിരങ്ങള്‍.. കെ സി മാമ്മന്‍ മാപ്പിള പത്നിയുടെ ആഭരണങ്ങള്‍ ഉരുക്കിയാണ് ഒമ്പതുപേര്‍ക്കും സ്വര്‍ണ്ണമോതിരങ്ങള്‍ തീര്‍ത്ത് നല്‍കിയത്.. എട്ടാമനായ ശ്രീ കെ എം മാത്യുവിന് കിട്ടിയതാണ് “എട്ടാമത്തെ മോതിരം”.. ആദ്യ അദ്ധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ പത്നി ശ്രീമതി അന്നമ്മയൂടെ ഓര്‍മ്മക്കായ് അദ്ദേഹം അവരുടെ സ്വര്‍ണ്ണവളകള്‍ ഉരുക്കി നാലുകുരിശുമാലകള്‍ ഉണ്ടാക്കി മക്കള്‍ക്ക് കൊടുത്തത് പുസ്തകത്തിന്റെ അവസാനഭാഗത്തില്‍ പറയൂന്നുണ്ട്.. അമ്മയുടെ ഓര്‍മ്മകളും പ്രാര്‍ത്ഥനയും എന്നു മക്കള്‍ നെഞ്ഞോട് ചേര്‍ത്തു വെക്കാന്‍..
കൃത്യമായി രേഖപ്പെടുത്താത്ത ജനനസമയമുള്ള നഷ്ടജാതകമാണ് ശ്രീ കെ എം മാത്യുവിന്റേതെങ്കില്‍ ജീവിച്ചത് ഒരു വിജയജാതകം തന്നെയായിരുന്നെന്ന് ജീവിതത്തിന്റെ സന്ധ്യാവേളയില്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു.. തമ്മിലടിച്ചും കേസുനടത്തിയും നശിച്ചു നാറാണകല്ലായ നായര്‍ത്തറവാടുകളാണ് എനിക്ക് പരിചിതം.. അദ്ധ്വാനിക്കാനും വെട്ടിപ്പിടിക്കാനും തയ്യാറല്ലാത്തെ ഒരു ജനത.. പക്ഷെ എല്ലാം നഷ്ടപ്പെടുമ്പൊഴും വീണ്ടും ഫിനിക്സിനെപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള മനോവീര്യം നിറഞ്ഞ ഒരു കുടുംബത്തിന്റെ കൂടെ കഥയാണിത്.. നാടോടുമ്പോള്‍ നടുവെ ഓടാന്‍ മനോരമയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ഇന്നവരുട്ടെ നേട്ടങ്ങള്‍ തുറന്നുകാട്ടുന്നു.. പക്ഷെ ഇവിടെ എത്തും മുമ്പെ പിന്നിട്ട് കറുത്തനാളുകളും സര് സി പി യുടെ ക്രൂരതകളുമാണ് പുസ്തകത്തിന്റെ ഏറിയ പങ്കും കീഴടക്കുന്നത്.. ഒപ്പം കുടുംബമെന്നാല് ഓരോരുത്തരുടേയും വളര്‍ച്ചയല്ലെന്നും ഒന്നിച്ചുള്ള മുന്നേറ്റമാണെന്നും ഈ പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.. ബിസ്സിനസ്സുകള്‍ തകരുകയും പത്രം പൂട്ടുകയും ജീവിതം പോലും വഴിമുട്ടുകയും ചെയ്ത സാഹചര്യത്തില്‍ നന്നായി നടന്നിരുന്ന ഒരാളുടെ ബിസിനസ്സില്‍ നിന്നുള്ള സമ്പാദ്യമാണ് രക്ഷയായത്.. അന്നും എന്നും എല്ലവരെയും ഒരുമിച്ച് നിര്‍ത്തുകയും ഉള്ള മുതലില്‍ നിന്നും ഓരോരുത്തര്‍ക്കും ഓരോ സമ്പാദ്യമാര്‍ഗ്ഗം തുറന്നു കൊടുക്കുകയും ചെയ്ത ശ്രീ കെ സി മാമ്മന്‍ മാപ്പിള ആഖ്യാനത്തിലുടനീളം വാഴ്ത്തപ്പെടുന്നുണ്ട്.. സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കാനുള്ള പെണ്ണിന്റെ കഴിവിനെ സ്വന്തം അമ്മയുടെയും പത്നിയുടെയും ജീവിതകഥയിലൂടെയാണ് അദ്ദേഹം വരച്ചുകാണിക്കുന്നത്.. “മഞ്ചലേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുമെന്ന്” പൂന്താനം പാടിയത് അക്ഷരം പ്രതി ശരിവെക്കുന്ന ഒരു കാലം മനോരമക്കും ഉണ്ടായിരുന്നെന്ന് ഇതില്‍ നിന്നും വായിച്ചെടുക്കാം.. ഒരോ സ്ഥാപനത്തിന്റെയും ജീവശ്വാസം അതിലെ ജീവനക്കാരാണെന്നും അവരെ സ്നേഹത്തിലൂടെ എങ്ങിനെ കൂടെ നിര്‍ത്തണമെന്നും അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ പകുവെക്കുന്നു.. ഏറ്റവും താഴെക്കിടയിലെ ജീവനക്കാര്‍ പോലും തങ്ങളുടെ വിജയത്തിന്റെ ഭാഗമായതെങ്ങിനെയെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്..
