Monday, February 26, 2007

കത്തിവേഷങ്ങള്‍

"നിനക്കറിയുമോ ഈ അസുരരാജാക്കന്‍മാരെ കത്തിവേഷം കൊണ്ട് പ്രതീകവത്‌കരിക്കുന്നത് എന്തിനാണെന്ന്? അവരും രാജരക്തം സിരകളിലേറ്റി ജന്മംമൊണ്ടവരാണ്`. അവര്‍ക്കും നായകന്‍മാരാകാമായിരുന്നു. പക്ഷെ, അവര്‍ അസംതൃപ്തികള്‍കൊണ്ട് മനസ്സു കലുഷിതമാക്കി. അങ്ങിനെയവര്‍ താന്തോന്നികളും പൈശാച സ്വഭാവമുള്ളവരും രാക്ഷസരുമായി. നീ പറഞ്ഞതുപോലെ നന്മയെ നശിപ്പിക്കുന്നവരുമായി. "

(മിസ്ട്രസ്സ് - അനിതാനായര്‍)

എന്നെപോലെ ... അല്ലെങ്കില്‍ അവരെപോലെ ഞാനും കത്തിവേഷമായി.പുസ്തകത്തില്‍ കൈവിരല്‍കൊണ്ട് അടയാളം വെച്ച് നന്ദ അരികിലെ കമ്പിയില്‍ തലചായ്‌ച്ചു..അപ്പോള്‍ അങ്ങിനെയാണ്` ഞാന്‍ താന്തോന്നിയായത് - അസംതൃപ്തികള്‍കൊണ്ട് കലുഷിതമായ മനസ്സുമായ്. അങ്ങിനെയാണ്`, നന്മയുടെ അവസാനകണത്തേയും ഞാനെന്നില്‍ നിന്ന് കുടിയിറക്കിയത്. പിശാചിന്റെ പിടിയില്‍ നിന്ന്` നന്മ സ്വയം പുറംതള്ളപ്പെട്ടതുമാവാം. മുന്നോട്ടോടുന്ന തീവണ്ടിക്കൊപ്പം പുറകോട്ടുപായുന്ന ദൃശ്യങ്ങളില്‍ കണ്ണുടക്കാനാവാത്തതിനാല്‍ മാത്രം കണ്‍പോളകളാല്‍ അവയെ അടച്ചുവെച്ചു...

ട്രെയിന്‍ വന്നനേരമായതോണ്ടാണെന്നുതോന്നുന്നു, റയില്‍വേകാന്റീനില്‍ നല്ല തിരക്ക്. ഒഴിഞ്ഞൊരു കോണില്‍ ഒരു തലനരച്ച മധ്യവയസ്കന്‍ മാത്രം. നന്ദ അയാള്‍ക്കെതിരെയുള്ള കസേരയില്‍ പോയിരുന്നു. സൈഡിലെ ടേബിളില്‍ നാലു ചെറുപ്പക്കാര്‍, രണ്ടാണും രണ്ടുപെണ്ണും. പരസ്പരം അടിച്ചും ചിരിച്ചും അവര്‍ അത് അവരുടെ സ്വന്തം ലോകമാക്കിയിരിക്കുന്നു. ജീവിതം ആഘോഷിക്കുന്നു. നന്ദക്ക് അവരോട് നേരിയ അസൂയ തോന്നി. പിന്നെ അതു തിരുത്തി, ഞാനും ജീവിതം ആഘോഷിക്കുകയല്ലെ? അവിടേക്ക് ചാടിതുള്ളി കേറി വന്ന രണ്ടു കുഞ്ഞുങ്ങളുടെ ബഹളത്തില്‍ അവളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. നഴ്സറിറൈംസിലെ ചബ്ബി ചീക്സ്.. റോസി ലിപ്സ്.. അവരുടെ പുറകെ അച്ഛനും അമ്മയും .. അമ്മയെ കണ്ടിട്ട് സന്തൂര്‍ പരസ്യം പോലെ..ജീവിതം നേരത്തെ തുടങ്ങിയവരാകണം. ആ കുസൃതികളേ നോക്കിയിരുന്നപ്പോള്‍ അറിയാതെ ഒരാളുടെ വാചകങ്ങള്‍ മനസ്സിലേക്ക് കയറിവന്നു.

"നിന്നെയും തേടി ഒരു വാലുമുറിച്ച ഒറ്റയാന്‍ വരുന്നുണ്ട്.. ഒറ്റയാനെ സൂക്ഷിക്കണമെന്നാ.. അപകടകാരിയാണ്`.."

അടുക്കും മുമ്പെ അകന്നുപോയ അവനെ എന്നെങ്കിലും കാണുമോ? ഇല്ലായിരിക്കാം .. കണ്ടാല്‍ പറയണം ...

"നീയെന്നില്‍ നിന്ന് അകന്ന നിമിഷം മുതല്‍ ഞാന്‍ നിന്നോടടുക്കാന്‍ തുടങ്ങിയിരുന്നു. നിന്റെ അടിപതറിക്കാന്‍ കാത്തിരിക്കുന്ന ഭ്രാന്തമായ മണല്‍കാറ്റുപോലെ"

