Thursday, March 22, 2007

ചെറുമര്‍മ്മരങ്ങള്‍

മറഞ്ഞിരുന്നു നീ മനസ്സില്‍ കൂട്ടുന്ന
മനക്കണക്കുകള്‍ പിഴചിടുന്നുവൊ
അകന്നിരുന്നിടാം, അകലം കൂടവെ
അകന്നുപൊയിടും മനവും മെല്ലവെ
പകുതി ചൊന്നു നീ പടിയിറങ്ങിയ
പഴംചൊല്ലില്‍ പതിര്‍ കിളിര്‍ത്തിടുന്നുവൊ
വെറുതെ ഞാനെന്റെ പഴയൊരോലയില്‍
കനവുകള്‍ വീണ്ടും എഴുതിവെക്കവെ
അരികില്‍ നിന്നുടെ നനുത്ത നിശ്വാസം
അല ഞൊറിയുന്നൊരനക്കം കേട്ടുവൊ
അകലെയെങ്ങൊ നീ ഉണര്ന്നിരുന്നെന്നെ
അകതാരില്‍ വീണ്ടും വിളിച്ചുണര്ത്തിയോ
ഇരവിലെന്‍ മനം ചിരിച്ചതിന്‍ പൊരുള്‍
അവിടിരുന്നു നീ ഗണിച്ചെടുത്തുവോ
കൊതിച്ചുവോ എനിക്കരികിലെത്തുവാന്‍
അടുത്തിരുന്നോരോ കഥകള്‍ ചൊല്ലുവാന്‍
പറഞ്ഞു തീരവേ കനക്കും മൌനത്തില്‍
പകുതി ചൊന്നവ പിടഞ്ഞു നില്‍ക്കവേ
അടര്‍ന്നു വീഴുവാന്‍ മടിക്കുമെന്‍ കണ്ണീര്‍
ചെറുവിരല്‍ തുമ്പാല്‍ തുടച്ചു നീക്കുവാന്‍
വെറുതെ നിന്നെ ഞാന്‍ നിനച്ചെതെന്തിനായ്
നിനച്ചുവോ നീയും വെറുതെ എന്നെയും
മറന്നതെന്നു നാം കരുതുമോര്‍മ്മകള്‍
തിരിച്ചുവന്നുള്ളില്‍ കലമ്പലാകവേ

അറിയുന്നു മനം നുറുങ്ങും വേദന
അകലെയെങ്കിലും അരികില്‍ നീയെന്നും

17 comments:

ittimalu said...

മറഞ്ഞിരുന്നു നീ മനസ്സില്‍ കൂട്ടുന്ന
മനക്കണക്കുകള്‍ പിഴചിടുന്നുവൊ
അകന്നിരുന്നിടാം, അകലം കൂടവെ
അകന്നുപൊയിടും മനവും മെല്ലവെ
പകുതി ചൊന്നു നീ പടിയിറങ്ങിയ
പഴംചൊല്ലില്‍ പതിര്‍ കിളിര്‍ത്തിടുന്നുവൊ

ഇത്തിരിവെട്ടം|Ithiri said...

അകലെയെങ്കിലും അരികില്‍ നീയെന്നും...


ഇട്ടിമാളൂ ഒത്തിരി ഇഷ്ടമായി ഈ കവിത.

kumar © said...

"മറന്നതെന്നു നാം കരുതുമോര്‍മ്മകള്‍
തിരിച്ചുവന്നുള്ളില്‍ കലമ്പലാകവേ"

ഇട്ടിമാളൂ, മറവിയുടെ ബാക്കി എപ്പോഴും തിരികെ വരുന്ന (ചിലപ്പോള്‍ ശല്യപ്പെടുത്തുന്ന) ഓര്‍മ്മകള്‍ മാത്രമാണ്. അതുകൊണ്ട് ഒന്നും മറക്കാതിരിക്കുക.

G.manu said...

