Thursday, February 1, 2007

തണുത്തുറഞ്ഞ സ്വപ്നം

സ്വപ്നത്തിന്റെ തീരത്തു വെച്ചാണ്` ഞങ്ങള്‍ കണ്ടുമുട്ടിയത്
ആ രാത്രിയില്‍ നിഴലുകള്ക്ക് കാവല്‍ നില്‍ക്കേണ്ടത് ഞങ്ങളായിരുന്നു
പ്രഭാതത്തില്‍ വേര്‍പിരിയേണ്ടതിനാല്‍
പരസ്പരം അനാമകരായി തുടര്‍ന്നു
എന്നിട്ടും, ആരാണ്` ആദ്യം തുടക്കമിട്ടത്
അറിയില്ല, ഒരു പക്ഷെ ഞാനായിരിക്കാം
ഒടുക്കത്തെ ഭയപ്പെടാനില്ലാത്തതിനാല്‍
തുടക്കത്തെ കുറിച്ച് ഓര്‍ത്തില്ലെന്നതാണ്` സത്യം
എന്റെ കണ്ണുകളില്‍ നോക്കിയിരുന്നാണ് ചോദിച്ചത്
ഞാനാരാണെന്ന് നിനക്കറിയാമോ?
എന്നെ പോലെ നിഴലിനു കാവലിരിക്കുന്ന ഒരാള്‍
അതിനപ്പുറം ........
അപ്പോള്‍ നീ...?
നിന്റെ കണ്ണിലെ കൃഷ്ണമണിയിലെ നിഴല്‍രൂപം

പിന്നെ നാഴികകള്‍ നീളുന്ന നിശബ്ദതയായിരുന്നു
മാനത്തെ മേഘതുണ്ടുകള്‍ എങ്ങോട്ടാണ്`
ഓടിപ്പോവുന്നത്
നാളത്തെ അപ്പകഷണവും തേടി
വിശപ്പില്ലാത്ത ലോകത്ത് അവര്‍ നിശ്ചലരായിരിക്കുമല്ലേ?
വെറും ആത്മഗതം
അവസാന യാമത്തിലാണ്` ആ ചോദ്യം വന്നത്`
പുല്‍ക്കൊടി തുമ്പില്‍ ഇറ്റു വീഴാന്‍ നില്‍ക്കുന്ന
മഞ്ഞിന്‍ തുള്ളിയുടെ മോഹമെന്ത്?
സൂര്യനെ സ്വന്തമാക്കാന്‍
ഉന്നതങ്ങളിലെ കല്‍പ്പനയെത്തി
അടുത്ത രാത്രിയിലും ഞങ്ങള്‍ തന്നെ കാവല്‍ക്കാര്‍
അപ്പോഴാണ്` ഞാന്‍ ആലോചിച്ചത്
തുടക്കമില്ലാത്ത ഒന്നിന്റെ അവസാനമെവിടെയെന്ന്
ഈ പകല്‍ മുഴുവന്‍ ഞനതോര്‍ത്തിരിക്കയാണ്`
സൂര്യനെ സ്വന്തമാകുന്ന മഞ്ഞുതുള്ളിയെ കുറിച്ച്
ഒടുക്കത്തെ കുറിച്ച്

9 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഞാനാരാണെന്ന് നിനക്കറിയാമോ?
എന്നെ പോലെ നിഴലിനു കാവലിരിക്കുന്ന ഒരാള്‍
അതിനപ്പുറം ........
അപ്പോള്‍ നീ...?
നിന്റെ കണ്ണിലെ കൃഷ്ണമണിയിലെ നിഴല്‍രൂപം

mumsy-മുംസി said...

ഇട്ടിമാളു..സൂര്യനെ സ്വന്തമാക്കാന്‍ കൊതിക്കുന്ന മഞ്ഞുതുള്ളിയേയും , ഓടിപോകുന്ന മേഘതുണ്ടുകളേയും ഇഷ്ടമായി.
തുടക്കം ഖലീല്‍ ജിബ്രാന്റെ വരികളെ ഓര്‍മിപ്പിക്കുന്നു.

സു | Su said...

ഞാനും അതു തന്നെയാണോര്‍ക്കുന്നത്. സൂര്യനെ സ്വന്തമാക്കി ഒടുങ്ങുന്ന ദിവസത്തെക്കുറിച്ച്.

ak47urs said...

നിഴ്ലിനു കാവലിരിക്കുന്നയാളിന്റെ കണ്ണിലെ ക്രഷ്ണമണിയിലെ നിഴലായ് മാറിയതാരാണ്??

Areekkodan | അരീക്കോടന്‍ said...

ഞാന്‍ ആലോചിക്കുന്നത്‌ അതൊന്നുമല്ല... നിഴലുണ്ടാക്കാന്‍ സൂര്യന്‍ വരാത്ത ദിനത്തെക്കുറിച്ച്‌...

ഗുപ്തന്‍സ് said...

ഇഷ്ടപ്പെട്ടു....സൂര്യനെ സ്വന്തമാക്കാനുള്ള ആഗ്രഹം ...ഭാവനയ്ക്ക്‌ പുതുമയില്ലെങ്കിലും അവതരണം നന്നായിട്ടുണ്ട്‌.....

ഓ.ടോ...ഇപ്പോഴത്തെ ഫാഷന്‍ അഗ്നിയെ സ്വന്തമാക്കലാണ്‌ എന്നു തോന്നുന്നു..

aneeshans said...

ഇട്ടിമാളു,
എഴുത്തു നിര്‍ ത്തിയോ ?

ഇട്ടിമാളു അഗ്നിമിത്ര said...

മംസി .. പ്രവാചകനെ എനിക്കും ഇഷ്ടമാ...

സൂ.. സൂര്യനെ സ്വന്തമാക്കികൊള്ളു... പക്ഷെ ഒടുങ്ങി പോവണ്ട..

ak47urs..അവര്‍ ഇരുവരില്‍ ആരുമാവാം .. ;);)..വെറുതെ.. ആരാന്ന് മനസ്സിലായില്ലെ?

അരീക്കോടാ.. അയ്യോ.. അങ്ങിനെ ഒന്നും പറയല്ലെ...

കൊച്ചുഗുപ്ത.. അതു കൊള്ളാലോ.. അഗ്നിയെ സ്വന്തമാക്കല്‍ ..

ആരോ ഒരാളെ.. എന്തെ എഴുത്തു നിര്‍ത്തിയോ എന്നു ചോദിച്ചെ.. ഇതന്നെയല്ലെ എഴുത്ത്...

Haree said...

ഇട്ടിമാളൂ...
അനാമകരായി എന്താ ഈ വാക്കിന്റെ അര്‍ത്ഥം? ഒടുക്കങ്ങളെക്കുറിച്ച് കുറച്ചധികം ഓര്‍ക്കാറുണ്ട് ഞാന്‍. എങ്കിലും അതിനെക്കുറിച്ച് എന്താണോര്‍ക്കേണ്ടതെന്ന് എനിക്കിന്നുമറിയില്ല.
--