വെറുതെ ആവശ്യമില്ലാത്തതെല്ലാം ഓര്‍ത്ത് ചുണ്ടില്‍ വന്ന ചിരി ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തുമ്പോഴാണ്` മുന്നിലിരിക്കുന്ന മധ്യവയസ്കനെ ശ്രദ്ധിച്ചത്. പ്ലേറ്റിലെ ഇഡ്ഡലി കഷണങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അയാള്‍ ഞെരടി ഉടച്ചുകൊണ്ടിരിക്കുന്നു. എന്നില്‍ തറഞ്ഞു നില്‍ക്കുന്ന അയാളുടെ നോട്ടത്തില്‍ നിന്ന് കണ്‍വെട്ടിച്ചപ്പോഴാണ്` ക്രമാതീതമായ് വിറച്ചുകൊണ്ടിരിക്കുന്ന അയാളുടെ ഇടതുകൈ കണ്ടത്. മേശക്കടിയിലേക്ക് അപ്രത്യക്ഷമായ ആ കയ്യിനെ തെല്ലൊരറപ്പോടെ ഞാന്‍ നോക്കി. മൊബൈല്‍ ഒന്നു താഴ്തി ആ സുന്ദരദൃശ്യം പകര്‍ത്തി അയാള്‍ക്കുതന്നെ കാണിച്ചു കൊടുക്കാനുള്ള മോഹത്തെ ഞാന്‍ ഉള്ളിലടക്കി. വിശപ്പിന്റെ വിളിക്കുമുന്നില്‍ ഞാനെന്റെ പ്ലേറ്റിലെ ദോശയെ പിച്ചിപ്പറിക്കാന്‍ തുടങ്ങി.

സമയമാവാത്തതുകൊണ്ടാവാം അവിടെ ആരെയും കണ്ടില്ല. വാതില്‍ തുറന്നുതന്നത് ഭാര്യയായിരുന്നെങ്കിലും തൊട്ടുപുറകെ ഡോക്ടറുമുണ്ടായിരുന്നു. സുഖാന്വേഷണങ്ങള്‍ക്കിടയില്‍ അദ്ദേഹമെന്റെ അരോഗ്യസ്ഥിതി അളന്നുതൂക്കികൊണ്ടിരുന്നു. ആ മുഖഭാവങ്ങള്‍ തന്റെ സ്ഥിതി കൂടുതല്‍ മോശമായിട്ടില്ലെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു. ഡോക്ടറിനെതിരെ കസേരയില്‍ ഇരിക്കുമ്പോള്‍ പ്രിസ്ക്രിപ്ഷനില്‍ നീണ്ട ഒരു വെട്ട് വെട്ടി ഒരു ചിരിയോടെ എന്നെ നോക്കി.

"ഇതൊന്നും ഇനി വേണ്ട.. ഒരു മരുന്നു മതി .. പുതിയതാണ്"

"ഗിനി പന്നി".. ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

"ഞാന്‍ പറഞ്ഞിട്ടുണ്ട്.. അങ്ങിനെ പറയരുതെന്ന്".. ഡോക്ടറിന്റെ മുഖത്ത് വിഷമം

"ഉം ...ആര്‍ക്കേലും ഗുണമാവുമെങ്കില്‍ അങ്ങിനെ ആവുന്നതില്‍ എന്തു നഷ്ടം .. ആരേലും രക്ഷപെടട്ടെ..""

"റിപ്പോര്‍ട്ടുകള്‍ പറയുന്നത് വളരെ ഇഫെക്റ്റീവ് ആണെന്നാണ്...ഏതായാലും ഒന്നു നോക്കാം ..നന്ദയുടെ ആരോഗ്യം വളരെ നല്ല നിലയിലാണ്... മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്... അതുകൊണ്ടു തന്നെ റിസള്‍ട്സ് അറിയാന്‍ എളുപ്പവും .. മറ്റുള്ളവരാരും ഇതുപോലെ അനുസരിക്കുന്നില്ല.. ചിട്ട വളരെ പ്രധാനമാണെന്നറിയാലോ".

"ഗവേഷണം കരപറ്റുന്ന ലക്ഷണം വല്ലതുമുണ്ടോ? രോഗികള്‍ക്ക് ആശ്വാസത്തിനുള്ള വല്ല വകയും... "

"പിന്നെ ഇല്ലാതെ ... അതിനുള്ള തെളിവല്ലെ നന്ദ .. ഇത്ര സന്തോഷത്തോടെ ഒരു രോഗി ഡോക്ടറുടെ മുന്നിലിരിക്കുന്നതുതന്നെ എന്റെ ഗവേഷണത്തിന്റെ പോസിറ്റീവ് ട്രെന്റ് ആണ്..."

"അതെ ഞാന്‍ പോസിറ്റിവ് ആണ്.. എനിക്കറിയാം .."

ഡോക്ടറുടെ മുഖം മ്ലാനമാവുന്നത് കണ്ട് ഞാന്‍ കൂട്ടിച്ചേര്‍ത്തു...

"ജീവിതത്തോടും ഞാന്‍ പോസിറ്റീവ് ആണിപ്പോള്‍ ... മുമ്പില്ലാതിരുന്ന ഗുണം .. മെഡിക്കല്‍ സപ്പോര്‍ട്ടിന്` ഡോക്ടര്‍ .. ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടിന്` ജോലി ... ഭാവിയിലേക്ക് സമ്പാദിക്കേണ്ടതില്ലാത്തതിനാല്‍ യാതൊരു ടെന്‍ഷനും വേണ്ട.. പിന്നെ സന്തോഷിക്കാന്‍ യാത്ര, എഴുത്ത്, വായന... ഇതൊക്കെ ധാരാളമല്ലെ..?"


കസേരയില്‍ പുറകോട്ട് ചാഞ്ഞിരുന്ന് ഡോക്ടര്‍ ഉറക്കെ ചിരിച്ചു.

"എഴുത്ത് .. ഞാന്‍ വായിക്കുന്നുണ്ട്.. ..She Speaks Out...പക്ഷെ Nanda Speaks Out അല്ലെ നല്ലത്....ഈയിടെയായി ബ്ലോഗിങ് ഫ്രീക്വന്‍സി ഇത്തിരി കൂടുതല്‍ ആണല്ലോ..."

