Thursday, June 14, 2007

അന്തിക്കൂട്ട്

പുറത്ത് അവളുടെ തേങ്ങല്‍ പൊട്ടിക്കരച്ചിലാവുന്നു.. സന്ധ്യക്കെപ്പൊഴോ മൂടിക്കെട്ടിയ മുഖവുമായ് തലകുനിച്ചിരിക്കുകയായിരുന്നു... പിന്നെ ഇരുട്ടിന്റെ മറവില്‍ നേര്‍‌ത്ത തേങ്ങലായ് ഉയര്‍‌ന്നു... രാത്രിയുടെ വളര്‍‌ച്ചക്കൊപ്പം ആര്‍‌ത്തലച്ചു പെയ്യുന്ന പൊട്ടിക്കരച്ചിലായി... ഇപ്പോള്‍ വീണ്ടും നേറ്‌ത്ത തേങ്ങലുയരുന്നു... ഇടക്ക് സഹിക്കാനാവാതെ വിങ്ങിപ്പൊട്ടുന്നു...പക്ഷെ അവള്‍‌ക്കറിയില്ലല്ലൊ അവളുടെ ദുഃഖത്തിന്റെ പങ്കാളിയായി ഞാനും ...

അസ്തമയാര്‍‌ക്കന്റെ അവസാനകിരണം ചക്രവാളത്തില്‍ അപ്രത്യക്ഷമാവും മുമ്പ് എന്റെ കോട്ടവാതില്‍ എനിക്കു പിന്നില്‍ വലിച്ചടക്കപ്പെടുന്നു. പിന്നെ എന്റെ ചുവരുകള്‍‌ക്കുള്ളില്‍ സന്ധ്യയുടെ അരുണിമയില്‍ നിന്നും രാത്രിയുടെ ഇരുട്ടിലേക്ക് ... ആരുമറിയാതെ പൊട്ടിക്കരയുമ്പോള്‍ എന്റെ കൊത്തളത്തില്‍ ഞാനെന്നും തനിച്ചായിരുന്നു .. ഇന്ന് എനിക്കൊപ്പം അവളും .. എന്റെ രാത്രിമഴയും

18 comments:

ഇട്ടിമാളു അഗ്നിമിത്ര said...

അന്തിക്കൂട്ട്

Rasheed Chalil said...

നന്നാ‍യിരിക്കുന്നു... :)

കണ്ണൂരാന്‍ - KANNURAN said...

ഇതു മഴക്കാലം...പക്ഷെ മഴ ‍ മടിച്ചു മടിച്ചു നില്‍ക്കുകയാണ്.. ആ ആര്‍ത്തലച്ചു പെയ്യുന്ന പെരുമഴക്കാലം വെറുമൊരോര്‍മ്മമാത്രമാകുന്നു... അവളെന്തേ ഇങ്ങിനെ???

salil | drishyan said...

നന്ന്. സിമ്പിള്‍.
[മഴ വീണ്ടും ശല്യപ്പെടുത്തി തുടങ്ങിയോ?]

:-)

സസ്നേഹം
ദൃശ്യന്‍

സുല്‍ |Sul said...

ഇഷ്ടമായി.
-സുല്‍

സു | Su said...

അവള്‍ക്ക് എന്തുപറ്റി?

Haree said...

അസ്തമയാര്‍ക്കന്‍!!! ഹെന്റമ്മോ!
അസ്തമയസൂര്യന്‍ എന്നു പറഞ്ഞാല്‍ കുറഞ്ഞുപോവുമെന്നു കരുതിയാണോ? ;)

