Wednesday, August 30, 2006

ഇട്ടിമാളു വന്നൂട്ടൊ....

ഇട്ടിമാളു വന്നൂട്ടൊ....

ഇന്നലെ ആകെ അങ്കലാപ്പായിരുന്നു.... ആദ്യായിട്ടു പൊട്ടിക്കുമ്പോള്‍ ഏതു പടക്കം പൊട്ടിക്കണമെന്നു...
രാത്രി മുഴുവന്‍ ആലോചിച്ച് ആലോചിച്ച് കണ്ടു പിടിച്ചു...എന്താന്നോ?
ഇട്ടിമാളൂനെ കുറിച്ച് എഴുതാം എന്നു...

ഇട്ടിമാളുനെ ഇട്ടിമാളൂന്നു വിളിച്ചതു ഇട്ടിമാളുന്റെ അമ്മ കുട്ടിമാളു അല്ലാട്ടൊ....അതു ഇട്ടിമാളുന്റെ അനിയന്‍ കുട്ടനാ...

അനിയന്‍ കുട്ടനോട് ഒത്തിരി ചോദിച്ചു...അനിയന്‍ കുട്ടാ അനിയന്‍ കുട്ടാ എവിടെന്നാ ഇട്ടിമാളുനെ കിട്ടിയതെന്നു.... ഉത്തരം അനിയന്‍ കുട്ടനും അറിയില്ലാന്നു....
എന്തായാലും ഇട്ടിമാളുനു ആ വിളി ഇഷ്ടായി...
അതോണ്ടാ ഇട്ടിമാളു ഇപ്പൊ ഇട്ടിമാളു ആയി വന്നെ...

4 comments:

Sreejith K. said...

സ്വാഗതം ഇട്ടിമാളൂ,

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ വിശദീകരിച്ചിട്ടുണ്ട്. കണ്ടോളൂ

http://ashwameedham.blogspot.com/2006/07/blog-post_28.html

വല്യമ്മായി said...

സ്വാഗതം

പുള്ളി said...

കുട്ടിമാളൂ, സ്വാഗതം!

ബിന്ദു said...

ഇട്ടിമാളുക്കുട്ടീ.. സ്വാഗതം. ഇത് ഞാനാ.. :)