"ജീവിതത്തില്‍ ആവാന്‍ കൊതിച്ചതൊന്നും ആയില്ല.. അതുകൊണ്ട് എഴുതി തീര്‍ക്കുന്നു.. പറയാന്‍ ഏറെയും കയ്യിലുള്ള സമയം കുറവുമാണെന്നും തോന്നുമ്പോള്‍ .. ഫ്രീക്വന്‍സി തനിയെ കൂടുന്നു. നന്ദയെന്നൊക്കെ പറഞ്ഞ് വെറുതെ എന്തിനാ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നെ...ഇതൊരു മുഖം മൂടിയല്ലെ"

ഡോക്ടറുടെ മുഖം വീണ്ടും മങ്ങുന്നു..

"അതല്ല ..ആദ്യമൊക്കെ തമാശയായിരുന്നു.. പിന്നെപ്പോഴോ ജീവിതത്തിന്റെ ഭാഗമായി.. ഡോക്ടര്‍ക്കറിയാലോ സന്തോഷിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ വെറുതെ കളയാറില്ല.. ഡോക്ടര്‍ നോക്കിക്കോ ഞാനൊരു തൊണ്ണൂറു നൂറു വയസ്സുവരെ ഇവിടെ ജീവിക്കും"

അതിന്റെ സാധ്യതയെ കുറിച്ചോര്‍ത്താവാം ഡോക്ടര്‍ മിണ്ടാതിരുന്നു. ഇനിയെന്തു പറയണമെന്നറിയാതെ ഞാനും ...വകഞ്ഞു മാറ്റിയ കര്‍ട്ടനുപുറകില്‍ നിന്ന് ജോലിക്കാരി പെണ്‍കുട്ടി തലകാട്ടി.

"അമ്മ വിളിക്കുന്നു.."

മേശപ്പുറത്ത് വലിയൊരു ഗ്ലാസ്സ് നിറയെ ജ്യൂസ്.. പഴങ്ങള്‍ .. ഒരു പ്ലേറ്റില്‍ ഉണ്ണിയപ്പവുമായ് അവര്‍ അരികിലിരുന്നു ..

"എല്ലാം കഴിഞ്ഞോ.. എവിടെയായിരുന്നു..."

"ഉം .. കഴിഞ്ഞു.. തിരുനാവായില്‍ .."

അവര്‍ പാറിപറന്നുകിടക്കുന്ന എന്റെ മുടിയില്‍ തലോടി.. മുഖത്ത് നോക്കാന്‍ ശക്തിയില്ലാത്തതിനാല്‍ ഞാന്‍ അനങ്ങാതിരുന്നു..കയ്യിലൊരു ഇമെയില്‍ പ്രിന്റുമായി ഡോക്ടര്‍ അങ്ങോട്ട് കടന്നുവന്നു.. എന്തോ പറയാന്‍ തുടങ്ങിയെങ്കിലും ഞങ്ങളുടെ മൌനം കണ്ടാവാം അടുത്തൊരു കസേരയില്‍ ഇരുന്നു...പിന്നെയെപ്പൊഴോ കയ്യില്‍ പിടിച്ച് ധൈര്യം തന്നു പറഞ്ഞു ..

"പറയ്.. ഇനിയെങ്കിലും .. എല്ലാം കഴിഞ്ഞില്ലെ.. എങ്ങിനെയാണ്‌ നീ.."

"പാതി മയക്കത്തില്‍ എന്നെങ്കിലും സ്വന്തം സിറിഞ്ച് അറിയാതെ എന്റെ കയ്യില്‍ കുത്തിയിറക്കിയപ്പോള്‍ ആവാം .. അല്ലെങ്കില്‍ രോമങ്ങളോടുള്ള വെറുപ്പില്‍ റേസറിന്റെ പഴക്കം എന്നില്‍ പരീക്ഷിച്ചപ്പോള്‍ ... ഒരിക്കലും മന:പൂര്‍വ്വം ആകില്ല.. ഇതൊക്കെ തന്നെവേണമെന്നില്ലോ ഡോക്ടര്‍ .. ഭര്‍ത്താവില്‍ നിന്ന് ഭാര്യയിലേക്കെത്താന്‍ ..."


"ഇപ്പോള്‍ അയാള്‍ മരിച്ചിട്ടും ആരും ഒന്നും അറിയാതെ പോയതെങ്ങിനെ.."

സന്ദര്‍ഭത്തിന്` യോജിക്കാത്തതെന്നോര്‍ക്കാതെ നന്ദ പൊട്ടിച്ചിരിച്ചു.

"പണത്തിനു മുകളില്‍ പരുന്തു പറക്കുമോ..? "

"എനിക്കിനിയും മനസ്സിലാവുന്നില്ല.. ഇങ്ങനെ ഒരു ബന്ധത്തില്‍ നീയെങ്ങിനെ ചെന്നുപെട്ടെന്ന്"

സംഭാഷണത്തിന്റെ ഗതിമാറുന്നത് അസുഖകരമാവുമെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയപ്പോള്‍ പതിയെ എഴുന്നേറ്റ് കൈയും മുഖവും കഴുകി .. മുടിയൊതുക്കി വീണ്ടും അവര്‍ക്കൊപ്പം വന്നിരുന്നു...

ഡോക്ടര്‍ കയ്യിലിരുന്ന ഇമെയില്‍ പ്രിന്റ് എനിക്ക് നീട്ടി... അവിനാശിന്റെ മെയില്‍ ആണ്. ഏതോ അമേരിക്കന്‍ ജേണലില്‍ വന്ന ആര്‍ട്ടിക്കിള്‍ ...

