Sunday, December 6, 2009

പഴങ്കഥ അറിയുമൊ?

കാണാതെയായവരെയും തേടിയാണ്
ഉറുമ്പുകൾ മലകയറിയത്
അവസാനപാദത്തിൽ
അഞ്ചാം തലമുറ പിച്ചവെക്കുമ്പോഴാണ്
അവരിലൊരാൾ അടിതെറ്റി ആഴത്തിലേക്ക് വീണത്
ബാക്കിയെ പാതിയിൽ പകുത്താണ്
മുകളിലേക്കും താഴേക്കും വഴി പിരിഞ്ഞത്
മുകളിലെത്തിയവർ പകച്ചു നിന്നത്
അന്വേഷിച്ചു നടന്നവന്റെ

മുഖച്ഛായ അറിയാതെയാണ്
ഉത്തരമില്ലാതെ കരഞ്ഞിറങ്ങുമ്പോഴാണ്

വിതുമ്പലോടെ മറ്റൊരു കൂട്ടർ കയറിയെത്തിയത്
ഇരുവർക്കും പരസ്പരമറിയില്ലല്ല്ലൊ
പൂർവ്വികർ പറഞ്ഞ കഥയല്ലെ ഉള്ളു
അതുകൊണ്ടാവാം,
കണ്ടു കണ്ടു കടന്നുപോവുമ്പോൾ
അവരിൽ ചിലർ വെറുതെ ഓർത്തത്
ചോദിക്കാമായിരുന്നു,
ഒരു പഴങ്കഥ അറിയുമോ?

15 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ചോദിക്കാമായിരുന്നു,
ഒരു പഴങ്കഥ അറിയുമോ?

Readers Dais said...

വെട്ടിപിടിക്കാനുള്ള മനുഷ്യന്റെ നെട്ടോട്ടമാണോ, അതോ സമധാനം തേടിയുള്ള യാത്രയോ ?
പഴങ്കഥ ഒരിക്കലും പുതിയ കഥ യാവില്ല, എന്നും എല്ലാം ഒന്ന് തനേ, അല്ലെ ഇട്ടിമാളു ?

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സംഭവം കൊള്ളാമല്ലോ. ഒരു തീര്‍ഥയാത്ര പോലെ.

Lathika subhash said...

അറിയാനുള്ള സാദ്ധ്യത കുറവാണ്.
കൊള്ളാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉത്തരം കിട്ടുമായിരിക്കും

Unknown said...

ഒരു പഴങ്കഥ പറയുമോ അവയ്ക്ക് ഉത്തരം കിട്ടിയിട്ടുണ്ടാകുമോ എപ്പോഴെങ്കിലും

Vinodkumar Thallasseri said...

പഴങ്കഥയും പുതിയ കവിതയും. ഒരിക്കലും പഴകാത്ത ഒരു സത്യവും.

ശ്രീജ എന്‍ എസ് said...

മുഖച്ഛായ അറിയാത്ത ആരെയോ തേടി...
കൊള്ളാം..ജീവിതത്തിനെ പല അന്വേഷണങ്ങളും ഇങ്ങനെ തന്നെ അല്ലെ.

devu said...

pazhankathayekkal vasyamaya pzhaya veshabhooshakaleppatty ariyan thalparyam....ittimluvine athu nannayi vivarikkan kazhivundu!

കുഞ്ചുമ്മാന്‍ said...

:)

ഇട്ടിമാളു അഗ്നിമിത്ര said...

പഴങ്കഥ കേൾക്കാനെത്തിയവരെ.. നന്ദിയുണ്ട്.. മറ്റൊരു കഥയുമായി വീണ്ടും വരാം :)

jayanEvoor said...

അന്വേഷിച്ചു നടന്നവന്റെ
മുഖച്ഛായ അറിയാതെയാണ്
ഉത്തരമില്ലാതെ കരഞ്ഞിറങ്ങുമ്പോഴാണ് ....

നല്ല വരികള്‍...

ഇത് പോലെ ചിന്തിച്ചപ്പോള്‍ എനിക്ക് കിട്ടിയതാണ് "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി"
http://jayandamodaran.blogspot.com/2009/10/blog-post.html

ഇട്ടിമാളു അഗ്നിമിത്ര said...

ജയൻ.. അതൊരു വല്ലാത്ത അന്വേഷണമാണല്ലെ .. ഒരു പിടിയുമില്ലാതെ..

സ്വപ്നാടകന്‍ said...

"കണ്ടു കണ്ടു കടന്നുപോവുമ്പോൾ
അവരിൽ ചിലർ വെറുതെ ഓർത്തത്
ചോദിക്കാമായിരുന്നു,
ഒരു പഴങ്കഥ അറിയുമോ?"

പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ..ഇനീപ്പോ പറഞ്ഞിട്ടെന്താ കാര്യം..അപ്പോത്തന്നെ ചോയ്ക്കണായിരുന്നു...ഉറുമ്പുകളെന്താ അരണയ്ക്ക് പഠിക്ക്വാ..??:)

ഈ പുതു കവിതയില്‍ പഴങ്കഥയുടെ നല്ലൊരു പാഠമുണ്ട് ...കൊള്ളാം.

ഇട്ടിമാളു അഗ്നിമിത്ര said...

സ്വപ്നാടകന്‍... :)