വായിച്ചേ തീരൂ എന്ന് വിചാരിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹിക്കുമ്പോൾ കിട്ടില്ല.. പിന്നെ കാലങ്ങൾക്ക് ശേഷം കയ്യിൽ തടയുമ്പോൾ അതിനോടുള്ള ആവേശവും കെട്ടടങ്ങിയിരിക്കും... ഈ അടുത്ത് എനിക്ക് വായിക്കാൻ കിട്ടിയ ഒരു പുസ്തകത്തിന്റെ കഥയും ഇങ്ങനെ തന്നെ..
2001 ഇൽ ഇറങ്ങിയ അനിതാ പ്രതാപിന്റെ ചോര ചിന്തിയ ദ്വീപിനെ (ഐലന്റ് ഓഫ് ബ്ലഡ്) കുറിച്ച് പത്രങ്ങളിലും മാസികകളിലും ഒരുപാട് വന്നതാണ്.. അതെല്ലാം വായിച്ച് വായിച്ച് ഇനി പുസ്തകം എന്തിനു വായിക്കണം എന്ന അവസ്ഥയിലായി.. വർഷങ്ങൾക്ക് ശേഷം അതിൽ പലതും മറവിമൂടിയ ശേഷം പുസ്തകം കയ്യിൽ കിട്ടിയപ്പോൾ വായിക്കാതിരിക്കുന്നതെങ്ങിനെ.. ചില പുസ്തകങ്ങൾ വേണ്ട എന്ന് വിചാരിച്ചാലും മുഴുവൻ വായിക്കും.. കുത്തിയിരുന്നു വായിക്കും.. അവസാനത്തെ പേജിലെ അവസാനത്തെ വരിയിലെ അവസാനത്തെ വാക്കും അതിനു ശേഷമുള്ള കുത്തും കഴിഞ്ഞ് അടച്ചു വെച്ച് കണ്ണടക്കും.. പുറകിലെ കവറിൽ എഴുതിയത് വായിച്ചാണല്ലൊ തുടക്കം.. അതുകൊണ്ട് അതിനെ ഒഴിവാക്കാം.. അല്ലെങ്കിൽ ഈ പറഞ്ഞതൊക്കെ തന്നെയാണൊ വായിച്ചത് എന്നൊരു സംശയമുണ്ടെങ്കിൽ തീർക്കാനായി വായിക്കാം..
എനിക്ക് ശേഷം ദ്വീപിലെ ചോരത്തുള്ളികൾ എണ്ണിത്തിട്ടപ്പെടുത്താനെത്തിയവൾ ചോദിച്ചു..
“എന്തുണ്ടിതിൽ .. ചുരുക്കിപ്പറ..”
“തമിഴനായ ഒരു തയ്യൽക്കാരനും ഒരു സിംഹളവനിതയും തമ്മിലുണ്ടായ നിസ്സാരമായൊരു വഴക്കിനെയാണ് ഗവണ്മെന്റിനെതിരായ കലാപമാക്കിത്തീർത്തതെത്രെ“
അവസാനം ഒന്നു കൂടി കൂട്ടി ചേർത്തു..
“ബാൽ താക്കറെയുടെ ബാർബർ ഒരു മുസ്ലിം ആണെന്ന്”..
അവൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.. “ഭാഗ്യം ഒരു മുസ്ലിം രക്ഷപ്പെട്ടു.. “
ഒന്നു നിർത്തി വീണ്ടും “അയാൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടൊ ആവോ”
14 comments:
“അയാൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടൊ ആവോ”
ഉണ്ടാവും, ഇന്നുകൂടി താക്കറെക്കൊപ്പം പുതിയ ഏതെങ്കിലും കാർട്ടൂൺ ചൂണ്ടിക്കാട്ടി ചിരിച്ചിട്ടുണ്ടാവും...
ബാല്‍ താക്കറേ മുസ്ലിമുകള്ക്ക് എതിരെ... എന്നാണോ മനസിലാക്കി വെച്ചിരിക്കുന്നത്...??
പറയാന്‍ മറന്നു....ആദ്യത്തെ ഭാഗം കൊള്ളാം.. ബാക്കി മുഴച്ചു നില്ക്കുന്നു...
ജാതിയും മതവും നോക്കി മാത്രം സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന ഒരാളെ അടുത്ത കാലത്ത് പരിചയപ്പെട്ടു.അഭ്യസ്തവിദ്യന് .ധാരാളം വായിക്കും..കൂര്‍മ്മ ബുദ്ധി..പക്ഷെ ജാതിക്കും മതത്തിനും അപ്പുറം ഒന്നുമില്ല..
പുസ്തകത്തെ പറ്റി ലേശം കൂടെ എഴുതിയിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നി..പ്രത്യേകിച്ചും എന്നെ പോലുള്ള മടിച്ചികള്‍ക്ക് വേണ്ടി
അപ്പൊ ബാല്‍ താക്കറെ അത്ര കുഴപ്പക്കാരന്‍ അല്ല!
"ദ്വീപിലെ ചോരത്തുള്ളി"കളെ കുറിച്ചു അല്പം കൂടി ആവാമായിരുന്നു.
ഇത്രയ്ക്ക്ക്കേ ഉള്ളൂ ആ പുസ്തകം.!