"തന്റെ ഇമോഷണല്‍ സപ്പോര്‍ട്ട് എന്നെക്കാള്‍ അപ്പ് ടു ഡേറ്റാണ്.. ഒരു എയര്‍ലൈന്‍ പ്രൊഫെഷണലിന് മെഡിക്കല്‍ ആര്‍ട്ടിക്കിള്‍സ് എങ്ങിനെ ദഹിക്കുന്നു?"

അതൊന്നും പറഞ്ഞാല്‍ ഡോക്ടറിനു മനസ്സിലാവില്ലെന്നറിയാവുന്നതിനാല്‍ ഉത്തരം ഒരു ചിരിയിലൊതുക്കി.

യാത്ര പറയാറാവുന്നു.. പോവും മുമ്പ് അവതരിപ്പിക്കണം .

മുറ്റത്തേക്കുള്ള ഒതുക്കുകല്ലില്‍ നില്‍ക്കുമ്പോള്‍ ആദ്യമായ് ഇവിടെവന്നതോര്‍ത്തു. തന്റെ ഗവേഷണത്തിന്റെ ഭാഗമായി ഏതു ചികിത്‌സാരീതികളോടും സഹകരിക്കാന്‍ തയ്യാറുള്ള രോഗികളെ തേടിയുള്ള പരസ്യം കണ്ടാണ്‌ വന്നത്.. യാതൊരു രക്ഷയുമില്ലാത്ത അവസ്ഥയില്‍ ചിലര്‍ പിന്നെ വന്നെങ്കിലും അന്നു രാവിലെ ഒരു തുടക്കക്കാരി വന്നെത്തുമെന്ന് ഡോക്ടര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതും ഒരു പെണ്ണ്‌ തനിയെ. അന്നത്തെ അവരുടെ സംശയം നിറഞ്ഞ നോട്ടത്തില്‍ നിന്നും ഇന്നത്തെ ഈ സ്നേഹത്തിലേക്ക്...

"ഡോക്ടര്‍ ...ഞാനൊരു യാത്ര പോവുന്നു.. ഒരിത്തിരി നീണ്ട യാത്രയാണ്..."

"ഓ... ഈ വര്‍ഷത്തെ ലീവ് ക്രെഡിറ്റില്‍ വന്നല്ലെ... എങ്ങോട്ടാ യാത്ര....?"

"കാശ്മീര്‍ "

"അവിനാശ്..?"

"ഉണ്ട്... പോവും മുമ്പ് ഞങ്ങളൊരുമിച്ച വരാം ..."


ആ മുഖത്തെ സംശയം വാക്കുകളാകാന്‍ ബുദ്ധിമുട്ടുന്നത് ഞാനറിഞ്ഞു. ഒരിക്കലും അവനുവേണ്ടിയൊരു കേസ്ഷീറ്റ് ഡോക്ടര്‍ എഴുതേണ്ടിവരില്ലെന്ന ഞാനെങ്ങനെ പറയും ... "ചില ബന്ധങ്ങള്‍ അങ്ങിനെയാണെന്ന്", ഡോക്ടര്‍ക്കു പോലും മനസ്സിലാവുന്നില്ലല്ലോ...

തിരക്കായിരുന്നെങ്കിലും ട്രെയിനില്‍ സൈഡ് സീറ്റ് കിട്ടിയപ്പോള്‍ നന്ദക്ക് ലോട്ടറിയടിച്ച പ്രതീതി.. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ വണ്ടി വിട്ടപ്പോള്‍ അവള്‍ പുസ്തകം നിവര്‍ത്തി...

"അവളെന്നും യാഥാര്‍ത്ഥ്യത്തിന്റെ കണ്ണുകളില്‍ തുറിച്ചു നോക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോഴെന്തുകൊണ്ടോ യാഥാര്‍ത്ഥ്യം (സത്യം)അവിടെയില്ലെന്നു കരുതാന്‍ ഇഷ്ടപെടുന്നു" - (മിസ്ട്രസ്സ് - അനിതാനായര്‍)

31 comments:

ഇട്ടിമാളു അഗ്നിമിത്ര said...

എന്നെപോലെ ... അല്ലെങ്കില്‍ അവരെപോലെ ഞാനും കത്തിവേഷമായി.പുസ്തകത്തില്‍ കൈവിരല്‍കൊണ്ട് അടയാളം വെച്ച് നന്ദ അരികിലെ കമ്പിയില്‍ തലചായ്‌ച്ചു..അപ്പോള്‍ അങ്ങിനെയാണ്` ഞാന്‍ താന്തോന്നിയായത് - അസംതൃപ്തികള്‍കൊണ്ട് കലുഷിതമായ മനസ്സുമായ്. അങ്ങിനെയാണ്`, നന്മയുടെ അവസാനകണത്തേയും ഞാനെന്നില്‍ നിന്ന് കുടിയിറക്കിയത്. പിശാചിന്റെ പിടിയില്‍ നിന്ന്` നന്മ സ്വയം പുറംതള്ളപ്പെട്ടതുമാവാം. മുന്നോട്ടോടുന്ന തീവണ്ടിക്കൊപ്പം പുറകോട്ടുപായുന്ന ദൃശ്യങ്ങളില്‍ കണ്ണുടക്കാനാവാത്തതിനാല്‍ മാത്രം കണ്‍പോളകളാല്‍ അവയെ അടച്ചുവെച്ചു...

കണ്ണൂരാന്‍ - KANNURAN said...