ആ വരിയൊഴികെ എനിക്കിഷ്ടമായി... :)
--
പിന്നെയൊരു ചെറിയ കാര്യം: Blog Posts Feed (Dashboard > Settings > Site Feed) എന്നുള്ളത് Full ആണ് സെലക്ട് ചെയ്തിരിക്കുന്നത്. അതായത് ഗൂഗിള്‍ റീഡറില്‍ പൂര്‍ണ്ണമായും പോസ്റ്റ് കാണിക്കും, ബ്ലോഗിലെത്താതെ തന്നെ എല്ലാവര്‍ക്കും വായിക്കാം. അതുപോലെ റീഡറില്‍ നിന്നും ആര്‍ക്കെങ്കിലും മെയില്‍ അയയ്ക്കുകയും ആവാം, അപ്പോഴും പോസ്റ്റ് പൂര്‍ണ്ണമായും മെയിലിലൂടെ ചെല്ലും. ഇത് അറിയാതെയാണെങ്കില്‍ അറിയിച്ചു എന്നുമാത്രം. ആവശ്യമെങ്കില്‍ മാറ്റം വരുത്തൂ...
--
qw_er_ty

സാരംഗി said...

ഇഷ്ടമായി..മഴയുടെ ഭാവങ്ങള്‍..

സഞ്ചാരി said...

അവള്‍ വീണ്ടും കുന്നിറങ്ങിവരുന്നതിന്റെ ആരവം കേള്‍ക്കുന്നില്ലെ!മലയാളിയുടെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു ഒരു നൊമ്പരം പോലെ.

:: niKk | നിക്ക് :: said...

കൊള്ളാംസ്‌ :)

മുസാഫിര്‍ said...

അയ്യേ മഴ പെയ്യുമ്പോള്‍ എന്തിനാണു കരയുന്നത് ?

ഇട്ടിമാളു അഗ്നിമിത്ര said...

ഇത്തിരി... സന്തോഷം

കണ്ണൂരാനെ .. അവള്‍ അങ്ങിനെയാ...

ദൃശ്യാ .. അതൊരു സുഖമുള്ള ശല്യമല്ലെ..

സുല്ലെ ..:)

സൂ... അവള്‍ക്കൊന്നും പറ്റിയില്ല.. ചുമ്മാ....

ഹരീ.. എന്താ ഒരു പിണക്കം പോലെ... ഹരി പറഞ്ഞതാ ശരി.. ആ അര്‍‌ക്കനെക്കാള്‍ നല്ലത് സൂര്യന്‍ തന്നെയാ.. സെറ്റിങ് മാറ്റി ട്ടൊ .. ഞാനിതൊന്നും നോക്കാറേയില്ല...അറിഞ്ഞിട്ടു വേണ്ടെ..

സാരംഗി .. സഞ്ചാരി.. നിക്ക് ...സന്തോഷം

മുസാഫിര്‍... അതറിയാമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..

ഗുപ്തന്‍ said...

ദേ പിന്നേം മഴ....

അന്തിക്കൂട്ടിനു 'ഹോസ്റ്റലിലെ നാലാം നിലയിലെ മുറിയില്‍ കുമ്പസാരിക്കാന്‍ വരുന്ന' ആരോടെങ്കിലും പരദൂഷണം പറഞ്ഞിരുന്നാല്‍ പോരേ... മഴപെയ്യുന്നതറിയുകേ ഇല്ല....(for others, reference is to a previous story: nothing personal)

മാളുവേച്ച്യേ...ഞാന്‍ വച്ചിട്ടോണ്ട്...

Haree said...

ഹയ്യോട, അതെന്താപ്പോ അങ്ങിനെ തോന്നാന്‍. ഞാന്‍ ഉപയോഗിച്ച സ്മൈലികള്‍- [;)] പിന്നെ [:)], ഇതിലെവിടെയാണ് പിണക്കം??? :)
--
qw_er_ty

ഇട്ടിമാളു അഗ്നിമിത്ര said...

മനു.. ഹരി... :)

മുസ്തഫ|musthapha said...

കൊള്ളാം... ഇട്ടിമാളു :)

ഇട്ടിമാളു അഗ്നിമിത്ര said...

അഗ്രജാ.. നന്ദി...

ഇട്ടിമാളു അഗ്നിമിത്ര said...

ആരോ ഒരാളെ..:)