കഥയേറെ പറഞ്ഞു നിര്‍ത്തുമ്പൊഴും അവനവനുമാത്രമായി ഓര്‍ക്കാന്‍ കുറെ ഓര്‍മ്മകള്‍ പങ്കുവെക്കാതെ ബാക്കിവെച്ചിട്ടുണ്ട്.. സായംസന്ധ്യയില്‍ ചേക്കേറുന്ന പക്ഷികളുടെ ചിറകടിയൊച്ച കേള്‍ക്കുമ്പൊഴും ഇരുളാന്‍ സമയമായില്ലെന്ന ആത്മവിശ്വാസത്തിലാണ് ഓര്‍മ്മകള്‍ക്ക് വിരാമമിടുന്നത്..
വെറുതെ...
മനോരമയില്‍ അഭിമുഖത്തിനു പോയി വന്ന കൂട്ടുകാരിയോട് ചോദിച്ചു - “എന്താണ് എം ആര് എഫ്?”
മനോരമ റിലേറ്റീവ്സ് ആന്റ് ഫ്രന്റ്സ്
40 comments:
മനോരമ ഫ്രന്റ്സ് ആന്റ് റിലേറ്റീവ്സ്
നന്നായി
നല്ല കുറിപ്പ് :)
good
നന്നായി..
പരിചയപ്പെടുത്തല്‍ നന്നായി.
:)
kollaam
കൊള്ളാം.
ഞാനും M.R.F
എട്ടാമത്തെ മോതിരം വായിച്ചിരിക്കേണ്ട ഒന്നാണെന്നു തോന്നുന്നു..
നല്ല പുസ്തകങ്ങളെ ബൂലോഗത്ത് ആരും തന്നെ പരിചയപ്പെടുത്തുന്നില്ല,വല്ലപ്പോഴും ആരെങ്കിലുമൊക്കെ ഒരോരോ പോസ്റ്റിടുമെങ്കിലും സ്ഥിരമായൊരു പംക്തി ആരും തന്നെ കൈകാര്യം ചെയ്യുന്നില്ല. ഇതൊരു തുടക്കമാകട്ടെ..
നല്ല പരിചയപ്പെടുത്തല്‍.:)
ഇട്ടിമാളു നല്ല പുസ്തകങ്ങളും വായിച്ച് നടക്കാ അല്ലേ? :)
സ്വന്തം ജീവനക്കാരെ സ്നേഹിക്കാത്ത ഒരു സ്ഥാപനവും നിലനില്‍ക്കില്ല.
ഇതൊരു സത്യമല്ലേ?
അദ്ദേഹം ഭാര്യയെ കുറിച്ചെഴുതിയ പുസ്തകം വായിച്ചിട്ടുണ്ടോ? അതിലും മനോരമയുടെ തകര്‍ച്ചയുടേയും ഉയര്ത്തെഴുന്നേല്പ്പിന്റേയും ചെറിയ വിവരണങ്ങളുണ്ട്.
പുസ്തകത്തെ പരിചയപ്പെടുത്തിയത് നന്നായി.
പ്രിയന് അലെക്സ് റിബല്ലോ.. :) .... ഇതിലേതാ സ്വന്തം പേര്?.. എന്തു വിളിക്കണം ന്നൊരു കണ്ഫൂഷന് .. ആദ്യമായാണല്ലെ ഇവിടെ..?