കുറച്ചു കാലമായെന്നു തോന്നുന്നു ഇട്ടിമാളുവിനൊരു കമന്റിട്ടിട്ട്...പുതിയ ലോകത്തെ പുതിയ കഥ.. ഇച്ചിര കട്ടിയായോന്നൊരു സംശയം. എങ്കിലും നന്നായിട്ടുണ്ട്.

salil | drishyan said...

ഇട്ടിമാളൂസേ...

"പറയാന്‍ ഏറെയും കയ്യിലുള്ള സമയം കുറവുമാണെന്നും തോന്നുമ്പോള്‍ .. ഫ്രീക്വന്‍സി തനിയെ കൂടുന്നു." - നല്ല വരികള്‍, ഒരു പത്മ‌രാജന്‍ സിനിമയിലെ ഡയലോഗ് പോലെ തോന്നി...

മിസ്ട്രസ്സ് ഞാന്‍ വായിച്ചിട്ടില്ല, അതു കൊണ്ട് ആ നോവലുമായ് ചേര്‍ത്തു വായിക്കേണ്ട വല്ലതും ഈ കഥയിലുണ്ടെങ്കില്‍ പറഞ്ഞു തരിക.

കഥയില്‍ ആരാണ് കത്തിവേഷമെന്ന് മനസ്സിലായില്ല? അസംതൃപ്തികള്‍കൊണ്ട് കലുഷിതമായ ഒരു മനസ്സ് നന്ദയ്ക്കുണ്ടെന്ന് കഥ വായിച്ചപ്പോള്‍ തോന്നിയതുമില്ല (നന്ദ അങ്ങനെ പറയുന്നുണ്ടെങ്കിലും!), മറിച്ച് മിക്ക ഇട്ടിമാളുസ്ത്രീകഥാപാത്രങ്ങളെ പോലെ നന്ദയും ശുഭാപ്തിവിശ്വാസക്കാരിയും ധീരയുമാണെന്നാണ് തോന്നിയത്.

മരണവും പ്രണയവും തന്‍‌റ്റെ ഇഷ്ടവിഷയങ്ങള്‍ ആണെന്ന തോന്നല്‍ ഇതു വായിച്ചപ്പോള്‍ ഒന്നു കൂടി ബലപ്പെട്ടു.

നന്ന്. :-)

സസ്നേഹം
ദൃശ്യന്‍

സു | Su said...

നന്ദയുടെ കഥ നന്നായി.

ബന്ധമുണ്ടായിട്ടും മനസ്സിലാക്കാതെ ചിലര്‍.

ചിലര്‍ക്ക് മനസ്സിലാകാത്ത ചില ബന്ധങ്ങള്‍!

Anonymous said...

ഇട്ടിമാളു..കഥ ഇഷ്ടായി..
പക്ഷെ..എന്തേ നന്ദയ്ക്ക് സ്വയം ഒരു കത്തിവേഷമെന്നു തോന്നാന്‍്?
എവിടെയൊ ഇത്തിരിയെന്തോ ഞാന്‍് മനസ്സിലാകാതെ പോയോ എന്നൊരു തോന്നല്‍്..

sandoz said...

കട്ടിമാളൂ...ഇത്‌ ഇത്തിരി കട്ടി ആണു മാളൂ[ആവര്‍ത്തനം]

ആ പെങ്കൊച്ച്‌ എങ്ങനെയാ കത്തിവേഷത്തില്‍ ചെന്ന് പെട്ടത്‌.....ഇത്‌ ചോദിച്ചു എന്നും പറഞ്ഞ്‌ എന്നെ കത്തി വേഷക്കാരന്‍ ആക്കരുത്‌......

Haree said...

മിസ്ട്രസില്‍ നിന്നും മനസിലാക്കേണ്ടതെന്തെങ്കിലുമുണ്ടോ ഈ കഥ മനസിലാക്കുവാനായി? ഉണ്ടെങ്കില്‍ അത് കമന്റായി നല്‍കിയിരുന്നെങ്കില്‍ നന്നായേനേ...
--
"ഇപ്പോള്‍ അയാള്‍ മരിച്ചിട്ടും ആരും ഒന്നും അറിയാതെ പോയതെങ്ങിനെ.."
സന്ദര്‍ഭത്തിന്` യോജിക്കാത്തതെന്നോര്‍ക്കാതെ നന്ദ പൊട്ടിച്ചിരിച്ചു.
"പണത്തിനു മുകളില്‍ പരുന്തു പറക്കുമോ..?

- ലിങ്കുകള്‍ കണക്ട് ചെയ്യുവാന്‍ വല്ലാതെ ബുദ്ധിമുട്ടായി, ഇപ്പോഴും എന്താണ് ഇട്ടിമാളു ഈ വരികളില്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് മനസിലായില്ല!
--
സൈഡിലെ ടേബിളില്‍ നാലു ചെറുപ്പക്കാര്‍, രണ്ടാണും രണ്ടുപെണ്ണും. - ഇതു ശരിയാണോ? ചെറുപ്പക്കാര്‍ പുല്ലിംഗമല്ലേ? ചെറുപ്പക്കാരികള്‍ എന്ന് പറയാറില്ലേ? ഇങ്ങിനെയൊന്ന് ഉപയോഗിച്ചു കണ്ടിട്ടില്ല, അതുകൊണ്ടു തോന്നിയ സംശയമാണേ...
--
“...ഈയിടെയായി ബ്ലോഗിങ് ഫ്രീക്വന്‍സി ഈയിടെയായി ഇത്തിരി കൂടുതല്‍ ആണല്ലോ..."
ശ്രദ്ധിക്കൂ...
--

Peelikkutty!!!!! said...