ആ പുസ്തകത്തെ കുറിച്ച് ഇതിരി കൂടി ആവാമായിരുന്നു, അതിനിടക്ക് മടിപിടി കൂടിയൊ?
പുസ്തകത്തിനെ കുറിച്ചാണോ അതോ ബാല്‍ താക്കറെയുടെ ബാര്‍ബറെ കുറിച്ചാണോ യഥാര്‍ത്ഥത്തില്‍ പറയാന്‍ ഉദ്ദേശിച്ചത് എന്ന ഒരു സംശയം ഉണ്ട് . എന്തായാലും ആദ്യത്തേത് ആണ് എന്ന് വിശ്വസിച്ചു കൊണ്ട് പറയട്ടെ . ഡിഗ്രീ പഠന കാലത്താണ് പുസ്തകം വായിക്കുന്നത് . അന്ന് വളരെ അധികം ആരാധന തോന്നി അനിതാ പ്രതാപിനോട് . ചോരത്തുള്ളികള്‍ ചിതറിക്കിടക്കുന്ന രീതിയിലുള്ള കവര്‍ പേജു പോലും മറന്നിട്ടില്ല . തമിള്‍ പുലികളോട് ഒപ്പം ഉള്ള യാത്രയും പ്രഭാകരനെ കണ്ടതും ഒക്കെ വളരെ നന്നായി ആവിഷ്കരിച്ചിരുന്നു .. സൂപ്പര്‍ബ് എന്ന് തന്നെ പറയേണ്ടി വരും . അപസര്‍പ്പക കഥയെ പോലും വെല്ലുന്ന ആഖ്യാനം ..
പുസ്തകത്തെ പറ്റി അല്പം കൂടി ആകാമായിരുന്നു
ദൈവം.. അവർ ചിരിക്കട്ടെ.. കരയും വരെ
kunjumman .. അങ്ങിനെ ഞാൻ പറഞ്ഞോ..:) .. ആ പുസ്തകത്തിൽ അദ്ദേഹം മുസ്ലിങ്ങൾക്കെതിരെർ പറയുന്ന ഒരു പാട് വാചകങ്ങൾ ഉണ്ട്.. വിവാദമായ ഒരു അഭിമുഖവും..
ആദ്യത്തെ ഭാഗം എന്റ്റേതല്ലെ.. ബാക്കി കടമെടുത്തതും.. ഏച്ചുകൂട്ടിയപ്പോൾ മുഴച്ചുപോയതാവാം..ക്ഷമി..
Sreedevi.. വിദ്യയും ബുദ്ധിയും വിവേകത്തിന് ഉതകണമെന്നില്ല അല്ലെ?
ജയൻ.. ഇത്രയൊന്നും പോരാ അല്ലെ.. കുഴപ്പത്തിന്.. :)
കുമാരൻ.. അങ്ങിനെ ചോദിച്ചാൽ.. ഇതാണെന്റെ മനസ്സിൽ തടഞ്ഞത്..
ഗൌരി.. മടി എന്റെ സഹചാരിയല്ലെ..
വായുജിത്.. ഇതിനെ കുറിച്ച് വായിച്ചപ്പോഴൊക്കെ എനിക്കും ഒരു ആരാധന ഉണ്ടായിരുന്നു.. പക്ഷെ പുസ്തകം വായിച്ചപ്പോഴേക്കും അതു കൈവിട്ടുപോയിരുന്നൊ എന്നൊരു സംശയം..
എല്ലാവരോടുമായി.. പുസ്തകത്തെ കുറിച്ച് ഒരുപാടിടത്ത് വായിച്ചു, കേട്ടു.. അതിനപ്പുറം വായനയിൽ എനിക്കെന്തെങ്കിലും പറയാൻ കിട്ടിയില്ല.. അതാ അതിനെ കുറിച്ച് എഴുതാതെ വിട്ടത്..
Engana penkoche ninne follow cheyyunne ?
follow cheyyaththond updates illallo atha vaikiye ....
aa vyathyasthanaya barbar jeevichirippundavum ... undavatte ...
ഇത്രയേ ഉള്ളോ?
:)
aa pusthakam ethuvare kandittilla..evite ninnum kitty athinte copy.. pinne, book pratheekishicha pole nilavaramundo ennum mattum onnu visadamakkamo? mail ayalum mathi..pinne, enthokeyo ente blogilum kuththikurichittundu..vayikkumallo?
മനോരാജ്.. സാധാരണ കാണാത്ത നമുക്ക് അറിയാൻ കഴിയാതെ പോവുന്ന ചില സാഹചര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ..പത്രത്താളുകളിലെ യുദ്ധത്തേക്കാൾ ഏറെ വ്യത്യസ്തമാണത്.. ഞാൻ വായിച്ചത് മലയാള പരിഭാഷയാണ്.. ഡിസിയുടേതാണെന്ന് തോന്നുന്നു.. കൈമാറിപോയത് കൊണ്ട് ഉറപ്പു പറയാനാവുന്നില്ല.. വായിക്കൂ..
ശ്രീ.. കുറച്ചു കൂടി ഉണ്ട് :)
ചേച്ചിപെണ്ണെ.. ഫോളോ ചെയ്യാൻ മാത്രം ഒന്നും ഇവിടെ ഇല്ലെന്നെ.. :)
Post a Comment