അവളുടെതെന്ന് വിശ്വസിപ്പിച്ചാണ്
ഞാന്‍ ഓരോ കഥയും പറഞ്ഞത്
അവളുടെ കനവായാണ്
ഓരോ കവിതയും വിരിഞ്ഞത്
അവളുടെ ചിന്തകളെയാണ്
ഞാന്‍ ചിന്തേരിട്ടിരുന്നത്
കരഞ്ഞതും ചിരിച്ചതും
വഴിയറിയാതെ പകച്ചതും
ഉത്തരം കിട്ടാതെ അലഞ്ഞതും
ആരുമില്ലെന്ന് പതം പറഞ്ഞതും
എല്ലാം അവളായിരുന്നു
കയ്ച്ചിട്ട് ഇറക്കാനാവാത്തതിനും
മധുരിച്ചിട്ട് തുപ്പാനാവാത്തതിനും
ഒരേ നിസ്സംഗതയായിരുന്നു
കാരണം,
അതെല്ലാം അവളുടെ കഥകളല്ലെ
അവളെ നിങ്ങള്‍ അറിയില്ലല്ലൊ
അതുകൊണ്ട് മാത്രം , ഞാന്‍
ഇടയിലൊരു മൊഴിമാറ്റക്കാരിയായ്
എപ്പൊഴെന്നറിയില്ല
അവള്‍ എനിക്കുവേണ്ടി പറയാന്‍ തുടങ്ങിയത്
വേഷങ്ങള്‍ പരസ്പരം വെച്ചുമാറിയത്
21 comments:
എപ്പൊഴെന്നറിയില്ല
അവള്‍ എനിക്കുവേണ്ടി പറയാന്‍ തുടങ്ങിയത്
വേഷങ്ങള്‍ പരസ്പരം വെച്ചുമാറിയത്
ഇനിയും അവള്‍ക്ക് വേണ്ടി തന്നെയാവട്ടേ... :)
:)
എനിക്കു കവിതകളൊന്നും പണ്ടേ മനസിലാവാറില്ല മാളൂ...എങ്കിലും ആ അവളാണോ ഇവള്‍?
ഈ അവളുമാരുടെ ഓരോരോ കാര്യങ്ങളേ! എന്റെ ഗുരുവായൂരപ്പാ!
പറഞ്ഞില്ലാന്നു് വേണ്ട,കവിത നന്നായി.
എന്നാല്‍ ഈ കമന്റ് അവള്‍ക്കും നിനക്കും വേണ്ടി.
വേഷങ്ങള്‍ മാറാം. ജീവിതം വച്ചുമാറാന്‍ പറ്റുമോ? കനലെരിയുന്ന മനസ്സ്, മാറ്റിവയ്ക്കുമോ?
അതെ ഇട്ടി നമ്മളെല്ലാവരും മൊഴിമാറ്റക്കാര്‍ തന്നെ.
:)
ഉപാസന
ഓ. ടോ: കവിത കൊള്ളാം
"കയ്ച്ചിട്ട് ഇറക്കാനാവാത്തതിനും
മധുരിച്ചിട്ട് തുപ്പാനാവാത്തതിനും
ഒരേ നിസ്സംഗതയായിരുന്നു
കാരണം,
അതെല്ലാം അവളുടെ കഥകളല്ലെ"
അതെ എല്ലാം ‘അവളുടെ’ കഥകളല്ലെ, ഇട്ടിമാളൂ.
മൊഴിമാറ്റം തുടരൂ..
കൊള്ളാം... ഈ മൊഴിമാറ്റം...
:)
കഥാപാത്രത്തെ കഥാകാരി അല്ലെങ്കില്‍ കവയിത്രി സൃഷ്ടിയ്ക്കുമ്പോള്‍ കഥാപാത്രത്തിന്റേതായ വ്യക്തിത്വം കൊടുക്കാന്‍ ശ്രമിയ്ക്കുന്നു. പിന്നെ പൂര്‍ണ്ണത വരുത്താനായുള്ള ശ്രമം, കഥാപാത്രം സ്രഷ്ടാവിന്റെ സ്വഭാവം .. വ്യക്തിത്വം.. കൈക്കൊള്ളുന്നതിലേയ്ക്കെത്തുന്നു.