ഇട്ടിമാളൂന് എവിടുന്നാ ഇത്രേം കഥാപാത്രങ്ങളെ കിട്ടുന്നെ...!
‘കത്തിവേഷങ്ങള്‍‌‘ ഇഷ്ടായി.

ഇട്ടിമാളു അഗ്നിമിത്ര said...

കണ്ണൂരാനെ.. കുറെ കാലത്തിനു ശേഷമാണെങ്കിലും വന്നതില്‍ സന്തോഷം .. വായിച്ചതിനും കമെന്റിയതിനും ... ഇച്ചിരിയല്ലെ കട്ടിയായുള്ളു.. സാരമില്ല

ദൃശ്യാ.. ആദ്യത്തെ ചിരി .. വീണ്ടും വരും എന്നാണെന്ന് അടുത്ത കമെന്റ് കണ്ടപ്പോഴാ മനസ്സിലായെ…

പത്മരാജന്‍ പരാമര്‍ശം ഒരു കോംപ്ലിമെന്റായി എടുക്കാലോ അല്ലെ.. അതോ തിരിച്ചാണോ? Mistress മായി ചേര്‍ത്തുവായിക്കണൊ എന്നത്.. വായിച്ചില്ലെങ്കിലും കുഴപ്പമില്ല… … പിന്നെ അതു വായിച്ചു കഴിഞ്ഞപ്പോള്‍ ആ വരികള്‍ ഒത്തിരി അര്ത്ഥമുള്ളതായി തോന്നി.. അതുകൊണ്ടാണ്‌ ഉപയോഗിച്ചത്.. കത്തിവേഷമാണെന്ന് സ്വയം തോന്നിയതു കൊണ്ടല്ലെ അതില്‍ നിന്നു രക്ഷപെദാന്‍ നന്ദ ശ്രമിക്കുന്നത്

മരണവും പ്രണയവും എന്റെ ഇഷ്ടവിഷയങ്ങള്‍ തന്നെ.. സംശയിക്കേണ്ട…

സൂ ... ശരിയാ ..


ആമി.. ഒന്നും മനസ്സിലാക്കാതെ പോയിട്ടില്ല .

സാന്‍ഡൊസ്.. കത്തിവേഷം ആയതിനു ശേഷമുള്ള കഥയാ ആ പറഞ്ഞത്.. കമെന്റ് എനിക്ക് പെരുത്തിഷ്ടായി ...

ഹരീ… ഈ കഥ വായിക്കാന്‍ മിസ്റ്റ്രെസ്സില്‍ നിന്ന് ഒന്നും മനസിലാക്കേണ്ടതില്ല.. .. ആ ചിരിയും പരുന്തു പറക്കുന്നതും കൂട്ടിവായിക്കാന്‍ എന്താ ഇത്ര വിഷമം .. പറഞ്ഞാല്‍ ഒത്തിരി നീണ്ടുപോവും ന്നു തോന്നിയ ഒരു രംഗം ചുരുക്കിയെന്നെ ഉള്ളു അവിടെ.. ചെറുപ്പക്കാര്‍ .. അവിടെ ശരിയാണെന്നാ എനിക്ക് തോന്നുന്നത്.. മലയാളംകാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ചോദിക്കാമായിരുന്നു..തെറ്റു ചൂണ്ടികാണിച്ചത് തിരുത്തി കേട്ടൊ…നന്ദിയുണ്ട്.. കോപ്പി പേസ്റ്റില്‍ പറ്റിയതാ..


പീലിക്കുട്ടി .. എന്നെ ഉത്തരംമുട്ടിക്കാന്‍ വന്നതാണോ .. :) ... എവിടെന്നൊക്കെയോ കിട്ടുന്നു.. അത്രയേ അറിയൂ .. കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

Siji vyloppilly said...

മാളു,
കഥയില്‍ എനിക്കും ചില കണ്‌ ഫ്യൂഷനുകളൊക്കെ വന്നു. രണ്ട്‌ പ്രാവശ്യം വായിക്കേണ്ടിവന്നു അതൊക്കെ മാറ്റാന്‍. കഥാ ഘടന എനിക്ക്‌ ഇഷ്ടായി.പ്രത്യേകിച്ചും അനിതാ നായരുടെ വരികള്‍ മുമ്പും പിന്‍പും വെച്ചത്‌. ഞാനും അങ്ങിനത്തെ ഒരു രീതിയില്‍ ഒരു കഥ ഇവിടെ എഴുതിവെച്ചിരുന്നു അടുത്ത ആഴ്ച്ച പോസ്റ്റാമെന്നു വെച്ച പ്പോഴാണ്‌ മാളു പോസ്റ്റിയത്‌.
ഓ.ടോ. മാളു ചെറിയ കുട്ടിയാണോ. അതായത്‌ 25 വയസ്സിനു താഴെ..വെറുതെ ചോദിച്ചതാണുകെട്ടോ. ഇഷ്ടമില്ലെങ്കില്‍ പറയണ്ട.

ഇട്ടിമാളു അഗ്നിമിത്ര said...

സിജി... "അതായത്‌ 25 വയസ്സിനു താഴെ.."..ഈ criteria വെച്ച് ഞാന്‍ വലിയ കുട്ടിയാ... അവിടെ ഇമെയില്‍ ഐ ഡി നോക്കി ചെന്നപ്പോഴാ .. ഞാന്‍ ആ ടൈം മെഷീന്‍ ചോദിച്ചിട്ടിരുന്ന കമന്റ് അവിടെ ഇല്ല.. ദൈവം അതു മുക്കിയോ.. (അതോ കുട്ടിച്ചാത്തനോ..:) ?).. പിന്നെ അടുത്ത ആഴ്ച് ആ കഥ ഇടണം ... ഇന്നന്നെ ഇട്ടാലും കുഴപ്പമില്ല..!!! നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട് കേട്ടോ..

