Thursday, September 10, 2009

ഓണം കഴിഞ്ഞു പോയെന്ന്...

ആണ്ടു പിറപ്പിനെ നോക്കിവെച്ചതായിരുന്നു
നാള്‍‌വഴിയുടെ ചതുരക്കള്ളികള്‍
‍ചതിയില്ലാത്ത കാലത്തെ ചതിച്ചതുകൊണ്ടാവാം
ചാര്‍ത്തിയിരുന്നത് ചുവപ്പായിരുന്നു, കരിംചുവപ്പ്
അതിനുമേല്‍ നീല വട്ടം വരച്ചു
വട്ടത്തിലാക്കല്ലെ എന്ന് മനസ്സില്‍ കുറിച്ചിരിക്കണം
എപ്പൊഴൊക്കെയൊ കണക്കുക്കൂട്ടലുകളില്‍
ക്ഷണിക്കാതെ കടന്നു വന്നിരുന്നു
ഓണത്തിനല്ലെ, ഓണത്തിനാവാം, ഓണം വരട്ടെ
അടുക്കും തോറൂം പിടപ്പായിരുന്നു

എന്തൊക്കെ ഒരുക്കണം, ഏതൊക്കെ ഓര്‍‌ക്കണം
ഇന്നനാള്‍ ഇന്നവണ്ടിയില്‍ ഇവിടം വിടണം
ഓരോ നാളും എണ്ണി വെച്ചിട്ടുണ്ട്
ആഘോഷങ്ങളുടെ നീണ്ട അജണ്ടകള്‍

ഇന്നലെ പാളങ്ങളിലൂടെ അരിച്ചുനീങ്ങുന്ന തേരട്ട
എപ്പൊഴൊക്കെയൊ ഉലഞ്ഞിരുന്നു
നാളുകള്‍ മുമ്പെ എന്റേതെന്ന് എഴുതിവാങ്ങിയിടം
മറ്റാരോ സ്വന്തമാക്കിയിരുന്നു
പുറത്തേക്കുള്ള പടിയില്‍
സമാന്തരങ്ങളില്‍ കണ്ണും നട്ട്
ഇടക്കെപ്പൊഴൊ മിന്നിമറയുന്ന കാട്ടുപൂക്കള്
‍എന്തോ പറയുന്നുണ്ടായിരുന്നു
കടമെടുത്ത കട്ടിലിന്റെ ഞെരക്കത്തില്‍
കറുപ്പിനിടയിലെ ചുവപ്പന്‍‌മാര്
‍അവരും പറയുന്നുണ്ട്
ഓണം കഴിഞ്ഞു പോയെന്ന്...

15 comments:

ഇട്ടിമാളു അഗ്നിമിത്ര said...

കഴിഞ്ഞു പോയല്ലെ ... :(

Steephen George said...

yichu

Rare Rose said...

നന്നായിരിക്കുന്നു ഇട്ടിമാളൂ..

Mohanam said...

ഇത് വരികള്‍ പിരിക്കാതെ നേരെ ഒന്നെഴുതി നോക്ക്, അതല്ലേ കൂടുതല്‍ ഭംഗി. അപ്പോള്‍ അതിനെ കവിത എന്നു വിളിക്കാന്‍ പറ്റില്ല എന്നു മാത്രം 

nikeshponnen said...

നന്നായിരിക്കുന്നു .....
ഓണാശംസകള്‍....
വൈകി കിട്ടിയ ആശംസകള്‍ക്കിടയില്‍ ചേര്ക്കുക .... ഇല്ലെങ്കില്‍ അടുത്തവര്‍ഷതെക്കെടുക്കാം.....

ശ്രദ്ധേയന്‍ | shradheyan said...

ഇപ്പോള്‍ ഓണം പോലും അങ്ങിനെയാ. മിണ്ടാതെ, പറയാതെ...

പാവപ്പെട്ടവൻ said...

സത്യമാണ് ഓര്‍മ്മയില്‍ ഒരു ഓണംകൂടി കോടിയുടുത്തു നില്‍ക്കുന്നു

കണ്ണനുണ്ണി said...

ഇപ്പൊ ഓണം തിരിഞ്ഞു നോക്ക് പറയനുണ്ടാവും.. പറ്റിച്ചേ...

വയനാടന്‍ said...

നന്നായിരിക്കുന്നു ചിന്തകൾ.

വിഷമിക്കാതെ ഓണമിനിയും വരുകില്ലേ

മുസാഫിര്‍ said...

കാലമിനിയുമുരുളും...
കഴിഞ്ഞുപോയതിനെക്കുറിച്ചോര്‍ക്കാതെ ഇന്നിനെയെയും നാളെയും കുറിച്ചോര്‍ക്കുക.മനസ്സമാധാനം കിട്ടും.

ചേച്ചിപ്പെണ്ണ്‍ said...

സാരമില്ല ന്റെ മാളൂട്ടീ , അടുത്ത ഓണം ദാ ഇപ്പൊ തന്നെ വരും , എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കൊഴിഞ്ഞു പോകുന്നത് !

കുഞ്ചുമ്മാന്‍ said...

' മോഹനം ' പറഞ്ഞ പോലെ വരികള്‍ പിരിക്കാതെയും, കാവ്യത്മകമാക്കാതെയും എഴുത്തിയാല്‍ മതിയായിരുന്നു...

ദൈവം said...

എന്റേതെന്ന് കരുതിവയ്ക്കുന്നതൊക്കെ
മറ്റാരുടേയോ ആകുന്നതല്ലേ ജീവിതം?!

ഇട്ടിമാളു അഗ്നിമിത്ര said...

സ്റ്റീഫന്‍, റെയര്‍ റോസ്, കുമാരന്‍.. നന്ദിയുണ്ട്..:)

മോഹനം.. കുഞ്ഞുമ്മാന്‍ .. ശരിയാ.. അന്നത്തെ ഒരു മൂഡില്‍ അടിച്ചു വെച്ചതാ.. കൂടുതല്‍ ഒന്നുമാലോചിച്ചില്ല..

നികേഷ്.. ഈ വര്‍ഷത്തേതായി തന്നെ ചേര്ത്തിരിക്കുന്നു.. അടുത്തവര്‍ഷത്തേക്കുള്ളത് അപ്പോള്‍ തന്നാല്‍ മതി..

ശ്രദ്ധേയന്‍.. ഓണത്തിനു പോലും മടുക്കാന്‍ തുടങ്ങിയിരിക്കാം

പാവപ്പെട്ടവന്‍.. ഓണം അടിപൊളിയായിരുന്നല്ലെ..?

കണ്ണനുണ്ണി.. നാടുവിട്ടതിനു ശേഷം എല്ലാ ഓണങ്ങളും അങ്ങിനെയാ.. എന്നെ പറ്റിച്ച് കടന്നു പോവും..

വയനാടന്‍.. വരട്ടെന്നെ..

മുസാഫിര്‍.. അങ്ങിനെയാവട്ടെ...:)


ചേച്ചിപ്പെണ്ണേ... അതാ പ്രശ്നം.. അഞ്ചു ദിവസം ഓണത്തിനു വീട്ടില്‍ എന്നൊകെ പറഞ്ഞു പോവും.. ചെല്ലുമ്പൊഴേക്കും.. ദേ തിരിച്ചു പോരാറായി..

ദൈവമെ.. കാത്തുകൊള്ളേണമെ !!

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://ittimalu.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus