പിരിയും മുന്‍പ്...
ഒരിക്കലും നീ എന്നെ ഓര്‍ക്കാതിരിക്കാന്‍
ഒരു കുഞ്ഞു മുറിവു
അതിലെന്നും ചോരപൊടിയണം
ദ്രുത താളങ്ങളുടെ തലയാട്ടലില്‍ നീയെന്നെ കുടഞ്ഞെറിയണം
ചിലന്പുന്ന മുനവെച്ച വാക്കുകള്‍
മനം നിറയുന്ന കന്മഷം കാത്തുവെക്കണം
പൊട്ടി പൊട്ടി കത്തുന്ന മെഴുകുതിരികള്‍
ചിന്തകളില്‍ കറുപ്പും വെളുപ്പും നിറക്കണം
പിന്നെ കത്തിവേഷമായി ആടി തിമര്ക്കണം
ചുവന്ന താടിയായി അലറി വിളിക്കണം
അപ്പൊഴും നിന്റെ മുറിവില്‍ ചോരപൊടിയും
അതിലെന്റെ കണ്ണീരാല്‍ ഞാന്‍ നീറ്റലാവും
4 comments:
നന്ദിയുണ്ടു... ഉള്ള് അറിഞ്ഞ് അറിയിച്ച അഭിപ്രായത്തിന്..
നല്ല കവിത.
Superb.....I have also given similar kind of wound to somebody...But I dont know whether it is healed or still it is there....But I have that pain still....
ഇത്രയും പ്രഗല്ഭ/പ്രഗല്ഭന് ആയ ഒരു ബ്ലോഗ്ഗറെ കണ്ടെത്താന്‍ ഞാനെന്തുകൊണ്ട് ഇത്ര വൈകി എന്നതാണ് എന്റെ ഇപ്പോളത്തെ സംശയം...
കുറച്ചു രചനകള്‍ വായിച്ചു; കൂടുതല്‍ വായനയ്ക്കായി ഇനിയും വരേണ്ടി വരും.
സ്നേഹം മാത്രം !!
Post a Comment