ഗുപ്തന്.. മനുജി..സുമുഖന്‍..ശ്രീ..ഫസല്‍..സതീശ്..വേണു.. വന്നതില്‍ വായിച്ചതില്‍ സന്തോഷം
ബാജി.. ഒരു MRF നെ കണ്ട സന്തോഷം..:)
ജിഹേഷ്.. വായിക്കു.
കണ്ണൂരാനെ.. അതുവേണോ.. അവസാനം ഇതൊന്ന് നിര്‍ത്താമോ എന്നു പറയേണ്ടി വരും ;)..
സു.. വായിക്കുന്നു.. പക്ഷെ എല്ലാം നല്ലതു തന്നെയെന്ന് പറയാന്‍ പറ്റില്ല...
ചാത്തങ്കേരി.. സര്‍ക്കാര്‍ ഓഫീസ് അത്ര സൌഹൃദപരമായി തോന്നിയിട്ടില്ല..
ശാലിനി.. “അന്നമ്മ” എന്ന പുസ്തകം അല്ലെ.. വായിച്ചിട്ടില്ല.. “എട്ടാമത്തെ മോതിര”ത്തില്‍ അതിനെ കുറിച്ച് പറയുന്നുണ്ട്..
നല്ല കുറിപ്പ്.
കണ്ണൂരാനേ,വായിച്ചതില്‍ നിന്ന് നല്ലതെന്ന് തോന്നുന്ന പുസ്തകങ്ങളെ പലരും പങ്ക് വെക്കുന്നുണ്ടല്ലൊ,പലയിടത്തായി ചിതറി കിടക്കുന്നു എന്ന് മാത്രം.
വല്ല്യമ്മായി.. :)
ഇതു വഴി വരാന്‍ താമസിച്ചു പോയി. നന്നായിരിക്കുന്നു
മനോരമയില്‍ അഭിമുഖത്തിനു പോയി വന്ന കൂട്ടുകാരിയോട് ചോദിച്ചു - “എന്താണ് എം ആര് എഫ്?”
മനോരമ റിലേറ്റീവ്സ് ആന്റ് ഫ്രന്റ്സ്-- റൈറ്റ്..!!!!
മനോരമയെക്കുറിച്ച് ഒരു വേറിട്ട ചിത്രം നല്‍കിയതിന് നന്ദി ഇട്ടിമാളൂ
നന്നായിട്ടുണ്ട് വിവരണം ഇട്ടിമാളു
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Home Theater, I hope you enjoy. The address is http://home-theater-brasil.blogspot.com. A hug.
നിരൂപണം വളരെ നന്നായിട്ടുണ്ട്. ഞാന്‍ ഇദ്ദേഹത്തിന്റെ പുസ്തകം ഇന്ഗ്ലീഷില് വായിച്ചിരുന്നു. മനോരമ കുടുംബത്തെ പറ്റി തന്നെ ആണ്. ഇട്ടി മാലുവിന്റെ (ശോ ഈ ഇന്‍ഡിക് ട്രന്സ്ളിറെരറേന് ഒന്നു നെരാവണ്ണം എഴുതാനും സമ്മതിക്കില്ല) ബ്ലോഗ് അടിപൊളി ആണ് കേട്ടോ. ഞാന്‍ ഇനിയും വരാം. ഭാവുകങ്ങള്‍.
മാളൂസേ,
നന്നായിട്ടുണ്ട്. ഞാന്‍ ഈ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്. പകുതി വരെയായി. വായിച്ച് കഴിഞ്ഞിട്ട് അഭിപ്രായം രേഖപ്പെടുത്താം.
സസ്നേഹം
ദൃശ്യന്‍
ഈ വഴിവന്നവരെ... നന്ദിയുണ്ട്
പുസ്തകത്തെ പരിചയപ്പെടുത്തിയത് നന്നായി.
മുരളീ... :)
പ്രണാമം...
മാധ്യമരംഗത്തെ അതികായന്റെ വിജയഗാഥ പരിചയപ്പെടുത്തിയത് ഉചിതമായി.
