Friday, September 15, 2006

പുനര്‍ജന്മങ്ങള്‍


പുനര്‍ജന്മങ്ങള്‍

എന്റെ ഓര്‍മ്മകള്‍ക്കുപോലും
പൊടിപിടിച്ച ചുവര്ചിത്രങ്ങളുടെ തിളക്കമാണ്
ആരോ കോറിവരച്ച കൈനഖപ്പാടുകള്‍
ഒരു മുഖപടത്തിന്റെ അതിര്‍രേഖകളാവുന്നു
പക്ഷെ
അതൊരിക്കലും നിന്റേതാവുന്നില്ല
പകരം വെക്കുന്നതോ അപരിചിതഭാവങ്ങള്‍ മാത്രം

നിനക്ക് തന്ന പകലിനു വേണ്ടി
എനിക്ക് കരയാന്‍ രാത്രികള്‍ തികയാതെ വരുന്നു
നീയെന്റെ പൊട്ടിച്ചിരികളെ തിരിച്ചുതരിക
പകരം നിനക്കെന്റെ ശ്വാസനിശ്വാസങ്ങള്‍ തരാം
മണിബന്ധത്തിലെ മിടിപ്പും
ഹൃദയത്തിന്റെ തുടിപ്പും
പിന്നെ,
ഈ നെന്‌ചിലെ അവസാനത്തെ പിടപ്പും

പെയ്യാതെ പോയ സാന്ധ്യമേഘങ്ങള്‍
പറയാതെ പോയ കഥയേതാവാം
അന്തിമഴ അകലാത്ത അതിഥിയെന്ന്
അമ്മ പറയുന്നു
പക്ഷെ,
ഞാന്‍ നിന്നെ തേടിയെത്തിയത്
മഴപെയ്തൊഴിഞ്ഞ പുലരിയില്‍
നീയെന്റെ കരം ഗ്രഹിച്ചത് ചുട്ടുപൊള്ളുന്ന നട്ടുച്ചക്ക്
അപ്പോള്‍ നമുക്കിടയില്‍ മഴപെയ്യാന്‍ തുടങ്ങുകയായിരുന്നു
എങ്കിലും
കൃത്യമായി ഞാന്‍ ഓര്‍ക്കുന്നു
കണ്ണീര്‍ മഴതുള്ളികല്‍ കാഴ്ച മറച്ച സന്ധ്യയിലാണ്
യാത്രാമൊഴികളില്ലതെ നീ യാത്ര പറഞ്ഞത്
ആര്‍ക്കും ആരുടെയും ആരുമാവാന്‍ കഴിയില്ലെന്ന
അവസാനത്തെ തിരിച്ചറിവ്

ആരൊക്കെയൊ പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന
എന്റെ പുനര്‍ജന്മങ്ങള്‍
അതിലൊന്നില്‍ നീ എനിക്കായി പിറക്കുക
നെന്ചിലെ ചൂടാല്‍ ഞാന്‍ നിനക്ക് കൂടൊരുക്കാം
തേങ്ങലുകളാല്‍ താരാട്ടു പാടാം
ഗദ്ഗദങ്ങളാല്‍ തപ്പും തകിലും കൊട്ടാം
പൊട്ടിച്ചിരികളാല്‍ കിന്നരവും വീണയും മീട്ടാം
അപ്പോള്‍ രാത്രി മഴ തകര്‍ത്തുപെയ്യും
ജനലഴികല്‍ക്കപ്പുറത്ത് ചക്രവാകങ്ങള്ക്കിടയില്‍
പുളഞു മിന്നുന്ന കൊള്ളിയാനുകള്‍
നമുക്കായ് വെളിച്ചം വീശും

11 comments:

Adithyan said...

ഇട്ടിമാളൂ ഇതു കൊള്ളാം....
എനിക്കിഷ്ടമായി.

Rasheed Chalil said...

നീയെന്റെ പൊട്ടിച്ചിരികളെ തിരിച്ചുതരിക
പകരം നിനക്കെന്റെ ശ്വാസനിശ്വാസങ്ങള്‍ തരാം
മണിബന്ധത്തിലെ മിടിപ്പും
ഹൃദയത്തിന്റെ തുടിപ്പും
പിന്നെ,
ഈ നെന്‌ചിലെ അവസാനത്തെ പിടപ്പും

ഇട്ടിമാളൂ നന്നായിരിക്കുന്നു,

ഡാലി said...

കുട്ടിമാളു ഇത്രയൊക്കെ എഴുതിയതു കണ്ടില്ലലോ...
ഈ മാളുകുട്ടി നൊവാള്‍ജിയ ആണല്ലൊ എടുത്തിട്ട് കളിക്കുന്നത്.
“ആരൊക്കെയൊ പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന
എന്റെ പുനര്‍ജന്മങ്ങള്‍
അതിലൊന്നില്‍ നീ എനിക്കായി പിറക്കുക“
ഇവിടെ കുറച്ച് വ്യതസ്തത...
പോരട്ടങ്ങനെ പോരട്ടെ

neermathalam said...

coool....its damn coool...
daly parangathanu enikkum thonayathu..adyamae...daly parangathinal..nannayirikkunnu...
ennu maatram parayunnu...

keralafarmer said...

മോഷണം കോപ്പിയടി

Gargy said...

ittimalu,
Its good da, am also in ur home.

ഇട്ടിമാളു അഗ്നിമിത്ര said...

Girija .. ;)

Gargy said...

Malu , u know me, am at pta.

ഇട്ടിമാളു അഗ്നിമിത്ര said...

Girija.. thanks..:)

idlethoughts said...

''ENTE PUNAR JANMANGALL......
ATHILONNIL NEE ENIKKAYI PIRAKKUKA'''....

soo nice lines..........

AARKKUM AARUDEEYUM AARUMAAVAAN KAZHIYILLA.........ethra shari.......

ഇട്ടിമാളു അഗ്നിമിത്ര said...

idelethoughts -- thank u :)