ഇനിയും ഞാനെങ്ങിനെ പറയണം
വിശ്വസിക്ക്, ഞാന്‍ മഹാ ചീത്തയാണ്
ഞാനെന്ന് പറഞ്ഞാല്‍..
എന്റെ മനസ്സാക്ഷിക്ക് മുന്നിലെന്ന്
നീ പലപ്പൊഴും ആണയിടാറില്ലെ
അപ്പൊഴൊക്കെ ഞാന്‍ തലകുത്തി ചിരിച്ചിട്ടുണ്ട്
വെറുതെ, നിനക്കെന്നിലുള്ള വിശ്വാസമോര്‍ത്ത്
ഞാന്‍ നിന്നെ വഞ്ചിച്ചിട്ടെ ഉള്ളു
ചിന്തിച്ചത് പറയാതെ
പറഞ്ഞത് പ്രവര്‍ത്തിക്കാതെ
പ്രവര്‍ത്തിച്ചത് പിന്തുടരാതെ..
പറഞ്ഞില്ലെ, നിന്നെ ഞാന്‍...
മറക്കാന്‍ വെച്ചതെല്ലാം
പുറത്തെടുത്ത് നോവിച്ചത് മറന്നോ
ആരുമറിയരുതെന്ന് കരുതിയ
ഉള്ളിന്റെ പിടപ്പുകള്‍
നീയറിയാതെ ഞാന്‍ മുഖത്തെഴുതി വെച്ചില്ലെ
സ്വയമറിഞ്ഞില്ലെങ്കില്‍
നിനക്കാരും പറഞ്ഞു തരാത്തതെന്തെ
ഞാന്‍, ഞാനെന്നും നിനക്ക് മറുപുറത്താണെന്ന്
ഞാനെന്ന് പറഞ്ഞാല്‍...
19 comments:
കവിതയോ അതോ ആത്മഭാഷണമോ? എന്തായാലും അത്രക്ക് ചീത്തയാണെന്നിതുവരെ തോന്നിയിട്ടില്ല.
ഇതെന്തു പറ്റി മാളൂസേ...
മനസ്സ് ഒരു വികൃതിക്കുട്ടിയാണല്ലേ, തന്‍റ്റെ മാത്രമല്ല നമ്മുടെ എല്ലാരുടേയും മനസ്സ് അത്ര നല്ലതൊന്നുമല്ല... പിന്നെ - ചിലതെല്ലാം ഒളിപ്പിച്ച് വെക്കുന്ന ആ സ്വഭാവം - ഒരു കണക്കിന് അത് നല്ലതല്ലേ.
സസ്നേഹം
ദൃശ്യന്‍
........... സങ്കര്‍ഷം
നന്നായി പറഞ്ഞിരിക്കുന്നു....
എന്താപ്പോ പറ്റിയേ?
കാപട്യത്തിന്റെ മുഖം മൂടിയണഞ്ഞ് സ്വയം നല്ല പിള്ള ചമയുന്നവര്‍, പറയുന്നതിന് നേര്‍ വിപരീതം മാത്രം ചെയ്യുന്നവര്‍, അങ്ങിനെ എത്രെയെത്ര
മനസ്സിന്‍റ്റെ കളികളെ നന്നായി പറഞ്ഞു :)
സത്യം!
:)
മനസ്സ് പലപ്പോഴുമങ്ങിനെയാണു.. :)
നല്ല കവിത...
"മറക്കാന്‍ വെച്ചതെല്ലാം
പുറത്തെടുത്ത് നോവിച്ചത് മറന്നോ
ആരുമറിയരുതെന്ന് കരുതിയ
ഉള്ളിന്റെ പിടപ്പുകള്‍
നീയറിയാതെ ഞാന്‍ മുഖത്തെഴുതി വെച്ചില്ലെ"
:)
'ചിന്തിച്ചത് പറയാതെ
പറഞ്ഞത് പ്രവര്‍ത്തിക്കാതെ
പ്രവര്‍ത്തിച്ചത് പിന്തുടരാതെ'
അതു പലപ്പോഴും നല്ലതാണെന്ന് തോന്നുന്നു. ചിന്തിച്ചത് പറഞ്ഞും പറഞ്ഞത് പ്രവര്‍ത്തിച്ചും പ്രവര്‍ത്തിച്ചത് പിന്തുടര്‍ന്നും അവസാനം വെറും വിഡ്ഡിയായി തീരുന്നതിനേക്കാള്‍
മനസ്സ് നന്നായിരിക്കുന്നു.....
മനസ്സില്‍ നിന്നു വന്നത്
മനസ്സില്‍ തന്നെ പതിഞിരിക്കുന്നു ....
നല്ല വരികള്‍...
ആശംസകള്‍ നേരുന്നു...
സസ്നേഹം
ശരത് .
എന്തു പറ്റി മന്‍സ് ഇത്ര സംഘര്‍ഷമാകാന്‍
To whom u says these?
മറക്കാന്‍ വെച്ചതെല്ലാം
പുറത്തെടുത്ത് നോവിച്ചപ്പോഴും
ഉള്ളിന്റെ സ്പന്ദനങ്ങള്‍
സ്വയം മുഖത്തെഴുതി വച്ചപ്പോഴും മനസ്സിലായിരിക്കില്ല.....
മനസ്സിനെ അത്രയെളുപ്പത്തില്‍
മനസ്സിലാക്കുവാന്‍
സാധിക്കില്ലയെന്ന്...ല്ലേ...
വിശ്വസിച്ചു :)
വരികള്‍ നന്നായിരീകുന്നു
കണ്ണൂരാനെ.. എന്താന്ന് ചോദിച്ചാല്‍ എനിക്കും വലിയ പിടിയൊന്നും ഇല്ല...
ദൃശ്യാ.. വികൃതികുട്ടി മെരുങ്ങുന്നില്ല
ബാജി.. :)
ശ്രീ.. ഒന്നും പറ്റിയില്ല
കുഞ്ഞിക്ക..:)
തറവാടി.. :)
വല്ല്യമ്മായി.. :)
ഇത്തിരി..:)
റെഫീഖ്..:)
ശിവകുമാര്‍..:)
പ്രിയ..:)
ലക്ഷ്മി .. എന്തായാലും വിഡ്ഢിയാവണ്ട..
ശരത്..:)
അനൂപ്.. ഒന്നും പറ്റിയില്ല :)
അരീക്കോടാ.. മനസ്സ് എന്നോട് പറഞ്ഞതാ..
അമൃതാ.. സത്യം
ദൈവം..:)
മുഹമ്മദ് സഹീര്‍..:)
Post a Comment