പഴയ പോസ്റ്റ് ഈ അവസരത്തില്‍ വീണ്ടും ഇട്ടതു നന്നായി. മനോരമ ജീവനകാര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യും എന്നുള്ളതിന് ഞാന്‍ ധ്രിക്സാക്ഷി ആണ് . അച്ഛന് സര്‍കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് മനോരമയില്‍ ചേരുന്നത് . അമ്മയ്ക് രണ്ടു പ്രാവശ്യം ഹൃദയ ശസ്ത്രക്രിയയുടെ സകല ചിലവുകളും അവരാണ് വഹിച്ചത് . ഇത് മേല്‍ തട്ടില്‍ ഉള്ളവര്‍ക്ക് മാത്രമല്ല എല്ലാവര്ക്കും ഉണ്ട്. മദ്രാസ് മെഡിക്കല്‍ മിഷനില്‍ ഇങ്ങനെ പലരെയും കാണാന്‍ ഇടയായി . ഇനി ശ്രീ മാത്യു വിനെ കുറിച്ച് ഒരു വാക്ക് . അച്ഛന് ഒരു ദിവസം ജോലി മതിയാക്കുന്നതിനെ പറ്റി അദ്ദേഹത്തോട് പറഞ്ഞു . മറുപടി ഇപ്രകാരം ആയിരുന്നു. താങ്കള്‍ നമ്മുടെ പത്രത്തില്‍ ചരമം എന്നാ കോളം കാണാറില്ലേ. അതില്‍ എന്റെ പേരും പടവും വരുമ്പോള്‍ ആലോചിച്ചാല്‍ മതി.
നന്നായി..!
ഒരു കാലഘട്ടത്തെയും സംസ്കാരത്തെയുമാണ് ശ്രീ ശ്രീ കെ എം മാത്യു പ്രതിനിധാനം ചെയ്യുന്നത്. സഹൃദയന്, കലാകാരന് ഒപ്പം നല്ല ബിസ്സിനസ്സുകാരന്. കൊച്ചുമക്കള്‍ക്കും നാല് തലമുറയ്ക്കും വേണ്ടി ചക്രമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അദ്ദേഹത്തില്‍ നിന്ന് യുവ തലമുറ ഏറെ പഠിക്കേണ്ടിയിരിക്കുന്നു. അതു കൊണ്ട് തന്നെ “എട്ടാമത്തെ മോതിരം” എന്ന പുസ്തകം ശ്രദ്ധേയവും പഠനാര്‍ഹവുമാണ് എന്ന് പറയാം.
അദ്ദേഹത്തിന് റെ വിയോഗവാര്‍ത്തയില്‍ വീണും പോസ്റ്റ് ചെയ്തത് ഉചിതമായ ഒരു കാര്യം തന്നെ.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
നല്ല ഓർമ്മകുറിപ്പ്...
ബ്ലോഗ് നന്നായിട്ടുണ്ട്..
ആഹ് വനവാസമൊക്കെ കഴിഞ്ഞ് വീണ്ടുമെത്തിയല്ലേ...:)
കാണാന്‍ വൈകി..
വായിച്ചിട്ടില്ല എട്ടാമത്തെ മോതിരം..പരിചയപ്പെടുത്തിയത് നന്നായി
ആഹ് വനവാസമൊക്കെ കഴിഞ്ഞ് വീണ്ടുമെത്തിയല്ലേ...:)
കാണാന്‍ വൈകി..
വായിച്ചിട്ടില്ല എട്ടാമത്തെ മോതിരം..പരിചയപ്പെടുത്തിയത് നന്നായി
malu .. vaikiyanu vannath ..
post ittath arinjirunnilla
ishtamayi .. nalla post ..
entha ezhuthaththe ennu choich njan ethra mail ayachirikkunu ?
puthiya post ittappo onnu mail aayirunnille
any way .. nice post happy reading
thank you
ചേച്ചിപെണ്ണേ.. ഇതു പഴയ പോസ്റ്റാ.. വീണ്ടും ഒന്നു പോസ്റ്റിയതാ..
സ്വപ്നാടകാ.. വനവാസത്തിലൊ.. ഞാനോ .. അതെപ്പൊ.. ഞാനറിഞ്ഞില്ലാട്ടൊ.. :)
(പൂർവ്വാധികം ശല്യം ചെയ്യാൻ തിരിച്ചെത്തിയിരിക്കുന്നു എന്നു വേണേൽ പറഞ്ഞോ ട്ടൊ)
ഇന്ദു .. കാക്കര.. ഇരിങ്ങൽ.. ഫൈസൽ .. ശ്രീനാഥൻ നന്ദി
കിനാവള്ളി.. ഞാനും കേട്ടിട്ടുണ്ട്.. അനുഭവസ്ഥരുടേ കഥകൾ..
Nannaayitund
സുജിത്.. നന്ദി..
Post a Comment