മറന്നു ചാമ്പലിന്നരികലിരിക്കവെ
മരുതനെത്തി ചികഞ്ഞു തന്നൊരു
ചുവന്ന തീക്കനല്‍ ഓര്‍മ്മതപിക്കുന്ന
ചുടലയല്ലെണ്റ്റെ ജന്‍മമറിഞ്ഞു ഞാന്‍

ചുമ്മാ ഒരു പൂരണമാ ഇട്ടി... ദേഷ്യപ്പെടല്ലെ

ദൃശ്യന്‍ said...

“അകന്നിരുന്നിടാം, അകലം കൂടവെ
അകന്നുപൊയിടും മനവും മെല്ലവെ“

"ഇരവിലെന്‍ മനം ചിരിച്ചതിന്‍ പൊരുള്‍
അവിടിരുന്നു നീ ഗണിച്ചെടുത്തുവോ"

മനസ്സിലെ ഓര്‍മ്മകളുടെ ചെറുമര്‍മ്മരങ്ങള്‍ നന്നായിട്ടുണ്ട്.

സസ്നേഹം
ദൃശ്യന്‍

KANNURAN - കണ്ണൂരാന്‍ said...

“അകന്നിരുന്നിടാം, അകലം കൂടവെ
അകന്നുപൊയിടും മനവും മെല്ലവെ“

അകന്നിരിക്കുമ്പോഴാണ് കൂടുതല്‍ അടുക്കുന്നതെന്നാണെന്റെ അനുഭവം..അതുകൊണ്ടുതന്നെ ഈ വരികളോടു വിയോജിക്കുന്നു... എന്നാലും കവിത പെരുത്തിഷ്ടായി...

വല്യമ്മായി said...

നല്ല വരികള്‍.അക്ഷരത്തെറ്റുകളുണ്ട് ശ്രദ്ധിക്കുമല്ലോ

Siji said...

മാളു. :)) ഇഷ്ടായി.

സു | Su said...

"അറിയുന്നു മനം നുറുങ്ങും വേദന
അകലെയെങ്കിലും അരികില്‍ നീയെന്നും."

ഇട്ടിമാളൂ :)

പടിപ്പുര said...
This comment has been removed by the author.
പടിപ്പുര said...

വിരഹം വല്ലാത്തൊരു അസ്വസ്ഥത തന്നെ.

നന്നായിരിക്കുന്നു, മാളൂ.

അരീക്കോടന്‍ said...

ഇഷ്ടമായി

ittimalu said...

ഇത്തിരി... ദൃശ്യാ... സിജി .. സൂ ...അരീക്കോടാ... ഇഷ്ടമാണെന്നറിഞ്ഞതില്‍ സന്തോഷം

കുമാര്‍ .. ശല്യപെടുത്താത്ത ഓര്‍മ്മകള്‍ നല്ലതല്ലെ ...

മനു .. എന്തിനാ ദേഷ്യപെടുന്നെ.. കൊള്ളാലോ പൂരണം ...

കണ്ണൂരാനെ.. കേട്ടിട്ടില്ലെ..Out of sight, Out of mind...

വല്ല്യമ്മായി.. അക്ഷരതെറ്റ് മനസ്സിലായില്ല ... :( ... എന്റെ സിസ്റ്റെത്തിന്റെ ആവും പ്രശ്നം

പടിപ്പുര... സത്യം ..

Sona said...

മാളുട്ടീ...നല്ല വരികള്‍..ഒരുപാടിഷ്ടായി..

ittimalu said...

സോനാ .. നന്ദി ..

Manu said...

ഇട്ടിമാളൂ..

പഴയകഥകള്‍ വായിച്ചുപോകുന്നതിനിടയില്‍ കവിതകള്‍ ഒന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല..

സ്വന്തം മനസ്സു മറ്റൊരാള്‍ പകര്‍ത്തിവച്ചതിലെ പകപ്പ്... മറ്റൊന്നും പറയാനില്ല...

ഈ വരികള്‍ക്ക് അര്‍ഹിക്കുന്ന ശ്രദ്ധകിട്ടിയോ എന്ന് സംശയം.

ittimalu said...

മനു...