സു | Su said...

ആ പ്രൊഫൈലില്‍ വയസ്സ് ഇടൂ ഇട്ടിമാളൂ. ഒരു അമ്പത് എങ്കിലും ഇടൂ. ;)

Haree said...

എങ്കി ക്രൈറ്റീരിയ അല്പം മാറ്റിപ്പിടിക്കാം, ഒരു 30... ഇനി പറയൂ, ചെറിയ കുട്ടിയോ, വലിയ കുട്ടിയോ? :)
--

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എച്ച്യൂസ് മീ ഇത് 2ആം തവണയാണെന്ന് തോന്നുന്നു.. കുട്ടിച്ചാത്തനെ ആവശ്യമില്ലാതെ കുറ്റപ്പെടുത്തുന്നത്..കുട്ടിച്ചാത്തനു കമന്റ് വിഴുങ്ങുന്ന സ്വഭാവം ഇല്ലാ‍ാ...
കഥ വായിച്ചില്ലാ.. ബാക്കി വായിച്ചിട്ടു പറയാം...

sandoz said...

ഹരിയെ കണ്ടില്ലല്ലോ...കണ്ടില്ലല്ലോ...എന്ന് ഞാന്‍ വിചാരിച്ചതേ ഒള്ള്‌........അടി.....അടി...ഗൊ റ്റു യുവര്‍ ക്ലാസസ്‌.....

സ്ത്രികളോട്‌ ശമ്പളവും...പുരുഷന്‍ മാരോട്‌ വയസ്സും ചോദിക്കരുത്‌ എന്ന് അറിയില്ലേ.....

ഇട്ടിമാളൂ....എന്നാലും ഒരു പത്തമ്പത്തഞ്ച്‌ വയസ്സ്‌ കാണുമോ...സര്‍ക്കാരു ജോലി ആണെങ്കില്‍ റിട്ടയര്‍ ആയോ എന്നറിയാന്‍ ആണു........

Rasheed Chalil said...

:)

Siji vyloppilly said...

എന്തൊരു പിള്ളേരാ ഇത്‌. ഞാനൊന്നു മാളൂനോട്‌ വയസ്സു ചോദിച്ചെന്നുവെച്ച്‌ എല്ലാറ്റങ്ങളും ഓടിക്കൊണ്ടുവന്നിരിക്കുന്നു.ഹര്യേ ചേച്ചിമ്മാരെ കളിയാക്കല്‍ കൂടുന്നുണ്ട്‌..കുട്ടിച്ചാത്തോ ഏറു നിര്‍ത്തരുത്‌. സാന്‍ഡോസ്‌ സ്ത്രീകളോട്‌ വയസ്സു ചോദിക്കരുതെന്നാ.

sandoz said...

ഹ..ഹ..ഹ..ഹാ.....
അങ്ങനെതന്നെ ആണോ സിജിച്ചേച്ചിയേ...ഒന്നൂടി ഒന്ന് ഓര്‍ത്തു നോക്കിയേ........
ഹരീ..ചാത്താ....ബാ...നമുക്ക്‌...സ്ഥലം കാലിയാക്കാം..........
ഇട്ടിമാളൂ....റിട്ടയര്‍ ആയെങ്കില്‍...പെന്‍ഷന്‍ കാര്‍ക്ക്‌ അസ്സോസിയേഷന്‍ ഉണ്ട്‌..അതില്‍ ചേരണേ.....

mumsy-മുംസി said...

ഇട്ടിമാളു അനിതാനായരുടെ പുസ്തകം വായിച്ചുവോ?
ഉണ്ടെങ്കില്‍ അതെങ്ങനെയുണ്ട്?
അവരെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും അറിയാമോ ?
നിങ്ങളുടെ നാട്ടുകാരിയാണെന്നറിയാവുന്നതു കൊണ്ട് ചോദിച്ചതാണ്`.
എനിക്കവരെ ഞങ്ങളുടെ 'വേറിട്ടകാഴ്ച്ചകളില്‍' അവതരിപ്പിക്കണമെന്നുണ്ട്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സാധാരണ വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ലാന്നാ ചാത്തന്‍ പറയാറ്. ഈ തവണ ഇത്തിരി മാറ്റമുണ്ട്. ആദ്യോം അവസാനോം .. ഏതോ അനിതാ നാ‍യര് കയറിവന്നതൊഴിച്ച് ബാക്കിയൊക്കെ ഓകെ..

ഇട്ടിമാളു അഗ്നിമിത്ര said...

സൂ .....അങ്ങിനെ തന്നെ വേണ്ടി വരുംന്നാ തോന്നുന്നെ... :)

ഹരീ.. ഏതു ക്രൈറ്റീരിയ വെച്ചായാലും ഹരിയുടെ പ്രൊഫൈലിലെ ആ പഞ്ചാരചിരിയുടെ പ്രായത്തില്‍ അല്ല ഞാന്‍ :(

സാന്‍ഡോസ്... :)

സിജി... അവരുടെ പ്രായം അതായതോണ്ടല്ലെ... :))

ഇത്തിരീ.. വന്നതില്‍ ഒത്തിരി സന്തോഷം ..