നന്നായിയിരിയ്ക്കുന്നു ഇ.ടി. മാളൂ. :|
നല്ല കവിത
പ്രത്യേകിച്ചും അവസാനവരിയിലേക്കടുത്തപ്പോള്‍ കൂടുതല്‍ ഭംഗിയായി തോന്നി
ഭാവുകങ്ങള്‍
മറ്റൊരാള്‍ക്ക് വേണ്ടി ചിന്തേരിടുമ്പോള്‍ മിനുസം ഏറിയേറി കനം കുറഞ്ഞ് പോകരുത് :)
"അവളെ നിങ്ങള്‍ അറിയില്ലല്ലൊ
അതുകൊണ്ട് മാത്രം , ഞാന്‍
ഇടയിലൊരു മൊഴിമാറ്റക്കാരിയായ്"
അവള്‍ക്കും അതല്ലേ ഇഷ്ടം..:) നന്നായിട്ടുണ്ട് മൊഴിമാറ്റം...:)
lഇത്തിരി... അങ്ങിനെ ആവട്ടെ... :)
ശ്രീ .. എന്റെ വീട്ടിലും ഒരു ശ്രീ ഉണ്ട് ..:)
ജാസു... എനിക്കും നല്ല ഉറപ്പില്ല ;)
മുടിയനായ പുത്രാ.... എന്താ ചെയ്യാ..
സു... അതല്ലെ പ്രശ്നം.. മാറ്റിവെക്കാനാവില്ലല്ലൊ..
ഉപാസന .. പിന്നല്ലാതെ...:)
കൃഷ് .. തുടരാം ..
സഹയാത്രികാ .. സന്തോഷം
നിഷ്കളങ്കാ .. നന്ദി ...:)
ദ്രൌപതി.. ഭാവുകങ്ങള്‍ക്ക് നന്ദിയുണ്ട്..:)
കുറുമാനെ.. അതൊരു പ്രശ്നാണല്ലെ.. ശ്രദ്ധിക്കാം ട്ടൊ..
മയൂര.. അവള്‍ക്കും അതന്നെ ഇഷ്ടം ..;)
മാളുവേച്ചീ, നല്ല കവിത. ഞാന്‍ ആദ്യം വിചാരിച്ചു ഇത്രയും കാലം ഞങ്ങളെ പറ്റിക്കയായിരുന്നെന്ന്. പിന്നെ മനസിലാക്കി ശരിക്കും പറ്റിച്ചതാണെന്ന്.
അപ്പോള്‍ അങ്ങനെയായിരുന്നു കാര്യങ്ങള്‍ :)
:)
മാളൂസേ,
വായിക്കാന്‍ തുടങ്ങിയപ്പോള്‍, സത്യം പറഞ്ഞാല്‍, കവിതയാണെന്ന് കണ്ടപ്പോള്‍ ഒരു ചെറിയ നിരാശ തോന്നി. തന്‍റ്റെ കഥകളാണല്ലോ എപ്പോഴും കൂടുതല്‍ നന്നാവാറുള്ളത്. ടൈറ്റില്‍ കണ്ടപ്പോള്‍ പ്രണയം തന്നെയാണ്‍ വിഷയം എന്ന് തോന്നി. പക്ഷെ ഇത് വായിച്ചപ്പോള്‍ ആ അഭിപ്രായം മാറി കേട്ടോ. ഗദ്യപദ്യമാണെങ്കിലും ഇവന്‍ സൂപ്പര്‍! കവിതകളെ കുറിച്ച് വലിയ പിടിപാടൊന്നും എനിക്കില്ല. അധികം വായിച്ച പരിചയവുമില്ല. പക്ഷെ, കളിയല്ല, എനിക്ക് നല്ല ഇഷ്ടമായി. ഞാന്‍ പതുക്കയാ വായിച്ചു തുടങ്ങിയത്. ഓരോ വരി കഴിഞ്ഞപ്പോഴും ‘ഞാന്‍’ എന്നതിന്‍ ഞാന്‍ കല്പിച്ച അര്‍ത്ഥം മാറി വന്നു. വായിച്ചു കഴിഞ്ഞപ്പോളേക്കും ‘ഞാനും’ ‘അവളും’ ഒന്നായത് കണ്ട് മനസ്സ് തുടിച്ചു. പിന്നെ വീണ്ടും വായിച്ച് നോക്കിയപ്പോള്‍ കൂടുതല്‍ കൂടുതല്‍ ഇഷ്ടമായി. മനസ്സ് കവിതകളും കഥകളുമായ് മാറ്റുമ്പോള്‍ നമ്മളറിയുന്നില്ല, മിക്കപ്പോഴും നമ്മള്‍ പറയുന്നത് നമ്മുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണെന്ന്, അല്ലേ?
നന്നയിട്ടുണ്ടെടോ. :-)
സസ്നേഹം
ദൃശ്യന്‍
ആസ്വദിച്ചു..... നന്നയിട്ടുണ്ട്
കിനാവെ..ഇതൊക്കെ പറ്റിക്കല്‍ ആണോ..?
മനു ... അതേലൊ..
പേരില്ല.. ഇതാരപ്പ...
ദൃശ്യാ.. സന്തോഷം
ഫസല്‍ .. ആദ്യായാണൊ ഇവിടെ..നന്ദിയുണ്ട്..
Post a Comment