മുംസി.. ആ ബുക്ക് വായിച്ചു.. എങ്ങിനെ ഉണ്ടെന്നു ചോദിച്ചാല്‍ ..നല്ല തീം ആണ്.. പിന്നെ അവതരണവും .. ഒരേ കാര്യത്തെ അതിലെ ഓരോ കഥാപാത്രവും എങ്ങിനെ കാണുന്നുവെന്ന രീതില്‍ ഉള്ള അവതരണം ... പക്ഷെ എനിക്ക് കഥകളിയെ കുറിച്ച് അറിയാത്തതിനാല്‍ ചിലയിടങ്ങളില്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നതാ സത്യം .. ഇതിനേക്കാല്‍ ഇഷ്ടമായത് ലേഡീസ് കൂപ്പെ ആണ്... അവരെ കുറിച്ചാണെങ്കില്‍ ആനുകാലികങ്ങളില്‍ വന്നതില്‍ കൂടുതല്‍ എനിക്കറിയില്ല ...


കുട്ടിച്ചാത്താ.. ചാത്തനേറിന്‌ നന്ദി..

Haree said...

ഹ ഹ ഹ... ആവണമെന്നു വിചാരിച്ചിട്ടുമില്ല മാളുവേ... ക്രൈറ്റീരിയ വെച്ച് വലിയ കുട്ടിയാണെന്നു പറഞ്ഞത് കണ്ടപ്പോള്‍, അതില്‍ തൂങ്ങാനൊരു രസം, അതാട്ടോ...
...പ്രായത്തില്‍ അല്ല ഞാന്‍ :( - എന്തേ മുഖത്തൊരു വാട്ടം? ;)
പഞ്ചാരപ്രായംന്ന് ഒരു പ്രായണ്ടോ?
--

qw_er_ty

Unknown said...

ഹരീ.. ഏതു ക്രൈറ്റീരിയ വെച്ചായാലും ഹരിയുടെ പ്രൊഫൈലിലെ ആ പഞ്ചാരചിരിയുടെ പ്രായത്തില്‍ അല്ല ഞാന്‍ :(

ഹരീ,
എന്താണ് മോനേ ദിനേശാ ഇത്? ബാച്ചികളെ നാറ്റിക്കല്ലേ മോനേ.. ഇവിടെ ഞങ്ങളാല്‍ ചിലര്‍ക്ക് നിലയും വിലയും ഉള്ളതാ. :-)
(തമാശയാട്ടോ..)

ഇട്ടിമാളു അഗ്നിമിത്ര said...

ഹരീ.. ദില്‍ബു... :)

ഗുപ്തന്‍ said...

ഇട്ടിമാളൂ
കണ്‍ഗ്രാറ്റ്സ്...
ബന്ധങ്ങളെന്തേയിങ്ങനെ? അരികിലുറങ്ങുന്നവനില്‍ നിന്ന് ജീവനില്‍ കലരുന്നത് വിഷവിത്ത്; ജീവന്‍ പോലും പങ്കിട്ടുതരാന്‍ കൊതിയുള്ളവര്‍ എപ്പോഴും കൈതൊടാദൂരത്തെവിടെയോ..

ആട്ടവിളക്കില്‍ കരിന്തിരി പടര്‍ന്നാല്‍..
വേഷങ്ങെള്‍ക്കെല്ലാം..
നിഴലിന്റെ ഒരേ മുഖം...അല്ലേ?

ഇട്ടിമാളു അഗ്നിമിത്ര said...

കരിന്തിരി കത്തുന്ന ആട്ടവിളക്കും നിഴല്‍ മുഖമുള്ള വേഷങ്ങളും ... മനു.. അര്ത്ഥങ്ങളും അര്ത്ഥാന്തരങ്ങളും ഒരുപാട് നിറഞ്ഞു കവിയുന്ന പോലെ ...

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

svanthamalla mashe aa comment
athoru film songile bhaavanayaa..

paTuthiriyaaLum praaNanilEthO
nizhalukaLaadunnu .. (dEvaasuram)

athortthittalla ezhuthiyath..
pakshe ezhuthikkazhinjappOL Ormmavannu..

malayaaLam ee computeril ezhuthan pattuulla..shemi...
cheladevasm tsunaami nashTappetta varuNabhagavaaneppOleyaa nammuTe ... athaayath ente ;) jeevitham :(

ഇട്ടിമാളു അഗ്നിമിത്ര said...

മനു.. ഡാങ്ക്സ്

ശ്രീജ എന്‍ എസ് said...

അടുക്കും മുമ്പെ അകന്നുപോയ അവനെ എന്നെങ്കിലും കാണുമോ? ഇല്ലായിരിക്കാം .. കണ്ടാല്‍ പറയണം ...

"നീയെന്നില്‍ നിന്ന് അകന്ന നിമിഷം മുതല്‍ ഞാന്‍ നിന്നോടടുക്കാന്‍ തുടങ്ങിയിരുന്നു. നിന്റെ അടിപതറിക്കാന്‍ കാത്തിരിക്കുന്ന ഭ്രാന്തമായ മണല്‍കാറ്റുപോലെ"

ആഴമുള്ള വരികള്‍..വെറുതെ ഒരു ചോദ്യം..ഓര്‍കുടില്‍ ഉണ്ടോ..ഒരു സൌഹൃദത്തിന്റെ പ്രതീക്ഷയില്‍

ഇട്ടിമാളു അഗ്നിമിത്ര said...

ശ്രീദേവി.. തിരഞ്ഞെടുത്ത വരികള്‍ എനിക്കും പ്രിയപ്പെട്ടതാണ്.. ഞാന്‍ ഓര്‍ക്കൂട്ടില്‍ ഇല്ലാട്ടൊ.. സൌഹൃദത്തിന് ഓര്‍ക്കൂട്ട് തന്നെ വേണോ? :).. ഇമെയില്‍ മതിയെന്നെ.. ;)